Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അക്രമിക്കപ്പെട്ട നടി സിനിമയിലേക്ക് മടങ്ങാത്തത് സ്വന്തം ഇഷ്ടപ്രകാരം; തൊഴിൽ നിഷേധിക്കുന്ന സാഹചര്യം നിലവിലില്ല; സംഘടന വിട്ട് പുറത്ത് പോയവർക്ക് നടപടികൾ പാലിച്ച് തിരിച്ച് വരാമെന്ന് മോഹൻലാൽ; പുതിയ നിയമാവലിക്ക് അംഗങ്ങളുടെ എതിർപ്പില്ലെന്നന്ന് പറഞ്ഞ് ഡബ്ല്യുസിസി ആരോപണത്തെ തള്ളി സൂപ്പർതാരം; എഎംഎംഎ - ഡബ്ല്യുസിസി ഉടക്ക് തീരുന്നില്ല

അക്രമിക്കപ്പെട്ട നടി സിനിമയിലേക്ക് മടങ്ങാത്തത് സ്വന്തം ഇഷ്ടപ്രകാരം; തൊഴിൽ നിഷേധിക്കുന്ന സാഹചര്യം നിലവിലില്ല; സംഘടന വിട്ട് പുറത്ത് പോയവർക്ക് നടപടികൾ പാലിച്ച് തിരിച്ച് വരാമെന്ന് മോഹൻലാൽ; പുതിയ നിയമാവലിക്ക് അംഗങ്ങളുടെ എതിർപ്പില്ലെന്നന്ന് പറഞ്ഞ് ഡബ്ല്യുസിസി ആരോപണത്തെ തള്ളി സൂപ്പർതാരം; എഎംഎംഎ - ഡബ്ല്യുസിസി ഉടക്ക് തീരുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എ.എം.എം.എയുടെ ഭരണഘടനയുടെ നിയമാവലി ഭേദഗതി ചെയ്യുന്ന കാര്യത്തിൽ എല്ലാ അംഗങ്ങളുമായി അംഗങ്ങളുമായി ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് പ്രസിഡന്റ് മോഹൻലാൽ. പുതിയ നിയമാവലികൾ സംബന്ധിച്ച് അംഗങ്ങളാരും എതിർപ്പ് പറഞ്ഞിട്ടില്ല. ചില മാറ്റങ്ങൾ മാത്രമാണ് നിർദേശിച്ചിരിക്കുന്നതെന്നും ഇക്കാര്യത്തിൽ പിന്നീട് തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബൈലോയിലെ മാറ്റങ്ങൾ സംബന്ധിച്ച് ചില പുതിയ ആശയങ്ങൾ ചിലർ മുന്നോട്ടുവെച്ചിരുന്നു. അതു കൂടി പരിഗണിച്ച ശേഷം അന്തിമ തീരുമാനമെടുക്കും. സംഘടനയിൽ നിന്ന് പുറത്തുപോയവരെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ചർച്ച നടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

പുറത്ത് പോയവർക്ക് മടങ്ങിവരുന്നതിന് തടസ്സങ്ങളില്ല. അതിനുള്ള നടപടിക്രമങ്ങളിലൂടെ അവർക്ക് തിരിച്ചുവരാമെന്നും മോഹൻലാൽ പറഞ്ഞു. അക്രമിക്കപ്പെട്ട നടി സ്വമേധയാ സംഘടന വിട്ടതാണ്. സിനിമകളിലേയ്ക്ക് വിളിച്ചിട്ട് അവർ വരുന്നില്ലെന്നാണ് പറഞ്ഞത്. അവർക്ക് തൊഴിൽ നിഷേധിക്കപ്പെടുന്ന സാഹചര്യം ഇല്ലെന്നും മോഹൻലാൽ വ്യക്തമാക്കി.എ.എം.എം.എയുടെ നിയമാവലി ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തിൽ ചർച്ച നടക്കുകയും പുതിയ നിയമാവലി തയ്യാറാക്കുകയും ചെയ്തിരുന്നു. ഈ നിയമാവലി ഇന്നു നടന്ന വാർഷിക പൊതുയോഗത്തിൽ ചർച്ചചെയ്തു.

ഡബ്ല്യു.സി.സി അംഗങ്ങളായ രേവതിയും പാർവതിയും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുകയും തങ്ങളുടെ നിർദേശങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്തിരുന്നു.സംഘടനയിൽ ആഭ്യന്തര പരാതി പരിഹാര സെൽ രൂപവത്കരിക്കുക, സ്ത്രീകളെ നേതൃത്വത്തിലേയ്ക്ക് കൊണ്ടുവരിക, എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നാല് സ്ത്രീകളുടെയെങ്കിലും പ്രാതിനിധ്യം ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങൾ ഡബ്ല്യു.സി.സി മുന്നോട്ടുവെച്ചതെന്നാണ് റിപ്പോർട്ട്. ഇക്കാര്യങ്ങളിൽ അനുകൂല സമീപനമാണ് നേതൃത്വത്തിൽ നിന്നുണ്ടായത് എന്നാണ് സൂചന.

താരസംഘടനയായ 'അമ്മ'യുടെ ജനറൽ ബോഡിയിൽ ചേർന്ന ചർച്ചയിൽ എതിർപ്പുമായി വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി. ഭരണഘടന ഭേദഗതിക്കൊരുങ്ങുന്ന അമ്മയുടെ നിലപാട് ശരിയല്ലെന്ന പ്രതികരണമാണ് നേരത്തെ ഡബ്ല്യു.സി.സി അംഗങ്ങൾ കൂടിയായ രേവതി, പാർവതി എന്നിവരുടെ ഭാഗത്തു നിന്നുമുണ്ടായത്.ഡബ്ല്യുസിസി കടുത്ത എതിർപ്പുയർത്തിയിട്ടും താരസംഘടനയായ അമ്മയുടെ ഭരണഘടനാ ഭേദഗതി പാസ്സായി. യോഗത്തിൽ പങ്കെടുത്ത അംഗങ്ങൾ ബില്ലിനെ എതിർത്തെങ്കിലും ബാക്കിയുള്ളവർ ബില്ലിനെ കയ്യടിച്ച് പാസ്സാക്കുകയായിരുന്നു.

കരട് ബില്ല് കൊണ്ടുവന്ന 'അമ്മ' എക്സിക്യൂട്ടീവ് കമ്മിറ്റിക്കെതിരെ വിമൺ ഇൻ സിനിമാ കളക്ടീവ് അംഗങ്ങൾ ആഞ്ഞടിച്ചു. എക്സിക്യൂട്ടീവിന്റെ തീരുമാനം ചോദ്യം ചെയ്തവരെയൊക്കെ പുറത്താക്കുകയാണെന്നും കരട് ഭേദഗതി ജനാധിപത്യ വിരുദ്ധവും യുക്തി രഹിതവുമാണെന്നും ഡബ്ല്യുസിസി ആരോപിച്ചു.

എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ താൽപര്യ പ്രകാരമാണ് കരട് തയ്യാറാക്കിയത്. തൊഴിൽ സുരക്ഷ ഉറപ്പു വരുത്തും വിധം കരടിൽ മാറ്റം വരുത്തണം. നിർദ്ദേശങ്ങളിൽ ചിലത് ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് വനിതാ കൂട്ടായ്മ ചൂണ്ടിക്കാട്ടി.ഉപസമിതികളിൽ ഒന്നിൽ പോലും വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നില്ല. അമ്മയിൽ നിന്ന് രാജിവച്ച നടിമാരുടെ തിരിച്ചുവരവിനെ കുറിച്ചും നിലപാട് വ്യക്തമാക്കുന്നില്ലെന്ന് ഡബ്ല്യു.സി.സി അംഗങ്ങൾ യോഗത്തിൽ ചൂണ്ടിക്കാട്ടി.

വനിതാ പ്രാതിനിധ്യം കൂട്ടാനെന്ന പേരിൽ 'അമ്മ' കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിക്കെതിരെ നേരത്തേ വിമർശനങ്ങളുയർന്നിരുന്നതാണ്. ഇതിനോടുള്ള എതിർപ്പുകൾ ഇന്ന് ഡബ്ല്യുസിസി യോഗത്തിൽ രേഖാമൂലം തന്നെ നൽകി. കണ്ണിൽ പൊടിയിടാനുള്ള ഭേദഗതികളാണ് 'അമ്മ' എക്സിക്യൂട്ടീവ് കൊണ്ടുവന്നിരിക്കുന്നതെന്ന്, കൃത്യമായി അക്കമിട്ട് നിരത്തിയാണ് ഡബ്ല്യുസിസി പറയുന്നത്. ഡബ്ല്യുസിസി ഉയർത്തുന്ന പ്രധാന എതിർപ്പുകൾ ഇവയാണ്:

കരട് തയ്യാറാക്കിയത് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ആഗ്രഹവും താൽപര്യം മാത്രം അനുസരിച്ചാണെന്ന് രേഖാമൂലം നൽകിയ മറുപടിയിൽ ഡബ്ല്യുസിസി അംഗങ്ങൾ പറയുന്നു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതോടെയാണ് ഇത്തരമൊരു ഭേദഗതി കൊണ്ടുവരാനുള്ള ചർച്ചകൾക്ക് താരസംഘടന തുടക്കമിട്ടത്. സ്വന്തം സഹപ്രവർത്തക ഇങ്ങനെ ആക്രമിക്കപ്പെട്ടിട്ടും, ഇത്തരം അനിഷ്ടസംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ കരട് ഭേദഗതിയിൽ ഇല്ലെന്ന് ഡബ്ല്യുസിസി ആരോപിക്കുന്നു. കരട് നിർദ്ദേശങ്ങൾ ചിലത് ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. ഉപസമിതികളിൽ ഒന്നിലും വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നില്ല. ഈ രൂപത്തിൽ കരട് ഭേദഗതി നടപ്പാക്കാനാവില്ല. തൊഴിൽ സുരക്ഷ ഉറപ്പാക്കും വിധം ഭേദഗതി പുനർനിർമ്മിക്കണം. അതിനായി ജനറൽ ബോഡിയിൽ ചർച്ച വേണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെടുന്നു.

'അമ്മ' എക്സിക്യൂട്ടീവിനെതിരെയും ഡബ്ല്യുസിസി ശക്തമായ എതിർപ്പാണുന്നയിക്കുന്നത്. അംഗങ്ങളുടെ താത്പര്യം സംരക്ഷിക്കേണ്ട 'അമ്മ' അതിനെതിരായി പ്രവർത്തിക്കുകയാണ്. ഏകപക്ഷീയമായി അമിത അധികാരത്തോടെയാണ് സംഘടനയുടെ എക്സിക്യൂട്ടീവ് നിലകൊള്ളുന്നത്. അടിസ്ഥാനപരമായ ജനാധിപത്യം സംഘടനയ്ക്കുള്ളിലില്ല. ഇത് യുക്തിരഹിതമാണെന്നും ഡബ്ല്യുസിസി ആരോപിക്കുന്നു. പുതിയ കരട് ഭേദഗതി കൊണ്ടുവരുന്നതിനായി കൃത്യമായ ചർച്ചകളുണ്ടാകുമെന്ന് നേരത്തേ തീരുമാനമുണ്ടായിരുന്നതാണ്. ജനറൽ ബോഡിയിലെ ഈ തീരുമാനങ്ങൾ അവഗണിക്കപ്പെട്ടു. ഭേദഗതിയിൽ കൃത്യമായ ചർച്ചകളുണ്ടായില്ല എന്നും ഡബ്ല്യുസിസി അംഗങ്ങൾ വിമർശിക്കുന്നു.

തുടർന്ന് യോഗം അവസാനിക്കും മുൻപ് തന്നെ ഡബ്ല്യുസിസി അംഗം കൂടിയായ നടി രേവതി യോഗ ഹാൾ വിട്ടു. നടി പാർവതിയും ഒപ്പം ഇറങ്ങി. രേവതിക്ക് മടങ്ങിപ്പോകാനുള്ള ഫ്ളൈറ്റ് സമയമായതിനാലാണ് ഇറങ്ങിയതെന്ന് തിരിച്ചെത്തിയ പാർവതി മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് ശേഷമാണ് 'അമ്മ'യുടെ ഭരണഘടനാ ഭേദഗതി അംഗങ്ങൾ കയ്യടിച്ച് പാസ്സാക്കിയത്.

ഡബ്ല്യുസിസിയുടെ സമ്മർദ്ദം കൊണ്ടുതന്നെയാണ് സിനിമാ മേഖലയിലെ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യവും പദവികളും നൽകിക്കൊണ്ട്, 'അമ്മ'യുടെ സംഘടനാ തലത്തിൽ വൻ മാറ്റങ്ങൾ വരുത്താൻ ഭാരവാഹികൾ തീരുമാനിച്ചത്. നിർവാഹക സമിതിയിൽ കൂടുതൽ സ്ത്രീകളെ ഉൾപ്പെടുത്തുക, ഉപാധ്യക്ഷ പദവിയിൽ സ്ത്രീ വരണം എന്നീ നിർദ്ദേശങ്ങളും കരട് ഭേദഗതിയിലുണ്ട്.

എന്നാൽ ഈ വർഷത്തെ വാർഷിക ജനറൽ ബോഡിയിൽ തെരഞ്ഞെടുപ്പ് നടക്കില്ലെന്ന് നേരത്തേ വ്യക്തമായിരുന്നതാണ്. ഇപ്പോഴത്തെ ഭാരവാഹികൾക്ക് ഒരു വർഷം കൂടി കാലാവധി ബാക്കിയുണ്ട്. അതിനാൽ ഭരണഘടനാ ഭേദഗതി ജനറൽ ബോഡി പാസ്സാക്കിയെങ്കിലും ഈ വർഷം തെരഞ്ഞെടുപ്പില്ല. അതുകൊണ്ട് തന്നെ ഉടനെ പ്രധാനപദവികളിൽ കൂടുതൽ സ്ത്രീകൾ വരാനും സാധ്യതയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP