Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കടുത്ത വരൾച്ചയിലും കറണ്ട് കട്ട് നടപ്പിലാക്കാത്ത മഹാൻ എന്ന് സാക്ഷാൽ എംഎം മണിയെ പാടിപുകഴ്‌ത്തുന്നത് വെറുതെയായി; പ്രഖ്യാപിക്കുക പോലും ചെയ്യാതെ സംസ്ഥാനത്ത് മണിക്കൂറുകൾ നീണ്ട പവർ കട്ട്; നഗരങ്ങളിൽ പോലും മണിക്കൂറുകൾ വൈദ്യുതി മുടങ്ങി; ഗ്രാമങ്ങളിൽ പകൽ വൈദ്യുതി മിക്ക സമയങ്ങളിലും ഇല്ല; ഡാമുകളിൽ വെള്ളം വിറ്റി വരളുകയും ഗ്രൗണ്ട് വാട്ടർ അളവ് ഞെട്ടിക്കുന്ന രീതിയിൽ താഴുകകയും ചെയ്തതോടെ കേരളം നേരിടുന്നത് മഹാ ദുരന്തം; ഒരിറ്റ് ദാഹജലത്തിനായി മലയാളികൾ കേഴുന്ന കാലം അടുത്തെത്തുമ്പോൾ

കടുത്ത വരൾച്ചയിലും കറണ്ട് കട്ട് നടപ്പിലാക്കാത്ത മഹാൻ എന്ന് സാക്ഷാൽ എംഎം മണിയെ പാടിപുകഴ്‌ത്തുന്നത് വെറുതെയായി; പ്രഖ്യാപിക്കുക പോലും ചെയ്യാതെ സംസ്ഥാനത്ത് മണിക്കൂറുകൾ നീണ്ട പവർ കട്ട്; നഗരങ്ങളിൽ പോലും മണിക്കൂറുകൾ വൈദ്യുതി മുടങ്ങി; ഗ്രാമങ്ങളിൽ പകൽ വൈദ്യുതി മിക്ക സമയങ്ങളിലും ഇല്ല; ഡാമുകളിൽ വെള്ളം വിറ്റി വരളുകയും ഗ്രൗണ്ട് വാട്ടർ അളവ് ഞെട്ടിക്കുന്ന രീതിയിൽ താഴുകകയും ചെയ്തതോടെ കേരളം നേരിടുന്നത് മഹാ ദുരന്തം; ഒരിറ്റ് ദാഹജലത്തിനായി മലയാളികൾ കേഴുന്ന കാലം അടുത്തെത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളം നേരിടാൻ പോകുന്നത് വലിയ പ്രതിസന്ധിയെയാണ്. ഇനി വരാനിരിക്കുന്നത് കറണ്ട് കട്ടിന്റെ നാളുകളും. ഇതിന്റെ സൂചനകളുമായി വൈദ്യുതി ബോർഡും ഇടപെടൽ തുടങ്ങി. ലോഡ് ഷെഡിങ് പ്രഖ്യാപിക്കാതെ തന്നെ കറണ്ട് ഓഫ് ചെയ്യുകയാണ് വൈദ്യുതി ബോർഡ്. ഡാമുകളിൽ വെള്ളം ദിനം പ്രതി താഴുന്ന സാഹചര്യത്തിലാണ് ഇത്. സംസ്ഥാനത്തെ ഡാമുകളിൽ ജലം കുറവായത് വൈദ്യുതി പ്രതിസന്ധിക്ക് ഇടയാക്കുമെന്നും നിയന്ത്രണം വേണ്ടിവരുമെന്നും കഴിഞ്ഞ ദിവസം വൈദ്യുതി ബോർഡ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് ജുലൈ 15ന് ശേഷം മതിയാകുമെന്നും അധികൃതർ സൂചിപ്പിച്ചിരുന്നു. പക്ഷേ അപ്രഖ്യാപിതമായി തന്നെ സംഗതി നടപ്പാക്കുകയായിരുന്നു അവർ ചെയ്തത്.

സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ ബുധനാഴ്ച രാത്രി വൈദ്യുതി മുടങ്ങി. പല ജില്ലകളിലെ പല സ്ഥലങ്ങളിലാണ് വൈദ്യുതി മുടങ്ങിയത്. വൈദ്യുതി മുടക്കം അരമണിക്കൂറിൽ അധികം നീണ്ടുനിന്നു. പല സ്ഥലത്തും അത് മണിക്കൂറുകളായി. രാത്രി ഏഴു മണിക്കും 11 മണിക്കും ഇടയിലാണ് വൈദ്യുതി മുടങ്ങിയതെന്ന് ആളുകൾ പറയുന്നു ഈ സമയത്തിന് അപ്പുറത്തേക്കും വൈദ്യുതി ഇല്ലാതിരുന്ന സ്ഥലങ്ങളുണ്ട്. പുലർച്ചെയായിട്ടും വൈദ്യുതി എത്തിയില്ല. അതേസമയം വൈദ്യുതി മുടങ്ങുന്നത് സംബന്ധിച്ച് കെ.എസ്.ഇബിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിരുന്നില്ല. നഗത്തിൽ പോലും വൈദ്യുതി മുടക്കമുണ്ടായി എന്നതാണ് വസ്തുത. ഗ്രാമങ്ങളിൽ പകൽ സമയത്തും വൈദ്യുതി മണിക്കൂറുകൾ മുടങ്ങുന്നു. ഇതോടെ എന്തു വന്നാലും വൈദ്യുതി കട്ടുണ്ടാകില്ലെന്ന മന്ത്രി എംഎം മണിയുടെ വാക്കുകൾ വെറുതെയാകുകയാണ്. ഉടൻ തന്നെ പ്രഖ്യാപിത ലോഡ് ഷെഡിംഗും എത്താനാണ് സാധ്യത. ഇതിനൊപ്പം കേരളത്തിലെ ഭൂഗർഭ ജല നിരപ്പും ഇടിഞ്ഞു താഴുകയാണ്. ഇതോടെ വലിയ പ്രതിസന്ധയിലേക്കാണ് കേരളം പോകുന്നത്. വൈദ്യുതിയും വെള്ളവും ഇല്ലാത്ത അവസ്ഥയിലേക്ക്.

കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ ഗ്രൗണ്ട് വാട്ടർ എസ്റ്റിമേഷൻ കമ്മിറ്റിയുടെ (ജിഇസി) 2017ലെ റിപ്പോർട്ട് പ്രകാരം കാസർകോട് ബ്ലോക്കിൽ 97.68 % ഭൂഗർഭ ജലവും തീർന്നു. 2013-ൽ അത് 90.52 ശതമാനമായിരുന്നു. സംസ്ഥാനത്ത് അതീവ ഗുരുതരമായ സ്ഥിതിയാണിത്. 2005 ൽ കാസർകോട്, കോഴിക്കോട്, ചിറ്റൂർ (പാലക്കാട്), കൊടുങ്ങല്ലൂർ (തൃശൂർ), അതിയന്നൂർ (തിരുവനന്തപുരം) എന്നീ ബ്ലോക്കുകളെയായിരുന്നു 'ഓവർ എക്സ്പ്ലോയിറ്റഡ്' മേഖലയായി നിർണയിച്ചത്. 2017-ൽ ചിറ്റൂർ, കാസർകോട് ഒഴികെയുള്ള ബ്ലോക്കുകൾ ജലവിനിയോഗത്തിൽ സുരക്ഷിത (സേഫ്) സ്ഥാനത്തെത്തിയിരുന്നു. ഇതും കേരളത്തിന് നൽകുന്നത് വലിയ ഭീഷണിയാണ്. ഡാമുകളിലെ ജലം അതിവേഗം തീരുന്നു. ഇതിനൊപ്പം ഭൂമിക്കടിയിലെ ജലവും. കുടിവെള്ളത്തിനായി പരസ്പരം പോരടിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തുമെന്ന ആശങ്കയാണ് ഇതെല്ലാം പങ്കുവയ്ക്കുന്നത്.

പക്ഷേ ജില്ലയിൽ 2017ലെ സ്ഥിതിവിവര കണക്ക് പ്രകാരം മഞ്ചേശ്വരം, കാറഡുക്ക കാഞ്ഞങ്ങാട് എന്നീ ബ്ലോക്കുകൾ സെമി ക്രിട്ടിക്കൽ സാഹചര്യമാണുള്ളത്.83.96, 82.03, 77.67 ശതമാനമാണ് ഈ ബ്ലോക്കുകളിലെ ഭൂഗർഭ ജലവിനിയോഗം. നീലേശ്വരം, പരപ്പ ബ്ലോക്കുകൾ മാത്രമായിരുന്നു സുരക്ഷിത സ്ഥാനത്തുണ്ടായിരുന്നത്. 2005-ൽ 57.57 % , 55.34% എന്നിങ്ങനെ ആയിരുന്നെങ്കിൽ 2017ൽ 69.52, 66.97 ശതമാനമായി ഉയർന്നു. ഈ മേഖലകളും സെമി ക്രിട്ടിക്കൽ സാഹചര്യത്തിലേക്കെത്തിയിട്ടുണ്ടാവുമെന്നാണ് ഹൈഡ്രോളജിസ്റ്റ് ബി.ഷാബി അറിയിച്ചു. വ്യാവസായിക സംരംഭങ്ങൾ കുറവായ ജില്ലയിൽ ജലക്ഷാമം രൂക്ഷമാകുന്നതിന് കാരണം അശാസ്ത്രീയവും അനിയന്ത്രിതവുമായ കാർഷിക ജലസേചനമെന്നാണെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. കമുകിൻ തോട്ടങ്ങളിലാണ് അനിയന്ത്രിതമായ രീതിയിൽ ജലചൂഷണം നടക്കുന്നത്. ഭൂഗർഭ ജലവിതാനം ഉയർത്തുന്നതിനായി പ്രകൃതിദത്തമായ വാട്ടർ റീചാർജിങ് കൂടാതെ കൃത്രിമ റീചാർജിങ് രീതികളും അവലംബിക്കേണ്ടത് അത്യാവശ്യമാണെന്നും മഴവെള്ളം പരമാവധി ഭൂമിയിൽ തന്നെ ഇറക്കി വിടാൻ ഇനിയും നാം തുനിഞ്ഞില്ലെങ്കിൽ ജില്ല സമീപ ഭാവിയിൽ ദുരന്തഭൂമിയായി മാറുമെന്ന് ഷാബി അഭിപ്രായപ്പെട്ടു.

വരും ദിവസങ്ങളിൽ മഴ ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ലോഡ്‌ഷെഡ്ഡിങ് ആവശ്യമാണെന്നും കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ് പിള്ള പറയുന്നു. അടുത്ത പത്തു ദിവസത്തിനകം സംസ്ഥാനത്ത് മഴ ലഭിച്ചില്ലെങ്കിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട അവസ്ഥായാണുള്ളത്. നിലവിൽ ഡാമുകളിൽ പത്തു മതുൽ പന്ത്രണ്ട് ശതമാനം മാത്രമാണ് വെള്ളമുള്ളത്. ഇതിനു പുറമെ ചൂട് കുടുന്നതിനാൽ ഓരോ ദിവസവും വൈദ്യുതി ഉപഭോഗം കൂടി വരുന്ന അവസ്ഥയാണ്. ഈ സാഹചര്യം തുടർന്നാൽ പത്തു ദിവസം മാത്രമെ മറ്റു സംസ്ഥാനങ്ങളിൽ നിന്നടക്കം എത്തിക്കുന്ന വൈദ്യുതി നിയന്ത്രണമില്ലാതെ നൽകാൻ സാധിക്കൂ.

വരും ദിവസങ്ങളിലെ വൈദ്യുതി വിതരണം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ വൈദ്യുതി ബോർഡ് നാളെ യോഗം ചേരുന്നുണ്ട്. അണക്കെട്ടുകളുടെ നിലവിലെ സ്ഥിതി , ഓരോ ദിവസവും ശരാശരി ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ്, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്രയളവിൽ വൈദ്യുതി കൊണ്ടു വരേണ്ടി വരും തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. ഇതിനു പറുമെ പൊതുജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകാനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്. രാത്രി സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ തയ്യാറാകണമെന്ന് ജനങ്ങളോട് ആവശ്യപ്പെടും. വലിയ തോതിൽ വൈദ്യുതി ഉപയോഗിക്കുന്ന വൻകിട ഉപഭോക്താക്കളെയും നിലവിലെ സാഹചര്യം ധരിപ്പിക്കും.

വരുംദിവസങ്ങളിലും 15-നുശേഷവും കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതുവരെ കാത്തശേഷം ആവശ്യമെങ്കിൽ ലോഡ്‌ഷെഡ്ഡിങ് ഏർപ്പെടുത്താനാണ് വൈദ്യുതിബോർഡിന്റെ തീരുമാനം. 15 വരെ നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരില്ലെന്ന് ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള പറഞ്ഞു. ഇപ്പോൾ 7.6 കോടി യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഒരുദിവസം വേണ്ടത്. ഇതിൽ 1.2 കോടി യൂണിറ്റ് മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. 15 വരെ ഈ നില തുടരും. അതിനുശേഷവും മഴ വേണ്ടപോലെ കിട്ടിയില്ലെങ്കിൽ ജലവൈദ്യുതി ഉത്പാദനം കുറയ്ക്കും. പുറത്തുനിന്ന് കൂടുതൽ വൈദ്യുതി എത്തിക്കേണ്ടിവരും. ഇതിന് മതിയായ ലൈൻ സൗകര്യമില്ല. അങ്ങനെവന്നാൽ വൈദ്യുതി നിയന്ത്രണത്തിലേക്ക് പോകേണ്ടിവരും. അണക്കെട്ടുകളിൽ ഇനി 43.5 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം മാത്രമേയുള്ളൂ.

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ ജില്ലകളിലും വെള്ളിയാഴ്ച എറണാകളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ചയോടെ മഴ കുറയാൻ സാധ്യതയുണ്ട്. അതിനുശേഷം 15 മുതൽ ശക്തമായേക്കും. ഇതിലാണ് മലയാളികളുടെ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP