Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

312 വർഷം നീണ്ട ബന്ധം ഉപേക്ഷിക്കാനുറച്ച് സ്‌കോട്ട്‌ലൻഡ്; ബ്രെക്‌സിറ്റും ബോറിസ് ജോൺസണും യുകെയെ വിഭജിക്കുമെന്ന് ഉറപ്പായി; ആശങ്ക പങ്കുവെച്ച് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോർഡൻ ബ്രൗൺ

312 വർഷം നീണ്ട ബന്ധം ഉപേക്ഷിക്കാനുറച്ച് സ്‌കോട്ട്‌ലൻഡ്; ബ്രെക്‌സിറ്റും ബോറിസ് ജോൺസണും യുകെയെ വിഭജിക്കുമെന്ന് ഉറപ്പായി; ആശങ്ക പങ്കുവെച്ച് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോർഡൻ ബ്രൗൺ

യുണൈറ്റ് കിങ്ഡമെന്ന പെരുമയിൽ ബ്രിട്ടൻ ഇനി അധികകാലമുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. 312 വർഷത്തെ ബന്ധമുപേക്ഷിക്കാൻ തയ്യാറായി സ്‌കോട്ട്‌ലൻഡ് മുന്നോട്ടുപോവുകയാണ്. ഇംഗ്ലണ്ടിലും വെയ്ൽസിലും നോർത്തേൺ അയർലൻഡിലും ചർച്ചകൾ അതാത് രാജ്യത്തെ രാഷ്ട്രീയത്തിലൂന്നിയുള്ളതായി. ഭിന്നിപ്പിന് പ്രാധാന്യം നൽകുന്നതുമായി. ഇതൊക്കെ, യുകെയുടെ നിലനിൽപ്പിനെയാണ് ചോദ്യം ചെയ്യുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

യൂറോപ്യൻ യൂണിയനിൽനിന്ന് ബ്രിട്ടൻ വേർപെടുന്നതുസംബന്ധിച്ച ചർച്ചയാണ് ഈ ഭിന്നിപ്പ് കൂടുതൽ രൂക്ഷമാക്കിയത്. ബ്രെക്‌സിറ്റിന് അനുകൂലമായാണ് ജനവിധിയുണ്ടായതെങ്കിലും, സ്‌കോട്ട്‌ലൻഡ് ഇപ്പോഴും മറിച്ചുചിന്തിക്കുകയാണ്. യൂറോപ്യൻ യൂണിയന്റെ ഭാഗമായി തുടരണമെന്നതാണ് സ്‌കോട്ട്‌ലൻഡിലെ ഭരണകക്ഷിയായ സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടിയുടെ നിലപാട്. ബ്രിട്ടനിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പുതിയതായി വരുന്നയാളുടെ രാഷ്ട്രീയവും സ്‌കോട്ട്‌ലൻഡിനെ മാറിച്ചിന്തിപ്പിക്കുമെന്നാണ് സൂചന.

ബ്രെക്‌സിറ്റിനുമുമ്പുതന്നെ സ്‌കോട്ട്‌ലൻഡ് ബ്രിട്ടനിൽനിന്ന് വേർപിരിയണമെന്ന ആവശ്യം അവിടുത്തെ ദേശീയവാദികൾ ഉയർത്തുന്നുണ്ട്. 2014-ലെ ഹിതപരിശോധനയിലും അത് വ്യക്തമായിരുന്നു. പൗണ്ട് നിലനിർത്തുകയും യുകെ കംസ്റ്റംസ് യൂണിയനിൽ തുടരുകയും ചെയ്താലും വേറിട്ട് സ്വതന്ത്ര രാജ്യമാകണമെന്ന നിലപാടാണ് നാഷണലിസ്റ്റ് പാർട്ടി അന്നുയർത്തിയത്. എന്നാലിപ്പോൾ, സ്വതന്ത്ര നാണയത്തെക്കുറിച്ചും യുകെ വിപണിയിൽനിന്നുള്ള മോചനവും പാർട്ടി ആലോചിച്ചുതുടങ്ങിയിരിക്കുന്നു.

ബ്രിട്ടീഷ് രാജ്യങ്ങളുടെ ഐക്യത്തിനുവേണ്ടി ശക്തിയുക്തം വാദിച്ചുകൊണ്ടിരുന്ന കൺസർവേറ്റീവ് പാർട്ടിക്കുള്ളിലും പഴയ ജാഗ്രതയില്ലെന്നാണ് സൂചനകൾ. ബ്രെക്‌സിറ്റ് നടപ്പിലാക്കുന്നതിനായി നോർത്തേൺ അയർലൻഡുമായുള്ള ബന്ധം കൈവിടുന്നതിന് പാർട്ടി അംഗങ്ങളിൽ 59 ശതമാനം തയ്യാറാണെങ്കിൽ, സ്‌കോട്ട്‌ലൻഡിന്റെ കാര്യത്തിൽ 63 ശതമാനം പേരും ബന്ധം ഉപേക്ഷിക്കാൻ തയ്യാറാണ്. പുതിയ പ്രധാനമന്ത്രിയായി ബോറിസ് ജോൺസൺ വരുന്നതോടെ, ഈ നിലപാട് കൂടുതൽ ശ്ക്തമാകുമെന്ന ആശങ്കയും ശക്തമാണ്.

ഇത്തരമൊരു ആശങ്ക പങ്കുവെക്കുന്ന പല പ്രമുഖരുമുണ്ട്. മുൻ പ്രധാനമന്ത്രി ഗോർഡൻ ബ്രൗണിന്റെ അഭിപ്രായത്തിൽ യുകെ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാകും ബോറിസ് ജോൺസണിന്റെ തിരഞ്ഞെടുപ്പ്. മുൻ വിദേശ കാര്യ സെക്രട്ടറിയായ ബോറിസ് ജോൺസൺ പ്രധാനമന്ത്രിയാകുന്നതോടെ, സ്‌കോട്ട്‌ലൻഡിന് അവരെവിടെ നിൽക്കുന്നുവെന്ന് വ്യക്തമാകുമെന്നും ഗോർഡൻ ബ്രൗൺ ചൂണ്ടിക്കാട്ടി. 312 വർഷത്തെ കൂട്ടുകെട്ട് വിഛേദിച്ച് സ്‌കോട്ട്‌ലൻഡ് പുറത്തുപോകാനുള്ള വഴിയാകും അത് തുറക്കുക.

യുകെയിൽനിന്ന് വിട്ടുപോകണമെന്ന് ആഗ്രഹിക്കുന്ന സ്‌കോട്ട്‌ലൻഡിലെ ദേശീയവാദികൾക്ക് കിട്ടുന്ന ഏറ്റവും മികച്ച സഹായിയാകും ബോറിസ് ജോൺസണെന്ന് ഗോർഡൻ ബ്രൗൺ പറയുന്നു. ബ്രൗണിന്റെ ആശങ്ക ശരിവെക്കുന്നതാണ് സ്‌കോട്ട്‌ലൻഡിൽ കഴിഞ്ഞയാഴ്ച നടന്ന അഭിപ്രായ സർവേയും. ബോറിസ് പ്രധാനമന്ത്രിയായാൽ സ്‌കോട്ട്‌ലൻഡ് സ്വാതന്ത്ര്യം പ്രഖ്യപിക്കുന്നതാണ് നല്ലതെന്ന് കരുതുന്നവരാണ് അവിടുത്തെ 51 ശതമാനം പേരും കരുതുന്നതെന്ന് സർവേ സൂചിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP