Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എല്ലാവരെയും ഉൾക്കൊള്ളുന്ന ഇന്ത്യയെയാണ് താൻ പ്രതിനിധീകരിക്കുന്നത്'; എന്ത് ധരിക്കണമെന്ന് സ്വയം തീരുമാനിക്കും'; വിവാദങ്ങൾ ഉശിരൻ മറുപടിയുമായി നുസ്രത്ത് ജഹാൻ;പാർലമെന്റിൽ സിന്ദൂരം ധരിച്ച് പങ്കെടുത്തതും ഇതര മതസ്ഥനെ വിവാഹം കഴിച്ചതും കാരണമാക്കി എംപിക്കെതിരെ ഫത്വ പുറപ്പെടുവിച്ചു മതപണ്ഡിതന്മാർ; ഹിന്ദു പെൺകുട്ടികളെ ലൗ ജിഹാദിൽ കുടുക്കി പർദ്ദ ധരിപ്പിക്കുന്നത് ഇവർക്ക് ഹറാമല്ലെ എന്ന് സാധ്വി പ്രാച്ചി; തൃണമൂൽ കോൺഗ്രസ് എംപിക്കായി തമ്മിലടിച്ച് പാർട്ടികൾ

എല്ലാവരെയും ഉൾക്കൊള്ളുന്ന ഇന്ത്യയെയാണ് താൻ പ്രതിനിധീകരിക്കുന്നത്'; എന്ത് ധരിക്കണമെന്ന് സ്വയം തീരുമാനിക്കും'; വിവാദങ്ങൾ ഉശിരൻ മറുപടിയുമായി നുസ്രത്ത് ജഹാൻ;പാർലമെന്റിൽ സിന്ദൂരം ധരിച്ച് പങ്കെടുത്തതും ഇതര മതസ്ഥനെ വിവാഹം കഴിച്ചതും കാരണമാക്കി എംപിക്കെതിരെ ഫത്വ പുറപ്പെടുവിച്ചു മതപണ്ഡിതന്മാർ; ഹിന്ദു പെൺകുട്ടികളെ ലൗ ജിഹാദിൽ കുടുക്കി പർദ്ദ ധരിപ്പിക്കുന്നത് ഇവർക്ക് ഹറാമല്ലെ എന്ന് സാധ്വി പ്രാച്ചി; തൃണമൂൽ കോൺഗ്രസ് എംപിക്കായി തമ്മിലടിച്ച് പാർട്ടികൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി:സത്യപ്രതിജ്ഞ ചടങ്ങിനിടെ സിന്ദൂരവും വളയും ധരിച്ചെത്തിയതിന്റെ പേരിൽ വിമർശിച്ചവർക്ക് മറുപടിയുമായി തൃണമൂൽ എംപി നുസ്രത്ത് ജഹാൻ. താൻ ഇന്ത്യയെയാണ് പ്രതിനിധീകരിക്കുന്നതെന്നും മതത്തിന്റെയും ജാതിയുടെയും അതിരുകൾക്ക് അപ്പുറമാണ് ഇന്ത്യയെന്നും നുസ്രത്ത് പറഞ്ഞു.ട്വിറ്ററിലൂടെയാണ് നുസ്രത്ത് വിമർശനങ്ങൾക്ക് മറുപടി നൽകിയത്. എല്ലാവരെയും ഉൾക്കൊള്ളുന്ന ഇന്ത്യയെയാണ് താൻ പ്രതിനിധീകരിക്കുന്നതെന്നും നുസ്രത്ത് കുറിച്ചു. 'മുസ്ലിം മത വിശ്വാസിയാണെങ്കിലും ഞാൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ഞാൻ എന്ത് ധരിക്കണമെന്നതിൽ അഭിപ്രായം പറയാൻ ആർക്കും അവകാശമില്ല. വസ്ത്രധാരണത്തിന് അപ്പുറമാണ് വിശ്വാസം. എല്ലാ മതങ്ങളുടെയും പ്രമാണങ്ങളിൽ വിശ്വസിക്കുന്നതും അത് പ്രാവർത്തികമാക്കുന്നതുമാണ് യഥാർത്ഥ വിശ്വാസം'- നുസ്രത്ത് ട്വീറ്റ് ചെയ്തു.

.മുസ്ലിം സ്ത്രീകൾ ഇസ്ലാം മത വിശ്വാസികളായ പുരുഷന്മാരെ മാത്രമേ വിവാഹം കഴിക്കാവൂ എന്ന് നിലപാടെടുത്ത മുസ്ലിം പണ്ഡിതന്മാർ എംപിക്കെതിരെ ഫത്വ പുറപ്പെടുവിച്ചു. ഇതിനെതിരെ ബിജെപി നേതാവ് സാധ്വി പ്രാച്ചി അടക്കമുള്ള നേതാക്കൾ രംഗത്ത് വന്നതോടെയാണ് വിവാദം കൊഴുത്തത്. എന്നാൽ താൻ ഇപ്പോഴും ഇസ്ലാം മത വിശ്വാസിയാണെന്നും താൻ ഇന്ത്യയെ മുഴുവൻ പ്രതിനിധാനം ചെയ്താണ് പാർലമെന്റിലെത്തിയതെന്നും നുസ്രത്ത് ജഹാൻ പ്രതികരിച്ചു.പാർലമെന്റിൽ നുസ്രത്ത് ജഹാൻ സിന്ദൂരം ധരിച്ച് പങ്കെടുത്തതും ഇതര മതസ്ഥനെ വിവാഹം കഴിച്ചതുമാണ് ഫത്വയ്ക്ക് കാരണമായത്. സംഭവം അനിസ്ലാമികമാണെന്ന് വ്യക്തമാക്കിയ ദയൂബന്ദിലെ മതപണ്ഡിതന്മാർ നുസ്രത്തിനെതിരെ ഫത്വ പുറപ്പെടുവിച്ചു.

നുസ്രത്ത് ഒരു ജൈന മതക്കാരനെ കല്യാണം കഴിച്ചതായി തങ്ങൾക്ക് മനസിലായെന്നും ഇത് അനിസ്ലാമികമാണെന്നുമാണ് ഇവരുടെ വാദം. ചലച്ചിത്ര താരമായ നുസ്രത്തിന് മതത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും അതാണ് പാർലമെന്റിൽ കണ്ടതെന്നും ദയൂബന്ദിലെ പണ്ഡിതനായ ആസാദ് വാസ്മി ആരോപിച്ചു. നുസ്രത്തിന്റെ കാര്യങ്ങളിൽ ഇടപെട്ട് സമയം കളയാനില്ലെന്നും ഇക്കാര്യത്തിലെ ഇസ്ലാമിക നിയമം വ്യക്തമാക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും വാസ്മി കൂട്ടിച്ചേർത്തു.

അതേസമയം, ഫത്വയ്ക്കെതിരെ രംഗത്ത് വന്ന ബിജെപി നേതാവ് സാധ്വി പ്രാച്ചി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഒരു മുസ്ലിം സ്ത്രീ മറ്റൊരു മതത്തിലെ പുരുഷനെ വിവാഹം കഴിക്കുകയും അവരുടെ വേഷവിധാനങ്ങളും ധരിക്കുന്നതും ഹറാമാണെന്നാണ് മതപണ്ഡിത്മാരുടെ ഭാഷ്യം. എന്നാൽ ഹിന്ദു പെൺകുട്ടികളെ ലൗ ജിഹാദിൽ കുടുക്കി പർദ്ദ ധരിപ്പിക്കുന്നത് ഇവർക്ക് ഹറാമല്ല. ഇത് അംഗീകരിക്കാൻ ആവില്ലെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ രാജ്യത്ത് കുഴപ്പങ്ങളുണ്ടാക്കാണ് നുസ്രത്ത് ജഹാനെപ്പോലുള്ളവരുടെ ശ്രമമെന്നും ഇത് സാധ്വി പ്രാച്ചിയെപ്പോലുള്ളവർ ഏറ്റെടുക്കുകയാണെന്നുമാണ് ദയൂബന്ദ് ഇക്കാര്യത്തിൽ പ്രതികരിച്ചത്.

നുസ്രത്ത് ജഹാന് പിന്തുണയുമായി തൃണമൂൽ എം പി മിമി ചക്രവർത്തിയും ട്വീറ്റ് ചെയ്തു. ഇന്ത്യക്കാർ എന്നുള്ളത് മാത്രമാണ് തങ്ങളുടെ വ്യക്തിത്വം എന്ന് മിമി കുറിച്ചു. എന്നാൽ നുസ്രത്ത് ഹിന്ദു മതത്തിലേക്ക് ചേർന്നെന്നും ഹിന്ദു മതത്തിൽ സുരക്ഷിതയായിരിക്കുമെന്ന് അവർക്ക് മനസ്സിലായതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും ഭോപ്പാലിൽ നിന്നുള്ള ബിജെപി എംപി പ്രഗ്യാ സിങ് ഠാക്കൂർ പറഞ്ഞു.

ബിസിനസുകാരനായ നിഖിൽ ജെയ്‌നുമായുള്ള വിവാഹത്തിന് ശേഷം ജൂൺ 25-നാണ് നുസ്രത്ത് സത്യപ്രതിജ്ഞ ചെയ്തത്. തുടർച്ചയായി പുറത്തിറങ്ങുകയും വാർത്തയാവുകയും ചെയ്യുന്ന ട്രോളുകളൊന്നും തന്നെ ബാധിക്കുന്നില്ലെന്ന് പറഞ്ഞ നുസ്രത്ത് ട്രോൾ ഉണ്ടാക്കുകയെന്നത് അവരുടെ ജോലിയാണെന്നും തന്റെ ജോലി ജനങ്ങളെ സേവിക്കുകയാണെന്നും പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP