Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നക്ഷത്ര രഹസ്യങ്ങൾ: ഉത്രാടം / ഉത്തര ആഷാഡ: ജൂൺ നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

നക്ഷത്ര രഹസ്യങ്ങൾ: ഉത്രാടം / ഉത്തര ആഷാഡ: ജൂൺ നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

നു രാശിയുടെ 26-40′ മുതൽ, മകരം രാശിയുടെ 10-00′ ഡിഗ്രി വരെ വ്യാപിച്ചു കിടക്കുന്ന നക്ഷത്രമാണ് ഉത്രാടം . അതിനാൽ നിങ്ങളുടെ നക്ഷത്രം ഏതു രാശിയിൽ ആണ് എന്നുള്ളത് വളരെ പ്രാധാന്യം അർഹിക്കുന്നു. ധനു രാശി അഗ്നി രാശിയും, മകരം ഭൂമീ തത്വ രാശിയും ആണ്. ധനു രാശി ഭരിക്കുന്നത് വ്യാഴവും, മകരം രാശി ഭരിക്കുന്നത് ശനിയും ആണ്. ധനു രാശിയിൽ ഈ നക്ഷത്രം സ്ഥിതി ചെയ്യുന്നവർക്ക് വ്യാഴം സൂചിപ്പിക്കുന്ന വിഷയങ്ങളിൽ ആയിരിക്കും കൂടുതൽ താല്പര്യം. വ്യാഴം സൂചിപ്പിക്കുന്നവ ഇവയെല്ലാം: സാഹസികത, ദിവ്യമായ അറിവുകൾ, ഉപരി പഠനം, ദൂര ദേശ വാസം, ദൂര യാത്രകൾ, ആത്മീയത, യാത്രകൾ. അവർ ഇവയുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് കൂടുതൽ ചിന്തിക്കുകയും ഈ വിഷയങ്ങൾക്ക് അവരുടെ ജീവിതത്തിൽ വലിയ സ്ഥാനം ഉണ്ടാവുകയും ചെയ്യും. 

മകരം രാശിയിൽ ഈ നക്ഷത്രം നിൽക്കുമ്പോൾ മനസ് വളരെ അധികം പാകപ്പെട്ടിരിക്കും. കൂടുതൽ പക്വത, സമൂഹത്തിലെ അന്ഗീകരതോടുള്ള ആഗ്രഹം, കരിയരിസ്റ്റ് ആകാനുള്ള ആഗ്രഹം എന്നിവ ആയിരിക്കും. ഈ നക്ഷത്രത്തെ ഭരിക്കുന്നത് സൂര്യൻ ആകുന്നു. അതിനാൽ സൂര്യനെ പോലെ തിളങ്ങി നില്ക്കാൻ ഇവർ ആഗ്രഹിക്കും. പക്ഷെ ധനു രാശിക്കാർ തിരഞ്ഞെടുക്കുന്ന വഴികൾ ആയിരിക്കില്ല മകരം രാശിക്കാർ തിരഞ്ഞെടുക്കുക. ധനു രാശി റിബലുകളുടെ രാശിയാണ്, മകരം രാശി നിയമാനുസൃതം ആയി കാര്യങ്ങൾ ചെയ്തു ജീവിക്കണം അത് വഴി സമൂഹത്തിൽ മാന്യത നേടണം എന്നാ ആഗ്രഹം കൂട്ടൽ നൽകുന്ന രാശിയാണ്. രാശീ നാഥന്മാരായ വ്യാഴം, ശനി എന്നിവയുടെയും, നക്ഷത്ര നാഥൻ ആയ സൂര്യന്റെയും അവസ്ഥ നോക്കാതെ യാതൊന്നും പറയാൻ കഴിയുകയില്ല. ചിലർക്ക് ഇവ നല്ല അവസ്ഥയിലോ മോശം അവസ്ഥയിലോ ആയിരിക്കും. മകരം പ്രത്യേകിച്ചു പറഞ്ഞാൽ പൊതു സമൂഹത്തിൽ അറിയപ്പെടുന്നവരുടെ രാശിയാണ്. 

ഈ നക്ഷത്രത്തിന്റെ ദേവൻ ഒന്നല്ല ഒരു കൂട്ടം ദേവന്മാർ ആണ് ഈ നക്ഷത്രത്തെ നയിക്കുക. ഇപ്പോഴും ശ്രദ്ധിക്കണം, ഒരു നക്ഷത്രത്തിന്റെ ദേവന്മാർ എന്ത് ജോലി ആണോ വേദങ്ങളിൽ നിർവഹിക്കുക, അതേ രീതിയിൽ ഉള്ള ജോലികൾ ആയിരിക്കും നാമും ചെയ്യുക,. വിശ്വത്തിന്റെ നാഥന്മാർ ഇന്ദ്രൻ, അഗ്നി , വായു, ബ്രിഹസ്പതി, മിത്രൻ, പുഷൻ, ഭഗൻ, വരുണൻ, അംഗിരസ് , സൂര്യൻ, ചന്ദ്രൻ, ആദിത്യന്മാർ, മരുത്ഗണങ്ങൾ, രുദ്രൻ, വിഷ്ണു എന്നിവരാണ് എന്നാണ് സങ്കൽപം. ഇവർ പ്രപഞ്ചത്തിലെ ഓരോ ശക്തി സ്ത്രോതസുകളെ സൂചിപ്പിക്കുന്നു. അവയുടെ ഘടനയിൽ മാറ്റം വരുത്താനും, അങ്ങനെ നമ്മുടെ ശാരീരിരികവും, മാനസികവും, ആത്മീയവും ആയ ഘടനയിൽ മാറ്റം വരുത്താൻ ഉള്ള കഴിവ് ഇവർക്കുണ്ട് എന്നാണു വയ്‌പ്പ്. പക്ഷെ ഇവയ്ക്കെല്ലാം അവരുടെ അധികാര പരിധി നിശ്ചയിക്കുന്നത് സൂപർ ഗോഡ് ആണ്.ഇവരെല്ലാം അദ്ദേഹത്തിന്റെ കൂലിക്കാർ മാത്രം, ഈ ദേവന്മാരുടെ കൂട്ടായ ശ്രമം മനുഷ്യരുടെ ജീവിതം മെച്ചപ്പെടുതുന്നതാകയാൽ, ഈ സമൂഹതോട് അടുത്ത നിൽക്കുന്ന ജോലികൾ ചെയ്യും എന്നാണു. അവരിലൂടെ എന്നേക്കും ഉള്ള വിജയങ്ങളാണ് ഈ നക്ഷത്രത്തിന്റെ ലക്‌ഷ്യം. വിജയത്തെ കുറിച്ച് കൃത്യമായ പ്ലാനിങ് ഉണ്ട്. കുടുംബ ജീവിതത്തിനു പ്രാമുഖ്യം നൽകാൻ അവരിടെ മനസിലെ ആഗ്രഹങ്ങൾ ഒരു തടസമായി നിൽക്കും.

വരാഹ മിഹരൻ പറയുന്നത് ഈ നക്ഷത്രത്തിൽ ജനിച്ചവർ ധാര്മികരും, നന്ദി ഉള്ളവരും, കൃപ ഉള്ളവരും, ഭാഗ്യവാന്മാരും ആണെന്നാണ്. 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം,  സെൽഫ് പ്രൊമോഷൻ,  നെത്വർക്കിങ്, ഹോബികൾഎന്നാ വിഷയങ്ങളിൽ ഈ ആഴ്ച മുതൽ കൂടുതൽ നീക്കങ്ങൾ പ്രതീക്ഷിക്കുക. . പ്രേമ ബന്ധത്തെ കുറിച്ചുള്ള വേറിട്ട കാഴ്ചപ്പാടുകൾ, പ്രേമ ബന്ധങ്ങളിൽ പുതിയ തുടക്കങ്ങൾ ഈ ബന്ധങ്ങളിൽ നടത്തുന്ന ആശയ വിനിമയങ്ങളിന്മേൽ ശ്രദ്ധ വേണ്ടി വരും. ഹോബികൾ, ഉല്ലാസം എന്നിവയിൽ നിന്നുള്ള പുതിയ തുടക്കങ്ങൾ, ക്രിയേറ്റീവ് ജോലികളെ കുറിച്ചുള പ്ലാനുകൾ, സ്വന്തം കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും. പുതിയ ടീം ജോലികൾ, കുട്ടികൾ , യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാനുള്ള സമയം, കല ആസ്വാദനം എന്നിവയ്ക്കുള്ള സമയം എന്നിവയും ഉണ്ടാകും.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

വീട് , കുടുംബം, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ, ജീവിത സൗകര്യങ്ങൾ, വിഷയങ്ങലിൽ വളരെ അധികം ശ്രദ്ധ വേണ്ടി വരുന്നതാണ് കുടുംബത്തിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. കുടുംബവുമായുള്ള ബന്ധം വളരെ അധികം ശ്രദ്ധിക്കേണ്ടതായി വരും. മാതാവിനോടുള്ളബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കും. റിയൽ എസ്റ്റെട്റ്റ് ഡീൽ , വീട്ടിൽ നിന്നുള്ള യാത്രകൾ, റീ പെയരിങ് എന്നിവയ്ക്കുള്ള അവസരങ്ങളും ഉണ്ടാകും. കുടുംബ യോഗങ്ങൾ, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക . ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും ഉണ്ടാകും. ഈ വിഷയങ്ങളിൽ എല്ലാം തന്റെ രണ്ടാമത് ആലോചന വേണ്ട അവസ്ഥയാണ്. സാമ്പത്തിക വിഷയങ്ങളും ഈ അവസ്ഥയിൽ വളരെ സെൻസിറ്റീവ് ആയിരിക്കും.

ജമിനി (മെയ് 21 - ജൂൺ 20)
ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയ വിനിമയം,  എലെക്ട്രോനിക്സ്,  ടെക്നോളജി.  ചെറു യാത്രകൾ, ചെറു കോഴ്സുകൾ, അയൽക്കാർവിഷയങ്ങൾക്ക് മേൽ ഇനി വരുന്ന ദിവസങ്ങളിൽ . ആശയ വിനിമയങ്ങൾ.ഇലെക്ട്രോനിക് ഡേറ്റ എന്നിവയുടെ മേൽ ശ്രദ്ധ വേണ്ട അവസരമാണ്. . ചെറു യാത്രകൾ, ചെറുകോഴ്സുകളിൽ നിന്ന് കൂടുതൽ അവസരം, അയൽക്കാർസഹോദരങ്ങൾ എന്നിവരോടുള്ള കൂടുതൽ സംസാരം, മീഡിയ ടെക്നോളജി എന്നിവയിൽ നിന്നുള്ള ജോലികൾ, ആശയ വിനിമയം ഉപയോഗിച്ചുള്ള കൂടുതൽ പ്രോജക്ക്ടുകൾ എന്നിവയും പ്രതീക്ഷിക്കുക സ്വന്തം സംരംഭങ്ങൾ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം എന്നിവയും ഉണ്ടാകും. സാമ്പത്തികമായ വെല്ലുവിളികളും പ്രതീക്ഷിക്കുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ വിഷയങ്ങൾ അൽപ കാലത്തേക്ക് കൂടുതൽ ശ്രദ്ധ നേടും. ധന സംബന്ധമായ വിഷയങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നിങ്ങൾ തുടരുന്നതാണ്. പാർട്ട് ടൈം ജോലികൾക്ക് വേണ്ടി ഉള്ള അന്വേഷണം തുടരും. പുതിയ സാമ്പത്തിക പദ്ധതികളെ കുറിച്ചുള്ള കൂടുതൽ അന്വേഷണം ആവശ്യമാകും.ആശയ വിനിമയങ്ങളിൽ നല്ല ശ്രദ്ധ വേണ്ടി വരും. ലോണുകൾ ലഭിക്കാനും, നൽകാനും ഉള്ള അവസരങ്ങൾ, നിലവിൽ ഉള്ള ധന സംബന്ധമായ വെല്ലുവിളികളെ കുറിച്ചുള്ള ഓർമപ്പെടുത്തലുകൾ എന്നിവയും പ്രതീക്ഷിക്കുക . ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള ശ്രമം, ടാക്സ്, ഇൻഷുറൻസ് എന്നിവയിൽ കൂടുതൽ ശ്രദ്ധ ഇവയും പ്രതീക്ഷിക്കാം.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്,  മനോഭാവം, വിചാര ധാര , ആരോഗ്യം,  ഊര്ജ്ജസ്വലത,  എന്നാ വിഷയങ്ങൾ അൽപ  കാലത്തേക്ക് കൂടുതൽ പ്രാധാന്യം നേടും. .  വ്യക്തി ജീവിതത്തിൽ പല നീക്കങ്ങളും ഉണ്ടാകാം. പുതിയ കാഴ്ചപ്പാടുകൾ, ജീവിതത്തിൽ പുതിയ വ്യക്തികളുടെ ആഗമനം,  ആരോഗ്യം  സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ആഗ്രഹം,  പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ജീവിതത്തിൽ പുതിയ തുടക്കങ്ങൾ എന്നിവയും പ്രതീക്ഷികുക. പുതിയ ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം, പുതിയ ബിസിനസ് ഡീലുകൾ, ജോബ്‌ ഓഫർ എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ടീമിൽ ചേരാനുള്ള അവസരങ്ങൾ, ടെക്ക്നിക്കൽ രംഗത്ത് നിന്നുള്ള ജോലികൾ , ചാരിറ്റി പ്രവർത്തനങ്ങൾ പുതിയ ലോങ്ങ്‌ ടേം ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ജോലി, അധികാരികൾ എന്നിവയുടെ മേൽ ഉള്ള പ്രാധാന്യം തുടരുന്നു. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ പ്രതീക്ഷിക്കുക. അധികാരികളിൽ നിന്നുള്ള ഉപദേശം, കലാ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള നിരവധി ജോലികൾ എന്നിവ പ്രതീക്ഷിക്കുക പുതിയ ടീമിൽ ചേരാനുള്ള ശ്രമം, ലോങ്ങ്‌ ടേം ജോലികൾ, ടീം വർക്ക്‌, പുതിയ ഗ്രൂപ്പ് ജോലികൾ, ടെക്ക്നിക്കൽ രംഗത്ത് നിന്നുള്ള ജോലികൾ, പുതിയ സാമ്പത്തിക പ്ലാനിങ്,കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്ക് വേണ്ടി ഉള്ള ജോലികൾ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ വിഷയങ്ങളിന്മേൽ ഈ ആഴ്ച മുതൽ ബുധന്റെ സ്വാധീനം ഉണ്ടാകാം. ലോംഗ് ടേം ബന്ധങ്ങളെ കുറിച്ചുള്ള ആശങ്കകൾ ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ വാക്ക് തർക്കങ്ങൾ പ്രതീക്ഷിക്കുക. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ, നിലവിൽ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങൾ പ്ലാനുകൾ എന്നിവയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയ ലോങ്ങ്‌ ടേം ജോലികളെ കുറിച്ചുള്ള പ്രതീക്ഷകൾ ഉണ്ടാകും. ജോലിയിലും പുതിയ ഉത്തര വാദിതങ്ങൾ ഉണ്ടാകാം. പക്ഷെ അല്പം ബുദ്ധിമുട്ടുകൾ ഉണ്ടാകും.സൂര്യൻ ജോലിയുടെ മേഖലയിൽ നിൽക്കുമ്പോൾ, അധികാരികൾ, മുതിർന്ന പുരുഷന്മാർ, എന്നിവരോടുള്ള വെല്ലുവിളി ദ്രിശ്യ്മാകും. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ വിഷയങ്ങളിൽ ബുധന്റെ സ്വാധീനം ഉണ്ടാകാം. . ജോലി, സമൂഹത്തിലെ നിങ്ങളുടെ വില എന്നിവയിൽ ആയിരിക്കും കൂടുതൽ നീക്കങ്ങൾ ഉണ്ടാകുക. നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ അധ്വാനം വേണ്ട അവസരങ്ങൾ, അധികാരികലുമായുള്ള അടുത്ത സംവാദം. പുതിയ ജോലിയെ കുറിച്ചുള്ള ചർച്ചകൾ, എഴുത്ത്, എഡിറ്റിങ് എന്നാ മേഖലയിൽ നിന്നുള്ള നിരവധി ജോലികൾ, ആശയ വിനിമയങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ട അവസരം എന്നിവ പ്രതീക്ഷിക്കുക. ദൂര യാത്രകൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ആത്മീയ യാത്രകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക . തത്വ ചിന്ത പരമായുള്ള ചർച്ചകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളിൽ ബുദ്ധന്റെ സ്വാധീനം ഉണ്ടാകും. . ഈ യാത്രകളിൽ തടസങ്ങളും പ്രതീക്ഷിക്കുക എഴുത്ത്, പ്രസിദ്ധീകരണം എന്നീ മേഖലകളിൽ നിന്നുള്ള അവസരങ്ങളും ഉണ്ടാകും ഉപരി പഠനം , പരീക്ഷകൾ എന്നിവയും ഈ അവസരം ഉണ്ടാകാം. വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സംവാദം, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, എന്നിവയും ഉണ്ടാകും.ആത്മീയ യാത്രകൾനടത്താനുള്ള പ്ലാനിങ് എന്നിവ എല്ലാം പ്രതീക്ഷിക്കുക. വിദേശത്ത നിന്നുള്ള ജോലികൾ, വിദേശീയരുമായുള്ള ബന്ധം എന്നിവയും ഉണ്ടാകും. അതോടൊപ്പം തന്നെ സാമ്പത്തികമായ കൊടുക്കൽ വാങ്ങലുകൾ, ടാക്ജ് , ഇൻഷുറൻസ് എന്നാ മേഖലയിൽ നിന്നുള്ള ചില പ്രശ്നങ്ങൾ എന്നിവയും ഉണ്ടാകാം. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്, എന്നാ മേഖലയിൽ, ബുദ്ധന്റെ സ്വാധീനം പ്രതീക്ഷിക്കുക. പല വിധത്തിലുള്ള സാമ്പത്തിക നീക്കങ്ങൾ നടത്തും. . ധന സംബന്ധമായ വിഷയങ്ങളിൽ അധിക ശ്രദ്ധ ആവശ്യമായി വരുന്ന സമയമാന്. ലോനുകളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പാർട്ണർ ശിപ്പുകളെ കുറിച്ചുള്ള ആലോചന എന്നിവ ഉണ്ടാകും. എങ്കിലും ഈ അവസരം പുതിയ സാമ്പത്തിക പദ്ധതികൾക്ക് യോജ്യമാണോ എന്ന് ഒന്ന് കൂടി ആലോചികേണ്ടി വരും.പാർട്ണർഷിപ്പ് ബന്ധങ്ങളിൽ നടത്തുന്ന ആശയ വിനിമയങ്ങൾ, ഇല്കെട്രോനിക് ഡേറ്റ എന്നിവയ്ക്ക് മേൽ ശ്രദ്ധ ഉണ്ടാകേണ്ടതാണ്. പുതിയ നിക്ഷേപ പദ്ധതികൾ വേണമോ എന്ന് ഒന്ന് കൂടി ആലോചിക്കുക. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ മേഖലയായിരിക്കും അടുത്ത ദിവസങ്ങളിൽ . . നിയമ പരമായ എല്ലാ ബന്ധങ്ങളിലും വളരെ അധികം ശ്രദ്ധ വേണ്ട അവസരമാണ്. പുതിയ വ്യക്തി ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ എന്നിവയിൽ രണ്ടാമത് ആലോചന വേണ്ടി വരും. നിലവിൽ ഉള്ള ബന്ധങ്ങളിൽ വീണ്ടു വിചാരം ഉണ്ടാകാവുന്ന അവസരമാണ്. പുതിയ ജോലി, ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ , ആശയ വിനിമയ രംഗത്ത് നിന്നുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക സഹ പ്രവർത്തകരുമായുള്ള ബന്ധം വളരെ സൂക്ഷിച്ചു വേണം, പല തരത്തിലുള്ള വെല്ലു വിളികൾ ജോലി സ്ഥലത്ത് നിന്ന് ഉണ്ടാകാം. മത്സര സ്വഭാവം ഉള്ള ജോലികൾ ഏറ്റെടുക്കും. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ വിഷയങ്ങളിൽ ഇനി വരുന്ന ദിവസങ്ങളിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. . പുതിയ ജോലിയെ കുറിച്ചുള്ള പ്ലാനുകൾ, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ അധ്വാനം വേണ്ട അവസരങ്ങൾ എന്നിവ ഉണ്ടാകാം. ആശയ വിനിമയം കൊണ്ടുള്ള ജോലികൾ ഇല്കെട്രോനിക് ഡേറ്റ എന്നിവയിൽ നല്ല ശ്രദ്ധ വേണ്ടി വരും . ജോലി സ്ഥലത്ത് നടത്തുന്ന എല്ലാ ആശയ വിനിമയങ്ങളിന്മേലും ഇതേ ശ്രദ്ധ ആവ്ശ്യമാകം. ആരോഗ്യ സംരക്ഷണവും പ്രധാന വിഷയമാകും. നിരവധി ചെറു ജോലികൾ ഏറ്റെടുക്കേണ്ടി വന്നേക്കാം. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയ്ക്ക് വേണ്ടി നടത്തുന്ന നീക്കങ്ങൾ, പുതിയ ടീം ജോലികൾ, പ്രേമ ബന്ധനത്തിന് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ബന്ധത്തിൽ ചർച്ചകൾ, അവയുടെ ഗതി മാറ്റം എന്നിവയും പ്രതീക്ഷിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP