Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശത്രുക്കളെ വിറപ്പിക്കാൻ മറ്റൊരു വജ്രയുധം കൂടി സ്വന്തമായി വികസിപ്പിച്ച് ഇന്ത്യ; ഡിആർഡിഒ തദ്ദേശീയമായി വികസിപ്പിച്ച ടാങ്ക് വേധ മിസൈൽ നാഗിന്റെ പരീക്ഷണം വിജയം; സൈന്യത്തിൽ ഉൾപ്പെടുത്തുന്നതിന് മുമ്പായി പൊഖ്റാൻ ഫയറിങ് റേഞ്ചിൽ നടന്നത്തിയ അവസാന ഘട്ട പരീക്ഷണവും വിജയകരം; കരയാക്രമണത്തിൽ സൈന്യത്തിന് മുതൽകൂട്ടാകുന്ന നാഗ് മിസൈൽ പാക്കിസ്ഥാന്റെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കും

ശത്രുക്കളെ വിറപ്പിക്കാൻ മറ്റൊരു വജ്രയുധം കൂടി സ്വന്തമായി വികസിപ്പിച്ച് ഇന്ത്യ; ഡിആർഡിഒ തദ്ദേശീയമായി വികസിപ്പിച്ച ടാങ്ക് വേധ മിസൈൽ നാഗിന്റെ പരീക്ഷണം വിജയം; സൈന്യത്തിൽ ഉൾപ്പെടുത്തുന്നതിന് മുമ്പായി പൊഖ്റാൻ ഫയറിങ് റേഞ്ചിൽ നടന്നത്തിയ അവസാന ഘട്ട പരീക്ഷണവും വിജയകരം; കരയാക്രമണത്തിൽ സൈന്യത്തിന് മുതൽകൂട്ടാകുന്ന നാഗ് മിസൈൽ പാക്കിസ്ഥാന്റെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കും

മറുനാടൻ ഡെസ്‌ക്‌


ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന് നേട്ടമായി ഒരു മിസൈൽ പരീക്ഷണം കൂടി വിജയം. രാജ്യം തദ്ദേശീയമായി നിർമ്മിച്ച ടാങ്ക് വേധ മിസൈലായ നാഗ് വിജയകരമായി പരീക്ഷിച്ചു. ഡിആർഡിഒ വികസിപ്പിച്ച മിസൈലിനെ സൈന്യത്തിൽ ഉൾപ്പെടുത്തുന്നതിന് മുമ്പുള്ള അവസാനവട്ട പരീക്ഷണമാണ് പൊഖ്റാൻ ഫയറിങ് റേഞ്ചിൽ നടന്നത്.

രാത്രിയും പകലുമായി വ്യത്യസ്ത സമയങ്ങളിലായി മൂന്ന് പരീക്ഷണങ്ങളാണ് നടത്തിയത്. മൂന്ന് സാഹചര്യത്തിലും മിസൈൽ കൃത്യമായി ലക്ഷ്യം ഭേദിച്ചെന്ന് ഡിആർഡിഒ പറയുന്നത്. കരസേനയിൽ മിസൈൽ സംവിധാനം ഉൾപ്പെടുത്താൻ 524 കോടിയുടെ പദ്ധതിക്ക് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അനുമതി നൽകിയിട്ടുണ്ട്. നാഗ് മിസൈൽ കരസേനയുടെ ഭാഗമാകുന്നതോടെ സൈന്യത്തിന്റെ പ്രഹര ശേഷി വർധിക്കും. കരയാക്രമണത്തിൽ സൈന്യത്തിന് മുതൽകൂട്ടാകുന്ന ആയുധമാണ് നാഗ് മിസൈൽ. ഇതിന്റെ കാര്യക്ഷമത കൂടുതൽ ഉറപ്പാക്കുന്നതിനാണ് തിങ്കളാഴ്ച പരീക്ഷണം നടത്തിയത്.

നാല് കിലോമീറ്റർ പ്രഹരപരിധിയുള്ള നാഗ് മിസൈൽ ഏത് കാലാവസ്ഥയിലും ഉപയോഗിക്കാം. തെർമൽ ഇമേജിങ് റഡാറിന്റെ സഹായത്തോടെ ലക്ഷ്യം നിർണയിച്ച് ആക്രമണം നടത്തുകയാണ് മിസൈൽ ചെയ്യുന്നത്. 1980കളിൽ ഇന്ത്യ തയ്യാറാക്കിയ അഞ്ച് മിസൈൽ പദ്ധതികളിൽ ഒന്നാണ് നാഗ്. അഗ്‌നി, പ്രിഥ്വി, ആകാശ്, ത്രിശൂൽ എന്നിവയാണ് മറ്റുള്ളവ. ഇതിൽ ത്രിശൂൽ പദ്ധതി പിന്നീട് വേണ്ടെന്നുവെച്ചു. മറ്റ് മൂന്ന് മിസൈലുകളും ഇപ്പോൾ സൈന്യത്തിന്റെ ഭാഗമാണ്.

മിസൈൽ രംഗത്ത് ഇന്ത്യയുടെ മറ്റൊരു സുപ്രധാന നേട്ടം കൂടിയാണ് നാഗ് മിസൈലിന്റെ പരീക്ഷണ വിജയം. കുറഞ്ഞ ചെലവിൽ കൂടുതൽ ടാങ്ക് വേധ മിസൈലുകൾ നിർമ്മിക്കാനാണ് ഇന്ത്യ ഒരുങങുന്നത്. മിസൈലുകൾ രണ്ടുവർഷത്തിനുള്ളിൽ നിർമ്മിച്ചുനൽകാമെന്ന് ഡിആർഡിഒ ഉറപ്പുനൽകിയിരുന്നു. ഇതേത്തുടർന്ന് ഇസ്രയേലിൽനിന്ന് 500 മില്യൺ ഡോളറിന്റെ ടാങ്ക് വേധ മിസൈൽ വാങ്ങാനുള്ള കരാറിൽനിന്ന് ഇന്ത്യ പിന്മാറുകയും ചെയത്ു. ഈ തീരുമാനം ശരിയാണെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ മിസൈൽ വിജയവും.

മാൻ പോർട്ടബിൾ ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകൾ(എംപി.എ.ടി.ജി.എം.) വികസിപ്പിക്കാനുള്ള ഡിആർഡിഒയുടെ ശ്രമങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. നിലവിൽ ഇത്തരം മിസൈലുകളുടെ രണ്ടാംഘട്ടപരീക്ഷണം പൂർത്തിയായി. 2021-ഓടെ ആയിരത്തോളം ടാങ്ക് വേധ മിസൈലുകൾ നിർമ്മിച്ചു നൽകി സൈന്യത്തിന് കൈമാറുമെന്നാണ് ഡിആർഡിഒയുടെ വാഗ്ദാനം. ടാങ്ക് വേധ മിസൈലുകൾ നിർമ്മിച്ചുനൽകാൻ ഇസ്രയേലിലെ റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ് എന്ന കമ്പനിയുമായാണ് കരാറിലേർപ്പെട്ടിരുന്നത്. എന്നാൽ ഇതിനെക്കാൾ കുറഞ്ഞവിലയിൽ ടാങ്ക് വേധ മിസൈൽ നിർമ്മിച്ചുനൽകാമെന്ന് ഡിആർഡിഒ അറിയിക്കുകയായിരുന്നു. ഇതോടെ ഈ കരാർ ഉഫേക്,ിക്കുകയാിയരുന്നു.

നാല് കിലോമീറ്റർ പ്രഹരപരിധിയുള്ള നാഗ് മിസൈൽ ഏത് കാലാവസ്ഥയിലും ഉപയോഗിക്കാം. തെർമൽ ഇമേജിങ് റഡാറിന്റെ സഹായത്തോടെ ലക്ഷ്യം നിർണയിച്ച് ആക്രമണം നടത്തുകയാണ് മിസൈൽ ചെയ്യുന്നത്. അതേസമയം സ്വകാര്യമേഖലാ കമ്പനികൾക്ക് ഇതിനുള്ള ശേഷിയുണ്ടെന്ന് വ്യക്തമായാൽ മാത്രമെ മറ്റ് നടപടികളിലേക്ക് കടക്കുവെന്ന് അധികൃതർ പറയുന്നു. ബാബാ കല്യാണി ഗ്രൂപ്പ്, മഹീന്ദ്ര, റിലയൻസ്, എൽ ആൻഡ് ടി തുടങ്ങിയ കമ്പനികളാണ് മിസൈൽ നിർമ്മാണത്തിനായി രംഗത്ത് വന്നിരുന്നു. എന്നാൽ, ഡിആർഡിഒ തന്നെ മിസൈൽ നിർമ്മാണം ഒടുവിൽ പൂർത്തീകരിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP