Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യം ബാറ്റ് ചെയ്ത് 350 റൺസ് നേടിയാൽ ബംഗ്ലാദേശിനെ 39 റൺസിന് പുറത്താക്കണം; 400 റൺസെടുത്താൽ എതിരാളി 83 റൺസ് നേടുന്നത് തടയുകയും വേണം; ടോസ് നേടി ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുത്താൽ പന്തെറിയും മുമ്പ് പാക്കിസ്ഥാന്റെ പ്രതീക്ഷകളും തീരും; ലോകകപ്പ് സെമിയിൽ നാലാം ടീമായി എത്താൻ സാധ്യത ഏറെയും ന്യൂസിലന്റിന് തന്നെ; അവസാന നാലിൽ ഇന്ത്യയുടെ എതിരാളികളാകാൻ കൂടുതൽ സാധ്യത ഇംഗ്ലണ്ടിനും; ഇംഗ്ലണ്ടിനോട് തോറ്റ് പാക്കിസ്ഥാന് ഇന്ത്യ കൊടുത്തത് എട്ടിന്റെ പണി തന്നെ

ആദ്യം ബാറ്റ് ചെയ്ത് 350 റൺസ് നേടിയാൽ ബംഗ്ലാദേശിനെ 39 റൺസിന് പുറത്താക്കണം; 400 റൺസെടുത്താൽ എതിരാളി 83 റൺസ് നേടുന്നത് തടയുകയും വേണം; ടോസ് നേടി ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുത്താൽ പന്തെറിയും മുമ്പ് പാക്കിസ്ഥാന്റെ പ്രതീക്ഷകളും തീരും; ലോകകപ്പ് സെമിയിൽ നാലാം ടീമായി എത്താൻ സാധ്യത ഏറെയും ന്യൂസിലന്റിന് തന്നെ; അവസാന നാലിൽ ഇന്ത്യയുടെ എതിരാളികളാകാൻ കൂടുതൽ സാധ്യത ഇംഗ്ലണ്ടിനും; ഇംഗ്ലണ്ടിനോട് തോറ്റ് പാക്കിസ്ഥാന് ഇന്ത്യ കൊടുത്തത് എട്ടിന്റെ പണി തന്നെ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് തോൽക്കണമെന്ന് ഇന്ത്യക്കാരേക്കാൾ ആഗ്രഹിച്ചത് പാക്കിസ്ഥാൻകാരാണ്. വിഭജനത്തിന് ശേഷം ആദ്യമായാണ് പാക്കിസ്ഥാൻ ഇന്ത്യയെ ഇത്തരത്തിൽ സപ്പോർട്ട് ചെയ്ത്. എന്നിട്ടും ഇന്ത്യ ഇംഗ്ലണ്ടിനോട് തോൽക്കുകയാണ് ചെയ്തത്. ഇതോടെ പാക്കിസ്ഥാന്റെ പ്രതീക്ഷയെല്ലാം അസ്തമിച്ചു. പിന്നീടുള്ള കാത്തിരിപ്പ് ഇംഗ്ലണ്ട്-ന്യൂസിലണ്ട് മത്സരത്തിലായിരുന്നു. എങ്ങനേയും ന്യൂസിലണ്ടിന്റെ ജയമാണ് പാക്കിസ്ഥാൻ ആഗ്രഹിച്ചത്. സംഭവിച്ചത് മറിച്ചും. ഇതോടെ അവസാന മത്സരത്തിൽ പോയിന്റ് നിലയിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ന്യൂസിലണ്ടിനൊപ്പമെത്തിയാലും പാക്കിസ്ഥാന് സെമിയിൽ എത്താൻ അത്ഭുതങ്ങൾ കാട്ടേണ്ടി വരും. റൺനിരക്കിലെ കുറവാണ് എല്ലാത്തിനും കാരണം. 300 റൺസിൽ കൂടുതൽ മാർജിനിൽ ബംഗ്ലാദേശിനെ തോൽപ്പിച്ചാൽ പാക്കിസ്ഥാന് സെമിയിൽ എത്താം. ഇല്ലെങ്കിൽ തിരിച്ച് മടങ്ങേണ്ടിയും വരും.

ഇപ്പോൾ വെട്ടിലായിരിക്കുന്ന ഒരു ടീം പാക്കിസ്ഥാനാണ്. ഇംഗ്ലണ്ട് ഇന്ത്യയെ തോൽപ്പിച്ചപ്പോൾ തന്നെ ശ്രീലങ്കയുടെ സെമിഫൈനൽ പ്രതീക്ഷകൾ അവസാനിച്ചിരുന്നു. ഒൻപത് മത്സരങ്ങളിൽ നിന്ന് ഇംഗ്ലണ്ടിന് 12് പോയിന്റാണുള്ളത്. ന്യൂസിലന്റിനെ തോൽപ്പിച്ചതോടെയാണ് ഇത്. ന്യൂസിലന്റിന് ഉള്ളത് 11 പോയിന്റും. പട്ടികയിൽ നാലാം സ്ഥാനത്താണ് ന്യൂസിലന്റ്. പാക്കിസ്ഥാന് ഇനിയുള്ളത് ബംഗ്ലാദേശുമായുള്ള മത്സരമാണ്. നിലവിൽ പാക് പടയ്ക്ക് 8 മത്സരങ്ങളിൽ നിന്ന് 9 പോയിന്റാണുള്ളത്. എന്ത് വന്നാലും പാക്കിസ്ഥാന് സെമിയിലെത്തണമെങ്കിൽ ബംഗ്ലാദേശിനെ തോൽപ്പിക്കണം. പാക്കിസ്ഥാൻ ജയിച്ചാൽ ന്യൂസിലന്റും പാക്കിസ്ഥാനും കമ്പയർ ചെയ്യുമ്പോൾ റൺ റേറ്റിൽ മുന്നിലുള്ള ടീം മുന്നോട്ട് കടക്കും. നിലവിൽ റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ ന്യൂസിലന്റാണ് മുന്നിലുള്ളത്. ബംഗ്ലാദേശിനെ തോൽപ്പിച്ച് ഈ റൺനിരക്ക് കൈവരിക്കുക അസാധ്യവുമാണ്. വലിയ വ്യത്യാസം ഇക്കാര്യത്തിലുള്ളതാണ് ഇതിന് കാരണം.

ലോകകപ്പിൽ തുടക്കത്തിൽ പതറിയെങ്കിലും ടൂർണമെന്റ് രണ്ടാം ഘട്ടത്തിലേയ്ക്ക് കടന്നപ്പോൾ ശക്തമായ തിരിച്ചുവരവാണ് പാക്കിസ്ഥാൻ നടത്തിയത്. ഇംഗ്ലണ്ടിനെതിരായ മത്സരം ഇന്ത്യ ജയിച്ചിരുന്നെങ്കിൽ സെമിയിലെത്താൻ ഏറ്റവും സാധ്യതയുള്ള ടീമായി പാക്കിസ്ഥാൻ മാറുമായിരുന്നു. അതോടെ ബംഗ്ലാദേശിനെ തോൽപിക്കാൻ സാധിച്ചാൽ 11 പോയിന്റുമായി പാക്കിസ്ഥാന് അനായാസം സെമിയിലെത്താമായിരുന്നു. എന്നാൽ മത്സരം ഇന്ത്യ തോറ്റതോടെ പാക്കിസ്ഥാന്റെ സെമി സാധ്യതകൾ തുലാസിലായി. ന്യൂസിലന്റിനെ ഇംഗ്ലണ്ട് തോൽപ്പിച്ചതോടെ വല്ലാത്ത അവസ്ഥയിലുമായി. അത്ഭുതങ്ങൾ സംഭവിച്ചാലേ ഇനി പാക്കിസ്ഥാന് മുമ്പോട്ട് പോകാൻ കഴിയൂ.

ആദ്യം ബാറ്റ് ചെയ്ത് പാക്കിസ്ഥാൻ 350 റൺസ് നേടിയാൽ ബംഗ്ലാദേശ് ഏതാണ് 39ൽ താഴെ റൺസിന് പുറത്താകണം. 9 കളികളിൽ നിന്ന് 11 പോയിന്റുള്ള ന്യൂസിലന്റിന് 0.175 റൺശരാശരിയാണുള്ളത്. പാക്കിസ്ഥാന് 8 കളിയിൽ നിന്ന് 9 പോയിന്റും -0.792 റൺ ശരാശരിയും. ബംഗ്ലാദേശിനെ തോൽപ്പിച്ചാൽ പോയിന്റ് 11 ആകും. ഇതോടെ ന്യൂസിലന്റിനും പാക്കിസ്ഥാനും ഒരേ പോയിന്റ്. പക്ഷേ റൺനിരക്കിലെ വലിയ കുറവ് പാക്കിസ്ഥാന് തിരിച്ചടിയാണ്. കണക്കുകൾ അനുസരിച്ച് വലിയ ജയം നേടണ്ടി വരും പാക്കിസ്ഥാന്. അത് തീർത്തും അസാധ്യമാണെന്നാണ് വിലയിരുത്തൽ. പാക്കിസ്ഥാൻ ആദ്യം ബാറ്റ് ചെയ്ത് 400 റൺസ് നേടിയാൽ പോലും ബംഗ്ലാദേശിനെ 83 റൺസിന് പുറത്താക്കണം. ഇത്തരമൊരു കാര്യം അസഭവ്യമായി മാറും.

ടോസ് കിട്ടുന്നത് ബംഗ്ലാദേശിനും അവർ ബാറ്റിങ് തെരഞ്ഞെടുക്കുകയും ചെയ്താൽ പാക്കിസ്ഥാന് ജയ പ്രതീക്ഷയേ ഇല്ലെന്ന വിലയിരുത്തലലും സജീവമാണ്. അതായത് റൺനിരക്ക് പാക്കിസ്ഥാൻ രണ്ടാമത് ബാറ്റ് ചെയ്താൽ ഒരിക്കലും ന്യൂസിലന്റിനെ മറികടക്കാൻ കഴിയില്ല.

ആദ്യമെത്തുക ഓസീസോ ഇന്ത്യയോ?

ഇന്ത്യയും ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും സെമി ബർത്ത് ഉറപ്പിച്ചു കഴിഞ്ഞു. ഇതിൽ ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും ഇനി മത്സരമുണ്ട്. അടുത്ത കളിയിൽ ഓസീസ് ജയിച്ചാൽ അവരാകും ഗ്രൂപ്പ് ചാമ്പ്യന്മാർ. ഓസ്‌ട്രേലിയ തോൽക്കുകയും ഇന്ത്യ അവസാന കളിയിൽ ജയിക്കുകയും ചെയ്താൽ ഇന്ത്യ ആദ്യമെത്തും. ഇംഗ്ലണ്ടിനോട് തോറ്റതാണ് ഗ്രൂപ്പിൽ ആദ്യ സ്ഥാനം ഉറപ്പിക്കാൻ ഇന്ത്യയ്ക്ക് വിനയാകുന്നത്. ഗ്രൂപ്പ് സ്റ്റേജിൽ ഓസ്‌ട്രേലിയ ഇന്ത്യയോട് തോറ്റിരുന്നു. എന്നാൽ മഴ മൂലം ഒരു കളി ഇന്ത്യയ്ക്ക് നഷ്ടമായി. ഇതിനൊപ്പം ഇംഗ്ലണ്ടിനോട് തോൽവിയും. ഇതുകൊണ്ടാണ് എട്ട് കളികൾ പൂർത്തിയായപ്പോൾ ഓസ്‌ട്രേലിയയ്ക്ക് 14ഉം ഇന്ത്യയ്ക്ക് 13 പോയിന്റും കിട്ടുന്നത്.

നിലവിലെ വിലയിരുത്തലുകൾ അനുസരിച്ച് ഓസ്‌ട്രേലിയ അവസാന കളിയും ജയിക്കും. കാരണം നല്ല ഫോമിലാണ് അവർ. അങ്ങനെ വന്നാൽ ഓസ്‌ട്രേലിയയും നാലാമത് എത്തുന്ന ടീമും തമ്മിലാകും സെമി. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലും. അതായത് പാക്കിസ്ഥാൻ ബംഗ്ലാദേശിനെതിരെ വമ്പൻ വിജയം നേടിയില്ലെങ്കിൽ ഓസ്‌ട്രേലിയയും ന്യൂസിലന്റും തമ്മിലാകും ആദ്യ സെമി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP