Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സെമിയടുക്കുന്ന ഇന്ത്യൻ ക്യാമ്പിൽ ആശങ്കയും! ക്യാപ്റ്റൻ വിരാട് കോലി സസ്പെൻഷൻ ഭീഷണിയിൽ; ഓൺഫീൽഡ് അമ്പയർമാരോട് തർക്കിച്ചതും അതിരുകടന്ന അപ്പീലും താരത്തിന് പ്രതിസന്ധി ആയേക്കും; ഒരു തവണക്കൂടി ആവർത്തിച്ചാൽ ഒരു മത്സരത്തിൽ നിന്ന് വിലക്ക് ലഭിച്ചേക്കാം

സെമിയടുക്കുന്ന ഇന്ത്യൻ ക്യാമ്പിൽ ആശങ്കയും! ക്യാപ്റ്റൻ വിരാട് കോലി സസ്പെൻഷൻ ഭീഷണിയിൽ; ഓൺഫീൽഡ് അമ്പയർമാരോട് തർക്കിച്ചതും അതിരുകടന്ന അപ്പീലും താരത്തിന് പ്രതിസന്ധി ആയേക്കും; ഒരു തവണക്കൂടി ആവർത്തിച്ചാൽ ഒരു മത്സരത്തിൽ നിന്ന് വിലക്ക് ലഭിച്ചേക്കാം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ;ബംഗ്ലാദേശിനെതിരായ 28 റൺസ് വിജയത്തോടെ കഴിഞ്ഞ ദിവസമാണ് ഇന്ത്യ ലോകകപ്പ് സെമി ഉറപ്പിച്ചത്. അതേസമയം സെമി അടുത്തിരിക്കവെ ഇന്ത്യൻ ക്യാമ്പ് വലിയ ആശങ്കയിലെന്നാണ് പുറത്തുവരുന്ന വിവരം. പരിക്ക് ഏറെ വലച്ച ടീമിനെ കളിക്കാരെ മാറി മാറി പരീക്ഷിച്ചാണ് ടീം നിലനിർത്തുന്നത്.

അതേസമയം ഓൺഫീൽഡ് അമ്പയർമാരോട് തർക്കിച്ചതും അതിരുകടന്ന അപ്പീലും കാരണം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി സസ്പെൻഷൻ ഭീഷണിയിലായതാണ് ആശങ്ക ഉളവാക്കാൻ കാരണം. ബംഗ്ലാദേശിനെതിരായ മത്സരത്തിന്റെ 12-ാം ഓവറിൽ ഡി.ആർ.എസ് തീരുമാനത്തിന്റെ പേരിൽ കോലി അമ്പയർ മാരിയാസ് എറാസ്മസിനോട് ദീർഘനേരം തർക്കത്തിൽ ഏർപ്പെട്ടിരുന്നു. എൽബി അപ്പീലുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. സമാമന അനുഭവത്തിൽ രോഹിത് ശർമ്മ പുറത്തായതായിരുന്നു കോലിയെ ചൊടിപ്പിച്ചത്.

നേരത്തെ അഫ്ഗാനിസ്താനെതിരായ മത്സരത്തിനിടയിലും അതിരുകടന്ന അപ്പീലിന്റെ പേരിൽ കോലിക്ക് മാച്ച് ഫീയുടെ 25 ശതമാനം പിഴ ലഭിച്ചു. ഐ.സി.സി പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഒരു ഡീമെറിറ്റ് പോയന്റും ഇതിനൊപ്പം ലഭിച്ചിരുന്നു. ഇതോടെ കോലിയുടെ പേരിൽ രണ്ട് ഡീമെറിറ്റ് പോയന്റുകളായി. നേരത്തെ 2018-ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റിനിടെയാണ് കോലിക്ക് മറ്റൊരു ഡീമെറിറ്റ് പോയന്റ് ലഭിച്ചത്.ഇനി ഒരു തവണ കൂടി അമ്പയറോട് മോശമായി പെരുമാറിയാൽ കോലിക്ക് ഒരു മത്സരത്തിൽ നിന്ന് വിലക്ക് ലഭിച്ചേക്കാം.

ബംഗ്ലാദേശിനെതിരായ മത്സരത്തിലെ പെരുമാറ്റത്തിന്റെ പേരിൽ കോലിക്ക് ഒരു ഡീമെറിറ്റ് പോയന്റ് ലഭിക്കുകയും വീണ്ടും ഒരിക്കൽക്കൂടി കോലിയുടെ ഭാഗത്തു നിന്ന് മോശം പെരുമാറ്റമുണ്ടാകുകയും അതിനും ഡീമെറിറ്റ് പോയന്റ് ലഭിക്കുകയും ചെയ്താൽ ആകെ ഡീമെറിറ്റ് പോയിന്റ് നാലാകും.ഇതോടെ ഐ.സി.സി നിയമപ്രകാരം ഒരു താരത്തിന് 24 മാസത്തിനുള്ളിൽ നാല് ഡീമെറിറ്റ് പോയിന്റ് ലഭിച്ചാൽ ഒരു മത്സരത്തിൽ നിന്ന് വിലക്ക് ലഭിക്കും. ഇതാണ് ഇന്ത്യയെ ആശങ്കയിലാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP