Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ലീഗൽ മെട്രോളജി വകുപ്പിലെ ഇൻസ്പെക്ടർ തസ്തികയിൽ നിയമനത്തിന് വേണ്ട അടിസ്ഥാന യോഗ്യത ഫിസിക്‌സ് ബിരുദമോ എഞ്ചിനീയറിങ് ബിരുദമോ; സ്ഥാനക്കയറ്റത്തിന് താമസം വന്നപ്പോൾ കയറിക്കൂടിയത് താഴ്ന്ന യോഗ്യതയുള്ളവർ; പിഎസ്എസി വഴി പോസ്റ്റിലേക്ക് ആളെത്തിയപ്പോൾ യോഗ്യതയില്ലാത്തവർക്ക് ഇറങ്ങാൻ മടി; ഹൈക്കോടതിയിൽ നിന്ന് കിട്ടിയ സ്‌റ്റേയുടെ മറവിൽ വൻവിരിവിന് ഇറങ്ങിയത് സിപിഐ സംഘടന; നേതാക്കൾ തുക അടിച്ചുമാറ്റിയപ്പോൾ സംഘടനയിൽ കലാപം

ലീഗൽ മെട്രോളജി വകുപ്പിലെ ഇൻസ്പെക്ടർ തസ്തികയിൽ നിയമനത്തിന്  വേണ്ട അടിസ്ഥാന യോഗ്യത ഫിസിക്‌സ് ബിരുദമോ എഞ്ചിനീയറിങ് ബിരുദമോ; സ്ഥാനക്കയറ്റത്തിന് താമസം വന്നപ്പോൾ കയറിക്കൂടിയത് താഴ്ന്ന യോഗ്യതയുള്ളവർ; പിഎസ്എസി വഴി പോസ്റ്റിലേക്ക് ആളെത്തിയപ്പോൾ യോഗ്യതയില്ലാത്തവർക്ക് ഇറങ്ങാൻ മടി; ഹൈക്കോടതിയിൽ നിന്ന് കിട്ടിയ സ്‌റ്റേയുടെ മറവിൽ വൻവിരിവിന് ഇറങ്ങിയത് സിപിഐ സംഘടന; നേതാക്കൾ തുക അടിച്ചുമാറ്റിയപ്പോൾ സംഘടനയിൽ കലാപം

എം മനോജ് കുമാർ

തിരുവനന്തപുരം: ലീഗൽ മെട്രോളജി വകുപ്പിലെ ഇൻസ്പെക്ടർ തസ്തികയിലേക്ക് താഴ്ന്ന തസ്തികയിൽ നിന്ന് എത്തിയവർക്ക് അവിടെ തുടരാൻ വേണ്ടി വകുപ്പ് തലത്തിൽ വൻ പണപ്പിരിവ്. പിഎസ് സി നിയമനം ലഭിച്ചവർ ഇതേ തസ്തികയിലേക്ക് വന്നപ്പോൾ യോഗ്യതയില്ലാത്തവർക്ക് ഇറങ്ങിക്കൊടുക്കേണ്ട അവസ്ഥ വന്നിരുന്നു. ഈ സാഹചര്യം ചൂഷണം ചെയ്ത് സിപിഐയുടെ കേരള ലീഗൽ മെട്രോളജി ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ നേതാക്കൾ വൻ പണപ്പിരിവുമായി ഇറങ്ങിയത്. സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി രാജീവിനെതിരെയാണ് പരാതി ഉയർന്നത്. യോഗ്യതയില്ലാത്തവർക്ക് ഇൻസ്പെക്ടർ തസ്തികയിൽ തുടരാൻ വേണ്ടിയാണ് യൂണിയൻ നേതാക്കൾ പണപ്പിരിവ് നടത്തുന്നത്. ഇത് വിവാദമായപ്പോൾ ലീഗൽ മെട്രോളജി വകുപ്പിന്റെ ഒരേയൊരു സംഘടനയായ സിപിഐയുടെ കേരള ലീഗൽ മെട്രോളജി ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷനിൽ കലാപമായി. സംഘടന സംസ്ഥാന തലത്തിൽ തന്നെ പിളരുകയും ചെയ്തു. സിപിഐ അനുകൂല സംഘടനയായ കേരള ലീഗൽ മെട്രോളജി ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം നടക്കുന്നതിനു തൊട്ടുമുൻപാണ് സംഘടനയിൽ പിളർപ്പ് വന്നത്. തസ്തികയിൽ ജീവനക്കാരെ നിലനിർത്താൻ അസോസിയേഷന്റെ പിരിവ് നടത്തുകയും സംസ്ഥാന നേതാക്കൾ ഈ തുക കൈവശമാക്കുകയും ചെയ്തപ്പോഴാണ് സംഘടനയിൽ കലാപം വന്നത്.

സിപിഐ മന്ത്രി ഭരിക്കുന്ന ലീഗൽ മെട്രോളജി വകുപ്പിലെ സംഘടനാ സമ്മേളനത്തിന്റെ മറവിൽ വ്യാപകമായ പണപ്പിരിവ് നടത്തിയത് ചോദ്യം ചെയ്തതിനാണ് സംഘടനയുടെ കൊല്ലം ജില്ലാ പ്രസിഡന്റിനെ പിരിച്ചുവിട്ടത്. ഇതോടെ കൊല്ലം ജില്ലാ സമ്മേളനവും റദ്ദ് ചെയ്യുകയായിരുന്നു. ജോയിന്റ് കൗൺസിലിൽ അഫിലിയേഷൻ ഉള്ള സംഘടനയാണ് കേരള ലീഗൽ മെട്രോളജി ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ. ഈ അസോസിയേഷന്റെ സംസ്ഥാന സമ്മേളനം കോട്ടയത്ത് നടക്കുന്നതിന്റെ പേരിൽ ജീവനക്കാരിൽ നിന്ന് പണപ്പിരിവ് നടത്തുന്നതായി വാർത്ത വന്നിരുന്നു. പണപ്പിരിവ് വിവാദമായപ്പോൾ കൊല്ലം ജില്ലാ പ്രസിഡന്റ് ഇത് ചോദ്യം ചെയ്തു. ഇതോടെയാണ് കൊല്ലം ജില്ലാ പ്രസിഡന്റിനെ പുറത്താക്കിയത്. ഇത് സംഘടനയിൽ വിവാദമായപ്പോൾ സാമ്പത്തിക ആരോപണങ്ങൾ ഉയർന്നപ്പോൾ ലീഗൽ മെട്രോളജി വകുപ്പിലെ ഓഫീസർ പുതിയ സംഘടന രൂപീകരിക്കുകയും അതിന്റെ സംസ്ഥാന തല ഉദ്ഘാടനം ആറുമാസം മുൻപ് നടത്തുകയും ചെയ്തു.

ലീഗൽ മെട്രോളജി വകുപ്പിലെ ഇൻസ്പെക്ടർ തസ്തികയിൽ നിയമനം ലഭിക്കണമെങ്കിൽ ഫിസിക്‌സ് ബിരുദം അല്ലെങ്കിൽ എഞ്ചിനീയറിങ് ബിരുദം അടിസ്ഥാന യോഗ്യതയാണ്. നേരിട്ടുള്ള നിയമനമാണ് ഈ തസ്തികയിൽ നിയമം അനുവദിക്കുന്നത്. എന്നാൽ താഴ്ന്ന തസ്തികയിൽ ഉള്ളവർക്ക് പ്രമോഷൻ വഴി ഈ തസ്തികയിൽ എത്താൻ സാധിക്കും. കുറേക്കാലം സ്ഥാനക്കയറ്റം വരാൻ താമസം വന്നതിനാൽ ഇൻസ്‌പെക്ടർ തസ്തികയിലേക്ക് താഴ്ന്ന തസ്തികയിൽ നിന്ന് യോഗ്യതയില്ലാത്തവരെ സ്ഥാനക്കയറ്റം നൽകി നിയമിച്ചിരുന്നു. ഇതിനു ചുക്കാൻ പിടിച്ചത് സംസ്ഥാന ജനറൽ സെക്രട്ടറിയും കൂട്ടരുമായിരുന്നു. പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിൽ വന്നപ്പോൾ എഞ്ചിനീയറിങ് ബിരുദവും ഫിസിക്‌സ് ബിരുദവും ഉള്ളവർക്ക് തസ്തിക നൽകേണ്ടതായ അവസ്ഥ വന്നു. അപ്പോൾ യോഗ്യതകൾ ഇല്ലാത്തവർക്ക് താഴെ ഇറങ്ങേണ്ട അവസ്ഥ വന്നു.

ഈ രീതിയിൽ തസ്തികയിൽ എത്തിയവർ ഹൈക്കോടതിയിൽ എത്തി നടപടികൾക്ക് സ്റ്റേ വാങ്ങി. സ്റ്റേ വന്നപ്പോൾ പിഎസ്‌സി നിയമനം വാങ്ങിയവർക്ക് സർവീസിൽ കയറാൻ കഴിയാത്ത അവസ്ഥ വന്നു. താഴെ തസ്തികയിൽ നിന്നും ഇങ്ങിനെ പ്രമോഷൻ നേടിയവർക്ക് ഇതേ തസ്തികയിൽ തുടരാൻ കേരള ലീഗൽ മെട്രോളജി ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ നേതാക്കൾ വൻ തുക കോഴ വാങ്ങിയതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. അഴിമതി നടത്താൻ സൗകര്യം ഒരുക്കുകയും ഈ അഴിമതിയുടെ പങ്ക് സംഘടനയുടെ പേരിൽ വാങ്ങി സ്വന്തമാക്കുകയും ചെയ്തതിൽ ശക്തമായ പ്രതിഷേധം വകുപ്പിലെ ജീവനക്കാർക്കിടയിൽ നിലനിൽക്കുന്നുണ്ട്.

ഇതും കൂടാതെ സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി രാജീവിനെക്കുറിച്ച് ഒട്ടുവളരെ ആരോപണങ്ങളും വന്നിരുന്നു. തന്റെ ഇഷ്ടക്കാർക്ക് സ്ഥാനക്കയറ്റത്തിന് ചട്ടങ്ങളും നിയമങ്ങളും കാറ്റിൽപ്പറത്തുന്നതായാണ് ആരോപണങ്ങൾ വന്നത്. ഇത്തരം ആരോപണങ്ങൾ ഉയർത്തിയവരുടെ സ്ഥാനക്കയറ്റം തടയുന്നതിനും സംസ്ഥാന ജനറൽ സെക്രട്ടറി ശ്രമം നടത്തിയതായി വേറെയും ആരോപണങ്ങളും വന്നു. വ്യാജ പരാതികൾ വഴിയും ഫയൽ വെച്ച് താമസിക്കുന്നത് വഴിയുമാണ് സംസ്ഥാന ജനറൽ സെക്രട്ടറി തന്നെ എതിർക്കുന്നവരെ ചോദ്യം ചെയ്തിരുന്നത്. ഇതിനെതിരെ വകുപ്പിൽ വ്യാപകമായ പരാതി ഉയർന്നിരുന്നു. ഇത്തരം പ്രശ്‌നങ്ങളെ തുടർന്നാണ് ലീഗൽ മെട്രോളജി വകുപ്പിലെ യൂണിഫോം ധരിക്കുന്ന ജീവനക്കാർ ആറുമാസം മുൻപ് സ്വന്തമായി സംഘടന രൂപീകരിക്കുകയും സംസ്ഥാന സമ്മേളനം നടത്തുകയും ചെയ്തത്. ഇതോടെ പ്രശ്‌നങ്ങൾ കൈവിട്ടു പോയ അവസ്ഥയിലാണ്.

അനധികൃത പിരിവിന്റെ പേരിൽ സംസ്ഥാന ജനറൽ രാജീവിനെതിരെ വകുപ്പ് തല നടപടികൾ ഉണ്ടാവും എന്നാണ് സൂചനകൾ. ഒരേയൊരു സംഘടന പിളർന്നു മാറിയത് ഒട്ടും ശരിയായില്ലെന്നും സംഘടനയുടെ പേരിൽ പണപ്പിരിവ് നടത്തി അത് സ്വന്തം പോക്കറ്റിലാക്കിയവരാണ് സംഘടനയ്ക്ക് അകത്തെ പ്രശ്‌നങ്ങൾക്ക് കാരണമെന്നുമാണ് ഒരു വിഭാഗം ആരോപിക്കുന്നത്. മറുവിഭാഗം ഇപ്പോൾ സംസ്ഥാന സമ്മേളനം നടത്താനും ജില്ലാ കമ്മിറ്റികൾ രൂപീകരിക്കുവാനും ഉള്ള ഒരുക്കത്തിലാണ്. സിപിഐയിലും അഴിമതിയും കോഴ വിവാദവും പിളർപ്പുമെല്ലാം പുകഞ്ഞു തുടങ്ങുകയും ചെയ്യുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP