Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ: അന്വേഷിക്കാൻ പ്രത്യേക സംഘം; ചുമതല ഡിവൈഎസ്‌പി വി.എ.കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തിന്; സംഭവത്തിൽ പി.കെ.ശ്യാമളയെ വേദിയിൽ ഇരുത്തി പി.ജയരാജന്റെ രൂക്ഷ വിമർശനം; ഭരണസമിതിക്ക് ഗുരുതര വീഴ്ച; ഉദ്യോഗസ്ഥർ പറയുന്നത് കേട്ട് നടക്കുകയല്ല ജനപ്രതിനിധികൾ ചെയ്യേണ്ടത്; നഗരസഭ സെക്രട്ടറിക്ക് ദുർവാശിയെന്നും ജയരാജൻ; ശ്യാമളയ്ക്ക് എതിരെയുള്ള നടപടിയിൽ അന്തിമ തീരുമാനം സംസ്ഥാന സമിതിയിൽ

ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ: അന്വേഷിക്കാൻ പ്രത്യേക സംഘം; ചുമതല ഡിവൈഎസ്‌പി വി.എ.കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തിന്; സംഭവത്തിൽ പി.കെ.ശ്യാമളയെ വേദിയിൽ ഇരുത്തി പി.ജയരാജന്റെ രൂക്ഷ വിമർശനം; ഭരണസമിതിക്ക് ഗുരുതര വീഴ്ച; ഉദ്യോഗസ്ഥർ പറയുന്നത് കേട്ട് നടക്കുകയല്ല ജനപ്രതിനിധികൾ ചെയ്യേണ്ടത്; നഗരസഭ സെക്രട്ടറിക്ക് ദുർവാശിയെന്നും ജയരാജൻ; ശ്യാമളയ്ക്ക് എതിരെയുള്ള നടപടിയിൽ അന്തിമ തീരുമാനം സംസ്ഥാന സമിതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്ത സംഭവം പ്രത്യേക സംഘം അന്വേഷിക്കും. ഡിവൈഎസ്‌പി. വി.എ.കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അന്വേഷിക്കുക. അതേസമയം, ആന്തൂർ നഗരസഭ അദ്ധ്യക്ഷ പി.കെ.ശ്യാമളയ്‌ക്കെതിരെ നടപടി വന്നേക്കും. പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ, ഭരണസമിതിക്ക് പിഴവ് പറ്റിയെന്ന് കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി.ജയരാജൻ തുറന്നുസമ്മതിച്ചു. നാളെയും മറ്റന്നാളും ചേരുന്ന സിപിഎം സംസ്ഥാന സമിതി ഈ വിഷയം ചർച്ച ചെയ്യും. ആന്തൂർ നഗരസഭാധ്യക്ഷ പി.കെ.ശ്യാമളയോട് ഇക്കാര്യത്തിൽ വിശദീകരണം തേടിയിട്ടുണ്ട്. സംഭവത്തിൽ സെക്രട്ടറി ദുർവാശി കാണിച്ചുവെന്ന് പി.ജയരാജൻ പറഞ്ഞു. കെട്ടിടത്തിന്റെ ന്യൂനതകൾ പരിഹരിച്ചിട്ടും ലൈസൻസ് നൽകിയില്ല. ധർമശാലയിലെ സിപിഎം വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു ജയരാജൻ. ശ്യാമള രാജി സന്നദ്ധത അറിയിച്ചുവെന്ന് എം വിജയരാജൻ പറഞ്ഞു.

സെക്രട്ടറി നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്ന് പി.ജയരാജൻ വിമർശിച്ചു. സംഭവത്തിൽ ഉദ്യോഗസ്ഥരുടേത് ഗുരുതര അനാസ്ഥയാണന്ന് പറഞ്ഞ ജയരാജൻ, ഇവർക്കെതിരെ നിയമനടപടി വേണമെന്നും ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരെ തിരുത്തുന്നതിനും നേർവഴിക്ക് നടത്തുന്നതിനും ഭരണസമിതിക്ക് കഴിഞ്ഞില്ല. നഗരസഭ അധ്യക്ഷ പറഞ്ഞാൽപോലും കേൾക്കാത്ത സെക്രട്ടറിയാണ് ആന്തൂരിലേതെന്നും പി.ജയരാജൻ പറഞ്ഞു. കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ ഉദ്യോഗസ്ഥർക്കാണ് പൂർണഅധികാരം. ജനപ്രതിനിധികൾക്ക് ഇക്കാര്യത്തിൽ ഒരു ഇടപെടലും നടത്താനാകില്ല. എന്നാൽ ഉദ്യോഗസ്ഥർ പറയുന്നത് കേട്ട് നടക്കുകയല്ല ജനപ്രതിനിധികൾ ചെയ്യേണ്ടതെന്നും ജയരാജൻ പറഞ്ഞു ആന്തൂർ നഗരസഭാദ്ധ്യക്ഷ പി.കെ. ശ്യാമള വേദിയിലിരിക്കെയായിരുന്നു ജയരാജന്റെ വിമർശനം. പാറയിൽ സാജന്റെ ഭാര്യ ബീനയുടെ പരാതിയിൽ നടപടി സ്വീകരിക്കുമെന്നും ജയരാജൻ പറഞ്ഞു.

അതേസമയം, ഉദ്യോഗസ്ഥരെ പഴിചാരാണ് സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ശ്രമിച്ചത്. പ്രവാസിവ്യവസായിയുടെ കെട്ടിടത്തിന് ലൈസൻസ് നൽകാൻ നഗരസഭ ചെയർപേഴ്സൺ ആവശ്യപ്പെട്ടിട്ടും നഗരസഭ സെക്രട്ടറി അനുവദിച്ചുനൽകിയില്ലെന്നും ലൈസൻസ് അനുവദിക്കുന്നത് സെക്രട്ടറി മനഃപൂർവ്വം വൈകിപ്പിച്ചെന്നും കോടിയേരി പറഞ്ഞു. ഇതുപോലെയുള്ള ഒട്ടേറെ കേസുകളുണ്ട്. എന്നാൽ ചില കേസുകളിൽ ആക്ഷേപമുയരുന്നു. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. നിശ്ചിതസമയത്തിനുള്ളിൽ ലൈസൻസ് നൽകണം. ഇതിൽ സർക്കാർ ആവശ്യമായ നിയമനിർമ്മാണം നടത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ആന്തൂരിലെ സംഭവത്തിൽ ഇപ്പോൾ ഹൈക്കോടതിയും ഇടപെട്ടിരിക്കുകയാണ്. ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പൊലീസും സർക്കാരും സംഭവത്തിൽ അന്വേഷണം നടത്തുന്നു. ഉദ്യോഗസ്ഥർക്കെതിരെ നടപടിയും സ്വീകരിച്ചു, അദ്ദേഹം വിശദീകരിച്ചു. അതേസമയം, പി.കെ. ശ്യാമളയുടെ രാജിക്കാര്യത്തിലൊന്നും തീരുമാനമെടുത്തിട്ടില്ലെന്നും ആന്തൂർ വിവാദം കണ്ണൂർ ജില്ലാ കമ്മിറ്റി ചർച്ച ചെയ്തതാണെന്നും കോടിയേരി വ്യക്തമാക്കി.

അതസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്ത് നിന്നും കേരളം നീതി പ്രതീക്ഷിക്കുന്നില്ലെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പരഞ്ഞു. സാജന്റെത് സ്റ്റേറ്റ് നിർമ്മിത കൊല്ലപാതകമാണ്. ദാഷ്ട്യക്കാരിയായ ചെയർപേഴ്‌സനെതിരെ നടപടിയെടുക്കാനുള്ള തീരുമാനമെടുക്കാനെങ്കിലും കേമ്യൂണിസ്റ്റ് പാർട്ടി തയ്യാറാകണമെന്നും കെ പി സി സി പ്രസിഡന്റ് മല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു .

അകാരണമായ കാരണങ്ങൾ പറഞ്ഞ് ദിക്കാരിയായ ചെയർപേഴ്‌സൺ ഒരു കുടുംബത്തെ അനാഥമാക്കിയപ്പോൾ നടപടി എടുക്കാൻ പിണറായി സർക്കാറിന് സാധിക്കുന്നില്ല എന്നത് ഖേദകരമാണ്. ഒരു സ്റ്റേറ്റ് നിർമ്മിച്ച കൊലപാതകത്തിൽ കേരളത്തിന്റെ മുഖ്യ മന്ത്രിയിൽ നിന്നും നീതി പ്രതീക്ഷിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.പൊലീസുകാരായ ഉദ്യോഗസ്ഥരെ പോലും ചൊൽപ്പടിക്ക് നിർത്താൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് എപ്പോഴും സാധിക്കാറുണ്ട്. സാജന്റെ കേസിലും ഇത് നടക്കും. സാജന്റെ നീതിക്കായി വേണ്ട നിലപാടുകൾ സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞു. സാജന്റെ ആത്മഹത്യ സർക്കാർ സ്‌പോൺസേഡ് കൊലപാതമെന്ന് മുല്ലപ്പള്ളി. ചെയർപേഴ്‌സൺ രാജിവെച്ചതുകൊണ്ട് വിഷയം അവസാനിക്കില്ല. മരണത്തിന് ഉത്തരവാദികൾക്കായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശിക്ഷ നൽകണമെന്നും സാജന്റെ വീട് സന്ദർശിച്ച ശേഷം മുല്ലപ്പള്ളി റഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP