Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാശ്മീരിന് നീതി നൽകുക.. ഇന്ത്യ വംശീയ ഹത്യ അവസാനിപ്പിക്കുക; ഇന്ത്യാ-ശ്രീലങ്ക മത്സരം നടക്കുന്ന സ്റ്റേഡിയത്തിന് മുകളിലൂടെ ഇന്ത്യാ വിരുദ്ധ പോസ്റ്റർ തൂക്കി മൂന്ന് വട്ടം വിമാനം പറന്നു; കൂവിയോടിച്ച് സ്‌റ്റേഡിയം നിറഞ്ഞ കാണികൾ; അന്വേഷണം പ്രഖ്യാപിച്ച് ഐസിസിയും; ലോക ക്രിക്കറ്റ് മത്സര വേദിയിലും കാശ്മീർ പ്രശ്‌നം വലിച്ചിട്ട് ഇന്ത്യയെ അപമാനിക്കാൻ ഇറങ്ങിയ പാക് കുതന്ത്രത്തിനെതിരെ ഇന്ത്യയിൽ കനത്ത ജനരോഷം

കാശ്മീരിന് നീതി നൽകുക.. ഇന്ത്യ വംശീയ ഹത്യ അവസാനിപ്പിക്കുക; ഇന്ത്യാ-ശ്രീലങ്ക മത്സരം നടക്കുന്ന സ്റ്റേഡിയത്തിന് മുകളിലൂടെ ഇന്ത്യാ വിരുദ്ധ പോസ്റ്റർ തൂക്കി മൂന്ന് വട്ടം വിമാനം പറന്നു; കൂവിയോടിച്ച് സ്‌റ്റേഡിയം നിറഞ്ഞ കാണികൾ; അന്വേഷണം പ്രഖ്യാപിച്ച് ഐസിസിയും; ലോക ക്രിക്കറ്റ് മത്സര വേദിയിലും കാശ്മീർ പ്രശ്‌നം വലിച്ചിട്ട് ഇന്ത്യയെ അപമാനിക്കാൻ ഇറങ്ങിയ പാക് കുതന്ത്രത്തിനെതിരെ ഇന്ത്യയിൽ കനത്ത ജനരോഷം

ലീഡ്‌സ് : ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ശ്രീലങ്ക മത്സരത്തിനിടെ, ഇന്ത്യയ്‌ക്കെതിരായ രാഷ്ട്രീയ സന്ദേശമെഴുതിയ ബാനറുമായി വിമാനം പറന്നതു വിവാദത്തിൽ. ശനിയാഴ്ച നടന്ന മത്സരത്തിനിടെ ലീഡ്സിലെ ഹെഡിങ്ലി ക്രിക്കറ്റ് മൈതാനത്തിനു മുകളിലൂടെയാണ് 'ജസ്റ്റിസ് ഫോർ കശ്മീർ' എന്ന ബാനറുമായി ഒരു ചെറുവിമാനം പറന്നത്. ഇതിനു പിന്നാലെ കശ്മീരിനെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെടുന്ന ബാനറുമായി മറ്റൊരു വിമാനവും മൈതാനത്തിനു മുകളിലൂടെ പറന്നു.

ഇന്ത്യാ-ശ്രീലങ്ക മത്സരം നടക്കുന്ന സ്റ്റേഡിയത്തിന് മുകളിലൂടെ ഇന്ത്യാ വിരുദ്ധ പോസ്റ്റർ തൂക്കി മൂന്ന് വട്ടമാണ് വിമാനം പറന്നത്. ഈ വിമാനത്തെ കൂവിയോടിക്കുകയാണ് സ്‌റ്റേഡിയം നിറഞ്ഞ കാണികൾ ചെയ്്തത്. ഇക്കാര്യത്തിൽ ഐസിസി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ലോക ക്രിക്കറ്റ് മത്സര വേദിയിലും കാശ്മീർ പ്രശ്‌നം വലിച്ചിട്ട് ഇന്ത്യയെ അപമാനിക്കാൻ ഇറങ്ങിയ പാക് കുതന്ത്രത്തിനെതിരെ ഇന്ത്യയിൽ കനത്ത ജനരോഷം ശക്തമാണ്. പാക്കിസ്ഥാനാണ് ഇതിന് പിന്നിലെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. എന്നാൽ തീവ്രവാദ ശക്തികൾക്ക് പങ്കുണ്ടാകാമെന്ന വിലയിരുത്തലും ശക്തമാണ്. ഇംഗ്ലണ്ടിൽ തങ്ങൾക്കുള്ള സ്വാധീനമാണ് ഇതിലൂടെ അവർ വെളിപ്പെടുത്തുന്നത്. 

ശ്രീലങ്കയുടെ മൂന്നാം ഓവറിനിടെ 'കശ്മീരിനു നീതി നൽകുക' എന്നെഴുതിയ ബാനറും 17ാം ഓവറിനിടെ ' ഇന്ത്യ വംശഹത്യ അവസാനിപ്പിക്കുക, കശ്മീരിനെ സ്വതന്ത്രമാക്കുക' എന്ന ബാനറുമായും വിമാനം പറന്നു. ഇന്ത്യൻ ഇന്നിങ്‌സിന്റെ 22ാം ഓവറിൽ വീണ്ടും വിമാനം പറന്നു. 'ഇന്ത്യയിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ സഹായിക്കുക' എന്നായിരുന്നു ബാനറിൽ. ഇതിനെല്ലാം ഒടുവിൽ രോഹിത് ശർമ സെഞ്ചുറി നേടിയതിനിടെ വീണ്ടും വിമാനമെത്തി. ലവ് ക്രിക്കറ്റ്, ലവ് മുംതാസ് എന്നായിരുന്നു ഇത്തവണ വിമാനത്തിന്റെ പിന്നിൽ കെട്ടിയ ബാനറിൽ!

വലിയ സുരക്ഷാ വീഴ്ചയാണ് ഇത്. സാധാരണ മത്സരം നടക്കുമ്പോൾ ഇതുവഴി വ്യോമ ഗതാഗതം അനുവദിക്കില്ല. ഐസിസാണ് ഇതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം ഇതേവേദിയിൽ അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാൻ മത്സരം നടക്കുന്നതിനിടെ, പാക്ക് പ്രവിശ്യയായ ബലൂചിസ്ഥാന് സ്വാതന്ത്ര്യം നൽകുക എന്നെഴുതിയ ബാനറുമായി ചെറുവിമാനം പറന്നതു വിവാദമായിരുന്നു.

ലോകകപ്പ് വേദികളിൽ രാഷ്ട്രീയ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഐസിസി അറിയിച്ചു. ആദ്യ സംഭവമുണ്ടായപ്പോൾ, സമാന സംഭവം ആവർത്തിക്കില്ലെന്ന് പൊലീസ് ഉറപ്പു നൽകിയിരുന്നെന്നും ഐസിസി അറിയിച്ചു. അതുകൊണ്ട് കൂടിയാണ് സുരക്ഷാ വീഴ്ചയിൽ ആശങ്ക കൂടുന്നത്.

ഇന്ത്യാ-പാക്കിസ്ഥാൻ മത്സരത്തിനിടെയും അട്ടിമറി ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ ഐസിസി പൊലീസിനെ വിവരങ്ങൾ കൃത്യമായി അറിയിച്ചു. അതുകൊണ്ടാണ് അന്ന് വിമാനങ്ങൾ എത്താതിരുന്നത്. ഇംഗ്ലണ്ടിൽ സ്വകാര്യ വിമാനങ്ങൾ വാടകയ്ക്ക് കിടക്കും. പതിനയ്യായിരം രൂപ കൊടുത്താൽ മണിക്കൂറിന് വിമാനം വാടകയ്ക്ക് ലഭിക്കും.

ഈ സംവിധാനം ഉപയോഗിച്ചാ്ണ് കളിക്കളത്തിന് മുകളിൽ വിമാനങ്ങളെ എത്തിക്കുന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ കളി നടക്കുമ്പോൾ ആകാശത്ത് വട്ടമിടുന്ന വിമാനങ്ങൾ വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. ഇംഗ്ലണ്ടിൽ ഐസിസ് സാന്നിധ്യം ശക്തമാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP