Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; ഇന്തോനേഷ്യയിലും ദുബായിലും ഒളിവിൽ കഴിഞ്ഞ വളാഞ്ചേരി നഗരസഭാ കൗൺസിലർ തിരിച്ചെത്തി; ഷംസുദ്ദീൻ നടക്കാവിനെ അറസ്റ്റ് ചെയ്യരുതെന്ന് മഞ്ചേരി ജില്ലാ സെഷൻസ് കോടതി; ഇടക്കാല ഉത്തരവ് അഡ്വക്കേറ്റ് ബി.എ ആളൂർ മുഖേന സമർപ്പിച്ച ജാമ്യാപേക്ഷയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; ഇന്തോനേഷ്യയിലും ദുബായിലും ഒളിവിൽ കഴിഞ്ഞ വളാഞ്ചേരി നഗരസഭാ കൗൺസിലർ തിരിച്ചെത്തി; ഷംസുദ്ദീൻ നടക്കാവിനെ അറസ്റ്റ് ചെയ്യരുതെന്ന് മഞ്ചേരി ജില്ലാ സെഷൻസ് കോടതി; ഇടക്കാല ഉത്തരവ് അഡ്വക്കേറ്റ് ബി.എ ആളൂർ മുഖേന സമർപ്പിച്ച ജാമ്യാപേക്ഷയിൽ

മറുനാടൻ ഡെസ്‌ക്‌

വളാഞ്ചേരി: പോക്‌സോ കേസിൽ പ്രതിയായതിന് പിന്നാലെ രാജ്യം വിട്ട വളാഞ്ചേരി നഗരസഭാ കൗൺസിലർ ഷംസുദ്ദീൻ നടക്കാവ് തിരികെയെത്തിയെന്ന് വിവരം. അഡ്വ. ബി.എ ആളൂർ മുഖേന രണ്ടാം തവണ സമർപ്പിച്ച ജാമ്യാപേക്ഷയ്ക്ക് പിന്നാലെ ഷംസുദ്ദീനെ അറസ്റ്റ് ചെയ്യരുതെന്ന് മഞ്ചേരി ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. ഇദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഈ മാസം പതിനഞ്ചിനാണ് പരിഗണിക്കുന്നത്. പീഡനക്കേസിൽ വളാഞ്ചേരി പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ഷംസുദ്ദീൻ ഇന്ത്യോനേഷ്യയിലേക്കും തുടർന്ന് ദുബൈയിലേക്കും കടന്നിരുന്നു.

കഴിഞ്ഞ ദിവസം ഇയാൾ ഇന്ത്യയിൽ തിരിച്ചെത്തിയെന്നാണ് വിവരം. കേസ് രജിസ്റ്റർ ചെയ്ത് മാസങ്ങൾ പിന്നിട്ടിട്ടും ഷംസുദ്ദീനെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. നേരത്തേ പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഷംസുദ്ദീൻ മന്ത്രി കെ.ടി ജലീലിന്റെ ബന്ധുവാണെന്നും സ്വാധീനം ഉപയോഗിച്ച് കേസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതായും പെൺകുട്ടിയുടെ ബന്ധുക്കൾ നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു. 16 കാരിയായ പെൺകുട്ടിയെ കഴിഞ്ഞ ജൂലൈയിൽ ബലാത്സംഗം ചെയ്തെന്നാണ് കേസ്.

പെൺകുട്ടി പത്താംതരത്തിൽ പഠനം നിർത്തിയതോടെ സ്‌കൂൾ അധികൃതർ വിവരം തിരക്കിയിരുന്നു. തുടർന്നാണ് ചൈൽഡ് ലൈൻ ടോൾ ഫ്രീ നമ്പറിൽ പരാതിയെത്തിയത്. നിർധന കുടുംബാംഗമായ വിദ്യാർത്ഥിനി ഷംസുദ്ദീന്റെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്‌സിലായിരുന്നു രക്ഷിതാക്കൾക്കൊപ്പം താമസിച്ചിരുന്നത്. ഇത് പ്രതി ചൂഷണം ചെയ്യുകയായിരുന്നെന്നാണ് സൂചന. തിരൂർ ഡിവൈ.എസ്‌പി ബിജു ഭാസ്‌കറിന്റെ മേൽനോട്ടത്തിൽ വളാഞ്ചേരി ഇൻസ്‌പെക്ടർ എസ്‌പി. സുധീരനാണ് അന്വേഷണ ചുമതല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP