Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കരിങ്കൊടി മുതൽ കുഴിമാടം വരെ സ്വയം തയാറാക്കി; മരണ വീട്ടിലെന്ന പോലെ ഒരുക്കങ്ങൾ എല്ലാം നടത്തി ഗൃഹനാഥന്റെ ആത്മഹത്യ; 'എന്റെ വിലപ്പെട്ട ജീവൻ അപഹരിക്കാൻ ശ്രമിച്ച എല്ലാവരുടെയും പിറകിൽ ഒരു നിഴൽ പോലെ ഞാനുണ്ടാകു'മെന്ന് ബോർഡ്; 'എന്റെ കത്തുന്ന ചിതയിൽ ഇത്തിരി നേരം നോക്കി ഇരിക്കണേ'യെന്ന് ഭാര്യയ്ക്കായി കവിത; ഓച്ചിറയിലെ സജിയുടെ മരണം ദുരൂഹതകൾ നിറഞ്ഞത്

കരിങ്കൊടി മുതൽ കുഴിമാടം വരെ സ്വയം തയാറാക്കി; മരണ വീട്ടിലെന്ന പോലെ ഒരുക്കങ്ങൾ എല്ലാം നടത്തി ഗൃഹനാഥന്റെ ആത്മഹത്യ; 'എന്റെ വിലപ്പെട്ട ജീവൻ അപഹരിക്കാൻ ശ്രമിച്ച എല്ലാവരുടെയും പിറകിൽ ഒരു നിഴൽ പോലെ ഞാനുണ്ടാകു'മെന്ന് ബോർഡ്; 'എന്റെ കത്തുന്ന ചിതയിൽ ഇത്തിരി നേരം നോക്കി ഇരിക്കണേ'യെന്ന് ഭാര്യയ്ക്കായി കവിത; ഓച്ചിറയിലെ സജിയുടെ മരണം ദുരൂഹതകൾ നിറഞ്ഞത്

മറുനാടൻ ഡെസ്‌ക്‌

കൊല്ലം : മരണ വീടിന് വേണ്ട എല്ലാ ഒരുക്കങ്ങളും സ്വയം തയാറാക്കി ഗൃഹനാഥന്റെ ആത്മഹത്യ. കരിങ്കൊടി മുതൽ കുഴിമാടവും കത്തിക്കാനുള്ള വിറകും വരെ തയാറാക്കി വെച്ച ശേഷം ജീവനൊടുക്കിയ ഓച്ചിറ ഞക്കനാൽ സജി(53) മരണം ഇപ്പോൾ ഒരു നാടിന്റെ തന്നെ തേങ്ങലായി മാറുകയാണ്. വീടിന്റെ മുൻപിൽ കരിങ്കൊടിയും ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള ബോർഡും വെച്ച ശേഷം വീടിനുള്ളിൽ വിളക്കും തെക്കു ഭാഗത്തായി കുഴിമാടം വെട്ടിയും വിറകുകൾ അടുക്കി വെച്ചുമാണ് സജി ആത്മഹത്യ ചെയ്തത്.

ഏറെക്കാലമായി ഗൾഫിൽ ജോലി ചെയ്യുകയായിരുന്നു സജി. എന്നാൽ ഈ ജോലി പിന്നീട് ഉപേക്ഷിക്കുകയും നാട്ടിൽ വന്ന് പെയിന്റിങ് ജോലി നടത്തി വരികയുമായിരുന്നു. എറണാകുളത്ത് കട നടത്തുകയാണ് ഭാര്യ ഷീജ. മകൻ എറണാകുളത്ത് തന്നെ പഠിക്കുകയാണ്. സജിയുടെ വീടിന്റെ മതിലിന് മുൻവശത്ത് ബോർഡിൽ എഴുതിയത് നാട്ടുകാർ കണ്ടതാണ് സംശയം ജനിപ്പിച്ചത് പിന്നീട് വീട്ടിനുള്ളിൽ കയറി പരിശോധിച്ചപ്പോൾ സജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മതിലിലെ ബോർഡിൽ സജി എഴുതിയിരുന്നതിങ്ങനെ: സജി വിടവാങ്ങി- എല്ലാ പ്രിയപ്പെട്ടവർക്കും നന്ദിയോടെ വിട. എന്റെ വിലപ്പെട്ട ജീവൻ അപഹരിക്കാൻ ശ്രമിച്ച എല്ലാവരുടെയും പിറകിൽ ഒരു നിഴൽ പോലെ ഞാനുണ്ടാകും- സജി നീലിമ'. വീടിന്റെ മുൻവശത്തെ ഭിത്തിയിൽ പേപ്പറിൽ എഴുതി ഇങ്ങനെ ബോർഡ് വച്ചിട്ടുണ്ട്ഃ ' മരണമെത്തുന്ന നേരത്ത് നീ എന്റെ അരികത്ത് ഇത്തിരി നേരമിരിക്കണേ... അവസാന ശ്വാസം പിടയുമ്പോൾ എന്റെ കൈവിരൽ തലോടി തഴുകണേ... തെക്കോട്ടെടുക്കും ശിരസ്സിന്റെ നെറുകയിൽ മുത്തങ്ങൾ നൽകി തലോടണേ... എന്റെ കത്തുന്ന ചിതയിൽ ഇത്തിരി നേരം നോക്കി ഇരിക്കണേ... എന്റെ നിശ്വാസം പുകച്ചുരുളുകളായി പടരുമ്പോൾഅത് ഇത്തിരി നേരം ശ്വസിക്കണേ...- ഷീജയ്ക്ക്, സജി'.

വീടിന്റെ മറ്റൊരു കോണിൽ കുഴിമാടം ഒരുക്കി വിറകും ശേഖരിച്ചു വച്ച ശേഷം സമീപത്തെ മരത്തിൽ ഇങ്ങനെ ബോർഡും വച്ചുഃ ' കുഴിമാടവും വിറകും'- എന്നെ ഇവിടെ കത്തിക്കുക'. വീടിനുള്ളിൽ വിളക്കു കൊളുത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ത്വക് രോഗം മൂലം മാനസിക വിഷമത്തിലായിരുന്ന സജിയുടെ രാവിലെയാണു വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടത്. മരണത്തിനു പിന്നിൽ മറ്റു സംഭവങ്ങളുണ്ടോയെന്നു അന്വേഷണം തുടങ്ങി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP