Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മത്സരം കണ്ടത് ഫോണിൽ; ധോണി ഔട്ടായതു കണ്ട് കുഴഞ്ഞുവീണു; 33കാരനായ ആരാധകന്റെ ഞെട്ടിക്കുന്ന മരണം കൊൽക്കത്തയിൽ

മത്സരം കണ്ടത് ഫോണിൽ; ധോണി ഔട്ടായതു കണ്ട് കുഴഞ്ഞുവീണു; 33കാരനായ ആരാധകന്റെ ഞെട്ടിക്കുന്ന മരണം കൊൽക്കത്തയിൽ

മറുനാടൻ ഡെസ്‌ക്‌

ലോകകപ്പ് ക്രിക്കറ്റ് സെമിയിൽ ന്യൂസിലാൻഡിനെതിരെ മഹേന്ദ്രസിങ് ധോണി റണ്ണൗട്ടാകുന്നത് കണ്ട് ആരാധകൻ കുഴഞ്ഞുവീണ് മരിച്ചു. കൊൽക്കത്തയിലെ സൈക്കിൾ ഷോപ്പ് ഉടമയായ ശ്രീകാന്ത് മെയ്റ്റി (33) ആണ് മരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഫോണിൽ ലൈവായി മത്സരം കാണുകയായിരുന്നു ശ്രീകാന്ത്. മത്സരത്തിന്റെ അവസാന ഓവറുകളിൽ നിലയുറപ്പിച്ചിരുന്ന ധോണി റൺ ഔട്ടാകുന്നത് കണ്ട ശ്രീകാന്ത് ഞെട്ടിപ്പോയി. അലറിവിളിച്ച ശ്രീകാന്ത് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ബോധരഹിതനായി നിലത്തുവീണ ശ്രീകാന്തിനെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്ത്യയുടെ പ്രതീക്ഷകൾ തകിടം മറിച്ചാണ് മുൻനിരവിക്കറ്റുകൾ തുടരെ നഷ്ടമായത്. ധോണിയെത്തിയതോടെ നേരിയ പ്രതീക്ഷ. എന്നാൽ അപ്രതീക്ഷിതമായി ധോണി റണ്ണൗട്ടായി. മാർട്ടിൻ ഗപ്തിലിന്റെ നേരിട്ടുള്ള ഏറിനാണ് ധോണി ഔട്ടാകുന്നത്. പതിനെട്ട് റൺസിന് ജയിച്ച ന്യൂസിലാൻഡ് ഫൈനലിലെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP