Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒന്നും രണ്ടും പറഞ്ഞ് വാക്കേറ്റമായപ്പോൾ പ്രസാദ് പട്ടികയെടുത്ത് വീശി അടിച്ചു; തിരിച്ചടിയായി എയർഗൺ കൊണ്ട് അവന്റെ തലയുടെ ഇടത്-വലത് ഭാഗത്ത് ആഞ്ഞടിച്ചു; രണ്ടാമത്തെ അടിയിൽ തോക്ക് കഷണങ്ങളായി; മറിഞ്ഞുവീണ അവന്റെ വയറിലും നെഞ്ചിലുമെല്ലാം ചവിട്ടി; മരിച്ചെന്ന് അറിയുന്നത് നേരം പുലർന്ന ശേഷം; മദ്യത്തെ ചൊല്ലിയുള്ള തർക്കം സുഹൃത്തിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് എങ്ങനെയെന്ന് വിശദീകരിച്ച് സജീവൻ

ഒന്നും രണ്ടും പറഞ്ഞ് വാക്കേറ്റമായപ്പോൾ പ്രസാദ് പട്ടികയെടുത്ത് വീശി അടിച്ചു; തിരിച്ചടിയായി എയർഗൺ കൊണ്ട് അവന്റെ തലയുടെ ഇടത്-വലത് ഭാഗത്ത് ആഞ്ഞടിച്ചു; രണ്ടാമത്തെ അടിയിൽ തോക്ക് കഷണങ്ങളായി; മറിഞ്ഞുവീണ അവന്റെ വയറിലും നെഞ്ചിലുമെല്ലാം ചവിട്ടി; മരിച്ചെന്ന് അറിയുന്നത് നേരം പുലർന്ന ശേഷം; മദ്യത്തെ ചൊല്ലിയുള്ള തർക്കം സുഹൃത്തിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് എങ്ങനെയെന്ന് വിശദീകരിച്ച് സജീവൻ

പ്രകാശ് ചന്ദ്രശേഖർ

 കോതമംഗലം: പോത്താനിക്കാട്ടെ കോഴിഫാം ജീവനക്കാരനായ പ്രസാദിന്റെ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങൾ വിശദീകരിച്ച് പ്രതിയ സജീവൻ. പ്രസാദിനെ ശനിയാഴ്ച പുലർച്ചെയാണു ഫാം ഉടമ സജീവന്റെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നിസാര തർക്കത്തിന്റെ പേരിലുണ്ടായ ദാരുണ കൊലപാതകമാണ് ഇത്. സജീവൻ ഉപയോഗിച്ചിരുന്ന തോക്ക് തകർന്ന നിലയിൽ മൃതദേഹത്തിനടുത്തു കണ്ടെത്തിയിരുന്നു. സംശയത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത സജീവനെ ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തു വന്നത്.

സജീവന്റെ കൃഷിയിടത്തിലെ സഹായിയായിരുന്നു പ്രസാദ്. തൊഴിലാളി, മുതലാളി വേർതിരിവൊന്നും കൊല്ലപ്പെട്ട പ്രസാദിനും സജീവനുമിടയിൽ ഉണ്ടായിരുന്നില്ല. അടുപ്പം കൊപാതകത്തിലേക്ക് വഴി മാറുകയായിരുന്നു. ഒന്നിച്ചുള്ള മദ്യപാനം പതിവായിരുന്നു. വെള്ളിയാഴ്ചയും ഇരുവരും ഒന്നിച്ചു മദ്യപിക്കാനിരുന്നു. വൈകുന്നേരമായപ്പോഴേക്കും അര ലീറ്റർ മദ്യം രണ്ടുപേരും കൂടി കുടിച്ചു. ടൗണിൽ നിന്ന് അര ലീറ്റർ മദ്യം കൂടി വാങ്ങി വന്നു. ഇതിൽ നിന്ന് ഓരോ പെഗ് ഇരുവരും കുടിച്ചു. ബാക്കി വന്ന മദ്യം ടെറസിനു മുകളിൽ വച്ച ശേഷം വീട്ടിൽ പൊയ്ക്കൊള്ളാൻ സജീവൻ പ്രസാദിനോടു പറഞ്ഞു. പിന്നീട് സജീവൻ വരുമ്പോൾ വാങ്ങി സൂക്ഷിച്ചിരുന്ന മദ്യം പ്രസാദ് കഴിച്ചുതീർത്തതാണ് പര്‌കോപനത്തിന് കാരണമായത്. സജീവൻ പറയുന്നത് ഇങ്ങനെ:

'ആദ്യം അവൻ തെറിയും വിളിച്ച് പട്ടികകൊണ്ട് അടിച്ചു.അപ്പോൾ ഞാൻ ഒഴിഞ്ഞുമാറി. എന്റെ കൈവശം എയർഗൺ ഉണ്ടായിരുന്നു. ഇതുകൊണ്ട് തലയുടെ ഇടത്തും വലത്തും ഭാഗത്തായി ആഞ്ഞടിച്ചു. രണ്ടാമത്തെ അടിയിൽ തോക്ക് കഷണങ്ങളായി. മറിഞ്ഞുവീണ അവന്റെ വയറിലും നെഞ്ചിലുമെല്ലാം ചവിട്ടി. കഴുത്തിൽപ്പിടിച്ച് പൊക്കി നോക്കുമ്പോൾ അനക്കമില്ലായിരുന്നു. രക്തം കയ്യിൽ പുരളുകയും ചെയ്തു. പിന്നിലെ മുറിയിലെത്തി. മദ്യലഹരിയിലായിരുന്നതിനാൽ കിടന്നപാടെ ഉറങ്ങി. മരിച്ചെന്ന് അറിയുന്നത് നേരം പുലർന്ന ശേഷം.'

വാങ്ങി സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചതിന്റെ പേരിൽ സുഹൃത്തായ കുഴിപ്പിള്ളീൽ പ്രസാദിനെ കൊലപ്പെടുത്തിയത് സംഭവത്തിൽ പാലീസ് പിടിയിലായ കാട്ടുചിറ സജീവിന്റെ വെളിപ്പെടുത്തൽ ഇങ്ങിനെ.ഇന്ന് പുലർച്ചെ പോത്താനിക്കാട് സി ഐ സുരേഷ്‌കുമാർ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സജീവ് പ്രസാദിനെ ആക്രമിച്ച രീതിയും തുടർന്ന് നടന്ന സംഭവങ്ങളും അടുക്കും ചിട്ടയുമായി വിശദീകരിച്ചത്.
രാവിലെ എട്ടുമണിക്ക് പോത്താനിക്കാട് ബീവറേജസ് മദ്യവിൽപ്പന ശാലയിൽ നിന്നും അരകുപ്പി മദ്യം വാങ്ങി ഇരുവരും കഴിച്ചിരുന്നു.പിന്നീട് വൈകിട്ട് വീണ്ടും അരകുപ്പി മദ്യം കൂടി വാങ്ങി. ഇതിൽ ഓരോ പെഗ്ഗ് കഴിച്ചശേഷം പിരിഞ്ഞു.അവശേഷിച്ച മദ്യം ടെറസിൽ സൂക്ഷിച്ചു.രാത്രി ഇതിൽ നിന്നും ഒരു പെഗ്ഗ് കൂടി അടിക്കാൻ സജീവ് ടെറസിലെത്തി.

ഈ സമയം പ്രസാദ് ഇവിടെ കിടന്നുറങ്ങുന്നുണ്ടായിരുന്നു.മദ്യക്കുപ്പി വച്ചിടത്ത് കണ്ടില്ല.തുടർന്ന് പ്രസാദിനെ വിളിച്ചുണർത്തി മദ്യക്കുപ്പി കണ്ടോ എന്ന് ചോദിച്ചു.മദ്യം അകത്താക്കിയെന്ന് പ്രസാദ് പറഞ്ഞപ്പോൾ ഉടൻ മദ്യം വേണമെന്നായി സജീവ്. പിന്നെ ഒന്നും രണ്ടും പറഞ്ഞ് വാക്കേറ്റമായി.ഉന്തും തള്ളിനുമിടയിൽ കൈയിൽക്കിട്ടിയ പട്ടിക കഷണം കൊണ്ട് പ്രസാദ് തന്റെ നേരെ വീശിയെന്നും താൻ ഒഴിഞ്ഞുമാറുകയായിരുന്നെന്നും പിന്നീട് ടെറസിൽ സൂക്ഷിച്ചിരുന്ന എയർഗണ്ണിന്റെ ട്രിഗർ ഘടിപ്പിച്ച ഭാഗം തലയിൽ കൊള്ളാൻ പാകത്തിൽ പ്രസാദിനുനേരെ വീശിയെന്നും ഇയാളുടെ തലയുടെ ഇരുവശത്തും അടികൊണ്ടുവെന്നും സജീവ് പൊലീസിൽ സമ്മതിച്ചിട്ടുണ്ട്.

മദ്യപാനം നിർത്തുന്നതിനായി സജീവ് എട്ടുമാസം മുമ്പ് ലഹരിമുക്ത കേന്ദ്രത്തിൽ ചികിത്സതേടിയിരുന്നു.ഇതിന് ശേഷവും വീട്ടിലെത്തി മദ്യപാനം തുടരുകയായിരുന്നു.അടുത്തകാലത്തായി കൂടുതൽ മദ്യപിച്ചാൽ സജീവ് അക്രമാസക്തനാവുമായിരുന്നെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. വെള്ളിയാഴള്ച രാത്രി പ്രസാദിനെ താൻ വീട്ടിൽ കൊണ്ടാക്കിയതായുള്ള സജീവിന്റെ വെളിപ്പെടുത്തൽ വ്യാജമായിരുന്നെന്ന പൊലീസിന്റെ കണ്ടെത്തലാണ് കേസ്സിൽ നിർണ്ണായകമായത്.അന്നേദിവസം രാത്രി സജീവ് ബുള്ളറ്റിൽ പോകുന്നത് കണ്ടവരുണ്ട്. ഒപ്പം പ്രസാദ് ഉണ്ടായിരുന്നില്ലന്നുള്ള സാക്ഷിമൊഴികൾ പിൻതുടർന്നുള്ള ചോദ്യം ചെയ്യൽ ഒടുവിൽ ഫലം കാണുകയായിരുന്നെന്ന് സി ഐ വ്യക്തമാക്കി. മൂന്ന് വാരിയെല്ലുകൾ പൊട്ടുകയും പല്ലുകൾ നഷ്ടപ്പെടുകയും ചെയ്തിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.ഇയാൾ നിരവധി അടിപിടി കേസ്സുകളിൽ പ്രതിയാണെന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും സി ഐ അറിയിച്ചു.ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP