Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിവാഹിതയായ 24കാരി കാമുകിയെ കാണാൻ ഫ്ലാറ്റിൽ വലിഞ്ഞുകയറിയ 19കാരൻ പിടിവിട്ട് നിലത്ത് വീണ് മരിച്ചു; അപകടം യുവതിയുടെ ഭർത്താവിനെ കണ്ടതോടെ പരിഭ്രമിച്ച് തിരിച്ചിറങ്ങാൻ ശ്രമിക്കുന്നതിനിടെ; അമ്മാവൻ ഉള്ളപ്പോൾ യുവതിയുടെ ഫ്ലാറ്റിലേക്ക് പോകാൻ കണ്ടെത്തിയ കുറുക്കു വഴിയിലുടെ കൗമാരക്കാരൻ എത്തിയത് മരണത്തിലേക്ക്

വിവാഹിതയായ 24കാരി കാമുകിയെ കാണാൻ ഫ്ലാറ്റിൽ വലിഞ്ഞുകയറിയ 19കാരൻ പിടിവിട്ട് നിലത്ത് വീണ് മരിച്ചു; അപകടം യുവതിയുടെ ഭർത്താവിനെ കണ്ടതോടെ പരിഭ്രമിച്ച് തിരിച്ചിറങ്ങാൻ ശ്രമിക്കുന്നതിനിടെ; അമ്മാവൻ ഉള്ളപ്പോൾ യുവതിയുടെ ഫ്ലാറ്റിലേക്ക് പോകാൻ കണ്ടെത്തിയ കുറുക്കു വഴിയിലുടെ കൗമാരക്കാരൻ എത്തിയത് മരണത്തിലേക്ക്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: വിവാഹിതയായ കാമുകിയെ കാണാൻ ശ്രമിക്കവെ 19 കാരാൻ പാരപെറ്റിന്റെ മുകളിൽ നിന്നും പിടിവിട്ടു വീണു മരിച്ചു. ചൊവ്വാഴ്‌ച്ച രാത്രിയോടെ കാമുകിയെ കാണാൻ ഫ്ളറ്റിന്റെ പുറകുവശത്തെ ജനാലകളും പാരപെറ്റിലൂടെയും മുകളിലേക്ക് വലിഞ്ഞുകയറിയ കൗമാരക്കാരൻ യുവതിയുടെ ഭർത്താവിനെ കണ്ടതിനെ തുടർത്ത് പിന്നോട്ട് പോകാൻ ശ്രമിക്കവെ അപകടത്തിൽ പെട്ടത്. മുംബൈയിലെ അഗ്രിപഡ ഫ്‌ളാറ്റ് സമുച്ഛയത്തിൽ ചെവ്വാഴച്ചയാണ് സംഭവം നടന്നത്.

രണ്ട് വർഷങ്ങൾക്ക് മുമ്പ് ബീഹാറിൽ നിന്ന് നഗരത്തിലെത്തിയ കൗമാരക്കാരൻ അഗ്രിപഡ ഫ്ലാറ്റിൽ തന്റെ അമ്മാവനെപ്പം 15ാം നിലയിലണ് താമസിച്ചിരുന്നത്. ഇതേ ഫ്ലാറ്റിൽ ഒൻപതാം നിലയിലെ താമസക്കാരിയും വിവാഹിതയുമായ 24കാരിയുമായി മരിച്ച കൗമാരക്കാരൻ പ്രണയത്തിലായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുന്നേ യുവതിയുടെ ഫ്ലാറ്റിൽ നിന്ന് 19കാരൻ പുറത്തുവരുന്നത് അമ്മാവൻ കണ്ടിരുന്നതായും ഇതേ ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായതായും അതിനാൽ അമ്മാവൻ ഉള്ളപ്പോൾ യുവതിയുടെ ഫ്ലാറ്റിലേക്ക് പോകാൻ കണ്ടെത്തിയ വഴിയാണ് മരണത്തിൽ എത്തിച്ചതെന്നും എന്നാണ് ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്

പുലർച്ചെ 2.30 യോടെ ഫ്ലാറ്റിൽ വെള്ളം നിറയ്ക്കാൻ പോയ സുരക്ഷാ ഗാർഡാണ് മൃതദേഹം ആദ്യം കണ്ടത്. ഇദ്ദേഹം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വഷണം നടത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് അരമതിലുകളിൽ വഴുക്കലുകൾ ഉണ്ടായിരുന്നു. ഈ വഴുക്കലായിരിക്കാം യുവാവിന്റെ വഴ്‌ച്ചക്ക് കാരണം എന്നാണ് കരുതു്‌നത്.

നിയന്ത്രണം വിട്ട് താഴേക്ക് വീണതാകാം എന്ന് പൊലീസ് കരുതുന്നു. ഡൽഹിയിൽ ഒരു സ്വകാര്യ ക്ലിനിക്കിൽ ലാബ് അസിസ്റ്റന്റായി ജോലി നോക്കുകയായിരുന്നു ഈ കൗമാരക്കാരൻ. സംഭവത്തിൽ അപകടമരണം രജിസ്റ്റർ ചെയ്ത് അഗ്രിപഡ പൊലീസ് കേസെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP