Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാർട്ടിക്കേറ്റ പരാജത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തേജസ്വി യാദവ്; രാജിവെക്കേണ്ടത് പ്രതിപക്ഷ നേതാവല്ലെന്നും മസ്തിഷ്‌കജ്വരം മൂലം 154 കുട്ടികളുടെ ജീവൻ നഷടപ്പെട്ടതിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് എൻഡിഎ എംഎൽഎമാരെന്നും ആർജെഡി എംഎൽഎമാർ; തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു ശേഷം ആദ്യമായി തേജസ്വി യാദവ് നിയമസഭയിലെത്തുന്നത് ഇന്ന്

മറുനാടൻ മലയാളി ബ്യൂറോ

പാട്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് തേജസ്വി യാദവ്. ആർജെഡി നിയമസഭാ കക്ഷി യോഗത്തിലാണ് ഉത്തരവാദിത്തം ഏറ്റെടുത്ത് തേജസ്വി യാദവ് നേതൃപദവിയിൽ നിന്നു രാജിക്കൊരുങ്ങിയത്. തേജസ്വിയുടെ രാജിസന്നദ്ധത ആർജെഡി എംഎൽഎമാർ തള്ളി. തേജസ്വി യാദവാണ് നേതാവെന്നു വ്യക്തമാക്കിയ എംഎൽഎമാർ, അദ്ദേഹത്തിന്റെ രാജിസന്നദ്ധത എതിരില്ലാതെ തള്ളിയെന്നു നിയമസഭാ കക്ഷി യോഗത്തിനു ശേഷം പറഞ്ഞു.

നിയമസഭയിലെ പ്രതിപക്ഷ നേതാവായ തേജസ്വിയല്ല രാജിവയ്‌ക്കേണ്ടത്. സംസ്ഥാനത്ത് മസ്തിഷ്‌കജ്വരം മൂലം 154 കുട്ടികളുടെ ജീവൻ നഷടപ്പെട്ടതിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് എൻഡിഎ എംഎൽഎമാരാണ് രാജിവയ്‌ക്കേണ്ടത് ആർജെഡി എംഎൽഎമാർ ആവശ്യപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു ശേഷം പൊതുവേദിയിൽ എത്താതിരുന്ന തേജസ്വി, ജൂൺ 28ന് ആരംഭിച്ച നിയമസഭയുടെ വർഷകാല സമ്മേളനത്തിൽ ഇന്നാണ് ആദ്യമായി പങ്കെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP