Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇ-മാലിന്യ മാനേജ്‌മെന്റിൽ സിസ്സ ശില്പശാല സംഘടിപ്പിക്കുന്നു

ഇ-മാലിന്യ മാനേജ്‌മെന്റിൽ സിസ്സ ശില്പശാല സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ)യുടെ ആഭിമുഖ്യത്തിൽ ഇ-മാലിന്യ മാനേജ്‌മെന്റിൽ ശില്പശാല സംഘടിപ്പിക്കുന്നു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ (കെ എസ് സി എസ് ടി ഇ) സഹകരണത്തോടെയുള്ള പരിപാടി 2019 ജൂലൈ 10 ബുധനാഴ്ച രാവിലെ 9.30 മുതൽ പുരാവസ്തു, മൃഗശാല വകുപ്പിനു കീഴിലുള്ള മ്യൂസിയം ഓഡിറ്റോറിയത്തിൽ നടക്കും.

വിവരവിനിമയ സാങ്കേതികവിദ്യയുടെ പ്രചാരണവും ഇലക്ട്രോണിക് മാലിന്യവുമായി ബന്ധപ്പെട്ട് ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ പിന്തുണയോടെ നടന്നുവരുന്ന വിപുലമായ പരിപാടികളുടെ സമാപനമായാണ് ശില്പശാല സംഘടിപ്പിക്കുന്നത്. ഡൽഹി ആസ്ഥാനമായ ടോക്‌സിക്‌സ് ലിങ്കിന്റെ അസോസിയേറ്റ് ഡയറക്ടർ സതീഷ് സിൻഹ മുഖ്യാതിഥിയാകും.
കെ എസ് സി എസ് ടി ഇ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. പി ഹരിനാരായണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സിസ്സ ഡയറക്ടർ ഡോ. സി കെ പീതാംബരൻ മോഡറേറ്ററാകും.

മുപ്പതോളം സ്‌കൂളുകളും സർക്കാർ, സർക്കാരിതര സംഘടനകളും ഇ-മാലിന്യ മാനേജ്മെന്റ് രംഗത്ത് പ്രവർത്തിക്കുന്നവരും അക്കാദമിക് സ്ഥാപനങ്ങളും ഉൾപ്പെടെ വ്യത്യസ്ത വിഭാഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിയ സെമിനാറിൽ ഇ-മാലിന്യ ശേഖരണത്തിൽ അനുവർത്തിക്കാവുന്ന മികച്ച മാതൃകയെപ്പറ്റി വിദഗ്ധരുടെ പാനൽ ചർച്ച ചെയ്യുമെന്ന് സിസ്സ ജനറൽ സെക്രട്ടറി ഡോ. സി സുരേഷ്‌കുമാർ, സിസ്സ എനർജി ആൻഡ് ക്ളീൻ ടെക്നോളജീസ് ഡയറക്ടർ എൻജിനീയർ സുരേഷ്ബാബു ബി വി എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9895375211, 9447068747

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP