Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാണി വിരോധം തലക്ക് പിടിച്ചപ്പോൾ കഴുത്ത് ഞെരിച്ച് കൊന്ന കാരുണ്യ പിണറായിയുടെ കഴുത്തിന് പിടിക്കുന്നു; ഭാഗ്യം പ്രതീക്ഷിക്കാതെ കാരുണ്യത്തോടെ ലോട്ടറി എടുത്തവർ കാരുണ്യ നിർത്തിയതോടെ ലോട്ടറി എടുപ്പും നിർത്തിയപ്പോൾ കാരുണ്യ ലോട്ടറി വമ്പൻ നഷ്ടത്തിലേക്ക്; വലിയ സമ്മാനത്തിലെ വമ്പൻ ലാഭം സർക്കാരിന് കൊടുത്തിരുന്ന ലോട്ടറി നിലക്കാറാവുമ്പോൾ ഖജനാവ് നഷ്ടവും പാവങ്ങളും ശാപവും മാത്രം സർക്കാരിന് ബാക്കി; മനുഷ്യാവകാശ കമ്മീഷന്റെ കേസെങ്കിലും കാരുണ്യയെ രക്ഷിക്കുമോ എന്നറിയാൻ നന്മ വറ്റാത്ത നല്ല മനുഷ്യർ

മാണി വിരോധം തലക്ക് പിടിച്ചപ്പോൾ കഴുത്ത് ഞെരിച്ച് കൊന്ന കാരുണ്യ പിണറായിയുടെ കഴുത്തിന് പിടിക്കുന്നു; ഭാഗ്യം പ്രതീക്ഷിക്കാതെ കാരുണ്യത്തോടെ ലോട്ടറി എടുത്തവർ കാരുണ്യ നിർത്തിയതോടെ ലോട്ടറി എടുപ്പും നിർത്തിയപ്പോൾ കാരുണ്യ ലോട്ടറി വമ്പൻ നഷ്ടത്തിലേക്ക്; വലിയ സമ്മാനത്തിലെ വമ്പൻ ലാഭം സർക്കാരിന് കൊടുത്തിരുന്ന ലോട്ടറി നിലക്കാറാവുമ്പോൾ ഖജനാവ് നഷ്ടവും പാവങ്ങളും ശാപവും മാത്രം സർക്കാരിന് ബാക്കി; മനുഷ്യാവകാശ കമ്മീഷന്റെ കേസെങ്കിലും കാരുണ്യയെ രക്ഷിക്കുമോ എന്നറിയാൻ നന്മ വറ്റാത്ത നല്ല മനുഷ്യർ

മറുനാടൻ മലയാളി ബ്യൂറോ

കെഎം മാണി എന്ന മുൻ ധനമന്ത്രിയെ മലയാളികൾ ഓർക്കുന്നത് കാരുണ്യ എന്ന പദ്ധതിയിലൂടെയാണ്. നിർധനരായ നിരവധി രോഗികൾക്കാ താങ്ങും തണലുമായ പദ്ധതി. ലോട്ടറിയിലൂടെ ലഭിക്കുന്ന വരുമാനത്തിൽ നിന്ന് രോഗികൾക്ക് സഹായം കിട്ടും എന്നറിഞ്ഞപ്പോൾ ഭാഗ്യം തുണച്ചില്ലെങ്കിലും അത് ഒരുപാട് പാവങ്ങളുടെ കണ്ണീരൊപ്പുമല്ലോ എന്ന് ചിന്തിച്ച് ലക്ഷകണക്കിനാളുകൾ കാരുണ്യ ലോട്ടറി മുടങ്ങാതെ എടുക്കുകയും ചെയ്തിരുന്നു. ഇപ്പോൾ കാരുണ്യ പദ്ധതി നിർത്താലാക്കിയത് സർക്കാരിനെ തന്നെ തിരിഞ്ഞ് കൊത്തുകയാണ്. കാരുണ്യ ലോട്ടറി എടുത്തിരുന്ന പലരും അത് നിർത്തലാക്കിയതോടെ വൻ നഷ്ടമാണ് സർക്കാരിന് സംഭവിക്കുന്നത്.

കേരള സർക്കാർ കാരുണ്യ ആരോഗ്യ പദ്ധതി നിർത്തിയ തോടെ കാരുണ്യ ലോട്ടറി ടിക്കറ്റ് വില്പനയും നേർ പകുതിയിൽ ആയ തോടെ ലോട്ടറി വിൽപനക്കാർ വെട്ടിലായി. ഇതു മൂലം വരും നാളുകളിൽ സർക്കാരിന് വൻ സാമ്പത്തിക തകർച്ച ഉണ്ടാകാൻ ഇടയുള്ളതായിട്ടാണ് സൂചന. കാരുണ്യ ലോട്ടറി മറ്റുള്ള ലോട്ടറി യെക്കാൾ വലിയ വില്പന യാണ് നടന്നു കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ മനസ്സിൽ വളരെ സ്വീകാര്യത ഈ ലോട്ടറിക്ക് ഉണ്ടായിരുന്നു. എന്നാൽ കാരുണ്യ പദ്ധതി നിർത്തിയ തോടെ ജനങ്ങൾ വെട്ടിലായിരിക്കുകയാണ്. അവരുടെ മനം മാറ്റം തന്നെയാണ് ഇപ്പോൾ ലോട്ടറി വിൽപ്പന് കുത്തന ഇടിഞ്ഞതിന്റെ പിന്നിലും.

കെഎം മാണിക്ക് വലിയ സൽപ്പേര് കിട്ടുന്നു എന്നതാണ് സർക്കാർ ഈ പദ്ധതി പിൻവലിച്ചതിന് പിന്നിൽ എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇപ്പോൾ ഇത്തരം ഒരു പ്രവർത്തി ചെയ്തതിന് സർക്കാർ വ്യക്തമായ കാരണവും പറയുന്നില്ല.എന്നാൽ ജനങ്ങൾക്കിടയിൽ വലിയ അമർഷം തന്നെ ഉണ്ട്. പാവപ്പെട്ട രോഗികളുടെ ശാപവും ഖജനാവിന് നഷ്ടവും മാത്രമാണ് ഇങ്ങനെ ഒരു തീരുമാനത്തിലൂടെ സർക്കാരിന് ലഭിക്കുന്നത്. പദ്ധതി തിരിച്ചുകൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനിൽ കേസും പുരോഗമിക്കുന്നുണ്ട്. ഇനി അതിൽ മാത്രമാണ് ജനങ്ങളുടെ പ്രതീക്ഷ.

കാരുണ്യ പദ്ധതി സംസ്ഥാന സർക്കാർ നിർത്തലാക്കിയതോടെ വൃക്ക മാറ്റിവച്ച നൂറു കണക്കിന് രോഗികൾ മരുന്നു വാങ്ങാൻ പോലും വകയില്ലാതെ പ്രതിസന്ധിയിൽ. കാരുണ്യ ബെനവലന്റ് പദ്ധതിയുടെ സഹായം പ്രതീക്ഷിച്ച് അൻപത്തിയാറര കോടി രൂപയുടെ സഹായം തേടിയുള്ള അപേക്ഷകൾ ലോട്ടറി ഓഫീസുകളിലും മെഡിക്കൽ കോളജ് ആശുപത്രികളിലും കെട്ടിക്കിടക്കുകയാണ്. വൃക്ക മാറ്റി വച്ച ഓരോ രോഗിക്കും തുടർന്ന് പ്രതിമാസം ആറായിരം മുതൽ പന്തീരായിരം രൂപയുടെ വരെ മരുന്നു വേണം. കാരുണ്യ പദ്ധതിയിൽ നിന്നു ലഭിച്ച സാമ്പത്തിക സഹായമായിരുന്നു ഇതുവരെയുള്ള ആശ്വാസം. ചികിൽസിക്കുന്ന ഡോക്ടർമാർ പറയുന്ന മരുന്ന് സർക്കാർ ആശുപത്രികളിലും പ്രധാനമന്ത്രി ജൻ ഔഷധിയിലുമുണ്ടാകാറില്ല. പകരം മറ്റു മരുന്നുകൾ വാങ്ങി സ്വയം പരീക്ഷിക്കപ്പെടാനും ഇവർക്കാകില്ല.

വൃക്ക മാറ്റി വച്ച രോഗികൾക്ക് തുടർന്നും സർക്കാർ ധനസഹായം നൽകുകയോ സർക്കാർ ആശുപത്രികൾ വഴി ആവശ്യമുള്ള മരുന്നുകൾ സൗജന്യ നിരക്കിൽ വിതരണം ചെയ്യുകയോ വേണമെന്നാണാവശ്യം. കാരുണ്യ ജില്ല സമിതികളിൽ നിന്ന് അനുമതി കാത്താണ് മെഡിക്കൽ കോളജുകളിലെ കാരുണ്യ ഓഫീസുകളിലും ജില്ല ലോട്ടറി ഓഫീസുകളിൽ അപേക്ഷകളുമായി രോഗികളും ബന്ധുക്കളും ഇപ്പോഴും കയറി ഇറങ്ങുന്നത്. കേന്ദ്ര സർക്കാരിന്റെ പദ്ധതി കൂടി വരുന്നതുകൊണ്ട് ഒരേ സമയം രണ്ടു ഇൻഷുറൻസ് പദ്ധതികൾ വേണ്ടന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ കാരുണ്യ നിർത്തലാക്കിയത്.

വിചിത്ര ന്യായമാണ് സംസ്ഥാന സര്ക്കാര് പറയുന്നത്. കേന്ദ്ര സർക്കാരിന്റെ പദ്ധതി കൂടി വരുന്നതുകൊണ്ട് ഒരേ സമയം രണ്ടു ഇൻഷുറൻസ് പദ്ധതികൾ വേണ്ട.അതാണ് കാരുണ്യ നിര്ത്തസാക്കുന്നതെന്നാണ് ന്യായീകരണംഅതേസമയം ജൂൺ 30വരെ നിർദ്ദേശിച്ച് ഡോക്ടർമാർ ഒപ്പുവച്ച അപേക്ഷകളാണ് സ്വീകരിച്ചത്. ഇതിൽ ചെറിയ തിരുത്തലുകൾ വേണ്ടതും അധിക രേഖകൾ ആവശ്യമുള്ളവയും ഇനിയൊരു അവസരമില്ലാത്തതിനാൽ ഇന്നലെ സ്വീകരിച്ചു.ഒന്നാം തീയതി മുതലുള്ള അപേക്ഷകളുമായി എത്തിയവരെ മടക്കിയയച്ചു. ഇവ സ്വീകരിക്കേണ്ടെന്ന് കാരുണ്യ മാനേജർ നിർദ്ദേശിച്ചതായി അറിയിച്ചു. കാരുണ്യ പദ്ധതി സർക്കാരിന്റെ ആരോഗ്യ സുരക്ഷാ ഇൻഷുറൻസ് പദ്ധതിയിൽ ലയിപ്പിച്ചതിനാലാണ് ലോട്ടറി ഓഫിസുകളിൽ അപേക്ഷ സ്വീകരിക്കുന്നത് നിർത്തിയത്

കാരുണ്യ പദ്ധതി ആരോഗ്യ അഷ്വറൻസ് പദ്ധതിയായിരുന്നു. കാരുണ്യ പദ്ധതി സംസ്ഥാന സർക്കാർ നിർത്തലാക്കിയതോടെ വൃക്ക മാറ്റിവച്ച നൂറു കണക്കിന് രോഗികൾ മരുന്നു വാങ്ങാൻ പോലും വകയില്ലാതെ പ്രതിസന്ധിയിലായിരുന്നു. കാരുണ്യ ബെനവലന്റ് പദ്ധതിയുടെ സഹായം പ്രതീക്ഷിച്ച് അൻപത്താറര കോടി രൂപയുടെ സഹായം തേടിയുള്ള അപേക്ഷകൾ ലോട്ടറി ഓഫീസുകളിലും മെഡിക്കൽ കോളജ് ആശുപത്രികളിലും കെട്ടിക്കിടക്കുകയാണ്. വൃക്ക മാറ്റി വച്ച ഓരോ രോഗിക്കും തുടർന്ന് പ്രതിമാസം ആറായിരം മുതൽ പന്തീരായിരം രൂപയുടെ വരെ മരുന്നു വേണം. കാരുണ്യ പദ്ധതിയിൽ നിന്നു ലഭിച്ച സാമ്പത്തിക സഹായമായിരുന്നു ഇതുവരെയുള്ള ആശ്വാസം. ചികിൽസിക്കുന്ന ഡോക്ടർമാർ പറയുന്ന മരുന്ന് സർക്കാർ ആശുപത്രികളിലും പ്രധാനമന്ത്രി ജൻ ഔഷധിയിലുമുണ്ടാകാറില്ല. പകരം മറ്റു മരുന്നുകൾ വാങ്ങി സ്വയം പരീക്ഷിക്കപ്പെടാനും ഇവർക്കാകില്ല.

വൃക്ക മാറ്റി വച്ച രോഗികൾക്ക് തുടർന്നും സർക്കാർ ധനസഹായം നൽകുകയോ സർക്കാർ ആശുപത്രികൾ വഴി ആവശ്യമുള്ള മരുന്നുകൾ സൗജന്യ നിരക്കിൽ വിതരണം ചെയ്യുകയോ വേണമെന്നാണാവശ്യം. കാരുണ്യ ജില്ല സമിതികളിൽ നിന്ന് അനുമതി കാത്താണ് മെഡിക്കൽ കോളജുകളിലെ കാരുണ്യ ഓഫീസുകളിലും ജില്ല ലോട്ടറി ഓഫീസുകളിൽ അപേക്ഷകളുമായി രോഗികളും ബന്ധുക്കളും ഇപ്പോഴും കയറി ഇറങ്ങുന്നത്. കേന്ദ്ര സർക്കാരിന്റെ പദ്ധതി കൂടി വരുന്നതുകൊണ്ട് ഒരേ സമയം രണ്ടു ഇൻഷുറൻസ് പദ്ധതികൾ വേണ്ടന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ കാരുണ്യ നിർത്തലാക്കിയത്.

കാരുണ്യ നിർത്തലാക്കി കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തിൽ മാണിയുടെ പേരുപോലും ഇല്ലാതാക്കാനായിരുന്നു ഇടത് ശ്രമമെന്നാണ് കാരുണ്യ നിർത്തലാക്കിയതിന്റെ പേരിൽ യുഡിഎഫിൽ നിന്നും ഉയരുന്ന രാഷ്ട്രീയ ആരോപണം. കാരുണ്യ നിലനിർത്തിക്കൊണ്ട് തന്നെ പുതിയ പദ്ധതിയിൽ കേരളത്തിനു അംഗത്വം എടുക്കാമായിരുന്നു എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നും ജനങ്ങളിൽ നിന്നും ഉയരുന്ന ആവശ്യം. നിരാലംബരായ രോഗികൾക്ക് രോഗികൾക്ക് പുനരുജ്ജീവനം നൽകുന്ന പദ്ധതിയാണ് അവതാളത്തിൽ. സാന്റിയാഗോ മാർട്ടിനെ പോലുള്ള ലോട്ടറി രാജാക്കന്മാരെ പടിക്ക് പുറത്ത് നൽകി ലോട്ടറി കൊണ്ട് ജനങ്ങൾക്ക് സഹായമെത്തിച്ച പദ്ധതിയാണിത്.

പുതിയ ഇൻഷൂറൻസ് പദ്ധതിക്ക് പ്രീമിയം വേണം. ഒന്നുകിൽ ജനങ്ങൾ അടയ്ക്കണം. അല്ലെങ്കിൽ സർക്കാർ അടയ്ക്കണം. ഇവിടെ സ്‌കീം ഏറ്റെടുത്ത റിലയൻസ് കമ്പനിക്ക് സർക്കാർ ആണ് പ്രീമിയം അടിക്കുന്നത്. ഇപ്പോൾ 1600 രൂപ ഒരു കുടുംബത്തിൽ നിന്നും വിഹിതം അടയ്‌ക്കേണ്ടതുണ്ട്. അത് സർക്കാർ കയ്യിൽ നിന്നും നൽകും. കാരുണ്യ പദ്ധതിക്ക് പ്രീമിയം വേണ്ട. ഒരു ലോട്ടറി വരുമാനം കൊണ്ട് ജനങ്ങളെ, നിരാലംബരെ സഹായിക്കുന്ന പദ്ധതിയാണ്. അതുകൊണ്ട് തന്നെ ജനപ്രിയ പദ്ധതിയുമായിരുന്നു. അപേക്ഷിച്ചാൽ കുറഞ്ഞ സമയത്തിനുള്ളിൽ സഹായം ലഭിക്കും എന്നതാണ് കാരുണ്യയുടെ പ്രത്യേകത. ഇതുവരെ 2318 കോടി രൂപ ചെലവിട്ട് 289000 പേർക്കു കാരുണ്യ സ്‌കീമിൽ നിന്നും സർക്കാർ സഹായമെത്തി. ഇത് കാരുണ്യയെ വേറിട്ട് തന്നെ നിർത്തുന്നു.

കേരളവും കേന്ദ്രവും കൈകോർക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) ആരംഭിച്ചതിനെ തുടർന്നാണ് രണ്ടു ദിവസം മുൻപ് കാരുണ്യ അധികൃതർ പൂർണമായി നിർത്തിയത്. ഇതോടെ കാരുണ്യയുടെ തണലിൽ ആർസിസിയും ശ്രീചിത്രയിലും അടക്കം ചികിത്സ തേടിയിരുന്ന രോഗികൾ പൂർണമായി ദുരിതത്തിലായി. കാരുണ്യ നിർത്തുകയും ചെയ്തു, പുതിയ പദ്ധതി നടപ്പിലായതുമില്ല, ഇതാണ് ഇപ്പോഴത്തെ സാഹചര്യം. ഇതോടെ കേരളമാകമാനം ഡയാലിസിസ് അടക്കമുള്ള രോഗങ്ങളിൽ ചികിത്സ തേടിയിരുന്ന ആയിരക്കണക്കിന് രോഗികളാണ് ദുരിതത്തിലായത്. ആരും പുതിയ പദ്ധതിയിൽ അംഗത്വം എടുത്തില്ല. കാരുണ്യ നിർത്തലാക്കുകയും ചെയ്തു. ഇതോടെയാണ് പാവപ്പെട്ട രോഗികൾ ത്രിശങ്കു സ്വർഗ്ഗത്തിലായത്. എന്നാൽ കാരുണ്യ നിർത്തേണ്ട പദ്ധതി തന്നെയാണ് എന്ന തീരുമാനത്തിലാണ് ധനവകുപ്പ്. രണ്ടു പദ്ധതികൾ ഒന്നും തുടർന്ന് കൊണ്ട് പോവുക പ്രായോഗികമല്ല. കാരുണ്യ നിർത്തി. കേരളവും കേന്ദ്രവും കൈകോർക്കുന്ന പദ്ധതി പുതിയ ആരോഗ്യ സുരക്ഷാ പദ്ധതി ആരംഭിച്ചു- ധനമന്ത്രി തോമസ് ഐസക്കിന്റെ ഓഫീസ് മറുനാടൻ മലയാളിയോട് പ്രതികരിച്ചു.

കാരുണ്യ നിർത്തിയതുകൊണ്ട് ജനങ്ങൾക്ക് ബാധ്യതയില്ല. പോളിസി പ്രീമിയം സർക്കാർ ആണ് അടയ്ക്കുക. ജനങ്ങൾ പുതിയ സ്‌കീമിൽ ചേർന്നാൽ മാത്രം മതി. എല്ലാ ആശുപത്രികളും ഈ സ്‌കീമിൽ ചേരും. ശ്രീചിത്ര ചേർന്നിട്ടില്ല. പക്ഷെ ആർസിസി ചേർന്നിട്ടുണ്ട്. ശ്രീചിത്ര കേന്ദ്രസർക്കാർ സ്ഥാപനമായതിനാൽ അതിനു കുറച്ചു താമസം വരും. ഒരു റേഷൻ കാർഡിൽ രണ്ടു ലക്ഷം രൂപ മാത്രമാണ് കാരുണ്യയിൽ അനുവദിക്കപ്പെടുന്നത്. ഇത് ഒരു ലൈഫ് ടൈമിലാണ്. ഈ സ്‌കീം എല്ലാ വർഷവും ഇൻഷൂറൻസ് ലഭിക്കും. കാരുണ്യ നിർത്തിയത് ആശുപത്രികൾ ഈ സ്‌കീം പൂർണമായി ഒഴിവാക്കാൻ വേണ്ടിയാണ്. പുതിയ സ്‌കീം എല്ലാ ആശുപത്രികളും നടപ്പിലാക്കും. പുതിയ ആരോഗ്യ പദ്ധതിയിൽ ഡൽഹിയിലെ എയിംസ് ആശുപത്രിയുടെ നിരക്കുകൾ ആണ് ഏർപ്പെടുത്തിയിട്ടുള്ളത്. വിവിധ നിരക്കുകൾക്ക് ഏകീകരണമുണ്ട്. കാരുണ്യയിൽ അതുപോലെയായിരുന്നില്ല. സ്വകാര്യ ആശുപത്രികൾ പറയുന്നതാണ് നിരക്കായി അനുവദിച്ചിരുന്നത്. ആശുപത്രികൾക്ക് ഇനി അവർ പറയുന്ന നിരക്ക് നൽകാൻ കഴിയില്ല. സർക്കാർ നിർദ്ദേശിച്ച നിരക്ക് മാത്രമേ ഈടാക്കാൻ കഴിയൂ. ഈ ദുരിതം തത്ക്കാലത്തേക്ക് മാത്രമാണ്-മന്ത്രിയുടെ ഓഫീസ് പ്രതികരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP