Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൊബൈൽ ഫോൺ എടുക്കുന്നതിനും ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും അടക്കം ഒന്നിനും ഇനി ആധാർ നിർബന്ധമില്ല; ഉപഭോക്താവിന് സമ്മതമെങ്കിൽ മാത്രം നൽകാം; ആധാർ ഇല്ലാത്തതിന്റെ പേരിൽ ഒരു ആനുകൂല്യവും നിഷേധിക്കരുത്; ആധാർ വിവരങ്ങൾ സൂക്ഷിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് ഒരു കോടി പിഴ; ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളിൽ കോടതി ഉത്തരവ് പ്രകാരമല്ലാതെ വിവരങ്ങൾ കൈമാറരുത്; സ്വകാര്യതയെ പരിപൂർണ്ണമായി സംരക്ഷിക്കുന്ന തരത്തിൽ ആധാർ നിയമത്തിൽ പൊളിച്ചെഴുത്തി നടത്തി കേന്ദ്രം

മൊബൈൽ ഫോൺ എടുക്കുന്നതിനും ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും അടക്കം ഒന്നിനും ഇനി ആധാർ നിർബന്ധമില്ല; ഉപഭോക്താവിന് സമ്മതമെങ്കിൽ മാത്രം നൽകാം; ആധാർ ഇല്ലാത്തതിന്റെ പേരിൽ ഒരു ആനുകൂല്യവും നിഷേധിക്കരുത്; ആധാർ വിവരങ്ങൾ സൂക്ഷിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് ഒരു കോടി പിഴ; ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളിൽ കോടതി ഉത്തരവ് പ്രകാരമല്ലാതെ വിവരങ്ങൾ കൈമാറരുത്; സ്വകാര്യതയെ പരിപൂർണ്ണമായി സംരക്ഷിക്കുന്ന തരത്തിൽ ആധാർ നിയമത്തിൽ പൊളിച്ചെഴുത്തി നടത്തി കേന്ദ്രം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബാങ്ക് അക്കൗണ്ട് തുടങ്ങാനും മൊബൈൽ ഫോൺ കണക്ഷൻ എടുക്കാനും ഇനി ആധാർ കാർഡ് നിർബന്ധമല്ല. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ആധാർ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. ഇനി ബിൽ രാജ്യസഭയിലെത്തും. ഓർഡിനൻസിന് പകരമുള്ള ബില്ലാണ് ലോക്‌സഭയിൽ ശബ്ദവോട്ടോടെ പാസായത്. ആധാറിൽ ഉപയോക്താവിന്റെ വിവരങ്ങൾ സംരക്ഷിക്കാൻ പ്രത്യേക നിയമം വൈകാതെ കൊണ്ടു വരുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. സ്വകാര്യതയെ പരിപൂർണ്ണമായി സംരക്ഷിക്കുന്ന തരത്തിൽ ആധാർ നിയമത്തിൽ പൊളിച്ചെഴുത്ത് നടത്തുകയാണ് കേന്ദ്രം.

ആധാർ ദുരുപയോഗം ചെയ്യുന്നത് തടയാൻ യുഐഡിഎഐക്ക് കൂടുതൽ അധികാരങ്ങൾ ലഭ്യമാക്കുന്നതാണ് ഭേദഗതികൾ. പാർലമെന്റ് പാസ്സാക്കിയ നിയമം മൂലമുള്ള ആവശ്യപ്രകാരമല്ലാതെ ആധാർ നമ്പർ എവിടെയും നൽകേണ്ടതായോ, തന്റെ ഐഡന്റിറ്റി തെളിയിക്കാൻ ആർക്കും നൽകേണ്ടതായോ വരില്ല. ബാങ്കുകളിൽ ആധാർ സ്വയം സന്നദ്ധമായി കെവൈസിയായി നൽകാൻ ഉപഭോക്താക്കൾക്ക് കഴിയുംവിധമാണ് പുതിയ നിയമഭേദഗതി. ആധാർ എടുത്തിട്ടുള്ള ചെറിയ കുട്ടികൾക്ക് 18 വയസ്സ് പ്രായമാകുമ്പോൾ ഇത് വേണ്ടെന്നു വെക്കാനുള്ള അധികാരവും നൽകിയിട്ടുണ്ട്.

ആധാർ കേസിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ മാർച്ചിൽ കൊണ്ടുവന്ന ഓർഡിനൻസിനു പകരമുള്ളതാണു ലോക്‌സഭ പാസാക്കിയ ഭേദഗതി നിയമം. ബാങ്ക് അക്കൗണ്ടിനും മൊബൈൽ കണക്ഷനും ആധാർ കാർഡ് നിർബന്ധമല്ലാതാക്കാനാണിത്. ഉപയോക്താവിന്റെ വിവരങ്ങൾ സംരക്ഷിക്കുന്നതിനു പ്രത്യേക നിയമം വൈകാതെ കൊണ്ടുവരുമെന്നു കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കി. 18 വയസ്സ് തികഞ്ഞവരെ ആധാറിൽ നിന്നു സ്വമേധയാ പിന്മാറാൻ ബിൽ അനുവദിക്കുന്നു. ആധാർ വിവരങ്ങൾ ചോർത്തുന്നവർക്കു പിഴ ചുമത്താനും വ്യവസ്ഥയുണ്ട്. വിവരങ്ങൾ അനധികൃതമായി സൂക്ഷിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് ഒരു കോടി രൂപ പിഴ ചുമത്തും.

ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളിലും കോടതി വിധിയുടെ അടിസ്ഥാനത്തിലും മാത്രമേ ആധാർ വിവരങ്ങൾ പരിശോധിക്കാൻ അനുവദിക്കൂ. സർക്കാർ ക്ഷേമ പദ്ധതികളും സബ്‌സിഡികളും കൈമാറാൻ മാത്രമേ ആധാർ ഉപയോഗിക്കാൻ പാടുള്ളു എന്ന് സുപ്രീംകോടതി വിധിച്ചിരുന്നു.സർക്കാർ ശക്തമായ ബില്ലാണ് കൊണ്ടുവന്നതെന്നും ക്ഷേമ പദ്ധതികളുടെയും മറ്റും നടത്തിപ്പിലെ അഴിമതി തടയാൻ ഉപകരിക്കുമെന്നും ബിൽ അവതരിപ്പിച്ച കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. വ്യക്തി വിവരങ്ങൾ ചോരാൻ സാഹചര്യമൊരുക്കുന്ന ബിൽ ഭരണഘടനാ വിരുദ്ധവും സുപ്രീം കോടതി വിധിയുടെ നഗ്‌നമായ ലംഘനവുമാണൈന്ന് പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടി.

ഭേദഗതി ഭരണഘടനാ വിരുദ്ധവും സുപ്രീം കോടതി വിധിയുടെ നഗ്‌നമായ ലംഘനവുമാണെന്നു ബില്ലിനെ എതിർത്ത എൻ.കെ. പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. സ്വകാര്യത സംബന്ധിച്ചു ഭരണഘടന ഉറപ്പുനൽകുന്ന അവകാശത്തെ ഭേദഗതി ലംഘിക്കുന്നു. ആധാർ വിവരങ്ങൾ ഉപയോഗിക്കും മുൻപ് കാർഡ് ഉടമയുടെ രേഖാമൂലമുള്ള അനുമതി നിർബന്ധമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്പീക്കറുടെ പാനലിലേക്കു തിരഞ്ഞെടുക്കപ്പെട്ട പ്രേമചന്ദ്രൻ ബിൽ ചർച്ചയ്ക്കിടെ ഒന്നര മണിക്കൂർ സഭ നിയന്ത്രിച്ചു. വിവര സംരക്ഷണ ബിൽ അവതരിപ്പിക്കാതെ ഭേദഗതി കൊണ്ടുവരുന്നത് അംഗീകരിക്കാനാവില്ലെന്നു പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അധികാരികൾ നിജപ്പെടുത്തിയിട്ടുള്ള സുരക്ഷാ-സ്വകാര്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങൾക്കു മാത്രമേ ആധാർ ഉപയോഗിക്കാനുള്ള അനുമതി നൽകുകയുള്ളൂ. ബാങ്ക് അക്കൗണ്ടുകൾ, സിം കാർഡ് എടുക്കൽ തുടങ്ങിയവയ്ക്കായി ആധാർ കാർഡ് സന്നദ്ധതയുണ്ടെങ്കിൽ ഉപയോഗിക്കാമെന്നാണ് ഈ ഭേദഗതി പറയുന്നത്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ, സർക്കാർ ആനുകൂല്യങ്ങൾക്ക് ആധാർ നമ്പർ നിർബന്ധിതമല്ലാതാക്കുന്ന ഭേദഗതി. സ്വകാര്യ സംരംഭങ്ങൾ ആധാർ നിർബന്ധിത തിരിച്ചറിയൽ രേഖയാക്കുന്നതിനും വിലക്കുണ്ട്. ഇതെല്ലാം സുപ്രീംകോടതി വിധിയുടെ പശ്ചാത്തലിത്തിലുള്ള മാറ്റമാണ്.

ആധാറിന് സുപ്രീം കോടതിയിൽ നിന്ന് ഉപാധികളോടെയാണ് അംഗീകാരം ലഭിച്ചത്. ആധാറിനെച്ചൊല്ലി 2013ൽ ആരംഭിച്ച വാദപ്രതിവാദങ്ങൾക്കാണ് ഇതിന് കാരണം. ആധാറിനു നിയമസാധുതയുണ്ടെന്നാണ് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ചിൽ നിന്നുണ്ടായ ഭൂരിപക്ഷവിധി. സബ്‌സിഡി ഉൾപ്പെടെയുള്ള സർക്കാർ ആനുകൂല്യങ്ങൾക്കും പാൻ കാർഡിനും ആദായനികുതി റിട്ടേണുകൾക്കും ആധാർ നിർബന്ധമായി തുടരാമെന്നും . എന്നാൽ, ബാങ്ക് അക്കൗണ്ടുമായും മൊബൈൽ നമ്പറുമായും ആധാർ ബന്ധിപ്പിക്കേണ്ടതില്ലെന്നും കോടതി വിധിച്ചിരുന്നു സ്‌കൂൾപ്രവേശനം, വിവിധ പരീക്ഷകൾ എന്നിവയ്ക്കും ആധാർ വേണ്ട. സ്വകാര്യ കമ്പനികൾ ആധാർ ചോദിക്കാൻ പാടില്ല. ആധാർ നിയമത്തിലെ വിവിധ വകുപ്പുകളും സുപ്രീംകോടതി റദ്ദാക്കിയിരുന്നു.

ആധാർ 'പുരോഗമിച്ചുകൊണ്ടിരിക്കുന്ന' പദ്ധതിയാണ്. അതിൽ പിഴവുകളുണ്ടെങ്കിൽ ഉപേക്ഷിക്കുകയല്ല, പരിഹരിക്കുകയാണു വേണ്ടതെന്ന് ഭൂരിപക്ഷവിധിയിൽ പറഞ്ഞിരുന്നു. വിരലടയാളവും കൃഷ്ണമണിയും ഉപയോഗിച്ചുള്ള ബയോമെട്രിക് വിവരങ്ങൾ ഉറപ്പാക്കൽ പരാജയപ്പെടുന്ന സാഹചര്യത്തിൽ അതിനുപകരം സംവിധാനമുണ്ടാക്കണം. അസ്തിത്വം തെളിയിക്കാൻ മറ്റു മാർഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് വകുപ്പുകളുണ്ടാക്കണമെന്നും സുപ്രീംകോടതി വിധിച്ചിരുന്നു. ടെലികോം കമ്പനികൾ ഉൾപ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളെ ആധാർ ചോദിക്കാൻ അനുവദിക്കുന്ന 57-ാം വകുപ്പും സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ആധാർ വിവരങ്ങൾ ആറു മാസത്തിലേറെ ശേഖരിച്ചുവെക്കരുതെന്നും കോടതി നിർദ്ദേശിച്ചിരുന്നു.

ആധാർ നിയമത്തിന്റെ ഭരണഘടനാസാധുത ശരിവെക്കുമ്പോൾത്തന്നെ അതിലെ 33(2), 47 വകുപ്പുകളും 57-ാം വകുപ്പിന്റെ ഒരുഭാഗവും സുപ്രീംകോടതി റദ്ദാക്കിയിരുന്നു. രാജ്യസുരക്ഷ സംബന്ധിച്ച വിഷയത്തിൽ കേന്ദ്രസർക്കാരിലെ ജോയന്റ് സെക്രട്ടറിയിൽ കുറയാത്ത പദവിയുള്ള ഉദ്യോഗസ്ഥന്റെ നിർദ്ദേശാനുസരണം വിവരങ്ങൾ വെളിപ്പെടുത്തണമെന്നതാണ് 33(2) വകുപ്പിൽ പറഞ്ഞിരുന്നത്. വിവരങ്ങൾ ചോർന്നാൽ പരാതിപ്പെടാനുള്ള അവകാശം ആധാർ അഥോറിറ്റിക്കു മാത്രമാണെന്നു പറയുന്നതായിരുന്നു 47-ാം വകുപ്പ്. വ്യക്തികൾക്കും പരാതി നൽകാനാവുംവിധം വകുപ്പിൽ ഭേദഗതി വരുത്തണമെന്നു കോടതി നിർദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടാം മോദി സർക്കാർ നിയമ ഭേദഗതി കൊണ്ടു വന്നത്.

സ്വകാര്യ സ്ഥാപനങ്ങൾക്കും ആധാർ വിവരങ്ങൾ ആവശ്യപ്പെടാൻ അനുമതി നൽകുന്ന 57-ാം വകുപ്പിനു കീഴിലെ ഭാഗവും ഭരണഘടനാവിരുദ്ധമാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൂടാതെ, അഞ്ചുവർഷംവരെ ആധാർ വിവരം ശേഖരിച്ചുവെക്കാൻ അനുമതി നൽകുന്ന 27-ാം ചട്ടവും റദ്ദാക്കി. ആറുമാസത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവെക്കരുതെന്ന് കോടതി വ്യക്തമാക്കി. ഇതെല്ലാം പരിഗണിച്ചാണ് ഇപ്പോൾ ഭേദഗതികളുമായി കേന്ദ്ര സർക്കാർ ലോക്‌സഭയിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP