Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അബുദബിയിൽ ആംബുലൻസ്, പൊലീസ്, ഫയർഫോഴ്‌സ് വാഹനങ്ങൾക്ക് വഴി കൊടുത്തില്ലെങ്കിൽ ഇനി കനത്ത പിഴ;അടിയന്തര സേവനം നടത്തുന്ന വാഹനങ്ങൾക്ക് തടസം സൃഷ്ടിക്കുന്നവർക്കുള്ള പിഴ 3000 ദിർഹമാക്കി

അബുദബിയിൽ ആംബുലൻസ്, പൊലീസ്, ഫയർഫോഴ്‌സ് വാഹനങ്ങൾക്ക് വഴി കൊടുത്തില്ലെങ്കിൽ ഇനി കനത്ത പിഴ;അടിയന്തര സേവനം നടത്തുന്ന വാഹനങ്ങൾക്ക് തടസം സൃഷ്ടിക്കുന്നവർക്കുള്ള പിഴ 3000 ദിർഹമാക്കി

ആംബുലൻസ്, പൊലീസ്, ഫയർഫോഴ്‌സ് വാഹനങ്ങൾക്ക് വഴി കൊടുത്തില്ലെങ്കിൽ ഈടാക്കുന്ന പിഴ ഇരട്ടിയാക്കി.അടിയന്തര ഘട്ടങ്ങളിൽ ഇത്തരം വാഹനങ്ങൾക്ക് അവസരം കൊടുത്തില്ലെങ്കിൽ ഈടാക്കുന്ന പിഴ 3000 ദിർഹം ആക്കി. കൂടാതെ ഇത്തരം വാഹനങ്ങൾ 30 ദിവസത്തേക്കു പിടിച്ചെടുക്കാനും ഡ്രൈവറുടെ ലൈസൻസിൽ 6 ബ്ലാക് പോയിന്റുകൾ പതിക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു. പുതിയ നിയമം പ്രാബല്യത്തിലായി. നേരത്തെ 1,000 ദിർഹമായിരുന്നു പിഴ.

ആംബുലൻസ്, പൊലീസ്, ഫയർഫോഴ്‌സ് വാഹനങ്ങളിൽ സ്ഥാപിച്ച നൂതന ക്യാമറകൾ മുഖേനയാകും നിയമലംഘകരെ പിടികൂടുക.ആംബുലൻസുകൾ വരുമ്പോൾ മറ്റു വാഹനങ്ങൾ വേഗം കൂട്ടി പോകാൻ തുനിയരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പെട്ടെന്നു ബ്രേക്ക് ചെയ്യാൻ പാടില്ല. വേഗം കുറച്ച് സിഗ്‌നലിട്ട് വലതുവശത്തെ ട്രാക്കിലേക്കു മാറി സുരക്ഷിതമായി വാഹനം ഒതുക്കി കൊടുക്കുകയാണ് വേണ്ടത്.

സിഗ്‌നലിലും ഇന്റർസെക്ഷനുകളിലും ആംബുലൻസുകൾക്കാണ് മുഖ്യ പരിഗണന. ആംബുലൻസുകൾക്ക് മാർഗമൊരുക്കാൻ വേണ്ടി ചുകപ്പ് സിഗ്‌നൽ മറികടക്കുന്നത് ശിക്ഷാർഹമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP