Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എയ്ഡ്‌സിനെയും തുരത്താനുള്ള കണ്ടുപിടിത്തവുമായി ശാസ്ത്രലോകം; ലേസർ തെറാപ്പിയും ജീൻ എഡിറ്റിംഗും വിജയകരമായി പരീക്ഷിച്ചത് എലികളിൽ; ചൈനീസ് ജനിതകശാസ്ത്രജ്ഞനായ ഹെ ജിയാൻകുയി ജീൻ എഡിറ്റിങ് നടത്തി എച്ച്‌ഐവി വൈറസിനെ തുരത്തിയത് ഭ്രൂണഘട്ടത്തിലുള്ള ഇരട്ട പെൺകുട്ടികളിൽ; അടുത്ത വർഷത്തോടെ ചികിത്സാ രീതി സാർവ്വത്രികമാക്കാനാകുമെന്ന പ്രതീക്ഷയിൽ ഗവേഷകർ

എയ്ഡ്‌സിനെയും തുരത്താനുള്ള കണ്ടുപിടിത്തവുമായി ശാസ്ത്രലോകം; ലേസർ തെറാപ്പിയും ജീൻ എഡിറ്റിംഗും വിജയകരമായി പരീക്ഷിച്ചത് എലികളിൽ; ചൈനീസ് ജനിതകശാസ്ത്രജ്ഞനായ ഹെ ജിയാൻകുയി ജീൻ എഡിറ്റിങ് നടത്തി എച്ച്‌ഐവി വൈറസിനെ തുരത്തിയത് ഭ്രൂണഘട്ടത്തിലുള്ള ഇരട്ട പെൺകുട്ടികളിൽ; അടുത്ത വർഷത്തോടെ ചികിത്സാ രീതി സാർവ്വത്രികമാക്കാനാകുമെന്ന പ്രതീക്ഷയിൽ ഗവേഷകർ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: പ്രതീക്ഷ ഉയർത്തിക്കൊണ്ട് എലികളിൽ നിന്ന് എച്ച്‌ഐവിയെ പൂർണമായും തുരത്തി ശാസ്ത്രജ്ഞർ. ഇതോടെ മനുഷ്യരിലും ഈ ചികിത്സാ രീതി പരീക്ഷിക്കാമെന്നും 100 ശതമാനം രോഗശമനം പ്രതീക്ഷിക്കാമെന്നുമാണ് വിദഗ്ദർ പറയുന്നത്. ലോകത്തിലാദ്യമായാണ് ഒരു ജീവിയുടെ ശരീരത്തിൽ നിന്നും എയ്ഡ്സിന് കാരണമായ ഹ്യൂമൻ ഇമ്മ്യൂണോ വൈറസിനെ പൂർണമായും നീക്കം ചെയ്യുന്നത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആൾക്കാരെ ബാധിച്ച ഈ മാരക രോഗത്തിന് പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളിൽ ഈ മുന്നേറ്റം വലിയ രീതിയിലുള്ള പ്രതീക്ഷ നൽകുന്നുവെന്ന് പരീക്ഷണം നടത്തിയ ഗവേഷകർ പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് 2017 വരെ 36.9 കോടി ജനങ്ങളാണ് എച്ച് ഐ വി ബാധിതരായത്. അതിൽ തന്നെ 21.7 കോടി രോഗികൾക്ക് മാത്രമാണ് ആന്റി റെട്രോവിയൽ ചികിത്സ ലഭിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു ആഗോള പൊതുജനാരോഗ്യ പ്രതിസന്ധിയായി എച്ച് ഐ വി മാറിയിരിക്കുകയാണ്.

അമേരിക്കയിലെ നെബ്രോസ്‌ക സർവകലാശാലയിലെ ഗവേഷകർ നടത്തിയ പരീക്ഷണത്തിന്റെ ഫലമായാണ് വൈറസിനെ നീക്കം ചെയ്യാമെന്ന് കണ്ടെത്തിയത്. രണ്ടു ചികിത്സാരീതികളാണ് ഇതിനു വേണ്ടി അവർ സ്വീകരിച്ചത്. ആദ്യ ഘട്ടത്തിൽ ലേസറുപയോഗിച്ചുള്ള ആന്റി റെട്രോവിയൽ തെറാപ്പിയാണ് പരീക്ഷിച്ചത്. രണ്ടാമതായി ജനിതക ഘടനയിലെ ജീൻ എഡിറ്റിങ്ങ് സാങ്കേതിക വിദ്യയായ ക്രിസ്പർ കാസ്9 എന്ന രീതി ഉപയോഗിച്ചു. നേച്ചർ കമ്മ്യൂണിക്കേഷൻസ് എന്ന ജേണലിലാണ് കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്. രോഗബാധിതരായ എലികളിൽ മൂന്നിലൊന്നിൽ നിന്നും ഈ രണ്ട് ചികിത്സാ രീതികളിലൂടെ എച്ച്‌ഐവി വൈറസിനെ ഒഴിവാക്കാൻ സാധിച്ചു.

ഈ പുതിയ എച്ച്ഐവി വൈറസ് ചികിത്സ ചൈനീസ് ജനിതകശാസ്ത്രജ്ഞനായ ഹെ ജിയാൻകുയി ഭ്രൂണഘട്ടത്തിൽ ഇരട്ട പെൺകുട്ടികളെ ജനിതകമാറ്റം വരുത്താൻ ഉപയോഗിച്ചിരുന്നു. ജീൻ എഡിറ്റുചെയ്ത കുട്ടികളിൽ എച്ച്‌ഐവി വൈറസ് ബാധിച്ച ജീൻ ഇല്ലാതാകുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP