വനംവകുപ്പിൽ റേഞ്ച് ഓഫീസറായി ജോലിയിൽ കയറുമ്പോൾ ആകെയുള്ള സ്വത്ത് നാല് ലക്ഷത്തിന്റേത്; ലീഗ് നേതാക്കളുടെ ഇഷ്ടക്കാരനായപ്പോൾ കൺഫേഡ് ഐഎഎസ് പദവി എളുപ്പത്തിലെത്തി; മാറാട് കലാപത്തിൽ വീഴ്ച്ച വരുത്തിയെന്ന ജുഡീഷ്യൽ കമ്മീഷന്റെ കണ്ടെത്തൽ തിരിച്ചടി ആയപ്പോൾ സംരക്ഷിച്ചത് കുഞ്ഞാലിക്കുട്ടി; അഴിമതിക്കാരായ മന്ത്രിമാർക്ക് കുടപിടിച്ചപ്പോൾ അനധികൃതമായി സമ്പാദിച്ചത് നൂറ് കോടിയിലേറെ; കേരളം കണ്ട ഏറ്റവും അഴിമതിക്കാരനായ ഉദ്യോഗസ്ഥനായിട്ടും ടി ഒ സൂരജിനെ രക്ഷപെടുത്തിയത് ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: കേരളം കണ്ട ഏറ്റവും അഴിമതിക്കാരനായ ഉദ്യോഗസ്ഥനാണ് ടി ഒ സൂരജ്. സർക്കാർ സർവീസിൽ ഇരിക്കവേ 11 കോടിയിലേറെ അനധികൃത സ്വത്ത് സമ്പാദിച്ച സൂരജിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി കൊണ്ട് വിജിലൻസ് കോടതി നടപടി കൈക്കൊണ്ടിരുന്നു. അഴിമതിക്കാരായ മന്ത്രിമാർക്കൊപ്പം ചേർന്ന് കോടികൾ സമ്പാദിച്ചു കൂട്ടിയ സൂരജിനെ പക്ഷേ അന്വേഷണ ഏജൻസികൾക്കൊന്നും തൊടാൻ കഴിയാതെ പോയത് ഇടതു-വലതു മുന്നണികളിൽ നിന്നും ലഭിച്ച രാഷ്ട്രീയ സംരക്ഷണമായിരുന്നു.
വനംവകുപ്പിൽ റേഞ്ച് ഓഫീസറായി സർക്കാർ ജോലിയിൽ കയറിയ ടി ഒ സൂരജ് കോടികൾ സമ്പാദിക്കുന്ന പദവിയിലേക്ക് കുതിച്ചത് അതിവേഗമായിരുന്നു. ജോലിക്ക് കയറുമ്പോൾ സൂരജിന് ഉണ്ടായിരുന്നത് വെറും നാല് ലക്ഷം രൂപയുടെ സമ്പാദമായിരുന്നു. കൊട്ടാരക്കരയിലുണ്ടായിരുന്ന കുടുംബ സ്വത്തായിരുന്നു അത്. എന്നാൽ, അധികാരത്തിൽ കയറിയപ്പോൾ മുതൽ കോടികൾ സമ്പാദിച്ചു കൂട്ടിയ സൂരജ് ഐഎഎസ് പദവിയിൽ എത്തിപ്പിടിച്ചതും രാഷ്ട്രീയ ബന്ധങ്ങളുടെ ബലത്തിലായിരുന്നു. ലീഗ് നേതൃത്വം തന്നെയായിരുന്നു സൂരജിനെ കൺഫേഡായി ഐഎഎസ് പദവി നൽകിയത്. ഇതോടെ അദ്ദേഹം അഴിമതിയുടെ ആൾരൂപമായി മാറുകയും ചെയ്തു. വിവിധ തസതികകളിൽ ഇരുന്ന് അനധികൃതമായി സൂരജ് സമ്പാദിച്ചു കൂട്ടിയത് നൂറ് കോടിയിലേറെ വിലമതിക്കുന്ന സ്വത്തുവകകൾ ആയിരുന്നു.
പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി സൂരജിന്റെയും ഭാര്യയുടേയും മക്കളുടേയും പേരിലുള്ള അനധികൃത സമ്പാദ്യമായ ഈ സ്വത്തുക്കളെല്ലാം ജപ്തിചെയ്യാനാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടതോടയാണ് സൂരജിന്റെ പൂർവ്വകാലവും ചർച്ചയാകുന്നത്. കോഴിക്കോട്ടും തൃശൂരും ഇരുന്ന കാലത്ത് അഴിമതി സംഘങ്ങളുമായി സൂരജ് കൂട്ടുചേർന്നു. കോഴിക്കോട് കലക്ടറായിരിക്കേ മാറാട് കലാപത്തിൽ ആരോപണ വിധേയനായതോടെയാണ് അദ്ദേഹം രാഷ്ട്രീയ നേതൃത്വവുമായി ബന്ധം സുദൃഢമാക്കിയത്. ലീഗായിരുന്നു ഈ ബന്ധത്തിൽ എല്ലാ സഹായവും നൽകി വന്നത്.
കലാപം തടയുന്നതിൽ സൂരജ് വീഴ്ച വരുത്തിയെന്ന് മാറാട് ജുഡീഷ്യൽ അന്വേഷണ കമ്മിഷനായ തോമസ് പി. ജോസഫ് കണ്ടെത്തിയിരുന്നു. അന്ന് ചില രാഷ്ട്രീയ നേതാക്കളുടെ താൽപ്പര്യത്തിന് അനുസരിച്ചാണ് സൂരജ് പ്രവർത്തിച്ചത് എന്നതായിരുന്നു ആക്ഷേപം. കലാപ സാധ്യതയെക്കുറിച്ചുള്ള ഇന്റലിജൻസ് റിപ്പോർട്ട് അവഗണിച്ച സൂരജ് വേണ്ട മുൻകരുതൽ എടുക്കുന്നതിൽ ഉദാസീനത കാട്ടിയെന്നായിരുന്നു ആരോപണം. ഇന്റലിജൻസ് റിപ്പോർട്ട് കിട്ടിയിരുന്നില്ലെന്ന സൂരജിന്റെ നിലപാട് സത്യവിരുദ്ധവും ബാലിശവുമാണെന്നാണ് കമ്മിഷൻ കണ്ടെത്തിയത്. എന്നാൽ ഈ റിപ്പോർട്ട്പ്രകാരം സൂരജിനെതിരേ ശിക്ഷാനടപടികളൊന്നുമുണ്ടായില്ല.
രസതന്ത്രത്തിലും നിയമത്തിലും ബിരുദവും മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും നേടിയ സൂരജ് ഒരുവർഷം ബാങ്ക് ഉദ്യോഗസ്ഥനായി ജോലിനോക്കിയിരുന്നു. പിന്നീടാണ് വനംവകുപ്പിൽ റേഞ്ചറായെത്തിയത്. റേഞ്ച് ഓഫീസറായിരിക്കുമ്പോൾ മുതൽ അഴിമതിക്കേസുകളിൽ സൂരജ് കുടുങ്ങിയിട്ടുണ്ട്. അതിനുശേഷം സ്പെഷൽ റിക്രൂട്ട്മെന്റിലൂടെ ഡപ്യൂട്ടി കലക്ടറായി റവന്യൂ വകുപ്പിലെത്തി. കൃത്യം എട്ടുവർഷം തികഞ്ഞപ്പോൾ, 1994ൽ സൂരജിന് സർക്കാർ ഐ.എ.എസ്. പദവി സമ്മാനിച്ചു. ഐ.എ.എസ്. കിട്ടിയതോടെ പാലായിലും മൂവാറ്റുപുഴയിലും ആർ.ഡി.ഒ, എറണാകുളം സബ് കലക്ടർ എന്നീ പദവികളിലൂടെ തൃശൂരും കോഴിക്കോടും കലക്ടറായി എത്തി. താക്കോൽസ്ഥാനങ്ങളിലേക്കു കുതിച്ചെത്തുന്നതിന് രാഷ്ട്രീയ സിരാകേന്ദ്രങ്ങളിലെ ബന്ധം വഴിയൊരുക്കി. ഇടതു-വലതു സർക്കാറുകൾ അധികാരത്തിൽ മാറിമാറി വരുമ്പോൾ പ്രമുഖരുമായി അടുത്ത ബന്ധം സൂക്ഷിച്ചു.
യു.ഡി.എഫ് അധികാരത്തിലെത്തുമ്പോഴെല്ലാം നിർണായകമായ വകുപ്പുകളുടെ ചുമതലകൾ സൂരജിനെത്തേടിവന്നത് ഉന്നത നേതൃത്വവുമായുള്ള അവിഹിത ബന്ധത്തിലൂടെയാണെന്ന് അങ്ങാടിപ്പാട്ടായിരുന്നു. വ്യവസായവകുപ്പ് ഡയറക്ടറായും പൊതുമരാമത്ത് സെക്രട്ടറിയായും അദ്ദേഹം എത്തിയതു മുതിർന്ന ഐ.എ.എസുകാരെ മറികടന്നായിരുന്നു. പതിനായിരക്കണക്കിനു കോടികളുടെ ഇടപാട് നടക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ സെക്രട്ടറി പദവിയിൽ എത്തിയതോടെയാണ് സൂരജിന്റെ അഴിമതി എല്ലാ പരിധിയും ലംഘിച്ചത്.
ഭവനനിർമ്മാണ വകുപ്പ് സെക്രട്ടറിയുടെ ചുമതല, രജിസ്ട്രേഷൻ ഐ.ജി, ടൂറിസം ഡയറക്ടർ, വ്യവസായ വകുപ്പ് ഡയറക്ടർ, ലാൻഡ് റവന്യൂ കമ്മീഷണർ തുടങ്ങിയ പദവികളും സൂരജ് വഹിച്ചിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനത്തിനും നികുതി വെട്ടിപ്പിനും 2009 മുതൽ സൂരജ് ആദായനികുതി, വിജിലൻസ് അന്വേഷണങ്ങൾ നേരിടുന്നുണ്ട്. അഡ്മിനിസ്ട്രേറ്റീവ് ്രെടെബ്യൂണലിലും ഇതുസംബന്ധിച്ച കേസുകളുണ്ടായി. എന്നിട്ടും 2011 ൽ യു.ഡി.എഫ്. സർക്കാർ സൂരജിനെ സ്ഥാനക്കയറ്റത്തോടെ പൊതുമരാമത്ത് സെക്രട്ടറിയായി നിയമിച്ചു.
ഐ.എ.എസ്. ലഭിച്ചതിനുശേഷം സൂരജ് രണ്ടു ഡസനോളം വിജിലൻസ് കേസുകളിലും അന്വേഷണങ്ങളിലും കുടുങ്ങി. കോഴിക്കോട് കലക്ടറായിരിക്കുമ്പോൾ 12 സ്ഥാപനങ്ങളിൽനിന്നും ഒരു വ്യക്തിയിൽനിന്നും കലക്ടറുടെ ഡിസാസ്റ്റർ മാനേജ്മെന്റ് ഫണ്ടിന്റെ പേരിൽ 1.25 ലക്ഷം രൂപ തട്ടിയെടുത്തു എന്നതായിരുന്നു ഒരു കേസ്. കോഴിക്കോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ രണ്ടാം പ്രതിയായിരുന്നു. മണൽക്കടത്ത് നടത്തിയ വാഹനങ്ങൾ വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട കേസിലും പെട്ടു. കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട അഴിമതിക്കേസിലും കളമശേരി ഭൂമി തട്ടിപ്പ് കേസിലും ഇദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായി. വിജിലൻസ് നടത്തിയ റെയ്ഡിൽ ടി.ഒ. സൂരജിന് 11 കോടിയിലധികം രൂപയുടെ അനധികൃത സമ്പാദ്യമുണ്ടെന്നാണു കണ്ടെത്തിയത്. വരുമാനത്തെക്കാൾ മൂന്നിരട്ടി സ്വത്ത് സൂരജ് സമ്പാദിച്ചതായാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.
വ്യവസായ ഡയറക്ടറും പൊതുമരാമത്തു സെക്രട്ടറിയുമായി ജോലി ചെയ്തിരുന്ന 2004 മുതൽ 2014 വരെയുള്ള കാലഘട്ടത്തിൽ സൂരജിന്റെ യഥാർഥ വരുമാനവും സമ്പാദിച്ച സ്വത്തുക്കളുമാണു വിജിലൻസ് പരിശോധിച്ചത്. വരുമാനത്തിന്റെ 314% അധിക സമ്പാദ്യം കണ്ടെത്തിയതോടെ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. എറണാകുളം എളമക്കരയിലെ 6 സെന്റ്, 8.9 സെന്റ്, വെണ്ണലയിലെ കെട്ടിട സമുച്ചയം, ഇവിടെത്തന്നെയുള്ള 16 സെന്റിലെ ഇരുനില കെട്ടിടം, ഇടക്കൊച്ചിയിലെ 15.5 സെന്റ് സ്ഥലം, എളംകുളത്തെ ഫ്ളാറ്റ്, ആലങ്ങാട്ടുള്ള 57 സെന്റ് സ്ഥലം, തോട്ടയ്ക്കാട്ടുകരയിലെ 10 സെന്റ് സ്ഥലം, ആലുവയിലെ 3 ഗോഡൗണുകൾ, പീരുമേട്ടിലുള്ള 25 സെന്റ്, വാഴക്കാലയിലെ കൂറ്റൻ ഗോഡൗൺ, എളംകുളത്തുള്ള കെട്ടിടം എന്നിവ കണ്ടുകെട്ടാനാണു കോടതി ഉത്തരവിട്ടത്. തിരുവനന്തപുരം കവടിയാറിലുള്ള ഹീര അപ്പാർട്മെന്റിലെ ഫ്ളാറ്റ് കൈമാറ്റം ചെയ്യുന്നതു കോടതി വിലക്കിയിട്ടുമുണ്ട്.
നേരത്തെ അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിന്റെ 8.8 കോടി രൂപ വിലവരുന്ന സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. നാല് വാഹനങ്ങളുും 23 ലക്ഷം രൂപയും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു. ടി.ഒ.സൂരജിന് 11 കോടിയുടെ അനധികൃത സ്വത്തെന്ന് നേരത്തെ വിജിലൻസ് കണ്ടെത്തിയിരുന്നു. പത്തുവർഷത്തിനിടെ 314 ശതമാനത്തിന്റെ വർധനവുണ്ടായെന്നു വിജിലൻസ് സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. സൂരജിനു വരുമാനത്തേക്കാൾ മൂന്നിരട്ടി സമ്പാദ്യമുണ്ടെന്ന് 2016ൽ വിജിലൻസ് ലോകായുക്തയെ അറിയിച്ചിരുന്നു. കേരളത്തിലും കർണാടകയിലുമായി ആഡംബര ഫ്ളാറ്റുകളും ഭൂമിയുമടക്കം അനധികൃത സ്വത്തുക്കളുണ്ടെന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നു. തിരുവനന്തപുരം, കൊച്ചി, ഇടുക്കി, തൃശൂർ ജില്ലകളിലും കർണാടകയിലുമായി ആഡംബര ഫ്ളാറ്റുകളും ഭൂമിയുമുണ്ടെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആറ് ആഡംബര കാറുകളും കൊച്ചിയിൽ ഗോഡൗൺ സഹിതമുള്ള ഭൂമിയും സ്വന്തമായുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരുന്ന കാലത്താണ് ടി.ഒ സൂരജിനെതിരെ അനധികൃത സ്വത്ത് സമ്പാദന വിഷയത്തിൽ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ ആരോപണം ശരിയാണെന്ന് ബോധ്യപ്പെട്ടതോടെ വിജിലൻസ് ടി.ഒ സൂരജിനെതിരെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. 11 കോടിയുടെ അനധികൃത സ്വത്തുണ്ടെന്നായിരുന്നു വിജിലൻസിന്റെ കണ്ടെത്തൽ. 2004 മുതൽ 2014 വരെയുള്ള വരുമാനത്തിന്റെ കണക്കുവെച്ച് നോക്കിയാണ് ഇത് കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ഡയയറക്ടറേറ്റിന്റെ നടപടിയുണ്ടായിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു ടി.ഒ സൂരജ്. കാസർകോട് കോട്ട ഭൂമി വിവാദത്തിലടക്കം എൻഫോഴ്സ്മെന്റ്, വിജിലൻസ് സംഘം സൂരജിന്റെ പങ്ക് സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു.
അനധികൃതമായി കോടാനുകോടികൾ സമ്പാദിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ ടി.ഒ.സൂരജിനെ ഇടത്, വലത് മുന്നണികൾ ഒരുപോലെ സംരക്ഷിച്ചിരുന്നു എന്നത് യാഥാർത്ഥ്യമായിരുന്നു. എന്നാൽ വിജിലൻസ് മേധാവി സ്ഥാനത്തുനിന്ന് ഡോ.ജേക്കബ് തോമസ് എത്തിയ വേളയിൽ ഇയാളുടെ കള്ളത്തരങ്ങൾ ഓരോന്നായി പൊളിഞ്ഞു വീഴുകകയായിരുന്നു. സൂരജിന് വരവിന്റെ 314 ശതമാനം അധികം സ്വത്തുണ്ടെന്ന് കണ്ടെത്തി പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ചോദിച്ചപ്പോൾ രണ്ട് മുന്നണികളുടെയും സർക്കാരുകൾ ഉരുണ്ടുകളിക്കുകയുമുണ്ടായി. ലീഗിന്റെ ഇഷ്ടക്കാരനായ ഉദ്യോഗസ്ഥനെ തൊട്ടതിന്റെ പേരിൽ ജേക്കബ് തോമസ് പടിക്കു പുറത്തായ അവസ്ഥയുമുണ്ടായി.
അനധികൃത സമ്പാദ്യം മാത്രമല്ല, ഐ.എ.എസ് അധികാരമുപയോഗിച്ച് സൂരജിന്റെ നിരവധി വഴിവിട്ട ഇടപാടുകൾ ജേക്കബ്തോമസ് കണ്ടെത്തിയിരുന്നു. സർക്കാരിന് കണക്കുകാണിക്കാതെ കോടികളുടെ അനധികൃത സമ്പാദ്യമുണ്ടാക്കിയ ടി.ഒ.സൂരജിനെതിരായ വിജിലൻസ് അന്വേഷണം വ്യവസായവകുപ്പിലേക്കും നീങ്ങിയിരുന്നു. 2005 ജനുവരി മുതൽ 2011 ഓഗസ്റ്റ് വരെ ആറുവർഷക്കാലം വ്യവസായവകുപ്പിന് കീഴിലുള്ള ഇൻഡസ്ട്രീസ് ആൻഡ് കോമേഴ്സ് ഡയറക്ടറായിരുന്നു സൂരജ്. ഈ കാലയളവിലാണ് കേരളത്തിലും അയൽസംസ്ഥാനത്തും സൂരജ് ഏറ്റവുമധികം സമ്പാദ്യമുണ്ടാക്കിയതെന്നാണ് ജേക്കബ്തോമസിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കണ്ടെത്തിയിരുന്നത്.
വ്യവസായവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഇൻഡസ്ട്രീസ് ആൻഡ് കോമേഴ്സ് ഡയറക്ടറേറ്റിലെ വിരമിച്ച ഉദ്യോഗസ്ഥരുമടക്കം ഇരുപതോളം പേരെ വിജിലൻസ് ചോദ്യംചെയ്തിരുന്നു. രജിസ്ട്രേഷൻ ഐ.ജി, തൃശൂർ, കോഴിക്കോട് കളക്ടർ, ടൂറിസം ഡയറക്ടർ എന്നീ പദവികളിലുണ്ടായിരുന്ന 19992004 കാലയളവിൽ സൂരജിന് പരിമിതമായ സമ്പാദ്യമേയുണ്ടായിരുന്നുള്ളൂ. 2005ൽ ഡെപ്യൂട്ടിസെക്രട്ടറി പദവിമാത്രമുണ്ടായിരിക്കേ ഇൻഡസ്ട്രീസ് ആൻഡ് കോമേഴ്സ് ഡയറക്ടറായ സൂരജിന്റെ സമ്പാദ്യം പിന്നീട് കുതിച്ചുകയറുകയായിരുന്നു.
മംഗലാപുരത്ത് ബി.ഡി.എസ് പഠനത്തിനു പോയ മകൻ റിസ്വാന് സ്വന്തമായി ഫ്ളാറ്റ് വാങ്ങിനൽകിയതും ഈ കാലത്തായിരുന്നു. വിജിലൻസ് ചോദ്യംചെയ്പ്പോൾ വിദേശത്തുള്ള സഹോദരന്റെ സുഹൃത്തിന്റെ ഫ്ളാറ്റിൽ പേയിങ് ഗസ്റ്റായി താമസിച്ചാണ് മകൻ പഠിച്ചതെന്നാണ് സൂരജ് പറഞ്ഞത്. എന്നാൽ ഇതേസമയത്തുതന്നെ മംഗലാപുരത്തെ രജിസ്ട്രേഷൻ വിഭാഗവുമായി ബന്ധപ്പെട്ട് റിസ്വാന്റെ പേരിൽത്തന്നെയാണ് ഫ്ളാറ്റെന്നും വിപണിവില ഒരുകോടിക്കുമുകളിൽ വരുമെന്നും ജേക്കബ്തോമസ് കണ്ടെത്തിയിരുന്നു.
വ്യവസായവകുപ്പിലിരിക്കേയാണ് ആലുവയിലെ വമ്പൻവ്യവസായിയുടെ മകനുമായുള്ള മകളുടെ വിവാഹത്തിന് 600 പവൻ സ്വർണാഭരണങ്ങളും കൊച്ചി കലൂരിനടുത്തെ ആഡംബരഫ്ളാറ്റും 25ലക്ഷം രൂപയും സ്ത്രീധനമായി സൂരജ് നൽകിയത്. മകളുടെ വിവാഹത്തിന് വെറും 15ലക്ഷം രൂപയേ ചിലവഴിച്ചുള്ളൂവെന്നാണ് സൂരജ് മൊഴിനൽകിയത്. എന്നാൽ സ്ത്രീധനത്തിന്റെ വിവരങ്ങൾ സൂരജിന്റെ ഉറ്റബന്ധു വിജിലൻസിന് മൊഴിനൽകി. ഇതേത്തുടർന്ന് വിവാഹത്തിന്റെ വീഡിയോയും ഫോട്ടോകളും വിജിലൻസ് പിടിച്ചെടുത്തപ്പോൾ സംഗതി ശരിയാണെന്ന് തെളിഞ്ഞു.
കൊച്ചിയിലെ ഫ്ളാറ്റിന് ഒന്നരക്കോടിയിലേറെ വിപണിവിലയുണ്ട്. കൊച്ചിയിലെ സ്വകാര്യകോളേജിൽ മകളുടെ എം.ഡി പഠനത്തിന് 1.50കോടിയും ഇളയമകന്റെ എം.ബി.ബി.എസ് പഠനത്തിന് ഒരുകോടിയോളവും സൂരജ് ചെലവിട്ടതായും വിജിലൻസ് കണ്ടെത്തിയിരുന്നു. സൂരജ് മറ്റുള്ളവരുടെ പേരിലെടുത്ത് സ്വന്തമായി ഉപയോഗിച്ചിരുന്ന ആറ് വാഹനങ്ങളുടെ ആർ.സിബുക്കടക്കമുള്ള രേഖകളും വിജിലൻസ് പിടിച്ചെടുത്തിരുന്നു. സൂരജിന്റെ സമ്പാദ്യം വരവിന്റെ 314 ശതമാനത്തിലേറെയാണെന്ന് വിജിലൻസ് കണ്ടെത്തി. 51,520 രൂപ പ്രതിമാസശമ്പളവും 103ശതമാനം ഡി.എയുമടക്കം ഒരുലക്ഷത്തോളംരൂപയാണ് എല്ലാ സത്യവാങ്മൂലത്തിലും സൂരജ് രേഖപ്പെടുത്തിയിട്ടുള്ളത്.
പത്തുവർഷത്തിനുള്ളിൽ ഭൂമിയും വീടും വാഹനങ്ങളും വാങ്ങിയല്ലാതെ ഒന്നും വിൽപ്പന നടത്തിയിട്ടില്ല. വാടകയായി ഒരുലക്ഷത്തോളം രൂപയുടെ വരുമാനമുണ്ട്. 2014നവംബറിൽ സൂരജിന്റെ തിരുവനന്തപുരത്തേയും കൊച്ചിയിലേയും വസതികളിലും സെക്രട്ടേറിയറ്റിലെ ഓഫീസിലും റെയ്ഡ് നടത്തിയാണ് വിജിലൻസ് അനധികൃതസമ്പാദ്യത്തിന്റെ രേഖകൾ പിടിച്ചത്. തൃശൂർ വിജിലൻസ് കോടതിയുടെ സെർച്ച് വാറണ്ടുമായി എത്തിയ വിജിലൻസ് സംഘത്തെ സെക്രട്ടേറിയേറ്റിൽ തടഞ്ഞത് അന്ന് വിവാദമായിരുന്നു. 1.80കോടിയുടെ അനധികൃതസന്പാദ്യമാണ് വിജിലൻസ് സംശയിച്ചതെങ്കിലും ന്യായവിലപ്രകാരം 11 കോടിയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. സൂരജിനെതിരായ 2000 പേജുകളുള്ള കുറ്റപത്രത്തിൽ ഇക്കാര്യങ്ങളെല്ലാം അക്കമിട്ട് നിരത്തിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്