Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു കാലത്ത് പകരം വയ്ക്കാനില്ലാത്ത ഓൾറൗണ്ടർ; ഒന്നര വർഷത്തിനു ശേഷം പന്ത് കൈയിലെടുത്തു; ആദ്യ പന്തിൽ തന്നെ വിജയം ഉറപ്പാക്കിയ വിക്കറ്റ്; ഏയ്ഞ്ചലോ മാത്യൂസെന്ന പടക്കുതിരയുടെ മടങ്ങിവരവ് അതിഗംഭീരം

ഒരു കാലത്ത് പകരം വയ്ക്കാനില്ലാത്ത ഓൾറൗണ്ടർ; ഒന്നര വർഷത്തിനു ശേഷം പന്ത് കൈയിലെടുത്തു; ആദ്യ പന്തിൽ തന്നെ വിജയം ഉറപ്പാക്കിയ വിക്കറ്റ്; ഏയ്ഞ്ചലോ മാത്യൂസെന്ന പടക്കുതിരയുടെ മടങ്ങിവരവ് അതിഗംഭീരം

മറുനാടൻ ഡെസ്‌ക്‌

ഡേറം: ഒരു കാലത്ത് ലങ്കൻ ടീമിലെ പകരം വയ്ക്കാനില്ലാത്ത ഓൾറൗണ്ടറിന്റെ തിരിച്ചുവരവ് കണ്ട മത്സരമായിരുന്നു ഇന്നലത്തേത്. വിജയത്തിലേക്ക് അനായാസം ചുവട് വച്ചുകൊണ്ടിരുന്ന വിൻഡീസിന്റെ നിർണായക വിക്കറ്റ് പിഴുത് ടീമിന് വിജയം സമ്മാനിക്കുകയായിരുന്നു. ജയവർധനയും സംഗക്കാരയുമടക്കം മടങ്ങിയിട്ടും ടീമിന്റെ നെടുംതൂണായി ഏറെക്കാലം മാത്യൂസിന് ശേഭിക്കാനായിരുന്നു.

എന്നാൽ കുറച്ചുക്കാലമായി ഫോമില്ലായ്മയും പരിക്കും വിവാദങ്ങളും പിന്തുടരുന്ന മാത്യൂസിന്റെ അടുത്ത കാലത്തെ മികച്ച പ്രകടനമായിരുന്നു കഴിഞ്ഞ  ദിവസത്തേത്. ഏകദിനത്തിൽ 5000ത്തിന് മുകളിൽ റൺസും 100മുകളിൽ വിക്കറ്റും മാത്യൂസിന്റേ പേരിലുണ്ട്

ഒരു ഘട്ടത്തിൽ വിജയത്തിലേക്കെന്നു തോന്നിച്ച വെസ്റ്റിൻഡീസ് ഇന്നിങ്സിന് ലങ്ക തടയിട്ടത് സെഞ്ചുറി വീരൻ നിക്കോളാസ് പുരന്റെ വിക്കറ്റോടെയായിരുന്നു. ആ വിക്കറ്റ് സമ്മാനിച്ചത് മുൻ ക്യാപ്റ്റൻ ഏയ്ഞ്ചലോ മാത്യൂസും. ഈ ലോകകപ്പിൽ മാത്യൂസ് എറിഞ്ഞ ആദ്യ പന്തായിരുന്നു ഇത്. 2017 ഡിസംബറിനു ശേഷം ഇതാദ്യമായാണ് മാത്യൂസ് ലങ്കയ്ക്കായി പന്തെറിയാനെത്തിയത്. 103 പന്തിൽ നിന്ന് 118 റൺസെടുത്ത പുരൻ പുറത്തായതോടെയാണ് ലങ്ക വിജയമുറപ്പിച്ചത്.

നിരന്തരമായി അലട്ടിയ പരിക്കുകൾ കാരണമാണ് മാത്യൂസ് ഒന്നര വർഷം മുൻപ് ബൗളിങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്. മത്സരത്തിൽ രണ്ട് ഓവർ എറിഞ്ഞ മാത്യൂസ് ആറു റൺസ് മാത്രം വഴങ്ങിയാണ് ഒരു വിക്കറ്റ് വീഴ്‌ത്തിയത്. മത്സരത്തിന്റെ ഗതി നിർണയിച്ചതും ഈ വിക്കറ്റായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP