Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്റീരിയർ ബിസിനസിൽ ഷെയർ ഒഴിവായപ്പോൾ തിരികെ കിട്ടാനുള്ളത് 27 ലക്ഷത്തോളം രൂപ; മുടക്കിയ പണം വാങ്ങാനായി സൂത്രത്തിൽ വിളിച്ചുവരുത്തിയിട്ട് എട്ടുലക്ഷം മാത്രം ബാക്കിയെന്ന് ചങ്കുപൊട്ടുന്ന കണക്ക്; 27 ലക്ഷത്തിന്റെ കണക്ക് ഹാജരാക്കാം എന്ന് പറഞ്ഞപ്പോൾ ഇരുമ്പുവടി കൊണ്ട് തലയ്ക്ക് അടിയും നിലത്തിട്ടു ചവിട്ടലും; ആളുകൾ ഓടിക്കൂടിയപ്പോൾ ഭാര്യയെ കയറിപ്പിടിച്ചെന്ന കള്ള ആരോപണവും; കളമശേരിയിലെ ഡി ടൈൽ ഇന്റീരിയർ സ്ഥാപനയുടമ ശ്രീജിത്തും മാനേജറും അറസ്റ്റിൽ

ഇന്റീരിയർ ബിസിനസിൽ ഷെയർ ഒഴിവായപ്പോൾ തിരികെ കിട്ടാനുള്ളത് 27 ലക്ഷത്തോളം രൂപ; മുടക്കിയ പണം വാങ്ങാനായി സൂത്രത്തിൽ വിളിച്ചുവരുത്തിയിട്ട് എട്ടുലക്ഷം മാത്രം ബാക്കിയെന്ന് ചങ്കുപൊട്ടുന്ന കണക്ക്; 27 ലക്ഷത്തിന്റെ കണക്ക്  ഹാജരാക്കാം എന്ന് പറഞ്ഞപ്പോൾ   ഇരുമ്പുവടി കൊണ്ട് തലയ്ക്ക് അടിയും നിലത്തിട്ടു ചവിട്ടലും; ആളുകൾ ഓടിക്കൂടിയപ്പോൾ ഭാര്യയെ കയറിപ്പിടിച്ചെന്ന കള്ള ആരോപണവും; കളമശേരിയിലെ ഡി ടൈൽ ഇന്റീരിയർ സ്ഥാപനയുടമ ശ്രീജിത്തും മാനേജറും അറസ്റ്റിൽ

എം മനോജ് കുമാർ

 കൊച്ചി: ബിസിനസിൽ മുടക്കിയ പണം തിരികെ നൽകാമെന്നു പറഞ്ഞു വിളിച്ചു വരുത്തി യുവാവിന് നേരെ ഗുണ്ടാ ആക്രമണം. ഇന്റീരിയർ ഡെക്കറേഷൻ ബിസിനസിൽ നിന്നും പിൻവാങ്ങിയപ്പോൾ മുൻ പങ്കാളിക്ക് നേരെയാണ് നിലവിലെ ഉടമ ഗുണ്ടാ ആക്രമണം നടത്തിയത്. ഇരുമ്പുവടികൊണ്ടുള്ള ആക്രമണത്തിൽ തലയ്ക്ക് പരുക്കേറ്റ രജീഷ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആക്രമണത്തെ തുടർന്ന് ഡി ടൈൽ എന്ന ഇന്റീരിയർ ഡെക്കറേഷൻ ഉടമയായ ശ്രീജിത്തിനെതിരെ കളമശേരി പൊലീസ് കേസ് എടുക്കുകയും ചെയ്തു.

ഡി ടൈൽ ഇന്റീരിയർ ഡെക്കറേഷനിൽ മുൻപ് പങ്കാളിയായിരുന്നു രജീഷ്. പക്ഷെ ഒരു വർഷം മുൻപ് രജീഷ് ബിസിനസ് പങ്കാളിത്തം ഒഴിഞ്ഞു. പങ്കാളിത്തം ഒഴിയുന്ന ഘട്ടത്തിൽ 27 ലക്ഷം രൂപ ഡി ടൈൽ ഉടമ ശ്രീജിത്ത് രജീഷിന് നൽകേണ്ടതുണ്ടായിരുന്നുവെന്നാണ് രജീഷ് മറുനാടനോട് പറഞ്ഞത്. പക്ഷെ ഈ തുക ശ്രീജിത്ത് നൽകിയില്ല. അത് നൽകാൻ വേണ്ടി എന്ന പേരിൽ വിളിച്ചു വരുത്തിയ ശേഷം ശ്രീജിത്ത് പിന്നീട് ഭീകരമർദ്ദനം രാജേഷിന് നേരെ അഴിച്ചുവിടുകയായിരുന്നു.

നൽകാനുള്ള തുക ചോദിച്ച് രജീഷ് പലതവണ ശ്രീജിത്തിനെ ബന്ധപ്പെട്ടിരുന്നു. എന്നാൽ തുക ശ്രീജിത്ത് നൽകിയില്ല. പക്ഷെ നൽകാനുള്ള തുകയ്ക്ക് വേണ്ടി രജീഷ് ശ്രമം തുടർന്ന് കൊണ്ടിരുന്നു. ഇത് ശ്രീജിത്തിനെ ചൊടിപ്പിച്ചു. പല തരത്തിലുള്ള ശ്രമങ്ങൾക്കൊടുവിൽ രജീഷിന് ഒരു വാട്‌സ് ആപ്പ് സന്ദേശം ലഭിച്ചു. ശ്രീജിത്തിന്റെ നിർദ്ദേശപ്രകാരം ജീവനക്കാരൻ ലിജിത്താണ് വാട്‌സ്ആപ് സന്ദേശം അയച്ചത്. നൽകാനുള്ള തുക വാങ്ങാൻ വേണ്ടി ഓഫീസിൽ എത്തണം എന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം. ഇതുപ്രകാരം കഴിഞ്ഞ പതിനൊന്നിന് വൈകീട്ട് ആറരയോടെ ഡി ടൈൽ ഓഫീസിൽ എത്തിയ രജീഷിന് നേരെ ശ്രീജിത്തും ജീവനക്കാരൻ ലിജിത്തും ചേർന്ന് ആക്രമണം അഴിച്ചുവിടുകയായിരുന്നു.

ഡി ടൈൽ ഉടമ നടത്തിയ ആക്രമണത്തെക്കുറിച്ച് രജീഷ് മറുനാടനോട് പറഞ്ഞത് ഇങ്ങിനെ:

മുൻപ് ഡി ടൈൽ പാർട്ണർ ആയതിന്റെ പേരിൽ 27 ലക്ഷം രൂപ എനിക്ക് ശ്രീജിത്ത് നൽകാനുണ്ട്. ഞാൻ സ്ഥാപനത്തിന്റെ പങ്കാളിത്തം ഒഴിയുന്ന അവസ്ഥയിൽ ഈ തുക നൽകിയില്ല. ജോലികൾ പലതും പൂർത്തീകരിക്കാത്തതിനാൽ ഈ തുക തിരികെ ചോദിക്കാനും കഴിഞ്ഞില്ല. പക്ഷെ പിന്നീടും ഈ തുക ലഭിച്ചില്ല. ഇതിനെ തുടർന്ന് നിരവധി തവണ ഞാൻ ശ്രീജിത്തിനെ ബന്ധപ്പെട്ടിരുന്നു. പക്ഷെ കാശ് പിന്നെയും ലഭിച്ചില്ല. അപ്പോഴാണ് പണം തിരികെ നൽകാം എന്ന് പറഞ്ഞു. ഡി ടൈൽ ജീവനക്കാരൻ ലിജിത്ത് എനിക്ക് സന്ദേശം അയക്കുന്നത്. അതിനെ തുടർന്നാണ് പതിനൊന്നിന് വൈകീട്ട് ആറരയോടെ ഞാൻ ഡി ടൈൽ ഓഫീസിൽ എത്തുന്നത്. അവിടെ എത്തിയപ്പോൾ ഓഫീസിനു പിറകിൽ പോയിരിക്കാൻ ശ്രീജിത്ത് നിർദ്ദേശിച്ചു. പക്ഷെ ഓഫീസിനു മുന്നിൽ തന്നെ ഇരിക്കാം എന്ന് ഞാൻ പറഞ്ഞു.

കണക്ക് പറഞ്ഞപ്പോൾ തന്നെ തർക്കമായി. എട്ടു ലക്ഷം രൂപ മാത്രമേ ബാലൻസ് ഉള്ളൂ എന്നാണ് മാനേജർ ലിജിത്ത് പറഞ്ഞു. അപ്പോൾ കണക്ക് എന്റെ കയ്യിൽ ഉള്ളതിനാൽ കണക്ക് നാളെ കൊണ്ടുവരാം എന്ന് ഞാൻ പറഞ്ഞു. ഒരു ഇരുമ്പു വടിയുമായാണ് ശ്രീജിത്ത് അരികത്ത് വന്നിരുന്നത്. ഞാൻ നാളെ വരാം എന്ന് പറഞ്ഞപ്പോൾ ശ്രീജിത്ത് ഇരുമ്പു വടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. തലപൊട്ടി ചോര വന്നിട്ടും ഇരുമ്പുവടി കൊണ്ടുള്ള മർദ്ദനം പിന്നെയും തുടർന്നു. ഇതിന്നിടയിൽ തറയിലേക്ക് തള്ളിയിട്ടു ഇരുവരും ചേർന്ന് എന്നെ ചവിട്ടിക്കൂട്ടി. എന്റെ നിലവിളി കേട്ട് പുറത്തുണ്ടായിരുന്ന ആളുകൾ ഓടിക്കൂടിയതോടെയാണ് ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്. ആളുകൾ ഓടിക്കൂടിയപ്പോൾ ശ്രീജിത്ത് ഞാൻ അവന്റെ ഭാര്യയെ കയറി പിടിച്ചു എന്ന് വിളിച്ചു പറഞ്ഞു.

ശ്രീജിത്തിന് അടി കിട്ടാതിരിക്കാനാണ് അങ്ങിനെ ഒരാരോപണം ഉന്നയിച്ചത്. പക്ഷെ ഭാര്യ അപ്പോൾ ഓഫീസിൽ ഉണ്ടായിരുന്നില്ല. മർദ്ദനത്തെ തുടർന്ന് ഞാൻ ആശുപത്രിയിൽ അഡ്‌മിറ്റ് ആവുകയും ചെയ്തു. തലയ്ക്ക് ഏറ്റ മുറിവിൽ നാല് സ്റ്റിച്ചാണ് ആശുപത്രിയിൽ നിന്ന് ചെയ്തത്. ദേഹമാസകലമുള്ള മർദ്ദനത്തെ തുടർന്നു ശരീരവും അനക്കാൻ കഴിഞ്ഞിരുന്നില്ല. ഭാര്യയെ കയറിപ്പിടിച്ചു എന്ന ശ്രീജിത്തിന്റെ ആരോപണം വ്യാജമാണെന്നു ഞാൻ പൊലീസിനെ അറിയിച്ചിരുന്നു. അതിനാൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നു.അങ്ങിനെ ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസിന് എല്ലാം മനസ്സിലാവുകയും ചെയ്തു. അതോടെയാണ് ഈ ആരോപണം ശ്രീജിത്ത് പിൻവലിച്ചത്.

കാശ് തരാം എന്ന് പറഞ്ഞു എന്നെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയിട്ടാണ് മർദ്ദിച്ചത്. അതുകൊണ്ട് തന്നെ ഇതൊരു ആസൂത്രിത മർദ്ദനമായിരുന്നു. കൊല്ലാനായിട്ടാണ് എന്നെ മർദ്ദിച്ചത്. പുറകുവശത്ത് ഇരിക്കാൻ ഞാൻ മടി കാണിച്ചതും എല്ലാം സിസിടിവിയിൽ പതിഞ്ഞതുമാണ് എനിക്ക് തുണയായത്. എല്ലാ ദൃശ്യങ്ങളും പൊലീസ് ഡി ടൈൽ ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തിട്ടുണ്ട്. ഇതുകൊല്ലാനായി നടത്തിയ ആക്രമണം ആയിരുന്നുവെന്നാണ് ഈ ദൃശ്യങ്ങൾ കണ്ടിട്ട് പൊലീസ് പറഞ്ഞത്-രജീഷ് പറയുന്നു.

കളമശേരിപോലുള്ള വ്യവസായ മേഖലയിൽ ഡി ടൈൽ പോലുള്ള ഓഫീസിൽ നടന്ന ആക്രമണത്തിൽ വ്യാപാരികൾക്കിടയിൽ തന്നെ പ്രതിഷേധം ശക്തമാണ്. അതുകൊണ്ട് തന്നെ നൽകാനുള്ള കാശിന്റെ കാര്യത്തിൽ ഒത്തുതീർപ്പ് നടത്തി കേസ് ഒതുക്കി തീർക്കാനും വ്യാപാരിവ്യവസായ വൃത്തങ്ങളിൽ നിന്ന് ശ്രമവുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP