Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അധിക ഡിസ്‌കൗണ്ട് നൽകുന്ന വ്യാപാരികളെ തടയുന്നുവെന്ന ആരോപണമുയർന്നതിന് പിന്നാലെ മാരുതി സുസൂക്കി വെട്ടിൽ; വ്യാപാരികളിൽ നിന്നും പിഴ ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോംമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയ്ക്ക് ഇ-മെയിൽ; നിയന്ത്രണങ്ങളില്ലെന്നും തുല്യത നിലനിർത്തുകയാണെന്നും വ്യക്തമാക്കി കമ്പനിയും

അധിക ഡിസ്‌കൗണ്ട് നൽകുന്ന വ്യാപാരികളെ തടയുന്നുവെന്ന ആരോപണമുയർന്നതിന് പിന്നാലെ മാരുതി സുസൂക്കി വെട്ടിൽ; വ്യാപാരികളിൽ നിന്നും പിഴ ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോംമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയ്ക്ക് ഇ-മെയിൽ; നിയന്ത്രണങ്ങളില്ലെന്നും തുല്യത നിലനിർത്തുകയാണെന്നും വ്യക്തമാക്കി കമ്പനിയും

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: പ്രമുഖ കാർ നിർമ്മാതാക്കളായ മാരുതി സുസൂക്കിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ. കാറുകളുടെ റീസെയിൽ വില നിയന്ത്രിക്കുന്നതിന് വ്യാപാരികളുമായി മാരുതി കരാറിൽ ഏർപ്പെടുന്നുവെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണിത്. ഒരു നിശ്ചിത പ്രദേശത്ത് കാറുകൾക്ക് അധിക ഡിസ്‌കൗണ്ട് നൽകുന്നതിൽ നിന്ന് വ്യാപാരികളെ തടയുന്നുവന്നതാണ് മാരുതിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണം.

കമ്പനി നിർണയിച്ചിരിക്കുന്ന പരിധിക്കപ്പുറം ഉപഭോക്താക്കൾക്ക് ഡിസ്‌കൗണ്ട് നൽകുന്ന വ്യാപാരികളിൽ നിന്നും മാരുതി പിഴ ഈടാക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഈ വിഷയം ചൂണ്ടിക്കാട്ടി ഒരു വ്യാപാരി തന്റെ പേരു വെളിപ്പെടുത്താതെ കമ്മീഷനയച്ച ഇ-മെയിലാണ് അന്വേഷണത്തിലേക്ക് നയിച്ചിരിക്കുന്നത്. രാജ്യത്തുടനീളം, പ്രത്യേകിച്ചും അഞ്ചിലധികം വ്യാപാരികളുള്ള നഗരങ്ങളിൽ, ഇത്തരമൊരു വില നിയന്ത്രണം മാരുതി നടപ്പിലാക്കുന്നുവെന്ന് ഇ-മെയിൽ ആരോപിക്കുന്നു. വ്യാപാരികളുടെ മേൽ ഒരു തരത്തിലുമുള്ള നിയന്ത്രണങ്ങളും കമ്പനി ഏർപ്പെടുത്തുന്നില്ലെന്നും ഉപഭോക്താക്കളുടെ സംതൃപ്തിയും തങ്ങളുടെ പദ്ധതികളും തമ്മിൽ തുല്യത നിലനിർത്തുക മാത്രമാണ് ചെയ്യുന്നതെന്നും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) പ്രതികരിച്ചു.

നിർദേശിക്കപ്പെട്ടിരിക്കുന്നതിനേക്കാൾ കൂടുതൽ ഡിസ്‌കൗണ്ട് നൽകുന്ന വ്യാപാരികളിൽ നിന്നും പിഴ ഈടാക്കുന്നതിനനുവദിക്കുന്ന വ്യവസ്ഥകളൊന്നും വ്യാപാര ഉടമ്പടിയിൽ ഇല്ലെന്നും മാരുതി പറയുന്നു. കമ്മീഷന്റെ ഉത്തരവ് തങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അത് വിശകലനം ചെയ്യുകയ്തുവരികയാണെന്നും മാരുതി സുസൂക്കി വക്താവ് അറിയിച്ചു. വ്യാപാരികളെ വിലനിയന്ത്രണത്തിനു പ്രേരിപ്പിക്കുന്ന ഉപാധികളൊന്നും കരാറിൽ ഇല്ലെന്ന മാരുതിയുടെ വാദം ആരോപണങ്ങൾക്ക് വിശദീകരണമാകുന്നില്ലെന്നാണ് കമ്മീഷന്റെ നിലപാട്.

കോംപറ്റീഷൻ ആക്റ്റ് പ്രകാരം കരാർ എന്നത് നിയമപ്രകാരം നിർബന്ധിതമാക്കാനാവാത്ത പരസ്പര ധാരണകളും ഉൾപ്പെടുന്നതാണ്. അതിനാൽ മാരുതിയുടെ വാദത്തിൽ കഴമ്പില്ല. പ്രഥമ ദൃഷ്ട്യാ ഈ ആരോപണം വിശദമായ അന്വേഷണം ആവശ്യപ്പെടുന്നതാണ് എന്നും കമ്മീഷൻ പറഞ്ഞു. 150 ദിവസങ്ങൾക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണ് ഉത്തരവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP