Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കായംകുളം എംഎൽഎ യു പ്രതിഭയുടെ ഭർത്താവ് തൂങ്ങി മരിച്ചു; ആത്മഹത്യ ചെയ്തത് വിവാഹമോചന ഹർജി നൽകി ഒരു വർഷം പിന്നിട്ടപ്പോൾ; മരണ വിവരം പുറത്തറിഞ്ഞത് കാണാനില്ലെന്ന അയൽവാസികളുടെ പരാതിയിൽ; സംഭവം മലപ്പുറം നിലമ്പൂരിലെ കെഎസ്ഇബി ക്വാർട്ടേഴ്സിൽ

കായംകുളം എംഎൽഎ യു പ്രതിഭയുടെ ഭർത്താവ് തൂങ്ങി മരിച്ചു; ആത്മഹത്യ ചെയ്തത് വിവാഹമോചന ഹർജി നൽകി ഒരു വർഷം പിന്നിട്ടപ്പോൾ; മരണ വിവരം പുറത്തറിഞ്ഞത് കാണാനില്ലെന്ന അയൽവാസികളുടെ പരാതിയിൽ; സംഭവം മലപ്പുറം നിലമ്പൂരിലെ കെഎസ്ഇബി ക്വാർട്ടേഴ്സിൽ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കായംകുളം എംഎൽഎ യു പ്രതിഭയുടെ ഭർത്താവ് ഹരി ആത്മഹത്യ ചെയ്തു. കെഎസ്ഇബി ഓവർസിയറായിരുന്നു ഹരി. നിലമ്പൂരിന് സമീപം ചുങ്കത്തറ സെക്ഷൻ ഓഫീസറായിരുന്നു ഹരി. ആലപ്പുഴ തകഴി സ്വദേശിയുമായ ഹരി(47)യെയാണ് തിങ്കളാഴ്ച രാവിലെ ചുങ്കത്തറയിലെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിയെ രാവിലെ വീടിന് പുറത്ത് കാണാത്തതിനാൽ അയൽവാസികൾ കെ.എസ്.ഇ.ബി. ഓഫീസിലും പൊലീസിലും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വീടിനകത്ത് കടന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രതിഭയ്ക്കും ഹരിക്കും ഈ ബന്ധത്തിൽ ഒരു മകനുണ്ട്. 2001 ഫെബ്രുവരി നാലിനാണ് യു. പ്രതിഭയും ഹരിയും വിവാഹിതരായത്. എന്നാൽ കഴിഞ്ഞവർഷം ഇവർ വിവാഹമോചനം നേടി ബന്ധം വേർപ്പെടുത്തിയിരുന്നു. നേരത്തെ വിവാഹമോചന കേസ് സംബന്ധിച്ച് സൈബർ ലോകത്ത് വിവാദമായ ആരോപണങ്ങൾ ഉയർന്നപ്പോൾ മറുപടിയുമായി പ്രതിഭ രംഗത്ത് വന്നിരുന്നു.

അഡ്വക്കേറ്റ് പ്രതിഭ ഡോട്ട് കോം എന്ന വെബ്‌സൈറ്റിലൂടെയും ഫേസ്‌ബുക്ക് പേജിലൂടെയുമാണ് വിവാഹമോചനത്തെക്കുറിച്ച് എംഎൽഎ വിശദീകരിച്ചിരുന്നത്.മകന് 12 വയസ് ആകാൻ വേണ്ടി മാത്രമാണ് ഈ തീരുമാനം നിയമപരമാക്കാൻ ഇത്രയും സമയം വേണ്ടിവന്നതെന്ന് പ്രതിഭാ ഹരി വ്യക്തമാക്കി. ഇന്നലെ വരെ ഒരേ വീട്ടിൽ പങ്കാളിയോടൊപ്പം ജീവിച്ച് ഒരു സുപ്രഭാതത്തിൽ പിരിയാൻ തീരുമാനിച്ച ആളല്ല താനെന്നും, മാധ്യമങ്ങൾ അനാവശ്യമായി ഈ വിഷയത്തിൽ ഇടപെടരുതെന്നും അവർ ആവശ്യപ്പെട്ടു.

പ്രതിഭ ഹരിയുടെ ഹർജിയിൽ ആലപ്പുഴ കുടുംബ കോടതി നടപടികൾ ആരംഭിച്ചതിന് പിന്നാലെ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഇതോടെ എംഎൽഎയുടെ വിവാഹമോചനത്തെക്കുറിച്ച് സോഷ്യൽ മീഡിയിയിലടക്കം ചർച്ചകളുമുണ്ടായി. ഈ സാഹചര്യത്തിലാണ് തന്റെ വിവാഹമോചനത്തെക്കുറിച്ച് പ്രതിഭ ഹരി തന്നെ വിശദീകരണവുമായി അന്ന് രംഗത്ത് എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP