Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഫ്ഗാനെതിരായ മൽസരത്തിനിടെ വിക്കറ്റിനായി അപ്പീൽ ചെയ്യുന്നതിനിടെ അമ്പയറെ രൂക്ഷമായി നോക്കി അലറി; ഇന്ത്യൻ ക്യാപ്ടൻ വിരാട് കോലിക്ക് മാച്ച് ഫീയുടെ 25 ശതമാനം പിഴയിട്ട് മാച്ച് റഫറി; കളിക്കളത്തിലെ വികാരപ്രകടനത്തിൽ പണി കിട്ടി ഇന്ത്യൻ ക്യാപ്ടൻ

അഫ്ഗാനെതിരായ മൽസരത്തിനിടെ വിക്കറ്റിനായി അപ്പീൽ ചെയ്യുന്നതിനിടെ അമ്പയറെ രൂക്ഷമായി നോക്കി അലറി; ഇന്ത്യൻ ക്യാപ്ടൻ വിരാട് കോലിക്ക് മാച്ച് ഫീയുടെ 25 ശതമാനം പിഴയിട്ട് മാച്ച് റഫറി; കളിക്കളത്തിലെ വികാരപ്രകടനത്തിൽ പണി കിട്ടി ഇന്ത്യൻ ക്യാപ്ടൻ

മറുനാടൻ ഡെസ്‌ക്‌

സതാംപ്ടൻ: ഇന്ത്യൻ നായകൻ വിരാട് കോലിക്ക് പിഴശിക്ഷ വിധിച്ച് മാച്ച് റഫറി. ലോകകപ്പ് മത്സരത്തിനിടെ അതിരുവിട്ടുള്ള പെരുമാറ്റത്തിന്റെ പേരിലാണ് കോലിക്ക് ശിക്ഷ വിധിച്ചത്. ഇന്നലെ അഫ്ഗാനിസ്ഥാനെതിരെ നടന്ന മൽസരത്തിനിടെ അംപയറെ നോക്കി രൂക്ഷമായി അലറിയ സംഭവത്തിലാണ് മാച്ച് ഫീയുടെ 25 ശതമാനം പിഴ ചുമത്തിയത്. എൽബിക്കായി അപ്പീൽ ചെയ്യുമ്പോഴായിരുന്നു അംപയർ അലിംദാറിനെ നോക്കി ഇന്ത്യൻ നായകന്റെ വൈകാരിക പ്രകടനം.

ഐസിസി പെരുമാറ്റച്ചട്ടത്തിലെ ലെവൽ വൺ അച്ചടക്ക ലംഘനമാണ് കോലി നടത്തിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 'രാജ്യന്തര മൽസരത്തിനിടയിലെ അമിതമായ അപ്പീൽ' എന്ന വ്യവസ്ഥയിൽപ്പെടുന്നതാണ് കോലിയുടെ പ്രവർത്തി. മാച്ച് റഫറി ക്രിസ് ബ്രോഡ് ചുമത്തിയ കുറ്റം കോലി അംഗീകരിച്ചതോടെ ഔദ്യോഗിക വാദം കേൾക്കൽ കൂടാതെ തന്നെ പിഴ ചുമത്തുകയായിരുന്നു.

അഫ്ഗാനിസ്ഥാനെതിരായ മൽസരത്തിൽ ജസ്പ്രീത് ബുമ്രയെറിഞ്ഞ 29ാം ഓവറിലാണ് നടപടിക്ക് കാരണമായ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അഫ്ഗാൻ ബാറ്റ്‌സ്മാൻ റഹ്മത്ത് ഷായ്‌ക്കെതിരെ ഇന്ത്യ എൽബിക്കായി അപ്പീൽ ചെയ്തു. പക്ഷേ അംപയർ അലിം ദാർ ഔട്ട് അനുവദിച്ചില്ല. ആകെയുണ്ടായിരുന്ന റിവ്യു തുടക്കത്തിൽ തന്നെ ഇന്ത്യ നഷ്ടപ്പെടുത്തിയതിനാൽ ഡിആർഎസ് സംവിധാനം ഉപയോഗിക്കാനും സാധിക്കുമായിരുന്നില്ല. അപ്പോഴായിരുന്നു കോലി അംപയറെ നോക്കി അലറിയത്.

2016 സെപ്റ്റംബറിൽ പെരുമാറ്റച്ചട്ടം പരിഷ്‌കരിച്ചതിനു ശേഷം കോലി നടത്തുന്ന രണ്ടാമത്തെ അച്ചടക്ക ലംഘനമാണിത്. 2018 ജനുവരിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പ്രിട്ടോറിയ ടെസ്റ്റിനിടെയാണ് കോലി ആദ്യം അച്ചടക്കലംഘനം നടത്തിയത്. ഇതോടെ കോലിയുടെ പേരിൽ രണ്ടു ഡീമെറിറ്റ് പോയിന്റുകളായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP