Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

6മത് കേളി ഇന്റർനാഷ്ണൽ കലോത്സവത്തിൽ ഫാ. ആബേൽ മെമോറിയൽ ട്രോഫി അയർലൻഡിൽ നിന്നുള്ള ഗ്രേയ്‌സ് മരിയ ജോസിന്

6മത് കേളി ഇന്റർനാഷ്ണൽ കലോത്സവത്തിൽ ഫാ. ആബേൽ മെമോറിയൽ ട്രോഫി അയർലൻഡിൽ നിന്നുള്ള ഗ്രേയ്‌സ് മരിയ  ജോസിന്

16 - മത് കേളി ഇന്റർനാഷണൽ കലാമേളക്ക് ആവേശ്വജ്ജലമായ കൊടിയിറക്കം. സംഘാടകമികവുകൊണ്ടും മത്സരാർത്ഥികളുടെ എണ്ണം കൊണ്ടും യൂറോപ്പിലെത്തന്നെ ഏറ്റവും വലിയ കലാമേള എന്നറിയപ്പെടുന്ന കേളി ഇന്റർനാഷ്ണൽ കലാമേളയിൽ ഇത്തവണ അയർലൻഡ്, സ്വിറ്റ്‌സർലൻഡ്, യുകെ, ജർമ്മനി, ഓസ്ട്രിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽനിന്നായി ഏകദേശം 300 ഓളം പേർ പങ്കെടുത്തു.

നൃത്തേതര ഇനങ്ങളിൽ ഏറ്റ വുംകൂടുതൽ പോയിന്റ് നേടുന്നവർക്കുള്ള , ഫാ.ആബേൽ മെമോറിയൽ ട്രോഫി- സോളോ സോങ്ങ്, മോണോ ആക്ട്, ഇംഗ്ലീഷ് പ്രസംഗം എന്നീ ഇനങ്ങളിൽ ഒന്നാംസ്ഥാനം നേടി അയർലൻഡിൽ നിന്നുള്ള ഗ്രേയ്‌സ് മരിയ ജോസ് കരസ്ഥമാക്കി.

അയർലൻഡിലെ കലാ, സാംസ്‌കാരിക, കലോത്സവ വേദികളിലെ നിറസാന്നിധ്യമായ ഈ 10 വയസുകാരി 2017 ലും 2018 ലുംWMC  നൃത്താജ്ഞലി കലോത്സവത്തിലെ കലാതിലകപട്ടവും 2018ലും 2019 ലും മൈൻഡ് കിഡ്‌സ് ഫെസ്റ്റിലെ മൈന്റ്‌ഐക്കണും ഉൾപ്പെടെ നിരവധി സമ്മനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. മംഗള സ്‌കൂൾ ഓഫ് കർണ്ണാട്ടിക്ക് മ്യൂസിക്കിലെ മംഗളടീച്ചറുടെ ശിഷ്യയായ ഈ കുഞ്ഞു കലാകാരി ഡബ്ലിനിലെ ലൂക്കനിൽ താമസിക്കുന്ന ബെന്നി ജോസിന്റേയും വിൻസി ബെന്നിയുയുടേയും മകളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP