Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഗംഗേ...' എന്ന ഗാനം രവീന്ദ്രൻ കണ്ണടച്ച് ആലപിക്കുന്നു; പിന്നെ കാണുന്നത് ഹാർമോണിയത്തിന് മുമ്പിൽ പത്തി വിടർത്തി നിൽക്കുന്ന പാമ്പിനെ; നിശബ്ദയിലേക്ക് കാര്യങ്ങളെത്തിയപ്പോൾ എല്ലാവരേയും നോക്കി ഇഴഞ്ഞു പോയി മൂർഖൻ; ആരാണിവിടെ ശിവന്റെ ഭാര്യയുടെ പേരു വിളിച്ചതെന്ന് അന്വേഷിക്കാൻ വന്നതാകാമെന്ന് ഗിരീഷ് പുത്തഞ്ചേരി; നിർമ്മാതാവിനൊപ്പം സംഗീതസംവിധാനമാവാം പക്ഷേ പാമ്പിനൊപ്പം പറ്റില്ലെന്നും മാഷും; വടക്കുംനാഥന്റെ ഗാനമൊരുക്കലിനിടെ രവീന്ദ്രൻ മാഷിനെ കാണാനെത്തിയ അതിഥിയുടെ കഥ

ഗംഗേ...' എന്ന ഗാനം രവീന്ദ്രൻ കണ്ണടച്ച് ആലപിക്കുന്നു; പിന്നെ കാണുന്നത് ഹാർമോണിയത്തിന് മുമ്പിൽ പത്തി വിടർത്തി നിൽക്കുന്ന പാമ്പിനെ; നിശബ്ദയിലേക്ക് കാര്യങ്ങളെത്തിയപ്പോൾ എല്ലാവരേയും നോക്കി ഇഴഞ്ഞു പോയി മൂർഖൻ; ആരാണിവിടെ ശിവന്റെ ഭാര്യയുടെ പേരു വിളിച്ചതെന്ന് അന്വേഷിക്കാൻ വന്നതാകാമെന്ന് ഗിരീഷ് പുത്തഞ്ചേരി; നിർമ്മാതാവിനൊപ്പം സംഗീതസംവിധാനമാവാം പക്ഷേ പാമ്പിനൊപ്പം പറ്റില്ലെന്നും മാഷും; വടക്കുംനാഥന്റെ ഗാനമൊരുക്കലിനിടെ രവീന്ദ്രൻ മാഷിനെ കാണാനെത്തിയ അതിഥിയുടെ കഥ

കൊച്ചി: ഗംഗേ............. വടക്കുംനാഥനിലെ ഈ പാട്ട് സൂപ്പർ ഹിറ്റാണ്. രവീന്ദ്രൻ സംഗീത സംവിധാനം ചെയ്തതിൽ അത്യുജ്ജ്വലമായ ഒന്ന്. ഈ പാട്ടിന്റെ സംഗീതമൊരുക്കുമ്പോൾ രവീന്ദ്രന്റെ പാട്ട് കേൾക്കാൻ ഒരു അതിഥി എത്തിയിരുന്നു. ഈ അതിഥിയെ കണ്ട് രവീന്ദ്രൻ പറഞ്ഞത് 'നിർമ്മാതാവിനൊപ്പം സംഗീതസംവിധാനമാവാം; പക്ഷേ പാമ്പിനൊപ്പം പറ്റില്ല'' എന്നായിരുന്നു.

ഒന്നരപ്പതിറ്റാണ്ടോളം മുമ്പുനടന്ന സംഭവം വിവരിച്ചത് രവീന്ദ്രന്റെ ഭാര്യ ശോഭനയാണ്. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ സീനിയർ സിറ്റിസൺസ് ഫോറം സംഘടിപ്പിച്ച ആഴ്ചവട്ടം പരിപാടിയിൽ രവീന്ദ്രനെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയായിരുന്നു അവർ. കാസർകോട് ചെറുവത്തൂർ മൗലിബാബയുടെ ആശ്രമത്തിൽ 'വടക്കുംനാഥൻ' എന്ന ചിത്രത്തിലെ പാട്ടുകൾ ചിട്ടപ്പെടുത്തുമ്പോഴായിരുന്നു പാട്ട് കേൾക്കാൻ അതിഥിയെത്തിയത്.

ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയും ചിത്രത്തിന്റെ നിർമ്മാതാവും ഒപ്പമുണ്ട്. 'ഗംഗേ...' എന്ന ഗാനം രവീന്ദ്രൻ കണ്ണടച്ച് ആലപിക്കുന്നു. കുറെനേരം കഴിഞ്ഞിട്ടും ആരും അനങ്ങുന്നില്ല. നോക്കുമ്പോൾ ഹാർമോണിയത്തിനു മുന്നിൽ പത്തി വിടർത്തിനിൽക്കുന്ന പാമ്പ്. അനങ്ങിയാൽ പ്രകോപനമാകുമെന്ന് കരുതി എല്ലാവരും നിശബ്ദത പാലിച്ചിരിക്കുകയാണ്. പാമ്പ് എല്ലാവരെയും നോക്കി ഇഴഞ്ഞുപോയി. ആരാണിവിടെ ശിവന്റെ ഭാര്യയുടെ പേരു വിളിച്ചതെന്ന് അന്വേഷിക്കാൻ പാമ്പ് വന്നതാകാമെന്ന് ഗിരീഷ് പുത്തഞ്ചേരിയുടെ കമന്റ്. മറുപടിയായി രവീന്ദ്രൻ പറഞ്ഞു 'നിർമ്മാതാവിനൊപ്പം സംഗീതസംവിധാനമാവാം; പക്ഷേ പാമ്പിനൊപ്പം പറ്റില്ല''.

ശുദ്ധസംഗീതംപോലെ ശുദ്ധമനസ്സിന്റെയും ഉടമയായിരുന്നു രവീന്ദ്രനെന്ന് ശോഭന പറഞ്ഞു. സംഗീത സംവിധായകനായ രവീന്ദ്രനേക്കാളും ഇഷ്ടം ഗായകനായ രവീന്ദ്രനെയാണ്. 31 വർഷം അദ്ദേഹത്തിന്റെ പത്‌നിയായി ജീവിക്കാൻ കഴിഞ്ഞത് വലിയ അനുഗ്രഹമായാണ് കാണുന്നത്. ഒരുപാട് കഷ്ടപ്പാടുകൾക്കിടയിലാണ് ജീവിതം തുടങ്ങിയത്. പിന്നീട് വന്നുചേർന്ന സൗഭാഗ്യങ്ങളൊന്നും രവീന്ദ്രൻ മാഷ് ആസ്വദിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാന രണ്ടുവർഷം മാത്രമാണ് തനിക്ക് സംഗീതയാത്രകളിൽ കൂടെപ്പോകാൻ സാധിച്ചത്-ശോഭന പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP