Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോൺഗ്രസുകാർ തടഞ്ഞുവെച്ച രാജിവെച്ച എംഎൽഎയെ പൊലീസെത്തി മോചിപ്പിച്ചത് ഗവർണർ പ്രശ്‌നത്തിൽ ഇടപെട്ടതോടെ; വിധാൻ സഭയിലെ മന്ത്രിയുടെ ഓഫീസിൽ കോൺഗ്രസുകാർ പൂട്ടിയിട്ടിരുന്ന കെ സുധാകറിനെ രാജ്ഭവനിൽ എത്തിക്കും; ശക്തമായ പ്രതിഷേധത്തിനൊടുവിൽ കോൺഗ്രസിന് അവസാനിപ്പിക്കേണ്ടി വന്നത് വിധാൻ സഭയിലെ മാധ്യമ വിലക്കും

കോൺഗ്രസുകാർ തടഞ്ഞുവെച്ച രാജിവെച്ച എംഎൽഎയെ പൊലീസെത്തി മോചിപ്പിച്ചത് ഗവർണർ പ്രശ്‌നത്തിൽ ഇടപെട്ടതോടെ; വിധാൻ സഭയിലെ മന്ത്രിയുടെ ഓഫീസിൽ കോൺഗ്രസുകാർ പൂട്ടിയിട്ടിരുന്ന കെ സുധാകറിനെ രാജ്ഭവനിൽ എത്തിക്കും; ശക്തമായ പ്രതിഷേധത്തിനൊടുവിൽ കോൺഗ്രസിന് അവസാനിപ്പിക്കേണ്ടി വന്നത് വിധാൻ സഭയിലെ മാധ്യമ വിലക്കും

മറുനാടൻ മലയാളി ബ്യൂറോ

ബെംഗലുരു: കോൺഗ്രസുകാർ തടഞ്ഞുവെച്ച രാജിവെച്ച എംഎൽഎ കെ സുധാകറിനെ പൊലീസെത്തി മോചിപ്പിച്ചു. ഗവർണറുടെ നിർദേശ പ്രകാരമാണ് പൊലീസിന്റെ ഇടപെടൽ. സുധാകറിനെ രാജ്ഭവനിൽ എത്തിക്കാനാണ് പൊലീസ് കമ്മിഷണർക്ക് നിർദ്ദേശം കിട്ടിയിരിക്കുന്നത്. മന്ത്രി കെജെ ജോർജിന്റെ മുറിയിൽ നിന്നുമാണ് സുധാകറിനെ കൊണ്ടുപോയത്.

ഇന്ന് വൈകുന്നേരമാണ് നാടകീയ രംഗങ്ങൾക്ക് വിധാൻസഭ സാക്ഷ്യംവഹിച്ചത്. കോൺഗ്രസ് എംഎൽഎമാരായ കെ സുധാകറും എംടിബി നാഗരാജും സ്പീക്കറെ കണ്ട് രാജി സമർപ്പിച്ചതിന് പിന്നാലെ അനുനയ നീക്കങ്ങളുമായി കോൺഗ്രസ് നേതാക്കൾ എത്തി. എന്നാൽ, രാജി പിൻവലിക്കാൻ വഴങ്ങാതിരുന്നതിനെ തുടർന്ന് വിധാൻ സഭയുടെ വാതിലുകൾ അടക്കുകയും എംഎൽഎയെ മന്ത്രിയുടെ ഓഫീസിൽ പൂട്ടി ഇടുകയുമായിരുന്നു. മാധ്യമങ്ങളെ സഭയിൽ നിന്നും പുറത്താക്കിയ ശേഷമായിരുന്നു എംഎൽഎയെ തടവിലാക്കിയത്. എന്നാൽ, ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ വിധാൻ സൗധയിൽ മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. മാധ്യമ പ്രവർത്തകരെ വിധാൻ സൗധയ്ക്ക് അകത്തേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു.

കെപിസിസി. അധ്യക്ഷൻ ദിനേശ് ഗുണ്ടറാവുവിന്റെ നേതൃത്വത്തിലാണ് കോൺഗ്രസ് നേതാക്കൾ എംഎ‍ൽഎയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് കെ. സുധാകറിനെ മുറിയിൽ പൂട്ടിയിടുകയായിരുന്നു. സംഭവമറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥരും ബിജെപി. നേതാക്കളും വിധാൻസൗധയിലെ മൂന്നാംനിലയിലെത്തിയെങ്കിലും മുറി തുറക്കാൻ കോൺഗ്രസ് നേതാക്കൾ സമ്മതിച്ചിരുന്നില്ല.

അതേ സമയം മുംബൈയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഡികെ ശിവകുമാറിനെ രക്ത സമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം വിട്ടയച്ചു. എംഎൽഎമാരെ കാണാൻ ആഗ്രഹമുണ്ടെങ്കിലും തത്കാലം മുംബൈ പൊലീസ് നിർദ്ദേശിച്ച പ്രകാരം ബെംഗളുരുവിലേക്ക് മടങ്ങുമെന്ന് ഡികെ ശിവകുമാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP