Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സജീവൻ പ്രസാദിനെ കൊലപ്പെടുത്തിയത് തോക്കിന്റെ പാത്തി കൊണ്ട് ക്രൂരമായി മർദ്ദിച്ച്; ഒരുമിച്ച് മദ്യപിച്ച് പിരിഞ്ഞ ശേഷം പ്രസാദ് വീണ്ടുമെത്തി മദ്യം ചോദിക്കുകയും അസഭ്യം പറയുകയും ചെയ്തത് പ്രകോപനമായി; ആദ്യം നിഷ്‌കളങ്കൻ ചമയാൻ ശ്രമിച്ചെങ്കിലും കുറ്റം സമ്മതിച്ചത് പൊലീസിന്റെ ചോദ്യം ചെയ്യലിൽ പിടിച്ചു നിൽക്കാനാകാതെ; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുക വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം

സജീവൻ പ്രസാദിനെ കൊലപ്പെടുത്തിയത് തോക്കിന്റെ പാത്തി കൊണ്ട് ക്രൂരമായി മർദ്ദിച്ച്; ഒരുമിച്ച് മദ്യപിച്ച് പിരിഞ്ഞ ശേഷം പ്രസാദ് വീണ്ടുമെത്തി മദ്യം ചോദിക്കുകയും അസഭ്യം പറയുകയും ചെയ്തത് പ്രകോപനമായി; ആദ്യം നിഷ്‌കളങ്കൻ ചമയാൻ ശ്രമിച്ചെങ്കിലും കുറ്റം സമ്മതിച്ചത് പൊലീസിന്റെ ചോദ്യം ചെയ്യലിൽ പിടിച്ചു നിൽക്കാനാകാതെ; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുക വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: പോത്താനിക്കാട് മാണിപീടികയിൽ കഴിഞ്ഞ ദിവസം സുഹൃത്തിന്റെ ടെറസിൽ മരിച്ച നിലയിൽ കാണപ്പെട്ട പ്രസാദിന്റെ മരണം കൊലപാതകം തന്നയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കൊല നടത്തിയത് സുഹൃത്തും അയൽവാസിയുമായ കാട്ടുചിറയിൽ സജീവൻ തന്നെയെന്നും പൊലീസ്. പ്രതി കുറ്റം സമ്മതിച്ചെന്നും തെളിവെടുപ്പിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. അയൽവാസിയായ കാട്ടൂച്ചിറ സജീവന്റെ വീടിന്റെ ടെറസിലാണ് ഇന്നലെ രാവിലെ പ്രസാദ് മരിച്ചു കിടക്കുന്നത് കാരണപ്പെട്ടത്. പ്രസാദിന്റെ മൃതശരീരത്തിന് അടുത്ത് നിന്ന് ഒരു എയർഗണും കണ്ടെത്തിയിരുന്നു. എന്നാൽ ഈ എയർഗൺ തകർന്ന നിലയിലാണ്. മരിച്ച പ്രസാദിന്റെ വസ്ത്രങ്ങൾ വലിച്ചു കീറിയ നിലയിലായിരുന്നു.

സജീവ് തന്റെ എയർ ഗൺ ഉപയോഗിച്ച് പ്രസാദിനെ തലയ്ക്കു അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. 21-ാം തീയതി വൈകിട്ട് ഇരുവരും ഒരുമിച്ച് മദ്യപിച്ചതിനു ശേഷം പിരിഞ്ഞു പോയ പ്രസാദ് രാത്രി വീണ്ടും സജീവന്റെ വീട്ടിൽ വന്ന് മദ്യം ആവശ്യപ്പെടുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് പ്രതി സജീവ് പറഞ്ഞു. ഇതിൽ പ്രകോപിതനായ സജീവ് മദ്യലഹരിയിലായിരുന്ന പ്രസാദിനെ തോക്കിന്റെ പാത്തി കൊണ്ട് തലയ്ക്കടിച്ചു വീഴ്‌ത്തുകയായിരുന്നു. തലയ്ക്കും മുഖത്തിനും താടിക്കും ഗുരുതരമായ പരിക്കേറ്റ പ്രസാദിന്റെ മൂന്നു വാരിയെല്ലുകൾ പൊട്ടിയ നിലയിലായിരുന്നു. ആന്തരികാവയവങ്ങൾക്കേറ്റ പരിക്കാണ് മരണകാരണം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പ്രതി സജീവനെ പൊലീസ് കൂടുതൽ ചോദ്യം ചെയ്തുവരുന്നു.

ഇന്നലെ വെളുപ്പിനാണ് പ്രസാദിന്റെ മൃതദേഹം കണ്ടതായി വീട്ടുകാർ അറിയിച്ചത്. പിടിവലി നടന്നതിന്റെ സൂചനകൾ പൊലീസ് സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയിരുന്നു. ഒടിഞ്ഞ നിലയിൽ എയർ ഗൺ മൃതദേഹത്തിന്റെ അടുത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ തോക്ക് കൊണ്ടുള്ള അടിയേറ്റാണോ പ്രസാദിന്റെ മരണം സംഭവിച്ചതെന്നും പൊലീസ് ആദ്യമേ സംശയിച്ചു. സജീവന്റെ വീട്ടു ജോലിക്കാരനായിരുന്നു പ്രസാദ്. പ്രസാദും സജീവനും സുഹൃത്തുക്കളുടെ ഒപ്പം വീടിന്റെ മുകളിൽ ഒത്തുകൂടാറുണ്ടായിരുന്നു. ഡോഗ് സ്‌ക്വാഡും ഫിംഗർ പ്രിന്റ് വിഭാഗവും സൈന്റിഫിക് എക്‌സ്‌പേർട്ടും ബാലിസ്റ്റിക് വിഭാഗത്തിലെ വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. തോക്കിൽ നിന്നും വെടിയുതിർത്തിട്ടില്ല എന്ന് ബാലിസ്റ്റിക് വിദഗ്ദ്ധർ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ദിവസം രാത്രി തങ്ങൾ മദ്യപിച്ചിരുന്നെന്നും രാത്രി 9.30 തോടെ പ്രസാദിനെ വീട്ടിൽ കൊണ്ടാക്കിയിരുന്നെന്നും സജീവൻ പൊലീസിനോട് പറഞ്ഞിരുന്നു. പുലർച്ചെ ഇടുക്കിയിലേയ്ക്ക് പോകാൻ എത്താത്തതിനെത്തുടർന്ന് ഓട്ടോ വിളിച്ച് വീട്ടിൽ ചെന്ന് അന്വേഷിച്ചെന്നും തുടർന്ന് വീട്ടിലെത്തി ടെറസിന്റെ മുകളിൽ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെതെന്നുമാണ് സജീവൻ ആദ്യം പൊലീസിനോട് പറഞ്ഞത്. വീടിന് പുറത്തുനിന്നും ടെറസിന് മുകളിലെത്താമെന്നും മദ്യപിച്ച് ലക്കുകെട്ട് പല അവസരങ്ങളിലും പ്രസാദ് ടെറസിന് മുകളിലെത്തി കിടന്നിരുന്നെന്നും ഇതിനാലാണ് രാവിലെ ഇവിടെ എത്തി പരിശോധിച്ചതെന്നുമായിരുന്നു സജീവന്റെ വിശദീകരണം. എന്നാൽ പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ സജീവൻ സത്യം തുറന്നു പറഞ്ഞു.

കോട്ടയം എ എസ് പി നസീം,ആലുവ എ എസ് പി എം ജെ സോജൻ ,പോത്താനിക്കാട് സി ഐ സുരേഷ് കുമാർ ,കാളിയാർ സി ഐ മധു പോത്താനിക്കാട് എസ് ഐ ഷാജി എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം വീട്ടിൽ തെളിവെടുപ്പ് നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പാസ്റ്റുമോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയി. പ്രസാദ് സജിക്കുവേണ്ടി അല്ലറ ചില്ലറ ജോലികളൊക്കെ ചെയ്തുവന്നിരുന്നെന്നും ഇവർ വീട്ടിൽ ഒത്തുകൂടി മദ്യപി്ക്കാറുണ്ടായിരുരന്നെന്നും സജിയുടെ ഭാര്യ പൊലീസിൽ മൊഴിനൽകിയിതായാണ് വിവരം. മരിച്ച പ്രസാദിന് ഭാര്യയും മൂന്നു മക്കളുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP