Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓപ്പറേഷൻ താമരയിലൂടെ കർണാടക കൈവിട്ടതിന് പിന്നാലെ കോൺഗ്രസിന് ഇരുട്ടടിയായി ഗോവ; പ്രതിപക്ഷ നേതാവ് ഉൾപ്പെടെ ബിജെപിയിലേക്ക് ചേക്കേറുന്നത് ആകെയുള്ള 15ൽ 10 എംഎൽഎമാർ; തങ്ങൾ കോൺഗ്രസ് വിടുകയാണെന്ന് സ്പീക്കറെ അറിയിക്കാനെത്തിയത് മുഖ്യമന്ത്രി പ്രമോദ് സാവന്തിനൊപ്പം

ഓപ്പറേഷൻ താമരയിലൂടെ കർണാടക കൈവിട്ടതിന് പിന്നാലെ കോൺഗ്രസിന് ഇരുട്ടടിയായി ഗോവ; പ്രതിപക്ഷ നേതാവ് ഉൾപ്പെടെ ബിജെപിയിലേക്ക് ചേക്കേറുന്നത് ആകെയുള്ള 15ൽ 10 എംഎൽഎമാർ; തങ്ങൾ കോൺഗ്രസ് വിടുകയാണെന്ന് സ്പീക്കറെ അറിയിക്കാനെത്തിയത് മുഖ്യമന്ത്രി പ്രമോദ് സാവന്തിനൊപ്പം

മറുനാടൻ മലയാളി ബ്യൂറോ

പനാജി: കർണാടകയിലെ പ്രതിസന്ധി പരിഹരിക്കാനാകാതെ വലയുന്ന കോൺഗ്രസിന് അടുത്ത ആഘാതം ഏൽപ്പിച്ച് ഗോവയിലെ കോൺഗ്രസ് എംഎൽഎമാർ. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ഗോവയിലെ പത്ത് കോൺഗ്രസ് എംഎൽഎമാരാണ് ബിജെപിയിലേക്ക് ചേക്കേറുന്നത്. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവേൽക്കറുടെ നേതൃത്വത്തിൽ പത്ത് കോൺഗ്രസ് എംഎൽഎമാർ തങ്ങൾ കോൺഗ്രസ് വിടുകയാണെന്നും നിയമസഭയിൽ ഇനി പ്രത്യേക ഗ്രൂപ്പായി ഇരിക്കുമെന്നും സ്പീക്കറെ അറിയിച്ചു. ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള കത്തും അവർ സ്പീക്കർക്ക് കൈമാറി.

തങ്ങൾ പാർട്ടി വിടുകയാണെന്ന് കാണിച്ച് ചന്ദ്രകാന്ത് കാവ്ലേക്കറും മറ്റു ഒമ്പത് കോൺഗ്രസ് എംഎ‍ൽഎമാരും ബുധനാഴ്ച വൈകിട്ടാണ് ഇവർ നിയമസഭാ മന്ദിരത്തിലെത്തി സ്പീക്കറെ കണ്ടത്. മുഖ്യമന്ത്രി പ്രമോദ് സാവന്തും ഡെപ്യൂട്ടി സ്പീക്കർ മൈക്കൽ ലോബായും ഇവരോടൊപ്പമുണ്ടായിരുന്നു.

പ്രതിപക്ഷ നേതാവായ ചന്ദ്രകാന്ത് കാവ്ലേക്കറിനൊപ്പം ഫ്രാൻസിസ് സിൽവേറിയ, ഫിലിപ്പ് നെറൈ റോഡ്രിഗസ്, വിൽഫ്രഡ് ഡിസൂസ, നീൽകാന്ത് ഹലാങ്കർ തുടങ്ങിയവരും ബിജെപി.യിലേക്ക് ചേക്കേറുന്നവരിൽ ഉൾപ്പെടുന്നു. അതേസമയം, പാർട്ടി വിടാനിടയായ കാരണം എന്താണെന്ന ചോദ്യത്തോട് ചന്ദ്രകാന്ത് കാവ്ലേക്കറും എംഎ‍ൽഎമാരും പ്രതികരിച്ചില്ല.

ഗോവയിൽ ആകെ 15 എംഎ‍ൽഎമാരാണ് നിലവിൽ കോൺഗ്രസിനുള്ളത്. ഇതിൽ പത്തുപേർ ബിജെപി.യിലേക്ക് പോകുന്നതോടെ കോൺഗ്രസിന്റെ അംഗസഖ്യ അഞ്ചായി ചുരുങ്ങും. അതേസമയം, നിയമസഭയിലെ അംഗബലത്തിന്റെ മൂന്നിൽ രണ്ടുപേരും പാർട്ടി വിടുന്നതോടെ കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

നാൽപതംഗം നിയമസഭയിൽ ബിജെപിക്ക് പതിനേഴ് അംഗങ്ങളാണുള്ളത്. മൂന്ന് അംഗങ്ങളുള്ള ഗോവ ഫോർവേഡ് പാർട്ടിയുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ബിജെപി ഭരണം കൈയാളുന്നത്. പത്ത് കോൺഗ്രസ് എംഎൽഎമാർ കൂടി പാർട്ടിയിലേക്ക എത്തുന്നതോടെ സംസ്ഥാനത്ത് ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP