Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാധ്യമങ്ങൾ ആദ്യം പുറത്തുപോകൂ; ബാക്കിയെല്ലാം പിന്നീട്; അല്ലെങ്കിൽ പൊലീസിനെ വിളിക്കും; എസ്എഫ്‌ഐക്കാർ വിദ്യാർത്ഥിയെ നെഞ്ചത്ത് കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികരണം തേടിയ മാധ്യപ്രവർത്തകരോട് യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പൽ പറഞ്ഞത് ഇങ്ങനെ; സംഘർഷം നടന്നത് അറിഞ്ഞില്ല; അഡ്‌മിഷൻ തിരക്കായിരുന്നുവെന്നും വിശദീകരണം; കുട്ടിസഖാക്കളെ പേടിച്ച് വാപൊത്തി തടിയൂരി പ്രിൻസിപ്പൽ

മാധ്യമങ്ങൾ ആദ്യം പുറത്തുപോകൂ; ബാക്കിയെല്ലാം പിന്നീട്; അല്ലെങ്കിൽ പൊലീസിനെ വിളിക്കും; എസ്എഫ്‌ഐക്കാർ വിദ്യാർത്ഥിയെ നെഞ്ചത്ത് കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികരണം തേടിയ  മാധ്യപ്രവർത്തകരോട് യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പൽ പറഞ്ഞത് ഇങ്ങനെ; സംഘർഷം നടന്നത് അറിഞ്ഞില്ല; അഡ്‌മിഷൻ തിരക്കായിരുന്നുവെന്നും വിശദീകരണം; കുട്ടിസഖാക്കളെ പേടിച്ച് വാപൊത്തി തടിയൂരി പ്രിൻസിപ്പൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം:  യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ പ്രതികരണമാരാഞ്ഞ മാധ്യമപ്രവർത്തകരോട് കാമ്പസ് വിട്ട് പുറത്തുപോകാൻ ആവശ്യപ്പെട്ട് കോളേജ് പ്രിൻസിപ്പൽ.കുത്തേറ്റതിന്റെ സാഹചര്യം അറിയില്ലെന്നും അഡ്‌മിഷന്റെ തിരക്കായിരുന്നുവെന്നുമായിരുന്നു പ്രിൻസിപ്പലിന്റെ ആദ്യ പ്രതികരണം. മാധ്യമങ്ങൾ ആദ്യം പുറത്തുപോകണമെന്നും അല്ലാത്തപക്ഷം പൊലീസിനെ വിളിക്കേണ്ടി വരുമെന്നുമായിരുന്നു പ്രിൻസിപ്പലിന്റെ പ്രതികരണം. കോളേജിൽ നിന്നും പുറത്തേക്ക് വന്ന പ്രിൻസിപ്പലിനോട് വിദ്യാർത്ഥിക്ക് കുത്തേൽക്കാനുണ്ടായ സാഹചര്യം എന്തായിരുന്നു മാധ്യമപ്രവർത്തകർ ചോദിച്ചത്.

എന്താണ് കാമ്പസിൽ സംഭവിക്കുന്നത എന്ന ചോദ്യത്തിന് ' ഇന്ന് അഡിമിഷന്റെ ലാസ്റ്റ് ഡേറ്റാണ്. സമയമുണ്ടായിരുന്നില്ല. അവിടെ ഇരിക്കുകയായിരുന്നു. ഇതൊന്നും അറിഞ്ഞില്ല ആദ്യം നിങ്ങൾ പുറത്തുപോകൂ. അതാണ് ആദ്യം ചെയ്യേണ്ടത്. മറ്റ് കാര്യം പിന്നീട് അന്വേഷിക്കും. നിങ്ങൾ കാമ്പസ് വിട്ടു പുറത്തുപോകൂ. അല്ലെങ്കിൽ പൊലീസ് കേസ് എടുക്കേണ്ടി വരും. നിങ്ങൾക്ക് പിന്നീട് വന്ന് ചോദിക്കാം. കാര്യം തിരക്കിയ ശേഷം പറയാം. ഇപ്പോൾ പോയ്ക്കോളും. '- എന്നായിരുന്നു പ്രിൻസിപ്പൽ പറഞ്ഞത്.നേരത്തെ മാധ്യമപ്രവർത്തകരെ കാമ്പസിൽ നിന്നും പുറത്താക്കാനായി എസ്.എഫ്.ഐ നേതാക്കളെന്ന് ആവശ്യപ്പെടുന്ന ചിലർ എത്തിയിരുന്നു. മാധ്യമപ്രവർത്തകരെ നിർബന്ധപൂർവം പുറത്താക്കാൻ ഇവർ ശ്രമിച്ചിരുന്നു.

കുത്തേറ്റ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി അഖിൽ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. അഖിലും എസ്എഫ്‌ഐ പ്രവർത്തകനാണ്. ഇതിനെത്തുടർന്നാണ് എസ്എഫ്‌ഐ അനുഭാവികൾ ഉൾപ്പടെയുള്ള വിദ്യാർത്ഥികൾ പരസ്യമായി പ്രതിഷേധം ആരംഭിച്ചത്. കോളേജിലെ എസ്എഫ്‌ഐ നേതൃത്വത്തിനെതിരെയാണ് ഇവരുടെ പ്രതിഷേധം. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയും എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ തടഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP