Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബോറിസ് പ്രധാനമന്ത്രിയായാൽ ബ്രിട്ടൻ തീരുമെന്ന് ജെറമി ഹണ്ട്; ബ്രെക്‌സിറ്റ് നടത്താൻ ആഗ്രഹമുള്ള പ്രധാനമന്ത്രിയെത്തിയാൽ നോ ഡീൽ ബ്രെക്‌സിറ്റ് വേണ്ടി വരില്ലെന്ന് ബോറിസ് ജോൺസൺ; ഡിബേറ്റിൽ ജയിച്ചതാര്?

ബോറിസ് പ്രധാനമന്ത്രിയായാൽ ബ്രിട്ടൻ തീരുമെന്ന് ജെറമി ഹണ്ട്; ബ്രെക്‌സിറ്റ് നടത്താൻ ആഗ്രഹമുള്ള പ്രധാനമന്ത്രിയെത്തിയാൽ നോ ഡീൽ ബ്രെക്‌സിറ്റ് വേണ്ടി വരില്ലെന്ന് ബോറിസ് ജോൺസൺ; ഡിബേറ്റിൽ ജയിച്ചതാര്?

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബ്രെക്‌സിറ്റ് നടപ്പിലാക്കണമെന്ന് ആഗ്രഹമുള്ളയാൾ പ്രധാനമന്ത്രിയായാൽ നോ ഡീൽ ബ്രെക്‌സിറ്റ് നടക്കാനുള്ള സാധ്യത ദശലക്ഷത്തിൽ ഒന്നുമാത്രമായിരിക്കുമെന്ന് ബോറിസ് ജോൺസൺ. എന്നാൽ, യുണൈറ്റഡ് കിങ്ഡമെന്ന ബ്രിട്ടന്റെ വിശാലമായ അർഥം ബോറിസ് പ്രധാനമന്ത്രിയാകുന്നതോടെ ഇല്ലാതാകുമെന്ന് എതിരാളിയായ ജെറമി ഹണ്ട്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇരുവരും പങ്കെടുത്ത ഡിബേറ്റിലാണ് ചൂടേറിയ ചർച്ച നടന്നത്.

ബ്രെക്‌സിറ്റ് നടപ്പാക്കുകയെന്നതിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. ബ്രെക്‌സിറ്റ് എന്ന ആശയത്തിൽ വിശ്വസിക്കുന്നയാളാകണം അടുത്ത പ്രധാനമന്ത്രിയെന്നും അദ്ദേഹം സൂചിപ്പിച്ചു. മൂന്നുവർഷം മുമ്പ് നടന്ന ഹിതപരിശോധനയിൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽത്തന്നെ നിലനിൽക്കണമെന്ന് ക്യാമ്പെയിൻ നടത്തിയ ജെറമി ഹണ്ടിനെ ലക്ഷ്യമിട്ടാണ് ബോറിസ് ജോൺസൺ ബ്രെക്‌സിറ്റ് പരാമർശം നടത്തിയതെന്ന് വ്യക്തമാണ്.

അതേസമയം, യുകെ എന്ന ആശയത്തിനുതന്നെ ബോറിസ് ജോൺസൺ ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് ജെറമി ഹണ്ട് നൽകുന്നത്. സ്‌കോട്ട്‌ലൻഡിലെ കൺസർവേറ്റീവ് പാർട്ടി നേതാവ് റൂത്ത് ഡേവിസണിന്റെ പിന്തുണയും ജെറമി ഹണ്ടിനുണ്ട്. ബോറിസ് ആണ് അധികാരത്തിലെത്തുന്നതെങ്കിൽ സ്‌കോട്ട്‌ലൻഡിൽ സ്വാതന്ത്ര്യത്തിനായുള്ള ഹിതപരിശോധനയ്ക്ക് സാധ്യതയുണ്ടെന്ന് അഭിപ്രായ സർവേ വ്യക്തമാക്കിയിരുന്നു. എന്നാൽ, താനാണ് അധികാരത്തിലെത്തുമ്പോൾ കിങ്ഡത്തിന് യാതൊരു ഭീഷണിയുമുണ്ടാകില്ലെന്നും ഹണ്ട് പറഞ്ഞു.

ബ്രിട്ടനിൽനിന്ന് യൂറോപ്യൻ യൂണിയനിലേക്കും തിരിച്ചുമുള്ള കയറ്റുമതിക്കും ഇറക്കുമതിക്കും താരിഫ് ഏർപ്പെടുത്താനും നോ ഡീൽ ബ്രെക്‌സിറ്റിൽ സാധ്യതയില്ലെന്ന് ജെറമി ഹണ്ട് പറഞ്ഞു. ഇരുരാജ്യങ്ങൾക്കുമിടയിൽ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട കരാറുണ്ടെങ്കിൽ മാത്രമേ താരിഫ് ഏർപ്പെടുത്താൻ സാധിക്കൂവെന്നും ജെറമി ഹണ്ട് സൂചിപ്പിച്ചു. കരാറിലേർപ്പെട്ടാലും ഇല്ലെങ്കിലും യൂറോപ്യൻ യൂണിയനിൽനിന്ന് ബ്രിട്ടൻ ഒക്ടോബർ 31-ന് ബ്രെക്‌സിറ്റ് നടപ്പിലാക്കുമെന്നാണ് ബോറിസ് ജോൺസണിന്റെ പ്രഖ്യാപനം.

നോ ഡീൽ ബ്രെക്‌സിറ്റ് സാഹചര്യമാണ് ഉടലെടുക്കുന്നതെങ്കിൽ അതിനെ ചെറുക്കാനുള്ള പാർലമെന്റിന്റെ ശ്രമങ്ങളെ തടയുമെന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കി. ഇതിനായി പാർലമെന്റ് സസ്‌പെൻഡ് ചെയ്യുന്നകാര്യം പോലും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരേസ മെയ്‌ നേരിട്ടതുപോലൊരു സാഹ്ചര്യം നേരിടാൻ തനിക്ക് താത്പര്യമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ നിലപാട്. ബ്രെക്‌സിറ്റ് നടപ്പിലാക്കിയില്ലെങ്കിൽ നിലനിൽപ്പുതന്നെ അപകടത്തിലാകുമെന്ന് തന്റെ സഹപ്രവർത്തകർ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബ്രിട്ടന്റെ ഐക്യത്തിലൂന്നിയാണ് ജെറമി ഹണ്ടിന്റെ പ്രചാരണം. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിലനിൽക്കണമെന്ന വാദത്തിന്റെ വക്താവായിരുന്നു ഹണ്ട്. ബ്രിട്ടന്ന ചിന്നഭിന്നമായിപ്പോകാൻ താൻ അനുവദിക്കില്ലെന്ന് ജെറമി ഹണ്ട് വ്യക്തമാക്കി. ഹിിതപരിശോധനയ്ക്ക് മുമ്പ് ബ്രിട്ടനിലുണ്ടായിരുന്ന ഊഷ്മളത തിരിച്ചുകൊണ്ടുവരാൻ താൻ ബാധ്യസ്ഥനാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറി ലിയാം ഫോക്‌സുൾപ്പെടെയുള്ളവരുടെ പിന്തുണയും ജെറമി ഹണ്ടിന് പ്രതീക്ഷ പകരുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP