Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേന്ദ്ര വിദേശകാര്യ മന്ത്രിയായി മൂന്നാഴ്‌ച്ച പിന്നിടുമ്പോൾ എസ് ജയശങ്കർ ബിജെപിയിൽ അംഗത്വം സ്വീകരിച്ചു; മുൻ വിദേശകാര്യ സെക്രട്ടറി സ്ഥാനത്തു നിന്നും മന്ത്രിപദവിയിൽ എത്തിയ ഉദ്യോഗസ്ഥന് അംഗത്വം നൽകിയത് ബിജെപി വർക്കിങ് പ്രസിഡന്റ് ജെ പി നദ്ദ

കേന്ദ്ര വിദേശകാര്യ മന്ത്രിയായി മൂന്നാഴ്‌ച്ച പിന്നിടുമ്പോൾ എസ് ജയശങ്കർ ബിജെപിയിൽ അംഗത്വം സ്വീകരിച്ചു; മുൻ വിദേശകാര്യ സെക്രട്ടറി സ്ഥാനത്തു നിന്നും മന്ത്രിപദവിയിൽ എത്തിയ ഉദ്യോഗസ്ഥന് അംഗത്വം നൽകിയത് ബിജെപി വർക്കിങ് പ്രസിഡന്റ് ജെ പി നദ്ദ

ന്യൂഡൽഹി: കേന്ദ്രവിദേശകാര്യ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം മൂന്നാഴ്‌ച്ച പിന്നിടുമ്പോൾ ബിജെപി അംഗത്വം സ്വീകരിച്ച് എസ് ജയശങ്കർ. ബിജെപി വർക്കിങ് പ്രസിഡന്റ് ജെ പി നദ്ദയുടെ സാന്നിദ്ധ്യത്തിലാണ് ജയശങ്കർ ബിജെപി അംഗത്വം സ്വീകരിച്ചത്. സഹമന്ത്രി വി മുരളീധരൻ അടക്കമുള്ളവർ അംഗത്വ വിതരണ വേദിയിൽ സന്നിഹിതരായിരുന്നു. 1977 ബാച്ചിലെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ ജയശങ്കർ 2013 മുതൽ 2015 വരെ വിദേശകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2014-2015 കാലഘട്ടത്തിൽ അമേരിക്കയിലെ ഇന്ത്യൻ അംബാസിഡറായിരിക്കെ ഇന്ത്യ യു എസ് ആണവ കരാർ രൂപപ്പെടുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം വിദേശകാര്യ സെക്രട്ടറി ആയിരുന്ന ജയശങ്കർ ആഗോളതലത്തിൽ നിയന്ത്രിച്ചിരുന്ന മോദി സർക്കാരിന്റെ വിദേശനയങ്ങൾ നടപ്പിലാക്കിയ വ്യക്തി കൂടിയാണ്. ഒന്നാം മോദി സർക്കാരിന്റെ മന്ത്രിസഭയിൽ സുഷമസ്വരാജിന്റെ കീഴിൽ വിദേശകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ജയശങ്കറിനെ രണ്ടാം മോദി മന്ത്രിസഭയിലാണ് വിദേശകാര്യ മന്ത്രിയായി നിയമിച്ചത്. മെയ് 30 നാണ് വിദേശകാര്യ മന്ത്രിയായി എസ് ജയശങ്കർ സത്യപ്രതിജ്ഞ ചെയ്തത്.

കഴിഞ്ഞ മാർച്ചിൽ പത്മശ്രീ പുരസ്‌കാരത്തിന് ജയശങ്കർ അർഹനായിരുന്നു. 2015 ജനുവരിയിലാണ് വിദേശകാര്യ സെക്രട്ടറിയായി ജയശങ്കർ നിയമിതനായത്. മുൻ വിദേശകാര്യ സെക്രട്ടറിയായിരുന്ന സുജാതാ സിംഗിന്റെ റിട്ടയർമെന്റിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ജയശങ്കറിന്റെ നിയമനം. മുൻ ചൈനീസ് അംബാസിഡറായിരുന്ന ജയശങ്കർ ഡോക്ൾലാമിൽ ഇന്ത്യ - ചൈന സംഘർഷാവസ്ഥ നിലനിന്ന സമയത്ത് പ്രശ്‌നപരിഹാരത്തിന് നിർണായകമായ ഇടപെടൽ നടത്തിയിരുന്നു. പിന്നീട് അമേരിക്കൻ അംബാസിഡറായി എത്തിയ ജയശങ്കർ, ഇന്ത്യ - യുഎസ് ബന്ധത്തിന്റെ നിർണായക കണ്ണിയായി.

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയുമായി നടത്തിയ ഇടപാടുകളുടെയും മുൻ പ്രസിഡന്റ് ബരാക് ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചകളുടെയും ബുദ്ധികേന്ദ്രം ജയശങ്കറായിരുന്നു. 2018-ലാണ് എസ് ജയശങ്കർ വിരമിക്കുന്നത്. 1977-ലാണ് ജയശങ്കർ ഐഎഫ്എസ്സിലെത്തുന്നത്. പിന്നീട് സിംഗപ്പൂരിന്റെ ഹൈക്കമ്മീഷണറായ ശേഷമാണ് ജയശങ്കർ ചൈനയുടെയും അമേരിക്കയുടെയും ഇന്ത്യൻ സ്ഥാനപതിയാകുന്നത്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP