Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തകർത്തടിച്ച് ജോണി ബെയ്സ്റ്റോ ജേസൺ റോയ് സഖ്യം നൽകിയത് ഉശിരൻൻ തുടക്കം; മിഡിൽ ഓവറുകളിൽ വമ്പനടിക്കാരെ വരുതിക്ക് നിർത്തി റണ്ണൊഴുക്ക് തടഞ്ഞ് ഇന്ത്യ; അവസാന ഓവറുകളിൽ ബുംറ തകർത്തെറിഞ്ഞിട്ടും മറ്റുള്ളവരെ തിരഞ്ഞ് പിടിച്ച് അടി പൊട്ടിച്ച് ബെൻ സ്റ്റോക്സ്; ക്ലാസിക് പോരിൽ ഇന്ത്യക്കെതിരെ ബെയ്സ്റ്റോയ്ക്ക് തകർപ്പൻ സെഞ്ച്വറി; എഡ്ജ്ബാസ്റ്റണിൽ `പുത്തനുടുപ്പു`കാർക്ക് താണ്ടാൻ റൺമല; ഇന്ത്യക്ക് 338 റൺസ് വിജയലക്ഷ്യം

തകർത്തടിച്ച് ജോണി ബെയ്സ്റ്റോ ജേസൺ റോയ് സഖ്യം നൽകിയത് ഉശിരൻൻ തുടക്കം; മിഡിൽ ഓവറുകളിൽ വമ്പനടിക്കാരെ വരുതിക്ക് നിർത്തി റണ്ണൊഴുക്ക് തടഞ്ഞ് ഇന്ത്യ; അവസാന ഓവറുകളിൽ ബുംറ തകർത്തെറിഞ്ഞിട്ടും മറ്റുള്ളവരെ തിരഞ്ഞ് പിടിച്ച് അടി പൊട്ടിച്ച് ബെൻ സ്റ്റോക്സ്; ക്ലാസിക് പോരിൽ ഇന്ത്യക്കെതിരെ ബെയ്സ്റ്റോയ്ക്ക് തകർപ്പൻ സെഞ്ച്വറി; എഡ്ജ്ബാസ്റ്റണിൽ `പുത്തനുടുപ്പു`കാർക്ക് താണ്ടാൻ റൺമല; ഇന്ത്യക്ക് 338 റൺസ് വിജയലക്ഷ്യം

വേൾഡ്കപ്പ് ഡെസ്‌ക്

എഡ്ജ്ബാസ്റ്റൺ: ലോകക്രിക്കറ്റിലെ ഒന്നും രണ്ടും സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടത്തിൽ അടിക്ക് തിരിച്ചടിയുമായി ഇന്ത്യയും ഇംഗ്ലണ്ടും മുന്നേറിയപ്പോൾ കോലിപ്പടയ്ക്ക് മുന്നിൽ 338 റൺസ് വിജയലക്ഷ്യം മുന്നോട്ട് വെച്ച് ഇംഗ്ലണ്ട്. തകർപ്പൻ സെഞ്ച്വറി നേടിയ ജോണി ബെയ്‌സ്‌റ്റോ 111(109), അവസാന ഓവറുകളിൽ ആഞ്ഞടിച്ച് വെടിക്കെട്ട് നടത്തിയ ബെൻ സ്‌റ്റോക്‌സിന്റെ തകർപ്പൻ അർധ സെഞ്ച്വറി 79(54) എന്നിവരുടെ മികവിലാണ് ഇന്ത്യക്ക് മുന്നിൽ ഇംഗ്ലണ്ട് കൂറ്റൻ വിജയലക്ഷ്യം മുന്നോട്ട് വെച്ചത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലീഷ് ഓപ്പണർമാരായ ജേസൺ റോയ് ജോണി ബെയ്‌സ്‌റ്റോ സഖ്യം ടി20 ശാലിയിൽ ബാറ്റ് വീശിയപ്പോൾ സ്‌കോർ ബോർഡ് കുതിച്ചു. 23ാം ഓവറിലെ ആദ്യ പന്തിൽ റോയ് 66(57) മടങ്ങുമ്പോൾ ഇംഗ്ലീഷ് സ്‌കോർ 160. മൂന്നാമനായി ക്രീസിലെത്തിയത് ജോ റൂട്ട്. മറുവശത്ത് തകർത്തടിക്കുകയായിരുന്നു ബെയ്‌സ്‌റ്റോ 32ാം ഓവറിൽ പന്തിന് പിടികൊടുത്ത് മടങ്ങുമ്പോള് 109 പന്തിൽ നിന്ന് 10 ഫോറും 6 സിക്‌സും സഹിതം 11 റൺസ് നേടിയിരുന്നു ഇംഗ്ലീഷ് ഓപ്പണർ.

30 ഓവറിൽ സ്‌കോർ 200 കടന്നെങ്കിലും 31-40 ഓവർ വരെയുള്ള ഫെയിസിൽ ഇന്ത്യ കളിയിലേക്ക് തിരിച്ച് വരികയായിരുന്നു. റൂട്ടിനേയും മോർഗനേയും അനങ്ങാൻ സമ്മതിച്ചില്ല ഇന്ത്യൻ ബൗളർമാർ. മത്സരത്തിൽ ഇന്ത്യൻ ബൗളിങ് നിര മേൽക്കൈ നേടിയതും ഈ ഘട്ടത്തിൽ മാത്രമാണ്. ഇതിനിടയിൽ മോർഗൻ 1(9), ജോ റൂട്ട് 44(54) എന്നിവർ പുറത്തായി. അവസാന ഓവറുകളിൽ ആഞ്ഞടിക്കാനുല്‌ള ശ്രമത്തിനിടയിൽ 20(8) റൺസ് നേടി ജോസ് ബട്‌ലർ പുറത്തായി. പിന്നീട് വന്ന ക്രിസ് വോക്‌സ് 7(5) പെട്ടെന്ന് പുറത്തായെങ്കിലും മറുവശത്ത് ബെൻ സ്റ്റോക്‌സ് ബുറയെ ഒഴികെ എല്ലാ ബൗളർമാരെയും മർദ്ദിച്ചു.

അഞ്ച് വിക്കറ്റ് വീഴ്‌ത്തിയെങ്കിലും പത്തോവറിൽ മുഹമ്മദ് ഷമി 69 റൺസ് വഴങ്ങി. ചഹൽ 10 ഓവറിൽ 88,ഹാർദ്ദിക് പാണ്ഡ്യ 10 ഓവറിൽ 60, കുൽദീപ് 10 ഓവറിൽ 72 റൺസ് വഴങ്ങി ഒരു വിക്കറ്റ് എന്നിങ്ങനെയാണ് നേട്ടം. 10 ഓവർ എറിഞ്ഞ റൺസ് വഴങ്ങി ബെൻ സ്റ്റോക്‌സിന്റെ വിക്കറ്റ് വീഴ്‌ത്തിയ ബുംറ തന്നെയാണ് 350ന് മുകളിൽ പോകുമായിരുന്ന ഇംഗ്ലീഷ് സ്‌കോർ ബോർഡിനെ പിടിച്ച് നിർത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP