Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയെ ആണവശക്തി ആക്കിയത് ആരാണ്..? ആരാണ് ഭക്രാനംഗൾ അണക്കെട്ട് പണിതത്? ആരാണ് ഇന്ത്യയിൽ ഹരിതവിപ്ലവം കൊണ്ടുവന്നത്? പാക്കിസ്ഥാൻ പേടിക്കുന്ന മിസൈലുകൾ ഉണ്ടാക്കിയത് ആരാണ്? നെഹ്രുവും ഇന്ദിരയും രാജീവും അടങ്ങുന്ന കോൺഗ്രസുകാർ; മോദി ഒരു മികച്ച കച്ചവടക്കാരൻ.. കോൺഗ്രസ് തങ്ങളുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് മാത്രം; കോൺഗ്രസ് പദ്ധതികളുടെ പേരുമാറ്റി മോദി സർക്കാർ പോക്കറ്റിലാക്കി; പ്രധാനമന്ത്രി സഭയിൽ ഇരിക്കവേ കത്തിക്കയറി അധിർ രഞ്ജൻ ചൗധരിയുടെ പ്രസംഗം

ഇന്ത്യയെ ആണവശക്തി ആക്കിയത് ആരാണ്..? ആരാണ് ഭക്രാനംഗൾ അണക്കെട്ട് പണിതത്? ആരാണ് ഇന്ത്യയിൽ ഹരിതവിപ്ലവം കൊണ്ടുവന്നത്? പാക്കിസ്ഥാൻ പേടിക്കുന്ന മിസൈലുകൾ ഉണ്ടാക്കിയത് ആരാണ്? നെഹ്രുവും ഇന്ദിരയും രാജീവും അടങ്ങുന്ന കോൺഗ്രസുകാർ; മോദി ഒരു മികച്ച കച്ചവടക്കാരൻ.. കോൺഗ്രസ് തങ്ങളുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് മാത്രം; കോൺഗ്രസ് പദ്ധതികളുടെ പേരുമാറ്റി മോദി സർക്കാർ പോക്കറ്റിലാക്കി; പ്രധാനമന്ത്രി സഭയിൽ ഇരിക്കവേ കത്തിക്കയറി അധിർ രഞ്ജൻ ചൗധരിയുടെ പ്രസംഗം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി നേതാവായി ബംഗാൡ നിന്നുള്ള ഏകഅംഗം അധിർ രഞ്ജൻ ചൗധരിയെ തെരഞ്ഞെടുത്തപ്പോൾ നെറ്റിചുളിച്ചവർ ഏറെയായിരുന്നു. അദ്ദേഹത്തിനെ കൊണ്ട് പ്രതിപക്ഷത്തിൽ തന്‌റെ ജോലി കൊണ്ടുപോകാൻ സാധിക്കുമോ എന്ന സന്ദേഹമായിരുന്നു വിവിധ കേന്ദ്രങ്ങളിൽ നിന്നും ഉയർന്നത്. എന്നാൽ കോൺഗ്രസിന്റെ സെലക്ഷൻ തെറ്റിയില്ലെന്ന് തെളിയിക്കുകയാണ് അധിർ ചൗധരി. ഇന്ന് പാർലമെന്റിൽ നടത്തിയ പ്രസംഗം സൈബർ ലോകത്ത് വൈറലായി തുടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും അടക്കമുള്ളവർ പാർലമെന്റിൽ ഇരിക്കുന്ന വേളയിൽ അതിശക്തമായ വിമർശനമാണ് വസ്തുകൾ നിരത്തിക്കൊണ്ട് കോൺഗ്രസ് കക്ഷി നേതാവ് ഉന്നയിച്ചത്. അധിർ ചൗധരിയുടെ പ്രസംഗം പ്രതിപക്ഷ ബെഞ്ച് കൈയടിച്ചു കൊണ്ട് ആഘാഷമാക്കുകയും ചെയ്തു.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അധിർ ചൗധരിയുടെ മിന്നുന്ന പ്രസംഗം നടത്തിയത്. നന്ദി പ്രമേയ ചർച്ചയ്ക്ക് തുടക്കം കുറിച്ച കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി കോൺഗ്രസ് നേതൃത്വം നൽകിയ യു.പി.എ സർക്കാരിന്റെ കാലത്തെ അഴിമതി ആരോപണങ്ങളെപ്പറ്റി പരാമർശിച്ചിരുന്നു. ഇതിനെതിരെയാണ് അധീർ രഞ്ജൻ ചൗധരി ആഞ്ഞടിച്ചത്. ഇതോടെ അഴിമതിക്കാരാണെങ്കിൽ യു.പി.എ അധ്യക്ഷ സോണിയാഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയും അറസ്റ്റു ചെയ്യാത്തത് എന്താണെന്ന് ചൗധരി ചോദിച്ചു.

കോൺഗ്രസ് നേതാക്കൾ കള്ളന്മാരാണെന്ന് ആരോപിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. എന്നാൽ, അവർ ഇപ്പോഴും പാർലമെന്റിൽ ഇരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച കച്ചവടക്കാരനാണെന്നും അദ്ദേഹം ആരോപിച്ചു. യു.പി.എ ഭരണകാലത്ത് അണക്കെട്ടുകൾ നിർമ്മിക്കുകയും ബഹിരാകാശ സാങ്കേതികവിദ്യ വികസിപ്പിക്കുകയും മിസൈലുകൾ വികസിപ്പിക്കുകയും കമ്പ്യൂട്ടർ വ്യാപകമാക്കുകയും ചെയ്തു. എന്നാൽ ഭരണ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞില്ല. ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയാതെവന്നതിനാലാണ് കോൺഗ്രസ് പരാജയപ്പെട്ടതെന്നും അധിർ ചൗധരി പറഞ്ഞു.

കോൺഗ്രസ് സർക്കാറിന്റെ കാലത്തെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ടായിരുന്നു അധിർ ചൗധരിയുടെ പ്രസംഗം. ജവഹർലാൽ നെഹ്രുവും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും അടക്കമുള്ള കോൺഗ്രസ് പ്രധാനമന്ത്രിമാർ കൊണ്ടുവന്ന വികസനത്ത കുറിച്ചായിരുന്നു അദ്ദേഹം എടുത്തു പറഞ്ഞത്. ഇത് കോൺഗ്രസ് സഭാംഗങ്ങൾ കൈയടിച്ചു പ്രോത്സാഹിപ്പിച്ചു. പ്രതിപക്ഷത്തെ നിശബ്ധമാക്കുന്ന വിധത്തിൽ വസതുതകൾ നിരത്തി കൊണ്ടായിരുന്നു അധിർ ചൗധരിയുടെ പ്രസംഗം.

കോൺഗ്രസ് രാജ്യപുരോഗതിയിൽ നടത്തിയ സംഭാവനകൾ എടുത്തു പറഞ്ഞു. ഇന്നത്തെ രാജ്യത്തിന്റെ എല്ലാ നേട്ടങ്ങൾക്ക് പിന്നിലും കോൺഗ്രസ് പങ്ക് വ്യക്തമാണെന്നായിരുന്നു അധിർ ചൗധരിയുടെ വാക്കുകൾ. എന്നാൽ, ഇപ്പോഴത്തെ സർക്കാർ കോൺഗ്രസ് പങ്കിന്റെ വസ്തുതകൾ അട്ടിമറിക്കുകയാണ് ചെയ്യുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. കോൺഗ്രസ് കൊണ്ടുവന്ന സാമൂഹ്യ വിപ്ലവം അദ്ദേഹം എടുത്തു പറഞ്ഞു. ഇന്ത്യയിലെ ഭക്ഷ്യക്ഷാമം പരിഹരിച്ച ഹരിത വിപ്ലവം ആരുടെ സംഭാവനയാണെന്ന് അദ്ദേഹം ചോദിച്ചു. സ്വാമിനാഥന്റെ നേതൃത്വത്തിൽ നടത്തിയ പദ്ധതി കോൺഗ്രസ് സർക്കാറാണ് കൊണ്ടുവന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം നിഷേധിക്കാൻ സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

ഇന്ത്യയിലെ ധവള വിപ്ലവത്തെ കുറിച്ചും അദ്ദേഹം എടുത്തു പറഞ്ഞു. ഇന്ത്യയിൽ പാൽക്ഷാമം പരിഹരിക്കാനായി അമുൽ പോലുള്ള സംഘങ്ങളെ വളർത്തിയെടുത്തതും കോൺഗ്രസിന്റെ നേട്ടമായി അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസ് ആണ് രാജ്യത്തിന്റെ വികസനത്തിലെ ആത്മാവെന്ന് അധിർ ചൗധരി പറഞ്ഞു. സംസ്ഥാന സർക്കാറുകൾ ഏതായാലും രാജ്യത്തെ മുന്നോട്ടു നയിച്ചത് കോൺഗ്രസ് പദ്ധതികൾ ആയിരുന്നു എന്നു അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ വ്യവസായ പദ്ധതികളിലും കോൺഗ്രസ് പങ്കു അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയിൽ ഡാമുകൾ പണിതതും കൃഷിക്കും വൈദ്യുതിക്കും ഉപയോഗിച്ചതും ഇന്ത്യയാണ്. ഭക്രാനംഗൾ ഡാം ആരാണ് പണിതത്? ആരാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഉണ്ടാക്കിയത്, സ്റ്റേ ബാങ്ക് ഓഫ് ഇന്ത്യ ഉണ്ടാക്കിയത് ആരാണ്? രാജ്യത്തെ ആണവശക്തിയാക്കി മാറ്റിയത് നെഹ്രുവും ഹോമി ജെ ഭാഭയും ചേർന്നാണെന്ന കാര്യവും ചൗധരി ഓർമ്മിപ്പിച്ചു. രാജ്യത്തിന് ഈ സംഭാവന നൽകിയ നേതാക്കളുടെ പേരുകൾ മറന്നാൽ എങ്ങനെ രാജ്യത്ത് എല്ലാവരുടെയും വികസനം ഉണ്ടാകുമെന്ന് അദ്ദേഹം ചോദിച്ചു. പാക്കിസ്ഥാൻ ഭയക്കുന്ന മിസൈലുകൾ ഉണ്ടാക്കിയത് ആരാണ്? അത് കോൺഗ്രസ് സർക്കാറിന്റെ നേട്ടമാണ്. ഡിആർഡിഒ ഉണ്ടാക്കിയത് ആരാണ് അതും കോൺഗ്രസ് സർക്കാറാണ്.

കോൺഗ്രസ് ഉണ്ടാക്കിയ ശാസ്ത്ര നേട്ടങ്ങൾ ഉണ്ടാക്കിയിരുന്നില്ലെങ്കിൽ എങ്ങനെ ഇന്ന് ചന്ദ്രയാൻ രണ്ടിനെ കുറിച്ച് ചിന്തിക്കാൻ മോദിജീക്ക് സാധിക്കുമായിരുന്നു എന്നും അധിർ ചൗധരി ചോദിച്ചു. ഇന്ത്യയിൽ വിദ്യാഭ്യാസ രംഗത്തുകൊണ്ടുവന്ന നേട്ടങ്ങളും ടെലികോം രംഗത്തെ വിപ്ലവങ്ങളുടെയും ഉപജ്ഞാതാവ് കോൺഗ്രസ് സർക്കാറുകളാണ്. ഇക്കാര്യത്തിൽ അടക്കം രാജീവ് ഗാന്ധിയുടെ നേട്ടമാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജന്റസ്, റോബോട്ടിക്‌സ് തുടങ്ങിയ നേട്ടങ്ങളുടെയെല്ലാം തുടക്കം രാജീവിൽ നിന്നായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. വിവരാവകാശ നിയമവും ഭക്ഷ്യ സുരക്ഷാ നിയമവും വിദ്യാഭ്യാസ അവകാശ നിയമവും കോൺഗ്രസിന്റെ നേട്ടമായി അദ്ദേഹം എടുത്തുകാണിച്ചു.

തുടർന്ന് യുപിഎ സർക്കാറുകളുടെ നേട്ടം തന്റേതാക്കി മോദി സർക്കാർ പേരുമാറ്റി അവതരിപ്പിച്ച കാര്യവും അധിർ ചൗധരി എടുത്തു പറഞ്ഞു. അധിർ ചൗധരിയുടെ പ്രസംഗം സോണിയ ഗാന്ധി അടക്കമുള്ളവർ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയായിരുന്നു. കോൺഗ്രസ് നേതാക്കളെല്ലാം കൈയടിച്ചു പ്രോത്സാഹിപ്പിക്കുകയായിരുന്നു ചൗധരിയുടെ പ്രസംഗം. ശശി തരൂരിനെയും കൊടിക്കുന്നിൽ സുരേഷിനെയും മറികടന്നാണ് അധിർ ചൗധരിയെ കോൺഗ്രസിന്റെ കക്ഷി നേതാവായി നിയമിച്ചത്.

മുർഷിദാബാദ് ജില്ലയിലെ ബഹറാംപൂർ ലോക്‌സഭ മണ്ഡലത്തിൽ നിന്നാണ് അധിർ രഞ്ജൻ ചൗധരി വിജയിച്ചത്. തൃണമൂൽ കോൺഗ്രസിന്റെ അപൂർബ്ബ സർക്കാരിനെ 78000 വോട്ടുകൾക്കാണ് ചൗധരി പരാജയപ്പെടുത്തിയത്. ബംഗാളിൽ മികച്ച മുന്നേറ്റം നടത്തിയ ബിജെപിയെയും സംസ്ഥാനം ഭരിക്കുന്ന തൃണമൂലിനെയും നേരിട്ടു കൊണ്ടാണ് ചൗധരിയുടെ വിജയം എന്നത് ശ്രദ്ധേയമാണ്. മോദി തരംഗം രാജ്യത്തൊട്ടാകെ വീശിയടിച്ചപ്പോൾ ബഹറാംപൂരിലെ ചൗധരിയുടെ വിജയം കിഴക്കേ ഇന്ത്യൻ സംസ്ഥാനത്തെ കോൺഗ്രസിന് വലിയ ആശ്വാസമാണ് സമ്മാനിച്ചത്. 2014ലും ചൗധരി വിജയം നേടിയിരുന്നു. തൃണമൂലിന്റെ സെലബ്രിറ്റി സ്ഥാനാർത്ഥി ഇന്ദ്രാണി സെന്നിനെയാണ് ചൗധരി പരാജയപ്പെടുത്തിയത്.

തൃണമൂൽ കോൺഗ്രസും സിപിഐഎമ്മും ബംഗാളിൽ വലിയ തോതിൽ വിജയം നേടുമ്പോഴും മുർഷിദാബാദ് മേഖലയിൽ കോൺഗ്രസിന് വലിയ പോറലേൽക്കാതെ കൊണ്ട്പോവാൻ ചൗധരിക്ക് കഴിഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബംഗാളിൽ 43 സീറ്റ് നേടിയിരുന്നു. സിപിഐഎമ്മിനോടൊപ്പം സഖ്യം സാധ്യമാക്കിയതും സിപിഐ.എമ്മിനേക്കാൾ കൂടുതൽ സീറ്റ് നേടിയതും ചൗധരി കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായിരുന്നപ്പോഴായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP