Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അതിരാവിലെ വീട് പൂട്ടി ധൃതിയിൽ പോകുന്നത് കണ്ടപ്പോൾ ഭാര്യാമാതാവിന് സംശയം തോന്നി; പൊലീസെത്തി പൂട്ട് പൊളിച്ച് നോക്കിയപ്പോൾ കണ്ടത് ഭാര്യയേയും മൂന്ന് മക്കളേയും കഴുത്തറത്തുകൊന്ന നിലയിൽ; ട്യൂഷനധ്യാപകനായ പ്രതിയെ പിടികൂടി പൊലീസ്; ഉപേന്ദ്ര ശുക്ല കടുത്ത വിഷാദരോഗത്തിന് അടിമയെന്ന് പൊലീസ്

അതിരാവിലെ വീട് പൂട്ടി ധൃതിയിൽ പോകുന്നത് കണ്ടപ്പോൾ ഭാര്യാമാതാവിന് സംശയം തോന്നി; പൊലീസെത്തി പൂട്ട് പൊളിച്ച് നോക്കിയപ്പോൾ കണ്ടത് ഭാര്യയേയും മൂന്ന് മക്കളേയും കഴുത്തറത്തുകൊന്ന നിലയിൽ; ട്യൂഷനധ്യാപകനായ പ്രതിയെ പിടികൂടി പൊലീസ്; ഉപേന്ദ്ര ശുക്ല കടുത്ത വിഷാദരോഗത്തിന് അടിമയെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: രാജ്യ തലസ്ഥാനത്ത് മെഹ്റോളിയിൽ യുവാവ് ഭാര്യയെയും മൂന്ന് മക്കളെയും കഴുത്തറുത്തുകൊന്നു. ട്യൂഷൻ അദ്ധ്യാപകനായ ഉപേന്ദ്ര ശുക്ല ആണ് സ്വന്തം കുടുംബത്തോട് ക്രൂര കൃത്യം ചെയ്തത്. ശനിയാഴ്ച പുലർച്ചെ കൃത്യം നടത്തി മുറി പൂട്ടി ഉപേന്ദ്ര പുറത്തു പോവുകയായിരുന്നു. ഇതേ വീട്ടിലായിരുന്നു ഉപേന്ദ്രയുടെ ഭാര്യാമാതാവും താമസിച്ചിരുന്നത്. മുറി പൂട്ടി അതിരാവിലെ പുറത്ത് പോകുന്നത് കണ്ട് സംശയം തോന്നിയ ഭാര്യാമാതാവ് ഉടൻ തന്നെ അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. അവരാണ് പൊലീസിൽ അറിയിച്ചത്.

പൊലീസിന്റെ സഹായോത്തോടെ പൂട്ട് പൊളിച്ച അകത്ത് കടന്നപ്പോഴാണ് രണ്ട് മാസം പ്രയമുള്ള കുഞ്ഞുൾപ്പെടെ കഴുത്തറുത്തുകൊല്ലപ്പെട്ട നിലയിൽ വീടിനകത്ത് കിടക്കുന്നത് കണ്ടത്. ഏഴ് വയസ്സുള്ള മകളും അഞ്ച് വയസ്സുള്ള മകനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.വീടിനകത്ത് നിന്ന് എഴുത്ത് ലഭിച്ചിട്ടുണ്ടെങ്കിലും കൊലപാതക കാരണം വ്യക്തമല്ല. ഏറെ നാൾ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു ശുക്ല. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP