Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വേണാട്, പരശുറാം, ശബരി, കോഴിക്കോട് ജനശതാബ്ദി ട്രെയിനുകളുടെ സമയത്തിൽ അഞ്ച് മിനിട്ട് മാറ്റം; തിരുവനന്തപുരം-മധുര അമൃത എക്‌സപ്രസ്, തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്‌പ്രസുകളുടെ യാത്രാസമയം അരമണിക്കൂർ കുറയും; കാര്യമായ മാറ്റങ്ങൾ ഒന്നുമില്ലാതെ ദക്ഷിണ റെയിൽവേയുടെ സമയക്രമം പുറത്തിറക്കി; ജൂലൈ ഒന്നുമുതലുള്ള റെയിൽവേയുടെ പുതിയ ടൈം ടേബിൾ ഇങ്ങനെ

വേണാട്, പരശുറാം, ശബരി, കോഴിക്കോട് ജനശതാബ്ദി ട്രെയിനുകളുടെ സമയത്തിൽ അഞ്ച് മിനിട്ട് മാറ്റം; തിരുവനന്തപുരം-മധുര അമൃത എക്‌സപ്രസ്, തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്‌പ്രസുകളുടെ യാത്രാസമയം അരമണിക്കൂർ കുറയും; കാര്യമായ മാറ്റങ്ങൾ ഒന്നുമില്ലാതെ ദക്ഷിണ റെയിൽവേയുടെ സമയക്രമം പുറത്തിറക്കി; ജൂലൈ ഒന്നുമുതലുള്ള റെയിൽവേയുടെ പുതിയ ടൈം ടേബിൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: റെയിൽവേയുടെ പുത്തൻ ടൈം ടേബിൾ പ്രകാരം നാലു പ്രധാന ട്രെയിനുകളുടെ സമയത്തിൽ അഞ്ചു മിനിട്ട് മുതൽ അമൃത, പാലരുവി എക്സ്‌പ്രസുകളുടെ സമയത്തിൽ അര മണിക്കൂർ വരെ മാറ്റമുണ്ടാകുമെന്ന് അറിയിപ്പ്. ജൂലൈ ഒന്നു മുതലായിരിക്കും പുത്തൻ ടൈം ടേബിൾ പ്രകാരം ട്രെയിനുകൾ ഓടിത്തുടങ്ങുക. തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്‌പ്രസ്, തിരുവനന്തപുരം- മധുര അമൃത എക്സ്‌പ്രസ് എന്നീ ട്രെയിനുകളുടെ യാത്രാ സമയം അര മണിക്കൂറോളം കുറയും. എന്നാൽ ബാക്കിയുള്ള ട്രെയിനുകളുടെ സമയത്തിൽ കാര്യമായ വ്യത്യാസമില്ലെന്നും അധികൃതർ വ്യക്തമാക്കി.

മാത്രമല്ല തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന ശബരി, പരശുറാം, കോഴിക്കോട് ജനശതാബ്ദി എന്നീ ട്രെയിനുകളുടെ സമയത്തിൽ അഞ്ചു മിനിട്ട് മാറ്റവും മറ്റു ചില പാസഞ്ചറുകളുടെ സമയക്രമത്തിൽ പത്തു മിനിട്ട് വരെ മാറ്റങ്ങളും വന്നിട്ടുണ്ട്. മാത്രമല്ല ട്രാക്കുകളുടെ അറ്റകുറ്റപണികൾ കഴിഞ്ഞിട്ടില്ല എന്ന കാരണത്താൽ സംസ്ഥാനത്തെ ട്രെയിനുകൾ കൃത്യ സമയം പാലിക്കുന്നതിനായി ആദ്യം നൽകിയ അര മണിക്കൂർ അധിക സമയം പിൻവലിക്കാൻ റെയിൽവേ അധികൃതർ തയാറായിട്ടില്ല.

അമൃത എക്സ്‌പ്രസ് തിരുവനന്തപുരത്തു നിന്നു രാത്രി 8.30ന് പുറപ്പെട്ട് കോട്ടയത്തു 11.27നും എറണാകുളത്തു പുലർച്ചെ 1.10നും പാലക്കാട് 5.20നും എത്തിച്ചേരും. പാലക്കാട് നിന്നു 5.45ന് പുറപ്പെടുന്ന ട്രെയിൻ 11.50ന് മധുരയിലെത്തും. മടക്കയാത്രയിൽ മധുരയിൽ നിന്നു 3.20ന് പുറപ്പെട്ട് 8.15ന് പാലക്കാട് എത്തും. 8.40ന് പാലക്കാട് വിടുന്ന ട്രെയിൻ 11.45ന് എറണാകുളത്തും രാവിലെ 5.50ന് തിരുവനന്തപുരത്തും എത്തും.

തിരുനെൽവേലി പാലക്കാട് പാലരുവി എക്സ്‌പ്രസ് 30 മിനിറ്റും മടക്കയാത്രയിൽ 20 മിനിറ്റും വേഗം കൂട്ടിയിട്ടുണ്ട്. മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്‌പ്രസ് 10 മിനിറ്റ് നേരത്തെ രാവിലെ 7.45ന് തിരുവനന്തപുരത്ത് എത്തും. നാഗർകോവിൽ-മംഗളൂരു പരശുറാം എക്സ്‌പ്രസ് രാവിലെ 6.15നും തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്‌പ്രസ് രാവിലെ 7നും തിരുവനന്തപുരത്തു നിന്നു പുറപ്പെടും.

മൺസൂൺ സമയക്രമം കഴിയുമ്പോൾ പൂണെ എറണാകുളം പൂർണ എക്സ്‌പ്രസ് രാവിലെ 3.50ന് എറണാകുളത്ത് എത്തും. ഇപ്പോൾ രാവിലെ 8നാണ് ട്രെയിൻ എറണാകുളത്ത് എത്തുന്നത്. ബറൂണിഎറണാകുളം എക്സ്‌പ്രസ് 10 മിനിറ്റ് നേരത്തെ എത്തും. തിരുവനന്തപുരം ഗുരുവായൂർ ഇന്റർസിറ്റിയുടെ നമ്പർ മാറും. പുതിയ നമ്പർ16841/42.

പുത്തൻ ടൈം ടേബിൾ ഇങ്ങനെ

പുറപ്പെടുന്നവ

56374 തൃശൂർ-ഗുരുവായൂർ പാസഞ്ചർ11.10, 56387 എറണാകുളം കായംകുളം പാസഞ്ചർ12.20, 13352 ആലപ്പുഴ ധൻബാദ് എക്സ്‌പ്രസ്6.00, 22646 തിരുവനന്തപുരം ഇൻഡോർ എക്സ്‌പ്രസ് 6.05, 12512 തിരുവനന്തപുരം ഗോരഖ്പുർ 6.05, 22208 തിരുവനന്തപുരം ചെന്നൈ വീക്ക്ലിരാത്രി 7.15,
12076 തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി 5.55, 16302 തിരുവനന്തപുരം ഷൊർണൂർ വേണാട് 5.05, 16301 ഷൊർണൂർ-തിരുവനന്തപുരം വേണാട് 2.30

എത്തിച്ചേരുന്നവ

56364 എറണാകുളം ഷൊർണൂർ പാസഞ്ചർ രാത്രി 9.50, 56374 തൃശൂർ ഗുരുവായൂർ പാസഞ്ചർ 11.45, 66308 കൊല്ലം എറണാകുളം പാസഞ്ചർ 5.40, 16187 കാരൈക്കൽഎറണാകുളം എക്സ്‌പ്രസ് 7.00, 22815 ബിലാസ്പുർ-എറണാകുളം 21.55, 16304 തിരുവനന്തപുരംഎറണാകുളം വഞ്ചിനാട് രാത്രി 11.20, 22837 ഹാതിയ-എറണാകുളം 10.50, 56385 എറണാകുളം-കോട്ടയം 9.10, 22113 ലോകമാന്യതിലക്-കൊച്ചുവേളി രാത്രി 8.50, 16350 നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി 5.55, 56316 നാഗർകോവിൽ തിരുവനന്തപുരം പാസഞ്ചർ രാത്രി 8.20, 16630 മംഗളൂരു-തിരുവനന്തപുരം 9.35, 22627 തിരുച്ചിറപ്പള്ളി തിരുവനന്തപുരം 3.30

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP