Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിശ്വാസം തലയിലല്ല ഹൃദയത്തിലാണ് ഉണ്ടാകേണ്ടത്; ഞാൻ ഇപ്പോഴും മുസ്ലിം; രഥയാത്രയിൽ സിന്ദൂരപ്പൊട്ടണിഞ്ഞ് നുസ്രത്ത് ജഹാൻ; സാരി ഉടുത്തെത്തി തേങ്ങ ഉടയ്ക്കുകയും ചെയ്തു; പാർലമെന്റിൽ സിന്ദുരപ്പൊട്ടും കുപ്പിവളയും ധരിച്ചെത്തിയതിന് എതിരായ ഇസ്ലാമിക മതപണ്ഡിതരുടെ ഫത്വയെ പുച്ഛിച്ചു തള്ളി തൃണമൂൽ കോൺഗ്രസ് എംപി

വിശ്വാസം തലയിലല്ല ഹൃദയത്തിലാണ് ഉണ്ടാകേണ്ടത്; ഞാൻ ഇപ്പോഴും മുസ്ലിം; രഥയാത്രയിൽ സിന്ദൂരപ്പൊട്ടണിഞ്ഞ് നുസ്രത്ത് ജഹാൻ; സാരി ഉടുത്തെത്തി തേങ്ങ ഉടയ്ക്കുകയും ചെയ്തു; പാർലമെന്റിൽ സിന്ദുരപ്പൊട്ടും കുപ്പിവളയും ധരിച്ചെത്തിയതിന് എതിരായ ഇസ്ലാമിക മതപണ്ഡിതരുടെ ഫത്വയെ പുച്ഛിച്ചു തള്ളി തൃണമൂൽ കോൺഗ്രസ് എംപി

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: സിന്ദൂരം ധരിച്ച് പാർലമെന്റിൽ എത്തിയതിന്റെ പേരിൽ ഇസ്ലാമിക മതപണ്ഡിതന്മാരുടെ വിമർശനം കേൾക്കേണ്ടി വന്ന തൃണമൂൽ കോൺഗ്രസ് എംപി നുസ്രത്ത് ജഹാൻ തന്റെ നിലപാട് ആവർത്തിച്ചു കൊണ്ട് രംഗത്തെത്തി. വിശ്വാസ കാര്യത്തിൽ തന്നെയാരും പഠിപ്പിക്കേണ്ടെന്ന നിലപാടാണ് അവർക്കുള്ളത്. വിശ്വാസം തലയിലല്ല ഹൃദയത്തിലാണ് ഉണ്ടാവേണ്ടതെന്ന് നുസ്രത്ത് ജഹാൻ അഭിപ്രായപ്പെട്ടു. കൊൽക്കത്തയിൽ സംഘടിപ്പിച്ച രഥയാത്രയിൽ പങ്കെടുത്ത നുസ്രത്ത് തനിക്കെതിരെ ആരോപണം ഉന്നയിച്ചവരെ തള്ളിക്കളയുകയും ചെയ്തു.

പാർലമെന്റിൽ സിന്ദുരപ്പൊട്ടും കുപ്പിവളയും ധരിച്ചെത്തിയതിന് പിന്നാലെ നുസ്രത്ത് ജഹാനെതിരെ ഒരു വിഭാഗം മതമൗലികവാദികൾ വിമർശനമുയർത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു എംപി.അടിസ്ഥാനരഹിതമായ കാര്യങ്ങൾക്ക് ഞാൻ ചെവികൊടുക്കാറില്ല. എനിക്ക് എന്റെ മതം അറിയാം. ജന്മംകൊണ്ട് ഞാൻ ഒരു മുസ്ലീമാണ്, ഇപ്പോഴും ഒരു മുസ്ലീമാണ്. വിശ്വാസം ഉണ്ടാകേണ്ടത് തലയ്ക്കുള്ളിലല്ല ഹൃദയത്തിലാവണം എന്നായിരുന്നു മറുപടി.

കൊൽക്കത്തയിൽ ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ സംഘടിപ്പിച്ച രഥയാത്രയുടെ ഫ്ൽഗ് ഓഫിനായി മുഖ്യമന്ത്രി മമതാ ബാനർജിക്കൊപ്പം എത്തിയതായിരുന്നു നുസ്രത് ജഹാൻ. സാരിയും സിന്ദൂരവും ധരിച്ചെത്തിയ എംപി പരിപാടിക്കിടെ ആരതി ഉഴിയുകയും തേങ്ങ ഉടയ്ക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. രഥയാത്രയിൽ എംപിയെ പങ്കെടുപ്പിച്ചതിൽ സംഘാടകരുടെ പ്രതികരണം ഇങ്ങനെ. നുസ്രത്ത് ജഹാൻ പുതിയ ഇന്ത്യയുടെ പ്രതിനിധിയാണ്. മറ്റുമതങ്ങളുടെ ആഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതും ഉൾക്കൊള്ളുന്നതും ഇന്ത്യയെ കൂടുതൽ മികച്ചതാക്കുമെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.

സത്യപ്രതിജ്ഞ ചടങ്ങിനിടെ സിന്ദൂരവും വളയും ധരിച്ചെത്തിയതിന്റെ പേരിൽ വിമർശിച്ചവർക്ക് അവര് മറുപടി നൽകിയത് താൻ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു എന്നു പറഞ്ഞു കൊണ്ടായിരുന്നു. താൻ ഇന്ത്യയെയാണ് പ്രതിനിധീകരിക്കുന്നതെന്നും മതത്തിന്റെയും ജാതിയുടെയും അതിരുകൾക്ക് അപ്പുറമാണ് ഇന്ത്യയെന്നും നുസ്രത്ത് പറഞ്ഞു. ട്വിറ്ററിലൂടെയാണ് നുസ്രത്ത് വിമർശനങ്ങൾക്ക് മറുപടി നൽകിയത്. എല്ലാവരെയും ഉൾക്കൊള്ളുന്ന ഇന്ത്യയെയാണ് താൻ പ്രതിനിധീകരിക്കുന്നതെന്നും നുസ്രത്ത് കുറിച്ചു. 'മുസ്ലിം മത വിശ്വാസിയാണെങ്കിലും ഞാൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ഞാൻ എന്ത് ധരിക്കണമെന്നതിൽ അഭിപ്രായം പറയാൻ ആർക്കും അവകാശമില്ല. വസ്ത്രധാരണത്തിന് അപ്പുറമാണ് വിശ്വാസം. എല്ലാ മതങ്ങളുടെയും പ്രമാണങ്ങളിൽ വിശ്വസിക്കുന്നതും അത് പ്രാവർത്തികമാക്കുന്നതുമാണ് യഥാർത്ഥ വിശ്വാസം'- നുസ്രത്ത് ട്വീറ്റ് ചെയ്തു.

നുസ്രത്ത് ജഹാന് പിന്തുണയുമായി തൃണമൂൽ എം പി മിമി ചക്രവർത്തിയും ട്വീറ്റ് ചെയ്തു. ഇന്ത്യക്കാർ എന്നുള്ളത് മാത്രമാണ് തങ്ങളുടെ വ്യക്തിത്വം എന്ന് മിമി കുറിച്ചു. എന്നാൽ നുസ്രത്ത് ഹിന്ദു മതത്തിലേക്ക് ചേർന്നെന്നും ഹിന്ദു മതത്തിൽ സുരക്ഷിതയായിരിക്കുമെന്ന് അവർക്ക് മനസ്സിലായതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും ഭോപ്പാലിൽ നിന്നുള്ള ബിജെപി എംപി പ്രഗ്യാ സിങ് ഠാക്കൂർ പറഞ്ഞു. ബിസിനസുകാരനായ നിഖിൽ ജെയ്‌നുമായുള്ള വിവാഹത്തിന് ശേഷം ജൂൺ 25-നാണ് നുസ്രത്ത് സത്യപ്രതിജ്ഞ ചെയ്തത്. തുടർച്ചയായി പുറത്തിറങ്ങുകയും വാർത്തയാവുകയും ചെയ്യുന്ന ട്രോളുകളൊന്നും തന്നെ ബാധിക്കുന്നില്ലെന്ന് പറഞ്ഞ നുസ്രത്ത് ട്രോൾ ഉണ്ടാക്കുകയെന്നത് അവരുടെ ജോലിയാണെന്നും തന്റെ ജോലി ജനങ്ങളെ സേവിക്കുകയാണെന്നും പറഞ്ഞിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP