Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മരണവീട്ടിലെ തർക്കത്തിനൊടുവിൽ മർദ്ദിച്ച് കൈകൾ ബന്ധിച്ച് തെങ്ങിൻ ചുവട്ടിൽ ഇട്ടത് പകയായി; കൂട്ടുകാരുമൊത്ത് വന്ന് പ്രതികാരം തീർത്തു: മർദനത്തിനിടെ വയോധികന്റെ തലയ്ക്കേറ്റത് ഗുരുതര പരുക്ക്; മർദനമേറ്റ വിവരം നാട്ടുകാരെ അറിയിച്ച് കുറിപ്പും എഴുതി വച്ച ശേഷം മരണത്തിന് കീഴടങ്ങി; അടൂരിലെ രാജൻ നായരെ വകവരുത്തിയ മൂന്നു യുവാക്കൾ പിടിയിൽ

മരണവീട്ടിലെ തർക്കത്തിനൊടുവിൽ മർദ്ദിച്ച് കൈകൾ ബന്ധിച്ച് തെങ്ങിൻ ചുവട്ടിൽ ഇട്ടത് പകയായി; കൂട്ടുകാരുമൊത്ത് വന്ന് പ്രതികാരം തീർത്തു: മർദനത്തിനിടെ വയോധികന്റെ തലയ്ക്കേറ്റത് ഗുരുതര പരുക്ക്; മർദനമേറ്റ വിവരം നാട്ടുകാരെ അറിയിച്ച് കുറിപ്പും എഴുതി വച്ച ശേഷം മരണത്തിന് കീഴടങ്ങി; അടൂരിലെ രാജൻ നായരെ വകവരുത്തിയ മൂന്നു യുവാക്കൾ പിടിയിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ക്രൂരമർദനമേറ്റ് ഒരു ദിവസം വീട്ടിൽ കിടന്ന ശേഷം മരണത്തിന് കീഴടങ്ങിയ വയോധികൻ എഴുതി വച്ച കുറിപ്പ് പിന്തുടർന്ന് ഘാതകരെ പൊലീസ് വലയിലാക്കി. തലയ്ക്ക് പിന്നിൽ മാരകമായ പരുക്കേറ്റിട്ടും ചികിൽസ കിട്ടാതെ മരിച്ച വയോധികനാണ് തന്റെ മരണത്തിന് ഉത്തരവാദികളായവരെ ചൂണ്ടിക്കാണിച്ച് കുറിപ്പ് എഴുതിയത്. മരണം കൊലപാതകമാണെന്ന് ആദ്യം തന്നെ കണ്ടെത്തിയ പൊലീസ് ഒരു മാസം തികയുന്നതിന് മുൻപ് പ്രതികളെ അഴിക്കുള്ളിലുമാക്കി.

അടൂർ പള്ളിക്കൽ ഇളംപള്ളിൽ ഉടയാൻ മുറ്റത്ത് തെക്കതിൽ വീട്ടിൽ രാജൻ നായർ (60) ആണ് ദാരുണമായി മരിച്ചത്. പ്രതികളായ ഇളംപള്ളി കൊല്ലോട് രതീഷ് ഭവനത്തിൽ അജിത്ത് (രഞ്ജിത്ത്-31) തെങ്ങിനാൽ ഉടയാൻ തടത്തിൽ വിനോദ് (മിട്ടു-26), പയ്യനല്ലൂർ എരിയിലെത്ത് നിലമേൽ വീട്ടിൽ രഘു (26) എന്നിവരെയാണ് എസ്‌പി ജി.ജയദേവിന്റെ നിർദ്ദേശാനുസരണം ഡിവൈഎസ്‌പി ജവഹർ ജനാർഡ്, സർക്കിൾ ഇൻസ്പെക്ടർ യു ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 26 ന് രാവിലെയാണ് വാടകവീട്ടിൽ രാജൻ നായരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരമാസകലം ഉണ്ടായിരുന്ന മുറിവുകൾ സംശയത്തിനിട നൽകിയതോടെ പൊലീസ് ആ വഴിക്ക് അന്വേഷണം ആരംഭിച്ചു. രാജൻ നായർ എഴുതിയ പ്രതികളെ കുറിച്ച് സൂചന നൽകുന്ന കുറിപ്പും പ്രദേശവാസികളുടെ മൊഴിയും കണക്കിലെടുത്ത് പൊലീസ് കൊലപാതകം സ്ഥിരീകരിച്ചു. മെയ്‌ 24 നാണ് സംഭവങ്ങളുടെ തുടക്കം. ഒരു മരണ വീടിന് സമീപം രാജൻ നായരും പ്രതികളിൽ ചിലരുമായി മദ്യപിച്ചിരുന്നു. പിന്നീട് അവരുമായി രാജൻ നായർ തന്റെ താമസ സ്ഥലത്തേക്ക് വന്നു. കൂടെയുള്ളവർ സ്ഥലം വിട്ടപ്പോൾ ഒന്നാം പ്രതി അജിത്തുമായി രാജൻ തർക്കമുണ്ടായി. രാജന്റെ മകൻ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് അജിത്ത് അപവാദം പ്രചരിപ്പിച്ചുവെന്നതിനെ ചൊല്ലിയായിരുന്നു വാക്കേറ്റം.

അജിത്തിനെ ക്രൂരമായി മർദിച്ച്, കൈകൾ ബന്ധിച്ച് വീടിന് സമീപമുള്ള തെങ്ങിൻ ചുവട്ടിൽ കൊണ്ടിട്ടു. സംഭവം അറിഞ്ഞ് സുഹൃത്തുക്കൾ എത്തി അജിത്തിന്റെ കൂട്ടിക്കൊണ്ടു പോയി. തുടർന്ന് രാത്രി ഏഴു മണിയോടെ രണ്ടു ബൈക്കുകളിലായി അജിത്തും കൂട്ടുകാരും രാജൻ നായരുടെ വീടിന് സമീപം എത്തി. അജിത്ത്, വിനോദ്, രഘു എന്നിവർ വീടിനുള്ളിൽ കയറി അവിടെ കിടക്കുകയായിരുന്ന രാജൻ നായരെ മർദിച്ചു. അടിയേറ്റ് രാജന്റെ തലയ്ക്ക് പിന്നിൽ ഗുരുതരമായി പരുക്കേറ്റു. ഈ വിവരം അറിയാതെ അരമണിക്കുറിന് ശേഷം പ്രതികൾ മടങ്ങി.

പിറ്റേന്ന് വീട്ടിൽ വന്നവരോട് തന്നെ പ്രതികൾ മർദിച്ച കാര്യം രാജൻ പറഞ്ഞിരുന്നു. ഒരു കടലാസിൽ പ്രതികളെ കുറിച്ച് എഴുതി വയ്ക്കുകയും ചെയ്തിരുന്നു. മർദനത്തിൽ ഗുരുതര പരുക്കേറ്റ രാജൻ നായർ ഒരു ദിവസത്തിന് ശേഷമാണ് മരണപ്പെട്ടത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണ കാരണം തലയ്ക്ക് പിന്നിലേറ്റ് പരുക്കാണെന്ന് സൂചിപ്പിച്ചിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കുറിച്ച് വിവരം കിട്ടുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കൂടുതൽ പ്രതികൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP