Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാർണറുടെ തകർപ്പൻ സെഞ്ച്വറിയും അലക്‌സ് ക്യാരിയുടെ വെടിക്കെട്ട് ബാറ്റിങ്ങും തുണച്ചില്ല; സൗത്താഫ്രിക്കയോട് നിലവിലെ ചാമ്പ്യന്മാർ വീണത് 10 റൺസ് അകലെ; സെഞ്ച്വറി നേടിയ ഫാഫ് ഡുപ്ലസിസ് കളിയിലെ കേമൻ; അവസാന മത്സരം തോറ്റ ഓസ്‌ട്രേലിയ രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെതിരെ; ഒന്നാം സെമിയിൽ ഇന്ത്യ ന്യൂസിലാൻഡുമായി ഏറ്റുമുട്ടും; ലോകകപ്പിൽ ഇനി മൂന്ന് മത്സരങ്ങൾ മാത്രം ബാക്കി

വാർണറുടെ തകർപ്പൻ സെഞ്ച്വറിയും അലക്‌സ് ക്യാരിയുടെ വെടിക്കെട്ട് ബാറ്റിങ്ങും തുണച്ചില്ല; സൗത്താഫ്രിക്കയോട് നിലവിലെ ചാമ്പ്യന്മാർ വീണത് 10 റൺസ് അകലെ; സെഞ്ച്വറി നേടിയ ഫാഫ് ഡുപ്ലസിസ് കളിയിലെ കേമൻ; അവസാന മത്സരം തോറ്റ ഓസ്‌ട്രേലിയ രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെതിരെ; ഒന്നാം സെമിയിൽ ഇന്ത്യ ന്യൂസിലാൻഡുമായി ഏറ്റുമുട്ടും; ലോകകപ്പിൽ ഇനി മൂന്ന് മത്സരങ്ങൾ മാത്രം ബാക്കി

വേൾഡ്കപ്പ് ഡെസ്‌ക്

മാഞ്ചസ്റ്റർ: ലോകകപ്പിലെ അവസാന ലീഗ് മത്സരത്തിൽ സൗത്താഫ്രിക്കയോട് 10 റൺസിന് തോറ്റ് നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ. ഇന്നത്തെ തോൽവിയോടെ പോയിന്റ് പട്ടികയിൽ രണ്ടാമതായ ഓസ്‌ട്രേലിയ രണ്ടാം സെമിയിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും. ജൂലൈ 11ന് എഡ്ജ്ബാസ്റ്റണിലാണ് മത്സരം. ഇന്ന് ശ്രീലങ്കയെ തോൽപ്പിച്ച് ഒന്നാമതെത്തിയ ഇന്ത്യ ആദ്യ സെമിയിൽ ന്യൂസിലാൻഡിനെ നേരിടും. ജൂലൈ 9ന് മാഞ്ചസ്റ്ററിലാണ് മത്സരം. 326 റൺസ് പിന്തുടർന്ന ഓസ്‌ട്രേലിയക്ക് ഡേവിഡ് വാർണർ അലക്‌സ് ക്യാരി എന്നിവരുടെ വിക്കറ്റുകൾ നിർണായക സമയത്ത് നഷ്ടപ്പെട്ടതാണ് തിരിച്ചടിയായത്. പോയിന്റ് പട്ടികയിൽ ഇന്ത്യ ഒന്നാമതും ഓസ്‌ട്രേലിയ രണ്ടാമതും ഇംഗ്ലണ്ട് മൂന്നാമതും ന്യൂസിലാൻഡ് നാലാമതുമാണ്.

വിജയലക്ഷ്യമായ 326 റൺസ് പിന്തുടർന്ന ഓസ്‌ട്രേലിയക്ക് ടീം സ്‌കോർ അഞ്ചിൽ എത്തിയപ്പോൾ ഇമ്രാൻ താഹിർ എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തിൽ നായകൻ ആരൺ ഫിഞ്ചിനെ 3(4) നഷ്ടമായി. മാർക്രത്തിന് ക്യാച്ച് സമ്മാനിച്ചാണ് താരം മടങ്ങിയത്. മൂന്നാമനായി എത്തിയ ഉസ്മാൻ ഖ്വാജ 6(5) പരിക്കേറ്റ് മടങ്ങി. പകരമെത്തിയത് സ്റ്റീവ് സ്മിത്.ഏഴാം ഓവറിൽ സ്‌കോർ 33ൽ എത്തിയപ്പോൾ മുൻ നായകൻ സ്റ്റീവ് സ്മിത്ത് 7(6) പ്രിട്ടോറിയസിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. മാർക്കസ് സ്റ്റോയിനിസ് ആണ് പിന്നീട് ക്രീസിലെത്തിയത്. മൂന്നാം വിക്കറ്റിൽ 62 റൺസ് വാർണറിന് ഒപ്പം ചേർത്ത താരം 22(34) ക്വിന്റൺ ഡി കോക്കിന്റെ മിന്നൽ സ്റ്റംപിങിൽ റണ്ണൗട്ടായി.

പിന്നാലെ വന്ന മാക്‌സ്‌വെൽ 12(20) ക്വിന്റൺ ഡി കോക്കിന്റെ തകർപ്പൻ ക്യാച്ചിൽ റബാഡയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയപ്പോൾ സ്‌കോർ 24.1 ഓവറിൽ 119ന് നാല്. വിജയത്തിലേക്ക് 155 പന്തിൽ 207 റൺസ് എന്ന അവസ്ഥയിൽ നിൽക്കുമ്പോൾ വാർണറിന് കൂട്ടായി വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ അലക്‌സ് ക്യാരി എത്തി. ക്ൃത്യമായി ആസ്‌കിങ് റേറ്റിന് അനുസരിച്ച് ഇരുവരും ബാറ്റ് വീശി. ഇതിനിടയിൽ ഡേവിഡ് വാർണർ സെഞ്ച്വറിയും ഈ ലോകകപ്പിൽ 600 റൺസും തികച്ചു. നേരത്തെ ഷക്കീബ് അൽ ഹസൻ, രോഹിത് ശർമ്മ എന്നിവരും ഈ ലോകകപ്പിൽ 600 റൺസ് പൂർത്തിയാക്കിയിരുന്നു.

സെഞ്ച്വറി കൂട്ടുകെട്ട് തീർത്ത് വാർണർ ക്യാരി സഖ്യം മുന്നേറുന്നതിനിടയിലാണ് ഡേവിഡ് വാർണർ 122(117) പ്രിട്ടോറിയസിന്റെ പന്തിൽ മിഡ ഓഫിൽ ക്രിസ് മോറിസിന്റെ തകർപ്പൻ ക്യാച്ചിൽ പുറത്തായി. സ്‌കോർ 39.1 ഓവറിൽ 227ന് അഞ്ച്. പാറ്റ് കമ്മിൻസ് ാണ് പിന്നീട് ക്രീസിലെത്തിയത്. ഇതിനിടയിൽ അലക്‌സ് ക്യാരി അർധ സെഞ്ച്വറി തികച്ചെങ്കിലും വാർണർ പുറത്തായതോടെ റൺ നിരക്ക് കുറഞ്ഞു. രണ്ടോവറിന് ശേഷം ശേഷം ഇമ്രാൻ താഹിർ തബ്രായിസ് ഷംസി എന്നിവരെ ക്യാരി കടന്നാക്രമിച്ചു. അവസാന ആറോവറിൽ വിജയലക്ഷ്യം 59 റൺസ്. 45ാം ഓവറിലെ നാലാം പന്തിൽ ജെപി ഡുമിനിയുടെ ക്യാച്ചിൽ ഫെഫ്‌ളുക്‌വായോക്ക് വിക്കറ്റ് സമ്മാനിച്ച് പാറ്റ് കമ്മിൻസ് 9(15) മടങ്ങി. സ്‌കോർ 272-6

കമ്മിൻസിന് പകരം എത്തിയത് മിച്ചൽ സ്റ്റാർക്ക്. മോറിസ് എറിഞ്ഞ 46ാം ഓവറിലെ രണ്ടാം പന്തിൽ അലക്‌സ് ക്യാരി 85(69) മാർക്രമിന് ക്യാച്ച് നൽകി മടങ്ങിയതോടെ ഓസീസ് പ്രതീക്ഷകൾ അവസാനിച്ചു. പരിക്കേറ്റ് മടങ്ങിയ ഖ്വാജ ഒൻപതാമനായി മടങ്ങിയെത്തി. അവസാന മൂന്നോവറിൽ ലക്ഷ്യം 42 റൺസ്. മോറിസ് എറിഞ്ഞ 48ാം ഓവറിൽ വീണത് 17 റൺസ്. അവസാന രണ്ടോവറിൽ വേണ്ടത് 25 റൺസ്. 49ാം ഓവറിലെ ആദ്യ പന്തിൽ ഖ്വാജ റബാഡയുടെ പന്തിൽ ക്ലീൻ ബൗൾഡ് 18(14). പത്താമനായി ക്രീസിലെത്തിയത് ജോസൺ ബെഹറൻഡോർഫ്. 49ാം ഓവറിലെ അഞ്ചാം പന്തിൽ സ്റ്റാർക്ക് ക്ലീൻ ബോൾഡ് 16(11). 11ാമനായ നേഥൻ ലയൺ. ജയം 7 പന്തിൽ 20 റൺസ് അകലെ. രണ്ട് റൺസ് ഓടിയെടുത്ത് ലയൺ.

അവസാന ഓവറിൽ വിജയിക്കാൻ ഒരു വിക്കറ്റ് ശേഷിക്കെ 18 റൺസ്. പന്തെറിയാൻ എത്തിയത് അൻഡീലെ ഫെഫ്‌ളുക്‌വായോ. ആദ്യ പന്തിൽ 3 റൺസ്. 5 പന്തിൽ 15 റൺസ് അകലെ ജയം. രണ്ടാം പന്തിൽ ഒരു റൺ. മൂന്നാം പന്തിൽ രണ്ട് റൺസ്. മൂന്ന് പന്തിൽ ജയിക്കാൻ 12 റൺസ്. നാലാം പന്തിൽ വന്നത് ഒരു റൺ മാത്രം. രണ്ട് പന്തിൽ വേണ്ടത് 11 റൺസ്. അഞ്ചാം പന്തിൽ നേഥൻ ലയൺ പുറത്ത്. ഓസ്‌ട്രേലിയക്ക് 10 റൺസിന്റെ പരാജയം

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 325 റൺസ് നേടിയിരുന്നു. സെഞ്ച്വറി നേടിയ നായകൻ ഫാഫ് ഡുപ്ലസിസ് 100(94) സെഞ്ച്വറിക്ക് അഞ്ച് റൺസ് അകലെ പുറത്തായ റാസ്സി വാൻ ഡർ ഡൂസൻ 95(97) എന്നിവരുടെ മികവിലാണ് കൂറ്റൻ സ്‌കോർ നേടിയത്. വിക്കറ്റ് കീപ്പറും ഓപ്പണറുമായ ക്വിന്റൺ ഡി കോക്ക് 52(51) അർധ സെഞ്ച്വറി നേടി. മറ്റൊരു ഓപ്പണറായ ഏയ്ഡൻ മാർക്രം 34(37) ജെപി ഡുമിനി 14(13) ഡ്വെയിൻ പ്രിട്ടോറിയസ് 2(5) അൻഡീലെ ഫെഫ്‌ളുക്‌വായോ 4*(3) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്മാരുടെ സ്‌കോർ. ഓസ്‌ട്രേലിയൻ ബൗളിങ് നിരയിൽ മിച്ചൽ സ്റ്റാർക് നേഥൻ ലയൺ എന്നിവർ 2 വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ ജെസൺ ബെഹറൻഡോഫ്, പാറ്റ് കമ്മിൻസ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP