Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'രാത്രി വിളിച്ചുകൊണ്ടുപോയി കടുംചായ പോലുള്ള ഒരു ദ്രാവകം നൽകും; എന്നിട്ട് അയാളുടെ കൂടെ കിടത്തും; പിന്നീട് എന്ത് സംഭവിക്കുന്നുവെന്ന് കുട്ടിക്ക് അറിയില്ല'; എട്ടുവയസുകാരനായ മകനെ സഹോദരീ ഭർത്താവ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയുമായി അച്ഛൻ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ സഹോദരീ ഭർത്താവിന്റെ വീട്ടിലെ പെൺകുട്ടിയെ കൊണ്ട് കേസെടുപ്പിച്ച് ഡിവൈഎസ്‌പിയുടെ പ്രതികാരം; പെൺകുട്ടിയെ അശ്ലീല ആംഗ്യം കാട്ടിയെന്ന് ആരോപിച്ച് പരാതിക്കാരനെ വ്യാജപോക്‌സോ കേസിൽ കുടുക്കിയത് ഇങ്ങനെ

'രാത്രി വിളിച്ചുകൊണ്ടുപോയി കടുംചായ പോലുള്ള ഒരു ദ്രാവകം നൽകും; എന്നിട്ട് അയാളുടെ കൂടെ കിടത്തും; പിന്നീട് എന്ത് സംഭവിക്കുന്നുവെന്ന് കുട്ടിക്ക് അറിയില്ല'; എട്ടുവയസുകാരനായ മകനെ സഹോദരീ ഭർത്താവ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയുമായി അച്ഛൻ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ സഹോദരീ ഭർത്താവിന്റെ വീട്ടിലെ പെൺകുട്ടിയെ കൊണ്ട് കേസെടുപ്പിച്ച് ഡിവൈഎസ്‌പിയുടെ പ്രതികാരം; പെൺകുട്ടിയെ അശ്ലീല ആംഗ്യം കാട്ടിയെന്ന് ആരോപിച്ച് പരാതിക്കാരനെ വ്യാജപോക്‌സോ കേസിൽ കുടുക്കിയത് ഇങ്ങനെ

എം മനോജ് കുമാർ

 തിരുവനന്തപുരം: എട്ടു വയസുള്ള സ്വന്തം മകൻ പ്രകൃതിവിരുദ്ധ പീഡനത്തിനു വിധേയനായതിനെ തുടർന്ന് നൽകിയ പരാതിക്ക് പിന്നാലെ അച്ഛനെതിരെ ഏരൂർ പൊലീസ് വ്യാജ പോക്‌സോ ചുമത്തിയതായി പരാതി. മകൻ പീഡിപ്പിക്കപ്പെട്ടപ്പോൾ നൽകിയ പരാതിക്കൊപ്പം ഇതേ വീട്ടിലെ മറ്റൊരു പെൺകുട്ടി കൂടി പീഡിപ്പിക്കപ്പെട്ടതായുള്ള സംശയം പരാതിയിൽ ഉന്നയിച്ചതിന്റെ പേരിലാണ് തനിക്കെതിരെ മുൻ പുനലൂർ ഡിവൈഎസ്‌പി പോക്‌സോ കേസ് ചുമത്തിയത് എന്നാണ് കുട്ടിയുടെ അച്ഛന്റെ ആരോപണം. കുട്ടിയുടെ പിതാവിന്റെ സഹോദരിയുടെ ഭർത്താവാണ് എട്ടുവയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനു വിധേയമാക്കിയത്. ഇതേ സഹോദരിയുടെ വീട്ടിലുണ്ടായിരുന്ന പെൺകുട്ടിയും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാകും എന്ന സംശയമാണ് കുട്ടിയുടെ പിതാവ് പരാതിയിൽ പങ്കു വെച്ചത്.

സഹോദരീ ഭർത്താവ് പോക്‌സോ കേസിൽ പ്രതിയായപ്പോൾ താൻ പരാതിയിൽ പറഞ്ഞ പെൺകുട്ടിയെ സ്വാധീനിച്ച് തനിക്കെതിരെ വ്യാജ പോക്‌സോ കേസ് സഹോദരീ ഭർത്താവും മുൻ പുനലൂർ ഡിവൈഎസ്‌പിയും കൂടി ചമയ്ക്കുകയായിരുന്നു എന്നാണ് കുട്ടിയുടെ അച്ഛൻ മറുനാടൻ മലയാളിയോട് പറഞ്ഞത്. പെൺകുട്ടിക്ക് നേരെ താൻ അശ്ലീല ആംഗ്യം കാണിച്ചു എന്നാണ് പെൺകുട്ടി മൊഴിയിൽ പറയുന്നത്. അതല്ലാതെ ഞാൻ പീഡിപ്പിച്ചു എന്ന് പെൺകുട്ടി പറഞ്ഞിട്ടില്ല. ഇതെന്നെ കുടുക്കാൻ പൊലീസും സഹോദരീ ഭർത്താവും കൂടി കെട്ടിച്ചമച്ച കേസ് ആണ്-കുട്ടിയുടെ അച്ഛൻ പറയുന്നു.

പോക്‌സോ നിയമം വന്നപ്പോൾ തന്നെ നിയമവിദഗ്ദ്ധർ ചൂണ്ടിക്കാണിച്ച പ്രധാന ആശങ്ക പോക്‌സോ നിയമത്തിന്റെ ദുരുപയോഗമാണ്. ഈ ആശങ്ക സത്യമാകുന്ന വാർത്തകളാണ് പലപ്പോഴും പോക്‌സോ കേസുകളെ ചുറ്റിപ്പറ്റി ഉയരുന്നത്. ഈ പരാതിയും പോക്‌സോ നിയമത്തിന്റെ ദുരുപയോഗത്തെകുറിച്ചാണ്. കള്ളപ്പരാതികൾക്കു തടയിടാൻ ആവശ്യമായ ജാഗ്രത നിയമപാലകർ കാണിക്കണമെന്നാണ് കോടതി നിർദ്ദേശം. പക്ഷെ നിയമപാലകർ തന്നെ വ്യാജ പോക്‌സോ കേസ് ചുമത്തിയാലോ?

എട്ടു വയസുകാരനായ മകൻ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയായപ്പോൾ പ്രതിക്കെതിരെ പരാതി നൽകിയ തന്റെ പേരിൽ പൊലീസ് വ്യാജ പോക്‌സോ കേസ് ചുമത്തി എന്ന ആരോപണമാണ് കുട്ടിയുടെ അച്ഛൻ ഉയർത്തുന്നത്. മുഖ്യമന്ത്രിക്കും ഡിജിപി അടക്കമുള്ളവർക്കും പരാതി നൽകിയെങ്കിലും പോക്‌സോ കേസ് റദ്ദാക്കിയില്ലെന്നാണ് പിതാവ് പറയുന്നത്. വ്യാജ പോക്‌സോ കേസ് ആണെന്നതിന്റെ ഉത്തമ ഉദാഹരണമാണ് സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങാൻ കഴിഞ്ഞതെന്നും പിതാവ് പറയുന്നു. പോക്‌സോ നിയമപ്രകാരം കുട്ടിയുടെ അച്ഛന്റെ പേരിൽ ഏരൂർ പൊലീസ് കേസ് എടുത്തെങ്കിലും സ്റ്റേഷനിൽ നിന്ന് തന്നെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.

തന്റെ മകൻ പീഡിപ്പിക്കപ്പെട്ടതിന്റെ മനോവിഷമം, പീഡിപ്പിച്ചത് സഹോദരീ ഭർത്താവ് എന്നതിന്റെ വിഷമം, സഹായിക്കാൻ ശ്രമിച്ച പെൺകുട്ടി പീഡനാരോപണവുമായി രംഗത്ത് വന്ന അവസ്ഥ എന്നിങ്ങനെ വിവിധ മാനസിക പ്രശ്‌നങ്ങൾ കാരണം താൻ മാനസികമായി തകർന്ന അവസ്ഥയിലാണ്. തനിക്കെതിരെ വ്യാജ പോക്‌സോ കേസ് കൂടി വന്നത് തന്നെ മാനസികമായി തളർത്തിയിരിക്കുകയാണെന്നും മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും പരാതി നൽകിയെങ്കിലും യാതൊരു ഫലവുമുണ്ടായിട്ടില്ലെന്നും വ്യാജ കേസ് ഇതേവരെ റദ്ദ് ചെയ്തില്ലെന്നും കുട്ടിയുടെ അച്ഛൻ പറയുന്നു. പീഡിപ്പിക്കപ്പെട്ടിരിക്കാം എന്ന് താൻ സംശയിക്കുകയും പരാതിയിൽ ഉന്നയിക്കുകയും ചെയ്ത അതേ പെൺകുട്ടി തനിക്കെതിരെ പൊലീസിൽ മൊഴി നൽകിയതിന്റെ ഞെട്ടൽ എപ്പോഴും മാറിയിട്ടില്ലെന്നും കുട്ടിയുടെ അച്ഛൻ ചൂണ്ടിക്കാട്ടുന്നു. ഭാര്യയുമായി അകന്നു കഴിയുന്ന കുട്ടിയുടെ അച്ഛൻ കുട്ടിയെ നല്ല രീതിയിൽ സംരക്ഷിക്കാൻ വേണ്ടിയാണ് പഠന കാര്യത്തിനായി സ്വന്തം സഹോദരിയുടെ വീട്ടിലാക്കിയത്. ഈ സഹോദരിയുടെ വീട്ടിൽ നിന്നാണ് സഹോദരീ ഭർത്താവിനാൽ എട്ടുവയസുകാരൻ പീഡിപ്പിക്കപ്പെട്ടത്.

കുട്ടിയുടെ അച്ഛൻ സ്വന്തം ജീവിതാനുഭവങ്ങൾ മറുനാടൻ മലയാളിയോട് പറഞ്ഞത് ഇങ്ങിനെ:

ഭാര്യയുമായി അകലുന്നത് 2017-ലാണ്. ഇതേ വർഷം തന്നെയാണ് കുട്ടി പീഡിപ്പിക്കപ്പെടുന്നതും. ഭാര്യ അവരുടെ വീട്ടിലും ഞാൻ എന്റെ വീട്ടിലുമാണ് കഴിയുന്നത്. ഞങ്ങൾക്ക് രണ്ടു കുട്ടികളാണ് ഉള്ളത്. മൂത്ത പെൺകുട്ടി അമ്മയുടെ കൂടെയാണ്. ഇളയകുട്ടിയും ഭാര്യയുടെ കൂടെയായിരുന്നു. വലിയ തുക നൽകിയാണ് അഡ്‌മിഷൻ എടുത്തത്. ഭാര്യ മാറി താമസിക്കാൻ തുടങ്ങിയപ്പോൾ ഇളയകുട്ടി സർക്കാർ സ്‌കൂളിലേക്ക് മാറേണ്ടി വരും. അതിനാൽ ഞാൻ തന്നെ മുൻകൈ എടുത്താണ് കുട്ടിയെ നാട്ടിലെ സ്‌കൂളിൽ തന്നെ നിലനിർത്തിയത്. ഈ സ്‌കൂളിൽ നിലനിർത്തണമെങ്കിൽ അടുത്തുള്ള വീട്ടിലാക്കണം. അതിനാണ് സഹോദരിയുടെ വീട്ടിലാക്കിയത്. സഹോദരിയുടെ വീട്ടിലാക്കിയ ശേഷവും മോൻ പുറകുവശത്ത് വേദനയുണ്ടെന്നു എന്നോട് പറയുമായിരുന്നു. പക്ഷെ സൈക്കിളിൽ നിന്നോ മറ്റോ വീണ പ്രശ്‌നമാകും എന്നാണ് ഞാൻ കരുതിയത്. എനിക്ക് മറ്റ് സംശയങ്ങൾ ഉണ്ടായതുമില്ല. ഒരു ദിവസം സ്‌കൂളിൽ ചെന്നപ്പോൾ കുട്ടി വയ്യാ എന്ന് പറഞ്ഞു എന്റെ കൂടെ വന്നു. രാത്രി പെട്ടെന്ന് ഉറങ്ങുകയും ചെയ്തു. രാവിലെ കുട്ടിക്ക് വയ്യാ എന്ന് മനസിലായതിനാൽ ഞാൻ എനിക്ക് അറിയുന്ന ഡോക്ടറുടെ അടുക്കൽ കൊണ്ട് വന്നു. അപ്പോഴാണ് കുട്ടി പീഡിപ്പിക്കപ്പെട്ട കാര്യം അറിയുന്നത്.

ഞാൻ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ കൊണ്ട് വന്നു. ഡോക്ടർ കുട്ടിയോട് എല്ലാ കാര്യങ്ങളും ചോദിച്ച മനസിലാക്കുകയും പീഡന കാര്യങ്ങൾ എന്നോട് പറയുകയും ചെയ്തു. ഇതോടെയാണ് ചൈൽഡ് ലൈൻ പ്രവർത്തകരെ വിളിച്ച് പൊലീസ് കേസ് ആകുന്നത്. എനിക്കെതിരെ പരാതി നൽകിയ പെൺകുട്ടിയുടെ കൂടെ കിടക്കുന്ന എന്റെ കുട്ടിയെ സഹോദരി ഭർത്താവ് രാത്രി വിളിച്ചുകൊണ്ടുപോയി കടുംചായ പോലുള്ള ഒരു ദ്രാവകം നൽകും എന്നാണ് കുട്ടി പറഞ്ഞത്. എന്നിട്ടു അയാളുടെ കൂടെ കിടത്തും. പിന്നീട് എന്ത് സംഭവിക്കുന്നു എനിക്കറിയില്ല എന്നാണ് കുട്ടി പറഞ്ഞത്. പെങ്ങളോട് ചോദിച്ചപ്പോൾ സഹോദരീ ഭർത്താവ് വേറെ കട്ടിലിൽ ആണ് കിടക്കുന്നത് എന്നും ഒരുമിച്ചല്ല കിടക്കുന്നതെന്നുമുള്ള മറുപടിയാണ് നൽകിയത്. ഈ സമയത്താണ് എന്റെ കുട്ടിയെ ഇയാൾ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയത്. ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയപ്പോഴാണ് ഞാൻ ആ പെൺകുട്ടി കൂടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാകും എന്ന സംശയം ഉന്നയിച്ചത്. ഈ കേസിൽ എന്റെ സഹോദരീ ഭർത്താവ് 90 ദിവസം റിമാൻഡിലാവുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയുമാണ് ചെയ്തത്. എന്റെ പരാതിയിൽ അന്വേഷണം വന്നതോടെയാണ് പെൺകുട്ടിയുടെ മൊഴിയിൽ എനിക്ക് എതിരെ അശ്ളീല ആംഗ്യം കാട്ടി എന്ന പേരിൽ പോക്‌സോ വകുപ്പുകൾ ഉൾപ്പെടുത്തി പൊലീസ് എന്നെ കേസിൽ കുടുക്കിയത്. എന്നെയും എന്റെ മകനെയും വണ്ടി കയറ്റി കൊല്ലുമെന്ന ഭീഷണിയാണ് സഹോദരീ ഭർത്താവ് ആ സമയം എന്റെ പേരിൽ മുഴക്കിയത്.

നിർധന കുടുംബാംഗമാണ് ആ പെൺകുട്ടി. വേറെ ഗതിയില്ലാത്തതുകൊണ്ടാണ് ആ പെൺകുട്ടി അവിടെ തങ്ങുന്നത്. അവൾ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ആ കാര്യത്തിൽ അന്വേഷണം വരട്ടെ എന്ന് കരുതിയാണ് പെൺകുട്ടിയുടെ കാര്യം കൂടി അന്വേഷിക്കണമെന്ന് ഞാൻ പരാതിയിൽ ഈ കാര്യം കൂടി ഉൾക്കൊള്ളിച്ചത്. പക്ഷെ ഇത് പിന്നെ പോക്‌സോ കേസ് ആയി തിരികെ വരുന്നതാണ് ഞാൻ കണ്ടത്. ഞാൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതി അന്നത്തെ പുനലൂർ ഡിവൈഎസ്‌പിക്ക് ലഭിച്ചു. പക്ഷെ പുനലൂർ ഡിവൈഎസ്‌പി എന്നോട് മോശമായാണ് എന്നോട് പെരുമാറിയത്. ഡിവൈഎസ്‌പിക്ക് എന്നെ കാണണം എന്ന് പറഞ്ഞതോടെയാണ് ഞാനും എന്റെ മകനും കൂടി ഡിവൈഎസ്‌പിയെ നേരിൽ കാണുന്നത്. സഹോദരീ ഭർത്താവിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് വീട്ടിൽ എത്തുമ്പോൾ നാട്ടുകാർ പറഞ്ഞ കാര്യമാണ് ഞാൻ പരാതിയിൽ ഉൾക്കൊള്ളിച്ചത്. അതിനാൽ ആ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടോ എന്ന കാര്യത്തിൽ അന്വേഷണം വേണം എന്നാണ് ഞാൻ ഡിവൈഎസ്‌പിയോട് പറഞ്ഞത്. എനിക്ക് നേരെ ഭീഷണിയുണ്ട് എന്നും ഞാൻ പറഞ്ഞിരുന്നു. പക്ഷെ ഡിവൈഎസ്‌പി എന്നോട് തട്ടിക്കയറി. നിനക്ക് നാട്ടുകാരുടെ കൊണയൽ കാണേണ്ട കാര്യമെന്തുവാ? നിന്റെ മോന്റെ കേസ് നല്ലപോലെ എടുത്തില്ലയോ? ആ പെങ്കൊച്ചിനെക്കൊണ്ടു നിന്റെ പേരിൽ കേസ് എടുപ്പിച്ച് തരാം എന്നുള്ള ഭീഷണിയാണ് ഡിവൈഎസ്‌പി പറഞ്ഞത്. എനിക്ക് ഒന്നും മനസിലായില്ല. എന്റെ മകൻ പീഡിപ്പിക്കപ്പെട്ട കേസിൽ എനിക്ക് ഉണ്ടായ അനുഭവമാണ്.

പക്ഷെ പിറ്റേന്ന് വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നും പൊലീസ് വന്നിരുന്നു. എന്തോ ഭയങ്കര കേസ് എടുത്തിരിക്കുകയാണ് എന്നുമാണ് കട തുറന്നു പുറത്തേക്ക് പോയ എന്നോടു തിരികെ എത്തിയശേഷം അടുത്ത കടക്കാർ പറഞ്ഞത്. അങ്ങിനെ ഞാൻ അഭിഭാഷകനെ സമീപിച്ചു. അഭിഭാഷകൻ ചോദിച്ചപ്പോഴാണ് ലൈംഗിക ചുവയോടെ നോക്കി, ആംഗ്യം കാണിച്ചു എന്നൊക്കെ പറഞ്ഞു പോക്‌സോ കേസ് എടുത്ത കാര്യം അറിയുന്നത്. വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ എന്റെ കുട്ടി സഹോദരിയുടെ വീട്ടിൽ നിന്നിട്ടുള്ളൂ. ഈ സമയത്താണ് പീഡനം നടന്നത്. ഈ ചുരുങ്ങിയ ദിവസങ്ങളിൽ ഞാൻ ആ വീട്ടിൽ പോയതും കുറവ്. പിന്നെ ഞാൻ എങ്ങിനെ ആ പെൺകുട്ടിയുടെ നേരെ ആംഗ്യം കാണിക്കും. എനിക്ക് എതിരെ വന്ന പോക്‌സോ കേസിനെതിരെ പരാതി നൽകിയപ്പോൾ പുനലൂർ ഡിവൈഎസ്‌പി അനിൽകുമാറിന് എങ്ങിനെയാണ് പോക്‌സോ കേസ് എടുക്കാൻ കഴിയുക എന്നാണ് പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നും എന്നോട് പൊലീസ് ഉദ്യോഗസ്ഥർ തന്നെ ചോദിച്ചത്. ഞാൻ അറിഞ്ഞ കാര്യം പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു എന്നത് മാത്രമാണ് ഞാൻ ചെയ്ത തെറ്റ്. പോക്‌സോ കേസിൽ എത്ര ദിവസം അകത്ത് കിടന്നു എന്നാണ് നാട്ടുകാർ എന്നോട് ചോദിച്ചത്. എന്റെ മകൻ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയായതാണ്. ആ കേസുമായി മുന്നോട്ടുപോയ എന്റെ ജീവിതം വ്യാജ പോക്‌സോ കേസ് ഉപയോഗിച്ച് തകർക്കുകയാണ് പൊലീസ് ചെയ്തത്. ഇന്നാട്ടിൽ എങ്ങിനെ ജീവിക്കും-കുട്ടിയുടെ പിതാവ് വിരൽ ചൂണ്ടുന്നു.

പുനലൂർ ഡിവൈഎസ്‌പി അനിൽകുമാറിന്റെ ഭീഷണി പ്രകാരമുള്ള കേസ് ആണ് എനിക്ക് നേരെ വന്നിട്ടുള്ളത്. സഹോദരീ ഭർത്താവിനാൽ ഡിവൈഎസ്‌പി സ്വാധീനിക്കപ്പെട്ടതിനാൽ അതുപ്രകാരമുള്ള കേസ് ആണ് വന്നത്. പക്ഷെ ഈ വ്യാജ കേസ് പോക്‌സോ ആയി മാറി- കുട്ടിയുടെ പിതാവ് പറയുന്നു. ചീഫ് സെക്രട്ടറി അടക്കമുള്ളവർക്ക് പരാതി നൽകിയതിനെ തുടർന്ന് എന്നെ അറസ്റ്റ് ചെയ്യരുതെന്നും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കണമെന്നും നിർദ്ദേശം വന്നതിനാലാണ് എനിക്ക് സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങാൻ കഴിഞ്ഞത്-കുട്ടിയുടെ പിതാവ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP