Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹോംസ്റ്റേകൾ പൈതൃക കേന്ദ്രീകൃത ആതിഥ്യമര്യാദകളും മാനദണ്ഡങ്ങളും കർക്കശമായി പാലിക്കണം; ഹോംസ്റ്റേകൾക്ക് ഉത്തരവാദിത്ത ടൂറിസം പങ്കാളിത്തത്തിന് അനുമതി നൽകുംമെന്നും ടൂറിസം ഡയറക്ടർ

ഹോംസ്റ്റേകൾ പൈതൃക കേന്ദ്രീകൃത ആതിഥ്യമര്യാദകളും മാനദണ്ഡങ്ങളും കർക്കശമായി പാലിക്കണം; ഹോംസ്റ്റേകൾക്ക് ഉത്തരവാദിത്ത ടൂറിസം പങ്കാളിത്തത്തിന് അനുമതി നൽകുംമെന്നും ടൂറിസം ഡയറക്ടർ

തിരുവനന്തപുരം: ഭാവി വിനോദസഞ്ചാര മേഖലയിൽ സുപ്രധാനപങ്കുള്ള ഹോംസ്റ്റേകൾക്ക് ഉത്തരവാദിത്ത ടൂറിസം മിഷന്റെ പങ്കാളിത്ത അനുമതി നൽകുമെന്ന് ടൂറിസം ഡയറക്ടർ പി. ബാല കിരൺ ഐഎഎസ്. ഹോംസ്റ്റേകൾ പൈതൃക കേന്ദ്രീകൃത ആതിഥ്യമര്യാദകളും മാനദണ്ഡങ്ങളും കർക്കശമായി പാലിക്കണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലായിരിക്കും അനുമതി. പ്ലാറ്റിനം, ഗോൾഡ്, സിൽവർ വിഭാഗങ്ങളിലായി അവയെ തരംതിരിക്കുമെന്നും ഹോംസ്റ്റേകൾക്കും വില്ലകൾക്കുമുള്ള ഏകദിന ശിൽപശാല-ഓറിയന്റേഷൻ പരിശീലന പരിപാടിയുടെ ഉദ്ഘാടനത്തിൽ അദ്ദേഹം വ്യക്തമാക്കി.

അതിഥികൾക്ക് പ്രാദേശിക വിഭവങ്ങളും കലയും ജീവിതവുമെല്ലാം തനിമയോടെ അനുഭവവേദ്യമാക്കാനുള്ള സാഹചര്യം ഹോംസ്റ്റേ ഉടമകൾ സൃഷ്ടിക്കണം. താമസവേളയിൽ കുടുംബത്തിൽ പങ്കുചേരുന്നു എന്ന തോന്നൽ ഉളവാക്കണം. അതിഥികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനോടൊപ്പം ഹോംസ്റ്റേ ഉടമകൾ അതിഥികളുടെ പ്രതികരണത്തിന്റെ സ്വഭാവം കണക്കിലെടുക്കാതെ അത് ലഭ്യമാക്കുന്നതിന് പ്രോത്സാഹനം നൽകണമെന്നും ടൂറിസം ഡയറക്ടർ പറഞ്ഞു.

ഹോംസ്റ്റേ പ്രൊമോട്ടർമാരുടെ സംയുക്ത സംരംഭമായ കേരള ഹാറ്റ്‌സിന്റെ തിരുവനന്തപുരം ചാപ്റ്റർ സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ നാൽപതോളം ഹോംസ്റ്റേ ഉടമകൾ പങ്കെടുത്തു. പ്രാദേശിക ജീവിതത്തോട് അടുത്തുനിൽക്കുന്ന പരമ്പരാഗത താമസസൗകര്യങ്ങൾ അതിഥികൾ കൂടുതലായി തെരഞ്ഞെടുക്കുന്ന നിലവിലെ സാഹചര്യത്തിൽ ഹോംസ്റ്റേകൾക്ക് സുപ്രധാന പങ്കുണ്ടെന്ന് മുഖ്യാതിഥിയായിരുന്ന കേരള ടൂറിസം ഉപദേശക സമിതി അംഗവും ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപ്പറേറ്റേഴ്‌സ് വൈസ് പ്രസിഡന്റുമായ ഇഎം നജീബ് പറഞ്ഞു.

ഡിജിറ്റൽ വിപണനത്തെക്കുറിച്ച് കേരള ടൂറിസം ഉപദേശക സമിതി അംഗം ശ്രീ പി കെ അനീഷ് കുമാർ സംസാരിച്ചു. ഹോംസ്റ്റേ എന്ന ആശയത്തെ ഉയർത്തിപ്പിടിക്കുന്നതിനായി നാശത്തിന്റെ വക്കിലെത്തിയിരിക്കുന്ന പ്രാദേശിക കലാരൂപങ്ങളെ അതിഥികൾക്കു മുന്നിൽ പുനരുജ്ജീവിപ്പിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് 'ഹോംസ്റ്റേ ബിസിനസ്' എന്ന വിഷയത്തിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് മുൻ പ്രിൻസിപ്പൽ ഡോ ബി വിജയകുമാർ വ്യക്തമാക്കി.

ഹാറ്റ്‌സ് തിരുവനന്തപുരം ചാപ്റ്റർ സെക്രട്ടറി ഡോ ജോസഫ് ആന്റണി സ്വാഗതം പറഞ്ഞു. കേരള ഹാറ്റ്‌സ് ഡയറക്ടർ എം പി ശിവദത്തൻ, ഹാറ്റ്‌സ് തിരുവനന്തപുരം ചാപ്റ്റർ പ്രസിഡന്റ് ഡി സോമൻ, ട്രഷറർ മ്രുരളി മേനോൻ തുടങ്ങിയവർ പങ്കെടുത്തു. കേരള ഹാറ്റ്‌സ് എക്‌സിക്യുട്ടീവ് അംഗം സിൽവിയ ഫ്രാൻസിസ് നന്ദി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP