Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ശാരീരികവും സാമ്പത്തികവുമായ കെട്ടുപാടുകളിൽ തളച്ചിടുകയും എഴുതി തള്ളുകയും ചെയ്യുന്നത് നിരാശാജനകമാണ്; 'ആടൈ'യുടെ ടീസർ വന്നതിന് പിന്നാലെയാണ് തന്നെ വിജയ് സേതുപതിയുടെ ചിത്രത്തിൽ നിന്ന് പുറത്താക്കിയത്'; താൻ പ്രൊഡക്ഷൻ ഫ്രണ്ട്‌ലി അല്ല എന്നാണ് അവർ പറഞ്ഞതെന്നും അമലാ പോൾ

'ശാരീരികവും സാമ്പത്തികവുമായ കെട്ടുപാടുകളിൽ തളച്ചിടുകയും എഴുതി തള്ളുകയും ചെയ്യുന്നത് നിരാശാജനകമാണ്; 'ആടൈ'യുടെ ടീസർ വന്നതിന് പിന്നാലെയാണ് തന്നെ വിജയ് സേതുപതിയുടെ ചിത്രത്തിൽ നിന്ന് പുറത്താക്കിയത്'; താൻ പ്രൊഡക്ഷൻ ഫ്രണ്ട്‌ലി അല്ല എന്നാണ് അവർ പറഞ്ഞതെന്നും അമലാ പോൾ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തന്റെ ഏറ്റവും പുത്തൻ ചിത്രമായ ആടൈയുടെ ഞെട്ടിക്കുന്ന ട്രെയിലർ പുറത്ത് വന്നതിന് പിന്നാലെയാണ് തന്നെ വിജയം സേതുപതി ചിത്രത്തിൽ നിന്നും പുറത്താക്കിയെന്ന ആരോപണവുമായി നടി അമലാ പോൾ രംഗത്തെത്തിയത്. ചന്ദാര പ്രൊഡക്ഷൻസിന്റെ ബാനറിൽ രാതിയേന വേലുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്നും തന്നെ പുറത്താക്കിയെന്ന ആരോപണവുമായാണ് അമല രംഗത്തെത്തിയിരിക്കുന്നത്. വി എസ്‌പി 33 എന്ന സിനിമയിൽ നിന്നും തന്നെ പുറത്താക്കിയത് പ്രൊഡക്ഷൻ ഫ്രണ്ട്‌ലി അല്ല എന്ന് പറഞ്ഞാണെന്നും ഇത് തനിക്ക് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്നും താരം പറയുന്നു. മാത്രമല്ല താൻ പല പ്രൊഡക്ഷൻ ഹൗസുകൾക്കും നൽകിയ സഹായങ്ങളെ പറ്റിയും താരം വ്യക്തമാക്കി.

തന്നെ അകാരണമായി സിനിമയിൽ നിന്നും മാറ്റിയിരിക്കുന്ന വേളയിൽ താൻ ആത്മ പരിശോധന നടത്തുകയാണ്. ബാസ്‌കർ ദ റാസ്‌കൽ എന്ന ചിത്രം ചൂണ്ടിക്കാട്ടിയാണ് താൻ പ്രൊഡകക്ഷൻ ഹൗസുകളെ സഹായിച്ച കാര്യ വ്യക്തമാക്കുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം തനിക്ക് തരാമെന്നേറ്റ പണം നൽകാൻ നിർമ്മാതാവിന് സാധിച്ചിരുന്നില്ല. എന്നാൽ വിഷയത്തിൽ നിയമപരമായി മുന്നോട്ടുപോകാനോ മറ്റെന്തെങ്കിലും നടപടിയിലൂടെ അത് നേടിയെടുക്കാനോ ഞാൻ ശ്രമിച്ചിട്ടില്ല. കാരണം ചിത്രം പ്രതീക്ഷിച്ച സാമ്പത്തിക വിജയം നേടിയിരുന്നില്ല എന്ന് എനിക്കും അറിയാമായിരുന്നുവെന്ന് അമല പറയുന്നു.

വരാനിരിക്കുന്ന തന്റെ ചിത്രമായ 'അതോ അന്ത പറവൈ പോലെ' യുടെ ഷൂട്ടിൽ ഞാൻ താമസിച്ചത് ആ ഗ്രാമത്തിലെ ചെറിയ ഒരു വീട്ടിലാണ്. ചുരുങ്ങിയ ബഡ്ജറ്റിൽ എടുക്കുന്ന ചിത്രമായതിനാൽ തന്നെ സിറ്റിയിലുള്ള താമസവും യാത്രയും അധിക ചെലവാകുമെന്നതിനാലാണ് അങ്ങനെയൊരു തീരുമാനം എടുത്തത്. തുടർച്ചയായി ദിവസങ്ങളിൽ രാവും പകലുമായി വലിയ ആക്ഷൻ രംഗങ്ങൾ അടക്കം ഷൂട്ട് ചെയ്തിരുന്നു. അനുവദിച്ച സമയത്തേക്കാൾ അഞ്ചും ആറും മണിക്കൂറുകൾ ഷൂട്ടിനായി മാറ്റി വെച്ചിരുന്നു. അവസാന ദിവസത്തെ ഷൂട്ടിങ് ചെലവ് ഞാൻ വഹിക്കുമെന്ന് അവരോട് പറഞ്ഞിരുന്നു.

സാമ്പത്തിക പ്രതിസന്ധി ഒരു തരത്തിലും ചിത്രത്തിന്റെ ഗുണമേന്മയെ ബാധിക്കരുതെന്ന് നിർബന്ധമുള്ളതുകൊണ്ടായിരുന്നു അത്. ആടൈ എന്ന ചിത്രത്തെ കുറിച്ചാണെങ്കിൽ, വളരെ കുറഞ്ഞ വേതനത്തിലാണ് അഭിനയിച്ചത്. ബാക്കി പ്രോഫിറ്റ് ഷെയർ ആയി നൽകാമെന്ന് പറഞ്ഞിരുന്നു. അഡ്വാൻസായി തന്ന തുകയിൽ തന്നെ ചിത്രം മുഴുവൻ അഭിനയിച്ചു തീർത്തു. സിനിമയുടെ ക്വാളിറ്റിയിലോ പ്രൊഡക്ഷനിലോ യാതൊരു വിധത്തിലുള്ള കോംപ്രമൈസും ഉണ്ടാവരുതെന്ന നിർദ്ദേശം മാത്രമേ പലപ്പോഴും മുന്നോട്ടുവെച്ചിട്ടുള്ളൂ. എനിക്ക് ബുദ്ധിമുട്ടാവുമെങ്കിൽ പോലും, ഒരു സിനിമ മാത്രമേ എനിക്ക് ചെയ്യാൻ കഴിയുകയാണെങ്കിൽ പോലും അത് നല്ല സിനിമായിരിക്കണമെന്ന നിർബന്ധമേ എനിക്കുള്ളൂ.

വി എസ്‌പി 33 എന്ന ചിത്രത്തിലെ കോസ്റ്റിയൂമിന് വേണ്ടി മുംബൈയിൽ നിന്നും വസ്ത്രങ്ങളും മറ്റും വാങ്ങാനായി എത്തിയതാണ് ഞാൻ. യാത്രാചെലവിനും മറ്റുമുള്ള എല്ലാ തുകയും ഞാൻ തന്നെയാണ് എടുത്തത്. ചന്ദാരാ പ്രൊഡക്ഷൻ ബഡ്ജറ്റ് പ്രശ്നങ്ങൾ പറഞ്ഞതുകൊണ്ടു കൂടിയായിരുന്നു ഇത്. ചന്ദാരാസ് ആർട്സ് പ്രൊജക്ടിന് എന്റെ നിബന്ധനങ്ങൾ അംഗീകരിക്കാൻ വയ്യെന്നും അതുകൊണ്ട് തന്നെ ഈ ചിത്രത്തിലേക്ക് എന്നെ ആവശ്യമില്ലെന്നും കാണിച്ച് മിസ്റ്റർ രാതിയൻവേലു മെസ്സേജ് അയച്ചിരിക്കുന്നു. ഊട്ടിയിലെ താമസവുമായി ബന്ധപ്പെട്ട പ്രശ്നമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. എന്തുതന്നെയായാലും ചിത്രത്തിൽ നിന്നും എന്നെ പുറത്താക്കുന്നതിന് മുൻപ് ഒന്ന് വിളിക്കാൻ പോലും അദ്ദേഹം തയ്യാറായില്ല.

ഇത്തരമൊരു തീരുമാനത്തിന്റെ അർത്ഥം എനിക്ക് മനസിലാകുന്നില്ല. ആടൈ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയ ശേഷമാണ് ഇത്തരമൊരു തീരുമാനമെന്ന് അറിയാം. ചന്ദാരാ പ്രൊഡക്ഷൻസിന്റെ പുരുഷ മേധവിത്വത്തിന്റേയും ഇടുങ്ങിയ ചിന്തയുടേയും അഹങ്കാരത്തിന്റേയും അനന്തരഫലമാണ് ഇത്. ആടൈ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ എന്റെ ചിത്രം പല രീതിയിലും ഷെയർ ചെയ്യപ്പെടുകയും സിനിമാ മേഖലയിൽ തന്നെ പല വിവാദങ്ങളും ഉടലെടുക്കുകയും ചെയ്തിരുന്നു. 'പരമാവധി നൽകുക' എന്ന മനോഭാവമുള്ള നടിയാണ് ഞാൻ. എന്റെ വേഷങ്ങളോട് നീതി പുലർത്താൻ ഞാൻ എന്നും ശ്രമിക്കും. തുടർന്നും അതുണ്ടാകും.

ഒരു സിനിമാ താരത്തെ സാമ്പത്തികവും ശാരീരികവുമായ കെട്ടുപാടുകളിൽ തളച്ചിടുകയും എഴുതിത്ത്ത്ത്തള്ളുകയും ചെയ്യുന്നത് നിരാശാജനകമാണ്. തമിഴ്‌നാട് നല്ല സിനിമകൾ അർഹിക്കുന്നുണ്ട്. എന്നാൽ പരമ്പരാഗത, പുരുഷാധിപത്യ പ്രൊഡക്ഷൻ ഹൗസുകൾ അവരുടെ മനോനില മാറ്റുമ്പോൾ മാത്രമേ അത് സംഭവിക്കൂ. വെറും സാധാരണ സിനിമകൾ മാത്രം പുറത്തിറങ്ങുന്ന കാലം കഴിഞ്ഞു. എനിക്കൊപ്പം ചിലരെങ്കിലും നിൽക്കേണ്ട സമയമാണ് ഇത്. ഞാൻ ഇതും നേരിടും. ഡാവിഡിനേയും ഗോലിയാത്തിനേയും പോലെ''- എന്നായിരുന്നു അമല കുറിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP