Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭരണഘടനയുടെ 370 ാം വകുപ്പ് താൽക്കാലികമാണെങ്കിൽ ജമ്മു കശ്മീരിന് മേലുള്ള ഇന്ത്യയുടെ അധികാരവും താൽക്കാലികമായിരിക്കും; മഹാരാജ അധികാരത്തിലിരുന്നപ്പോഴും അത് താൽക്കാലികമായിരുന്നു; ജനഹിത പരിശോധന നടന്നിരുന്നെങ്കിൽ ജനങ്ങൾ ഇന്ത്യയുടെ ഒപ്പമാണോ പാക്കിസ്ഥാനൊപ്പമാണോ പോകേണ്ടതെന്ന് തീരുമാനിക്കുമായിരുന്നു; അത് സംഭവിക്കാത്ത സ്ഥിതിക്ക് എല്ലാം താൽകാലികം; അമിത് ഷായുടെ മോഹങ്ങൾ അതിരുവിടുന്നതോ? ആഭ്യന്തരമന്ത്രിയോട് വിയോജിച്ച് ഫാറൂഖ് അബ്ദുള്ള

ഭരണഘടനയുടെ 370 ാം വകുപ്പ് താൽക്കാലികമാണെങ്കിൽ ജമ്മു കശ്മീരിന് മേലുള്ള ഇന്ത്യയുടെ അധികാരവും താൽക്കാലികമായിരിക്കും; മഹാരാജ അധികാരത്തിലിരുന്നപ്പോഴും അത് താൽക്കാലികമായിരുന്നു; ജനഹിത പരിശോധന നടന്നിരുന്നെങ്കിൽ ജനങ്ങൾ ഇന്ത്യയുടെ ഒപ്പമാണോ പാക്കിസ്ഥാനൊപ്പമാണോ പോകേണ്ടതെന്ന് തീരുമാനിക്കുമായിരുന്നു; അത് സംഭവിക്കാത്ത സ്ഥിതിക്ക് എല്ലാം താൽകാലികം; അമിത് ഷായുടെ മോഹങ്ങൾ അതിരുവിടുന്നതോ? ആഭ്യന്തരമന്ത്രിയോട് വിയോജിച്ച് ഫാറൂഖ് അബ്ദുള്ള

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പരാമർശത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് മറുപടിയുമായി നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള രംഗത്ത്.ഇന്ത്യൻ ഭരണഘടനയുടെ 370 ാം വകുപ്പ് താൽക്കാലികമാണെങ്കിൽ ഇന്ത്യക്ക് ജമ്മുകശ്മീരിന് മേലുള്ള അധികാരവും താൽക്കാലികമായിരിക്കുമെന്ന് ഫാറൂഖ് അബ്ദുള്ള പ്രതികരിച്ചു.ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന 370 ാം വകുപ്പ് താൽക്കാലിക സ്വഭാവമുള്ളതാണെന്നായിരുന്നു അമിത്ഷാ യുടെ പ്രസ്താവന. ഇതിന് മറുപടിയായിട്ടാണ് ഇദ്ദേഹം രംഗത്തെത്തിയത്.

ഭരണഘടനയുടെ 370 ാം വകുപ്പ് താൽക്കാലികമാണെങ്കിൽ ജമ്മുകശ്മീരിന് മേലുള്ള ഇന്ത്യയുടെ അധികാരവും താൽക്കാലികമായിരിക്കും. മഹാരാജ അധികാരത്തിലിരുന്നപ്പോഴും അത് താൽക്കാലികമായിരുന്നു. ആ സമയത്ത് ജനഹിത പരിശോധന നടത്താമെന്ന് വാഗ്ദാനം നൽകിയിരുന്നെങ്കിലും അതും പാലിക്കപ്പെട്ടിട്ടില്ല. ഞങ്ങൾ ആ സമയത്ത് പറഞ്ഞിരുന്നത് ജനഹിത പരിശോധന നടന്നിരുന്നെങ്കിൽ ജനങ്ങൾ ഇന്ത്യയുടെ ഒപ്പമാണോ പാക്കിസ്ഥാനൊപ്പമാണോ പോകേണ്ടതെന്ന് തീരുമാനിക്കുമായിരുന്നു. അത് സംഭവിക്കാത്ത സ്ഥിതിക്ക് അവർ എങ്ങനെ 370 ാം വകുപ്പ് നീക്കം ചെയ്യും എന്നും ഫറൂഖ് അബ്ദുള്ള ചോദിച്ചു.

രാഷ്ട്രപതി ഭരണമാണ് കാശ്മീരിൽ. അത് നീട്ടിയതിനെ ഫറൂഖ് അബ്ദുള്ള ചോദ്യം ചെയ്യുന്നില്ല. ഇത് മാത്രമാണ് പോംവഴി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് നടത്തേണ്ടതായിരുന്നു. ഇത് ചെയ്തില്ല. ഇനി അമർനാഥ് യാത്ര കഴിഞ്ഞേ നടത്താനാവൂവെന്ന യാഥാർത്ഥ്യം ഫറൂഖ് അബ്ദുള്ളയും തിരിച്ചറിയുന്നു. അമർനാഥ് യാത്രയ്ക്ക് മുമ്പ് തെരഞ്ഞെടുപ്പിനുള്ള സാഹചര്യമുണ്ടായിരുന്നുവെന്ന് ഫറൂഖ് അബ്ദുള്ളയ്ക്ക് അഭിപ്രായമുണ്ട്. ഇത് നടക്കാത്തതിന് പിന്നിൽ കേന്ദ്ര സർക്കാരാണെന്നും അദ്ദേഹം പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെടുപ്പ് നടത്താൻ സജ്ജരായിരുന്നു. എന്നാൽ കേന്ദ്ര സർക്കാരാണ് ഇതിൽ നിന്ന് അവരെ പിന്തിരിപ്പിച്ചതെന്നും ഫറൂഖ് കുറ്റപ്പെടുത്തുന്നു.

ൽവാമ ഭീകരാക്രമണത്തിന് കശ്മീരിലെ ജനത ഉത്തരവാദികളല്ലെന്നും എന്നാൽ കശ്മീർ പ്രശ്‌നം പരിഹരിക്കപ്പെടുന്നതു വരെ ഇത്തരത്തിലുള്ള ഭീകരാക്രമണങ്ങൾ തുടരുമെന്നും ഫറൂഖ് അബ്ദുള്ള നേരത്തെ പറഞ്ഞിരുന്നു. കശ്മീർ പ്രശ്‌നം രാഷ്ട്രീയമായി പരിഹരിക്കപ്പെടുന്നതു വരെ ഇത്തരത്തിലുള്ള ആക്രമണങ്ങൾ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഭീകരാക്രമണത്തിൽ സി ആർ പി എഫ് ജവാന്മാർ കൊല്ലപ്പെട്ടതിനു പിന്നാലെ ജമ്മുവിൽ നടന്ന പ്രതിഷേധപ്രകടനങ്ങൾ അക്രമത്തിൽ കലാശിച്ചിരുന്നു. ഇതിനു പിന്നാലെ ജമ്മുവിൽ നിരോധനാജ്ഞയും ഏർപ്പെടുത്തിയിരുന്നു. നിരോധനാജ്ഞയെ തുടർന്ന് ജമ്മുവിലെ ബതിന്ദി മേഖലയിൽ മോസ്‌കിൽ കഴിയുന്നവരുമായി സംസാരിച്ചെന്നും അവരെല്ലാവരും തന്നെ നിസ്സഹായരാണെന്നും അദ്ദേഹം പറഞ്ഞു.

ഭീകരാക്രമണത്തെ തുടർന്ന് ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ് അന്ന് ഡൽഹിയിൽ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ ഫറൂഖ് അബ്ദുള്ളയും പങ്കെടുത്തിരുന്നു. 'ഇത് കശ്മീരിലെ ജനതയുടെ തെറ്റല്ലെന്നും ഞങ്ങളുടെ ആഗ്രങ്ങൾ നിങ്ങൾ അഭിസംബോധന ചെയ്യാത്തത് നിങ്ങളുടെ തെറ്റാണ്' എന്നായിരുന്നു സർവകക്ഷിയോഗത്തിൽ ഫറൂഖ് അബ്ദുള്ള പറഞ്ഞത്. കാശ്മീരിന് സ്വയം ഭരണം വേണമെന്ന ചർച്ചകളാണ് എന്നും അദ്ദേഹം മുമ്പോട്ട് വച്ചത്. ഇപ്പോൾ മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തി.

ആഭ്യന്തര മന്ത്രിയായ അമിത് ഷാ മുമ്പോട്ട് വയ്ക്കുന്നത് കാശ്മീരിനുള്ള അധികാരങ്ങൾ വെട്ടികുറയ്ക്കുകയെന്ന നയമാണ്. പൂർണ്ണമായും ഇന്ത്യയുടെ മറ്റൊരു സംസ്ഥാനം പോലെയാക്കുകയെന്ന നയം. ഇതിനെയാണ് ഫറൂഖ് അബ്ദുള്ള എതിർക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP