Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കന്നി സെഞ്ച്വറിയോടെ നിക്കോളാസ് പുരൻ ഒറ്റയ്ക്ക് നിന്ന് പട നയിച്ചിട്ടും ലക്ഷ്യത്തിലേക്കുള്ള വഴിയിൽ പൊരുതി വീണ് വിൻഡീസ്; കരീബിയൻ പടയ്‌ക്കെതിരെ ശ്രീലങ്കയ്ക്ക് 23 റൺസ് വിജയം; ആവേശകരമായ ഫിനിഷിങ്ങിൽ ലങ്ക കളം തിരിച്ചുപിടിച്ചത് പുരൻ ഫാബിയൻ അലൻ സഖ്യത്തെ വേർപിരിച്ചതോടെ

കന്നി സെഞ്ച്വറിയോടെ നിക്കോളാസ് പുരൻ ഒറ്റയ്ക്ക് നിന്ന് പട നയിച്ചിട്ടും ലക്ഷ്യത്തിലേക്കുള്ള വഴിയിൽ പൊരുതി വീണ് വിൻഡീസ്; കരീബിയൻ പടയ്‌ക്കെതിരെ ശ്രീലങ്കയ്ക്ക് 23 റൺസ് വിജയം; ആവേശകരമായ ഫിനിഷിങ്ങിൽ ലങ്ക കളം തിരിച്ചുപിടിച്ചത് പുരൻ ഫാബിയൻ അലൻ സഖ്യത്തെ വേർപിരിച്ചതോടെ

മറുനാടൻ ഡെസ്‌ക്‌

ഡേറം: നഷ്ടപ്പെടാൻ ഒന്നുമില്ലായിരുന്നെങ്കിലും കരീബിയൻ പട പൊരുതി നോക്കിയപ്പോൾ ശ്രീലങ്കയ്‌ക്കെതിരെയുള്ള മത്സരം ആവേശകരമായി. 23 റൺസിന് ജയിച്ച് ശ്രീലങ്ക സെമി സാധ്യതകൾ തുറന്നെങ്കിലും, വിൻഡീസിന്റെ പോരാട്ടം തന്നെയാണ് ഹൈലൈറ്റ്. സ്‌കോർ: ശ്രീലങ്ക: 50 ഓവറിൽ ആറ് വിക്കറ്റിന് 338 റൺസ്. വിൻഡീസ് 50 ഓവറിൽ 9 വിക്കറ്റിന് 315 റൺസ്. നിക്കോളാസ് പൂരന്റെ സെഞ്ച്വറി മികവിലായിരുന്നു വിൻഡീസിന്റെ റൺചേസ്. 118 റൺസെടുത്ത് പുരനെ ആഞ്ജലോ മാത്യൂസാണ് മടക്കി അയച്ചത്. പുരനും ഹാഫ് സെഞ്ചുറി നേടിയ ഫാബിയാൻ അലനും ചേർന്ന് പൊരുതി നോക്കിയെങ്കിലും ഈ കൂട്ടുകെട്ട് വീണതോടെ ലങ്ക വിജയം പിടിക്കുകയായിരുന്നു. 103 പന്തിൽ നിന്ന് 118 റൺസെടുത്ത പുരൻ 48-ാം ഓവറിലാണ് പുറത്താകുന്നത്.

ടോസ് നഷ്ടമായി ബാറ്റിംഗിന് നയിക്കപ്പെട്ട ശ്രീലങ്കയ്ക്ക തുടക്കമാണ് കിട്ടിയത്. അവിഷ്‌ക ഫെർണാണ്ടോയുടെ കന്നി സെഞ്ചുറി മികവിലാണ് ശ്രീലങ്ക 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 338 റൺസെടുത്തത്.മികച്ച ഓപ്പണിംഗാണ് കരുണരത്‌നയും, പെരേരയും ലങ്കയ്ക്ക് നൽകിയത്. എന്നാൽ 32 റൺസെടുത്ത് കരുണരത്‌നയുടെ വിക്കറ്റ് നഷ്ട്ടമായി. 93 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്നെടുത്തത്. ജോൺ ഹോൾഡറിനാണ് കരുണരത്‌നയുടെ വിക്കറ്റ്. എന്നാൽ പിന്നീട് ഇറങ്ങിയ ഫെർണാണ്ടോയുടെ 103 ബൗളിൽ 104 റൺസാണ് ലങ്കയ്ക്ക് ഇത്രയും മികച്ച ഒരു സ്‌കോറിലേക്ക് നയിച്ചത്. ഫെർണാണ്ടോയുടെആദ്യ സെഞ്ചുറിയാണ് ഇന്ന് നേടിയത്. പിന്നീട് 64 റൺസെടുത്ത് പെരേരയുടെയും വിക്കറ്റ് നഷ്ടമായി. പെരേര റൺ ഔട്ട് ആകുകയാണ് ചെയ്തത്.

അവസാന ഓവറുകളിൽ ലഹിരു തിരിമിന്നെയുടെ വെടിക്കെട്ട് ഇന്നിങ്‌സ്(33 പന്തിൽ 45 നോട്ടൗട്ട്) ലങ്കയെ 338ൽ എത്തിച്ചു. വിൻഡീസിനായി ക്യാപ്റ്റൻ ജേസൺ ഹോൾഡർ രണ്ട് വിക്കറ്റെടുത്തപ്പോൾ കോട്രെല്ലും ഫാബിയൻ അലനും ഓഷാനെ തോമസും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. സെമിയിലേക്ക് വിദൂര സാധ്യതയെങ്കിലും നിലനിർത്താൻ ശ്രീലങ്കക്ക് വമ്പൻ ജയം അനിവാര്യമായിരു്ന്നു. വിൻഡീസിന്റെ സെമി സാധ്യതകൾ നേരത്തെ അവസാനിച്ചിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP