Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൂന്ന് വിക്കറ്റ് നഷ്ടത്തിൽ അഞ്ച് റൺസെടുത്തിരിക്കെ ഹാർദിക് പാണ്ഡ്യയെയും ദിനേഷ് കാർത്തിക്കിനെയും അയച്ചത് എന്തിന്? ധോണിയെ ബാറ്റിങ് ഓഡറിൽ ഏഴാം സ്ഥാനത്തേക്ക് മാറ്റിയത് ടാക്റ്റിക്കൽ ബ്ലണ്ടർ: വിമർശനവുമായി ഗാംഗുലിയും വി.വി എസ്.ലക്ഷ്മണും; 45 മിനിറ്റിലെ മോശം കളിക്കാണ് വലിയ വില കൊടുക്കേണ്ടി വന്നതെന്ന് കോഹ്ലി; ലോകകപ്പ് സെമിയിൽ നിന്ന് ടീം ഇന്ത്യ പുറത്തായതിന് പിന്നാലെ വാദ-പ്രതിവാദങ്ങൾ

മൂന്ന് വിക്കറ്റ് നഷ്ടത്തിൽ അഞ്ച് റൺസെടുത്തിരിക്കെ ഹാർദിക് പാണ്ഡ്യയെയും ദിനേഷ് കാർത്തിക്കിനെയും അയച്ചത് എന്തിന്? ധോണിയെ ബാറ്റിങ് ഓഡറിൽ ഏഴാം സ്ഥാനത്തേക്ക് മാറ്റിയത് ടാക്റ്റിക്കൽ ബ്ലണ്ടർ: വിമർശനവുമായി ഗാംഗുലിയും വി.വി എസ്.ലക്ഷ്മണും; 45 മിനിറ്റിലെ മോശം കളിക്കാണ് വലിയ വില കൊടുക്കേണ്ടി വന്നതെന്ന് കോഹ്ലി; ലോകകപ്പ് സെമിയിൽ നിന്ന് ടീം ഇന്ത്യ പുറത്തായതിന് പിന്നാലെ വാദ-പ്രതിവാദങ്ങൾ

മറുനാടൻ ഡെസ്‌ക്‌

മാഞ്ചസ്റ്റർ: കളിയിൽ തോറ്റതോടെ വിമർശകരും രംഗത്തെത്തി. ലോകകപ്പ് സെമി പോലെ ഒരുസുപ്രധാന മത്സരത്തിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ -രോഹിത്തിന്റെയും, കോഹ്ലിയുടെയും, രാഹുലിന്റെയും- 5 റൺസെന്ന തുച്ഛമായ സ്‌കോർ എടുത്തുബാറ്റിങ് തകർച്ചയെ നേരിടുമ്പോൾ എന്തിനാണ് ഹാർദിക് പാണ്ഡ്യയെയും, ദിനേശ് കാർത്തിക്കിനെയും അയച്ചത്? തീരുമാനം അത്ഭുതപ്പെടുത്തുന്നതാണെന്ന് വി.വി എസ്.ലക്ഷമണും, ഗാംഗുലിയും പറഞ്ഞു. എം.എസ്.ധോണിയെ ഏഴാം നമ്പറിൽ ഇറക്കിയത് തന്ത്രപരമായ വിഡ്ഢിത്തം എന്നാണ് ഇരുവരും വിശേഷിപ്പിച്ചത്.

ആ സമയത്ത് ധോണിയായിരുന്നു വരേണ്ടിയിരുന്നത്. 2011 ലെ ഫൈനലിൽ ധോണി യുവരാജ് സിങ്ങിന് മുമ്പ് നാലാം നമ്പറിൽ ഇറങ്ങിയിരുന്നു. ലോകകപ്പ് നേടുകയും ചെയ്തു, ലക്ഷ്മൺ പറഞ്ഞു. അതേസമയം, ധോണിയുടെ ബാറ്റിങ് മാത്രമല്ല, അദ്ദേഹത്തിന്റെ സാന്നിധ്യം മറുവശത്തെ യുവബാറ്റ്‌സമാന്മാരിൽ ഉണ്ടാക്കുന്ന ആത്മവിശ്വാസവും ചെറുതല്ല, ഗാംഗുലി അഭിപ്രായപ്പെട്ടു. റിഷഭ് പന്തിനെ അയച്ചെങ്കിലും, മിച്ചൽ സാന്റ്‌നറനുടെ സ്പിന്നിനെ ആക്രമിച്ച് വിക്കറ്റ് കളഞ്ഞു. പന്ത് പുറത്തുപോയതിനെ തുടർന്ന് കോഹ്ലി, രവി ശാസ്ത്രിയുമായി ചൂടേറിയ സംവാദത്തിൽ ഏർപ്പെടുന്നത് കണ്ടു.

മൂന്നുവിക്കറ്റ് വീണിരിക്കെ ഇന്ത്യക്ക് ആവശ്യം പരിചയസമ്പന്നനായ കളിക്കാരനെയായിരുന്നു. പന്ത് കളിക്കുന്ന സമയത്ത് ധോണി ഉണ്ടായിരുന്നെങ്കിൽ, അത്തരമൊരു ഷോട്ട് കളിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ കഴിയുമായിരുന്നു. സ്പിന്നിൽ കാറ്റിനെതിരെ അത്തരം ഷോട്ട് അപകടകരമാണെന്ന് ധോണി ഉപദേശിക്കുമായിരുന്നു. ധോണിയെ നേരത്തെ ഇറക്കിയിരുന്നെങ്കിൽ വിക്കറ്റുകൾ തുടർച്ചയായി വീഴുന്നതും ഒഴിവാക്കാമായിരുന്നു, ഗാംഗുലി പറഞ്ഞു. ധോണിയെ നേരത്തെ ഇറക്കാതിരുന്നതിൽ കോഹ്ലിക്ക് വീഴ്ച വന്നുവെന്ന് സച്ചിൻ തെണ്ടുൽക്കറും അഭിപ്രായപ്പെട്ടു. ശക്തമായ മധ്യനിര കെട്ടിപ്പടുക്കുന്നതിൽ സെലക്ടർമാർ വലിയ തെറ്റാണ് വരുത്തിയതെന്ന് ഗാംഗുലി വിമർശിക്കുന്നു.

അതേസമയം, 45 മിനിറ്റിലെ മോശം കളിക്ക് ഇന്ത്യ വലിയ വിലയാണ് കൊടുക്കേണ്ടി വന്നതെന്ന് കോഹ്ലി പറഞ്ഞു. ന്യൂസിലൻഡ് ജയം അർഹിക്കുന്നു. അവർ ഞങ്ങളെ സമ്മർദ്ദത്തിലാക്കി. പ്രധാനപ്പെട്ട സന്ദർഭങ്ങളിൽ മുന്നേറുകയും ചെയ്തു. ഷോട്ട് സെലക്ഷനിലും ഞങ്ങൾക്ക് പാളിച്ച പറ്റി അതല്ലെങ്കിൽ നമ്മൾ നല്ല ക്രിക്കറ്റാണ് കളിച്ചത്. അതിൽ അഭിമാനമുണ്ട്. നോക്ക് ഔട്ടിൽ ന്യൂസിലൻഡ് കൂടുതൽ ധീരത കാട്ടി. അവർ ഫൈനൽ അർഹിക്കുന്നു.

ഏതായാലും മധ്യനിരയാണ് വിമർശനത്തിന്റെ മുൾമുനയിൽ നിൽക്കുന്നത്. എല്ലായ്‌പ്പോഴും രോഹിത്തിനെയും, കോഹ്ലിയെയും ആശ്രയിക്കാൻ കഴിയുമോയെന്ന് ചോദിക്കുന്നു, വി.വി എസ്.ലക്ഷ്മൺ. ഭാവിയിൽ ശിഖർ ധവാൻ തിരികെ വരുമ്പോൾ, കോഹ്ലി നാലാം സ്ഥാനത്തും പന്ത് അഞ്ചാം സ്ഥാനത്തും കളിക്കണം, ഗാംഗുലി അഭിപ്രായപ്പെടുന്നു. മധ്യനിര ബാറ്റ്‌സമാന്മാരെ കൃത്യമായി കണ്ടെത്തി അവരിൽ ഉറച്ചുനിൽക്കണം, ഇങ്ങനെ പോകുന്നു അഭിപ്രായങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP