Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിന് മുൻപ് ഹൽവ സെറിമണി; ഹൽവ ഉണ്ടാക്കി വിതരണം ചെയ്ത് മന്ത്രി നിർമ്മല സീതാരാമനും സഹമന്ത്രിയും; ബജറ്റ് കഴിയും വരെ ഉദ്യോഗസ്ഥർക്ക് വീട്ടിൽ പോകാൻ പോലും അനുമതിയുമില്ല

രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിന് മുൻപ് ഹൽവ സെറിമണി; ഹൽവ ഉണ്ടാക്കി വിതരണം ചെയ്ത് മന്ത്രി നിർമ്മല സീതാരാമനും സഹമന്ത്രിയും; ബജറ്റ് കഴിയും വരെ ഉദ്യോഗസ്ഥർക്ക് വീട്ടിൽ പോകാൻ പോലും അനുമതിയുമില്ല

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഈ വർഷത്തെ കേന്ദ്രബജറ്റിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ധനകാര്യമന്ത്രാലയത്തിൽ ഹൽവ സെറിമണി നടന്നു. ബജറ്റ് രേഖകളുടെ അച്ചടി തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ് ധനകാര്യ മന്ത്രാലയത്തിൽ ഈ ചടങ്ങ് നടക്കാറുള്ളത്. ശനിയാഴ്ച നടന്ന ചടങ്ങിൽ കേന്ദ്രധനകാര്യ മന്ത്രി നിർമ്മല സീതാരാമനും സഹമന്ത്രി അനുരാഗ് ഠാക്കൂറും വകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. ഏകദേശം നൂറോളം ഉദ്യോഗസ്ഥർക്കാണ് ശനിയാഴ്ച ഹൽവ പാചകം ചെയ്ത് വിതരണം ചെയ്തത്. കേന്ദ്രമന്ത്രി നിർമ്മല സീതാരാമനും ഉദ്യോഗസ്ഥർക്ക് ഹൽവ വിതരണം ചെയ്തു. രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റാണ് നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്നത്.

കേന്ദ്രബജറ്റിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ധനകാര്യ മന്ത്രാലയത്തിൽ എല്ലാ ബജറ്റിന് മുമ്പും ഹൽവ സെറിമണി സംഘടിപ്പിക്കുന്നത്. ഹൽവ വിതരണത്തിനുശേഷം മന്ത്രാലയത്തിലെ മിക്ക ഉദ്യോഗസ്ഥരും മുഴുവൻസമയവും ബജറ്റുമായി ബന്ധപ്പെട്ട ജോലികളിലാവും. ഏതാനും ചില മുതിർന്ന ഉദ്യോഗസ്ഥർ ഒഴികെ ആർക്കും ഈ ദിവസങ്ങളിൽ വീട്ടിൽപോകാനോ ബന്ധുക്കളുമായി ഫോണിൽപോലും ബന്ധപ്പെടാനോ അനുവാദമുണ്ടാകില്ല. ബജറ്റ് അവതരണം വരെ മന്ത്രാലയത്തിൽ ഈ നിയന്ത്രണം തുടരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP